Thursday, November 4, 2010

മലയാളികള്‍ കണ്ണീര്‍ സ്നേഹികളോ??....

 കണ്ണീര്‍ എന്നു കേള്‍ക്കുമ്പോള്‍ ഒറ്റക്കാര്യമേ മലയാളികളുടെ മനസ്സിലേക്കു ഓടിവരൂ... 6 മണിമുതല്‍ കേരളത്തിലെ പ്രധാനചാനലുകളില്‍ പ്രക്ഷേപണം ചെയ്യുന്ന മെഗാ പരമ്പരകള്‍ .... മെഗാ പരമ്പരകള്‍ക്കു വെല്ലുവിളി ഉയര്‍ത്തി റിയാലിറ്റി ഷോകള്‍ വന്നു എന്നിട്ടും തീര്‍ന്നില്ല കണ്ണുനീരിനോടുള്ള സ്നേഹം ഏതു റിയാലിറ്റി ഷോ എടുത്താലും ഹൈലൈറ്റു ചെയ്തു കാണിക്കുന്ന ഒരു ഒറ്റ പരിപാടിയേ ഉള്ളൂ... എലിമിനേഷന്‍ റൌണ്ടു... തമാശകാണിക്കാന്‍ വരുന്നവരാണേലും പാടാന്‍ വരുന്നവരാണേലും ആടാന്‍ വരുന്നവരാണേലും കരച്ചില്‍ തന്നെ ശരണം .... ചെറിയ കുഞുപിള്ളേര്‍ മുതല്‍ പ്രായമായവര്‍ വരെ കരച്ചില്‍ തന്നെ.... എന്നിട്ടു പറച്ചിലോ കൂട്ടുകാരെ പിരിയാനുള്ള വിഷമം ആണുപോലും ... ഹഹ ഈ പറഞ്ഞ ഫൈനലില്‍ എല്ലാവരും കൂടി പിരിയുമ്പോള്‍ ഈ പറഞ്ഞ ആരും കരഞ്ഞു കാണാറില്ല... പലപ്രാവശ്യം കരഞ്ഞു മടുത്തതു കൊണ്ടാണോ എന്നു അവരോടു തന്നെ ചോദിക്കണം .... പറഞ്ഞു പറഞ്ഞു പിള്ളേരെല്ലാം ഒരു വാക്കു പടിച്ചു ഒരുപക്ഷെ പേടിയോടെ ഓര്‍ക്കുന്ന ഒരേ ഒരു വാക്കു എലിമിനേഷന്‍ .... ഇനി ഇതു കൂടാതെ ഈ പറഞ്ഞ റിയാലിറ്റി ഷോകളുടെ പരമാവധി വിവാധം ഉണ്ടാക്കി ഒരോ കൊപ്രായം കാണിക്കുമ്പോള്‍ പ്രഭുദ്ധരായ മലയാളികളേ നിങ്ങളെല്ലാം മനസ്സിലാക്കണേ.....

Saturday, October 30, 2010

എന്തുകൊണ്ടു ഈ ഒരു ചെറിയകാര്യം ചെയ്തുകൂടാ....

ഇന്ത്യയെ കുറിച്ചു പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്കു വരുന്ന ഒരു കാര്യമേ ഉള്ളൂ നനാത്വത്തില്‍ ഏകത്വം ... ഇത്രയധികം വൈവിദ്യമുള്ള സംസ്കാരവും ഭാഷയും എല്ലാമുള്ള ഒരു രാജ്യം കുറവാണു.. അതു കൊണ്ടു തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ ഈ ഭാഷ അത്യാവശ്യം പ്രശ്നം ശ്രിഷ്ടിക്കുന്നുണ്ടു... സംസാരിക്കുന്നതിനേക്കാളും ഒരു സ്ഥലത്തേക്കെത്താന്‍ ബസു കണ്ടുപിടിക്കാനാണു ഏറ്റവും ബുദ്ധിമുട്ടു... എന്തൊക്കെ പറഞ്ഞാലും ഈ യാത്ര ചെയ്യുന്നവര്‍ക്കു ആറിയാവുന്ന ഒരു പൊതു ഭാഷ ഇംഗ്ലീഷു തന്നെ ആണു... പക്ഷെ എവിടെയെല്ലാം ചെന്നാലും നമ്മുടെ ബസുകളിലെ ബോര്‍ഡിലെ ഭാഷ അതാതു സ്ഥലത്തെ ഭാഷ തന്നെ ആയിരിക്കും ... എന്തുകൊണ്ടു ഈ പറഞ്ഞ റിജിയണല്‍ ഭാഷയുടെ കൂടെ ഇംഗ്ലീഷിലെ ഒരു ബോര്‍ഡുകൂടി വച്ചുകൂടാ... കുറഞ്ഞതു നമ്മുടെ നഗരങ്ങളിലെ ബസുകളില്‍ എങ്കിലും .... ദിവസവും പാവം മറ്റുദേശക്കാരായ ഇന്ത്യാക്കാരുടെ ഉള്‍പ്പെടെ ബസു എങ്ങോട്ടാണു എന്നു ചോദിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടു കാണാറുള്ളതാണു... പക്ഷെ അവര്‍ ഈ പറഞ്ഞപോലെ സ്വദേശിയരുപോലും അല്ലാതെ ആവുമ്പോള്‍ ആര്‍ ശ്രദ്ധിക്കാന്‍ .... നമ്പര്‍ സമ്പ്രദായം കൊണ്ടു വരുന്നതായി കണ്ടു അതിലും എത്രയോ ഉപകാരപ്രദമാണു ഇതു ...

