Saturday, August 14, 2010

അത്തം പിറന്നു....

മലയാളികള്‍ക്കു ഒരു നല്ലകാലത്തിന്‍റെ ഓര്‍മ്മയുണര്‍ത്തി അത്തം പിറന്നു... പക്ഷെ പൂവിറുക്കാനും പൂക്കളമിടാനും
മാത്രം ആരേയും കണ്ടില്ല... പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികളേയും കണ്ടില്ല... എല്ലാദിവസത്തേയും പോലെ മറ്റൊരു
ദിവസം ...
അത്തമാണെന്നറിഞ്ഞതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു.. ഇന്നു പൂക്കള്‍
പറിച്ചുനടക്കുന്ന ആ പിള്ളേര്‍ അപ്രത്യക്ഷ്മായിരിക്കുന്നു... അതും റെഡിമെയ്ഡ് ആയി കടയില്‍ കിട്ടുമല്ലോ??.. സ്കൂളൂകളും
ട്യൂഷന്‍ സെന്‍ററുകളും
കോര്‍പ്പറേറ്റുകമ്പനികളും എല്ലാം അത്തപ്പൂക്കള മത്സരവും എല്ലാം നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കതെല്ലാം ഒരു
നൊസ്റ്റാള്‍ജിയ ആയിട്ടവശേഷിക്കുന്നു... പണ്ടുകാലത്തു കുട്ടികള്‍ അത്തം മുതല്‍ പത്തു ദിവസം ഒരോദിവസവും ഓരോ നിറം
കൂടി കൂട്ടി പല പല കൂടുകളിലാക്കി തുമ്പയും തെച്ചിയും ഒക്കെ കൊണ്ടു വാതില്‍ക്കല്‍ കൂളത്തില്‍ നിന്നും വാരിയ മണ്ണും
കൂട്ടി ഓരോദിവസവും വ്യത്യസ്ത തരം വിധത്തില്‍ ഇട്ടിരുന്ന കാലം ഒക്കെ പോയി... ഇന്നെവിടെ കാണാന്‍ കുളങ്ങളും
പൂക്കളും ... കുളം ഇല്ല എന്നു പറഞ്ഞാല്‍ നമ്മുടെ റോഡു മന്ത്രി എന്നെ ചീത്ത പറയും .. കാരണം റോഡുമുഴുവന്‍ തോടും
കുളങ്ങളുമ അല്ലേ??.... ഇന്നു മുറ്റം പോലും ഇല്ലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന മലയാളി എവിടെ പൂക്കളം ഇടാന്‍ ...
പാവം മാവേലി വരുമ്പോള്‍ ഇതു തന്‍റെ മലയാള നാടാണോ എന്നതിശയിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ ഓണാഘോഷം ബീവറേജസ് കോര്‍പ്പറേഷന്‍റെ റെക്കോര്‍ഡു തകര്‍ക്കാനും പിന്നെ കൂറേ കമ്പനികള്‍ക്കു തങ്ങളുടെ
ഉത്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വില്ക്കാനും പിന്നെ ചാനലുകാര്‍ക്കു കാശു പിടുങ്ങാനും മാത്രമായി മാറിയിരിക്കുന്നു..
ഓണക്കളികള്‍ എല്ലാം കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നു പോകുന്നു... പിന്നെ പാവം മലയാളി
അസ്സോസ്സിയേഷനുകള്‍ കൃത്യമായി ലോകത്തിന്‍റെ എല്ലാകോണുകളിലും ഓണമാഘോഷിക്കുന്നു... ഹും അവിടെ ഒക്കെ അവര്‍ അങ്ങനെ
ഓണം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കും കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്നു... കുറഞ്ഞതു ആ നല്ലകാലത്തെ ഓണാഘോഷത്തിന്‍റെ
ഓര്‍മ്മകള്‍ എങ്കിലും മനസ്സിലുണ്ടല്ലോ എന്നാശ്വസിക്കുക പ്രവാസീ !!!...

No comments:

Post a Comment