Tuesday, August 3, 2010

ബാഗ്ളൂര്‍ മലയാളിയുടെ തുടരുന്ന യാത്രാക്ളേശം .....

ബാഗ്ളൂര്‍ എന്ന നഗരത്തെ കുറിച്ചു പറയുമ്പോള്‍ ഐ ടി പ്രൊഫെഷണല്‍സിനെ കുറിച്ചു അല്ല എങ്കില്‍ അവരുമായി ബന്ധപ്പെട്ട എന്തെങ്കിലും ആണു നമ്മുടെ മനസ്സിലേക്കു ഓടി വരുന്നതു... പക്ഷെ ഒരു മലയാളി എന്ന നിലയ്ക്കു പറയട്ടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ഉള്ള സ്ഥലമാണു.. ചില സ്ഥലങ്ങളില്‍ പോയാല്‍ കൂടുതലും മലയാളികള്‍ തന്നെ ആണു... ഈ പറഞ്ഞ എല്ലാവരും സ്വന്തം നാടായ കേരളത്തിലേക്കു വരുന്നതിനുവേണ്ടി
പ്രധാനമായും ആശ്രയിക്കുന്നതു റെയില്‍ മാര്‍ഗ്ഗം തന്നെ ആണു... അങ്ങനെ ഉള്ള മലയാളിക്കു ആകെപ്പാടു ഉള്ളതു ഒരു ട്രയിന്‍ ആണു.. പിന്നെ രാവിലെയും ഒരെണ്ണം ഉണ്ടു... പക്ഷെ സൌകര്യപ്രദമായ സമയത്തു എന്നു പറയുന്നതു ഒരെണ്ണമാണു... പക്ഷെ ദിവസവും ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം 10-50 ല്‍ അധികം വരും എന്നാണു ഒരു കണക്കു കൂട്ടല്‍
... അവരാണേല്‍ കത്തി ചാര്‍ജ്ജുമായി പാവം മലയാളികളെ കൊല്ലുകയും ആണു.. ഒരു പക്ഷെ ഞാന്‍ നേരത്തേ പറഞ്ഞ ഈ ഐ ടി കാര്‍ക്കു 500 ഉം 1000 വും ഒന്നും അത്ര പ്രശ്നവുമല്ല.. ട്രയിനില്‍ അതു വെറും 250 ഉം 300 ഉം ഒക്കെ ആവുമ്പോഴാണു നേരത്തേ പറഞ്ഞ ചാര്‍ജ്ജു ബസുകാര്‍ ഈടാക്കുന്നതു.. ബസ് ചാര്‍ജ്ജു കുറക്കണം എന്നു ആരും പറയുന്നില്ല പക്ഷെ
ഇത്ര രൂക്ഷമായ യാത്രാ ക്ലേശം ഉണ്ടായിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുന്ന ബന്ധപ്പെട്ട റെയില്‍വേക്കാരെ കാണുമ്പോഴാണു ലജ്ജതോന്നുന്നേ.... ദിവസേന ഇപ്പോള്‍ യാത്ര നടത്തുന്ന ഐലന്‍റ്. എന്ന ട്രയിനിന്‍റെ റിസര്‍വേഷന്‍ നില ഒന്നു പരിശോധിച്ചാല്‍ മാത്രം മതി അതു പിടികിട്ടാന്‍ ..... ഇന്നു നൊക്കുവാണെങ്കില്‍ അതു വെയിറ്റിങ്ങ് ലിസ്റ്റ്

S.No. Date (DD-MM-YYYY) Class - SL Class -3A
1 4- 8-2010 WL 41/WL 8 WL 9/WL 5
2 5- 8-2010 WL 73/WL 31 WL 10/WL 7
3 6- 8-2010 WL 140/WL 103 WL 34/WL 20
4 7- 8-2010 WL 86/WL 61 WL 24/WL 20
5 8- 8-2010 WL 197/WL 144 REGRET/WL 26
6 9- 8-2010 WL 105/WL 85 WL 35/WL 23

(got it from indian railways)
ആണു... തത്കാല്‍ എന്ന സംവിധാനവും കഴിഞ്ഞിട്ടാണു അടുത്ത ദിവസങ്ങളിലെ ഈ നില... എന്നിട്ടും എന്തേ നമ്മുടെ ഉദ്യേഗസ്ഥ വൃന്ദത്തിനു ഇതൊന്നും മനസ്സിലാകാത്തതു... അത്യാവശ്യം നല്ല
ലാഭകരമാണെന്നറിയാമായിരുന്നിട്ടും ആവശ്യം നാലുപാടു നിന്നും ജനങ്ങളും ആവശ്യപ്പെട്ടിട്ടും കണ്ടില്ല എന്നു നടിച്ചാല്‍ എന്തു ചെയ്യാന്‍ ... പാവം ജനം ബസുകാരുടെ സമ്മര്‍ദ്ദം മൂലമാണു ട്രയിന്‍ ഇടാത്തതു എന്നു ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നിഷേധിക്കാനാകും .. കാരണം ഇതിന്‍റെ ഗൂണഭോക്താക്കള്‍ അവര്‍ തന്നെ ആണല്ലോ... റിസര്‍വേഷന്‍റെ കാര്യം സാധാരണ സമയങ്ങളിലാണു ഇപ്പോള്‍ പറഞ്ഞതു... ആഘോഷങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ ആ സമയത്തെ റിസര്‍വേഷന്‍ നിലകൂടി ഇവര്‍ ഒന്നു നോക്കണം .. 60 ദിവസം മുന്‍പു ബുക്കിങ്ങ് ആരംഭിക്കുന്ന ഈ ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറകള്‍ക്കുള്ളില്‍ ടിക്കറ്റു തീര്‍ന്നിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ടു... ഓണം , വിഷു, റംസാന്‍ , ദീപാവലി, ക്രിസ്തുമസു, പൂജവയ്പ് അങ്ങനെ നീണ്ടുപോകുന്ന ആഘോഷദിവസങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം തന്നെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയാണു പതിവു..
ഓണക്കാലത്തെ അവസ്തനോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഇതാണു

S.No. Date (DD-MM-YYYY) Class - SL Class -3A
1 23- 8-2010 REGRET/WL 150 REGRET/WL 26
2 24- 8-2010 REGRET/WL 151 REGRET/WL 25
3 25- 8-2010 WL 154/WL 124 REGRET/WL 25
4 26- 8-2010 WL 97/WL 86 WL 33/WL 20
5 27- 8-2010 WL 117/WL 94 WL 25/WL 18
6 28- 8-2010 WL 146/WL 118 REGRET/WL 25

(From Indian railways)
REGRET എന്നു വച്ചാല്‍ നിങ്ങള്‍ക്കു ഇനി വെയിറ്റിങ്ങ് ലിസ്റ്റില്‍ പോലും ബുക്കു ചയ്യാന്‍ പറ്റില്ല..

ബസുകാര്‍ സ്പെഷ്യല്‍ ബസുകള്‍ ഒക്കെ ഇട്ടു ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വണ്ടി കിട്ടാത്തതിന്‍റെ പേരില്‍ ആഘോഷങ്ങള്‍ അവിടെ തന്നെയാക്കുന്ന മലയാളികളും അനവധിയാണു... അവര്‍ക്കെല്ലാം അറിയേണ്ടതു ഒന്നുമാത്രമേ ഉള്ളൂ എന്നാണു ഈ സത്യങ്ങളൊക്കെ നേരത്തേ പറഞ്ഞ ഈ ആള്‍ക്കാര്‍ വേണ്ടപോലെ പരിഗണിക്കുക...

No comments:

Post a Comment