ഒരു ഓട്ടോയാത്രക്കാരനേ ഇങ്ങനെ ചൂഷണം ചെയ്യണമോ???

നമ്മുടെ നാട്ടിലെന്നല്ല എവിടെ ചെന്നാലും ഈ കൂട്ടരെ കുറിച്ചു ഒരുവിധപ്പെട്ട ആള്‍ക്കാര്‍ക്കു പരാതി മാത്രമേ പറയാനുള്ളു... ഈ കഴിഞ്ഞ ദിവസം പെട്രോളിനു ഒരു രൂപയുടെ അടുത്തു കൂട്ടി.. അടുത്ത ദിവസം കഴക്കൂട്ടത്തുനിന്നും ടെക്നോപാര്‍ക്കിലെ ആദ്യ കെട്ടിടത്തിലേക്കു യാത്ര ചെയ്തു... ദൂരം എതാണ്ടു ഒരു ഒന്നു ഒന്നര കിലോമീറ്ററിന്‍റെ അപ്പുറം പോകില്ല... ഈ കഴിഞ്ഞ പ്രാവശ്യം ഓട്ടോ ചാര്‍ജ്ജു കൂട്ടുന്നതിനു മുന്പു 15 രൂപയും കൂട്ടിയ ശേഷം 18 രൂപയും ആണു വാങ്ങിക്കൊണ്ടിരുന്നതു... ചിലര്‍ 20 രൂപയും വാങ്ങുമായിരുന്നു... ഒരു രൂപാ പെട്രോളിനു വില കൂടി എന്നും പറഞ്ഞു പെട്രോള്‍ പമ്പുകാരെ ചീത്തയും പറഞ്ഞു ചേട്ടന്‍ വാങ്ങിയതു 25 രൂപ.. ചുരുക്കം പറഞ്ഞാല്‍ ഒരു കൂട്ടും കൂട്ടി ഒരു തുക ഒപ്പിച്ചപ്പോള്‍ 7 രൂപ കൂടി... ഈ ഐ ടിക്കാരു ആയതു കൊണ്ടു ഒന്നും പറയില്ല എന്നതു കൊണ്ടാണെന്നു പറയരുതു.. എന്‍റെ നാട്ടിലേയും അവസ്ഥ ഇതു തന്നെ 25 രൂപ ഒരു രണ്ടു കിലോമീറ്ററിനടുത്തുവാങ്ങിയിരുന്ന അവര്‍ അവിടേയും കൂട്ടി ഒരു 5 രൂപ... ഇതിനൊക്കെ എവിടേയാ പോയി പരാതി പറയുക... ആരോടാ പരാതി പറയുക... ഓട്ടോ യാത്ര കുറക്കുക എന്നു ആരേലും പറഞ്ഞേക്കാം ... ഞാന്‍ ആകപ്പാടു ആഴ്ച്ചയില്‍ ഒന്നോരണ്ടോ തവണയേ കയറാറുള്ളൂ... പക്ഷേ ഈ ചൂഷണത്തിനെതിരേ പ്രതികരിക്കണ്ടേ??...
ഇതൊരിക്കലും ഈ പറഞ്ഞ കഴക്കൂട്ടത്തേയും എന്‍റെ നാട്ടിലേയും മാത്രമാണെന്നു വിശ്വസിക്കുന്നില്ല... മീറ്ററിട്ടു ഓടിക്കേണ്ട അവസ്ഥവന്നാല്‍ ഇതിന്‍റെ പകുതിയുടെ അടുത്തു മാത്രമേ ഒരു യാത്രക്കാരന്‍ കൊടുക്കേണ്ടിവരുകയുള്ളു.. അതിടാതെ ഒരു 5 രൂപാ കൂട്ടിവാങ്ങിച്ചാല്‍ ആരും ഒന്നും പറയില്ല പക്ഷേ ഇതു അല്പം കടന്ന കൈ അല്ലേ???... പ്രതികരിക്കാന്‍ ശേഷിയില്ലാത്ത നാട്ടുകാരില്ലാത്തത്രോം കാലം ഇവര്‍ ഇതൊക്കെ കാണിക്കും

Saturday, October 16, 2010

പെട്രോള്‍ വിലകൂടി - കൂട്ടേണ്ടപ്പോള്‍ കൂട്ടിയും കൂറക്കേണ്ടപ്പോള്‍ തകിടം മറിഞ്ഞും ...

