എന്നും ഇവന്മാരുടെ ഒക്കെ ഇരിപ്പുകണ്ടാല്‍ എന്നാ ജാഡയാ... പക്ഷെ എല്ലാം പോകും ഒരു പനി വന്നാല്‍ ... കേരളത്തിലാകുമ്പോള്‍ പനിക്കു മാത്രം പഞ്ഞവുമില്ലല്ലോ??... ചൂടത്തു ഇതില്‍ കയറി ഇരിക്കുന്ന ഈ ഐ ടി വിദ്വാന്മാര്‍ക്കു പണികിട്ടുന്നതു പനി വരുമ്പോഴാ... എന്നൊക്കെ വര്‍ക്കു ചെയ്തില്ലെങ്കിലും ഒരു ദിവസം
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...
No comments:
Post a Comment