   പാര്‍ട്ടിക്കാര്‍ ആരും ഇപ്പോള്‍ അപലപിക്കുന്നും ഇല്ല പ്രതികരിക്കുന്നും ഇല്ല എല്ലാം എണ്ണക്കമ്പനിക്കു വിട്ടു കൊടുത്തു ഒടുവില്‍ ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു സര്‍ക്കാരും കയ്യൊഴിഞ്ഞപ്പോള്‍ ഇപ്പോ അനുഭവിക്കുന്നതു പാവം കഴുതയെന്നു
ഈ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ജനം തന്നെ.... പെട്രോള്‍ വില പുനര്‍ നിര്‍ണ്ണയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനിക്കു
വിട്ടുകൊടുത്തപ്പോള്‍ എല്ലാവരും അതിനെ എതിര്‍ത്തു തന്ത്രപൂര്‍വ്വം സര്‍ക്കാര്‍ പറഞ്ഞു ഹെയ് ഇതങ്ങനെ ഒന്നുമില്ല..
എല്ലാം സര്‍ക്കാറിന്‍റെ കീഴില്‍ തന്നെ എന്നും പറഞ്ഞു ... ആദ്യചാന്‍സില്‍ വിലകുറക്കേണ്ടതായിരുന്നു.. അതായതു
ഇങ്ങനെ ഒരു അധികാരം എണ്ണക്കമ്പനിക്കു കൊടുത്തതിനു ശേഷം അന്താരാഷ്ട്രതലത്തില്‍ എണ്ണയുടെ വിലകുറഞ്ഞു അന്നു കമ്പനി അതു സ്ഥിരമായി നില്‍ക്കുമോ എന്നു നോക്കട്ടെ എന്നൊക്കെ പറഞ്ഞു മലക്കം മറിഞ്ഞപ്പോള്‍ ഈ പറഞ്ഞ സര്‍ക്കാരും മിണ്ടിയില്ല... വെറുതെ നിന്നു കളി കണ്ടു... അതിനു ശേഷം വിലകൂടിയപ്പോള്‍ എണ്ണക്കമ്പനിക്കാര്‍ തനിക്കൊണം കാണിച്ചു അവര്‍ തന്ത്രപൂര്‍വ്വം വിലകൂട്ടി... അങ്ങനെ രണ്ടുവട്ടമായി അവര്‍ ഒരു രൂപക്കടുത്തു കൂട്ടി... ദാ ഇപ്പോള്‍ വീണ്ടും കൂട്ടി ഒരു 72 പൈസ കൂടി... അതെ ചെറുതായുള്ള വില വര്‍ദ്ധന ആയതു കാരണം ആരും അറിഞ്ഞില്ല... എന്തായാലും ഒരു ഹര്‍ത്താല്‍ ലാഭം കിട്ടി.. ഇവിടെ ഒരു ചോദ്യമേ ഉള്ളൂ കൂറക്കേണ്ടപ്പോള്‍ കുറക്കാതിരുന്ന ഇവര്‍ കൂട്ടേണ്ടപ്പോള്‍ എന്തിനിത്ര ധൃതികാണിക്കുന്നു.. പിന്നെ ഞങ്ങള്‍ ജനങ്ങള്‍ എന്ന കഴുതകള്‍ തിരഞ്ഞെടുത്ത സര്‍ക്കാരേ നിങ്ങള്‍ കുറക്കേണ്ട സമയത്തു കുറക്കാതിരുന്ന കമ്പനിയെ ന്യായീകരിച്ചവരല്ലേ, ഈ കൂട്ടുന്നതൊക്കെ നിങ്ങളറിയുന്നില്ല എന്നു നാളെ പറയില്ലല്ലോല്ലേ??...

ജനത്തെ ദ്രോഹിക്കുന്ന കെ എസ് ആര്‍ ടി സി യുടേ ഫെയര്‍ സ്റ്റേജു നയം ....

കെ എസ് ആര്‍ ടി സി കേള്‍ക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനം ... സര്‍ക്കാര്‍ സ്ഥാപനം എന്നു വച്ചാല്‍
ലാഭേശ്ചകണക്കാക്കതെ ജനങ്ങളെ സേവിക്കുന്നതു എന്നു ഒരു ധാരണ എല്ലാ ജനങ്ങള്‍ക്കും ഉണ്ടു.... ജനങ്ങളെ
സേവിക്കുക എന്നു പറയുമ്പോള്‍ സര്‍ക്കാറിന്‍റെ ചിലവില്‍ ജനങ്ങളുടെ യാത്ര നിറവേറ്റണം എന്നു ഒരു കേരളീയനും
പറയുന്നില്ല... സാമാന്യം നല്ല വിധത്തില്‍ തന്നെ ചാര്‍ജ്ജു വാങ്ങിയിട്ടാണു പ്രവര്‍ത്തിക്കുന്നതും ... പെട്രോള്‍
വിലകൂട്ടിയപ്പോള്‍ സ്വകാര്യ ബസുടമകളേക്കാളും മുന്‍പേ ചാര്‍ജ്ജു കൂട്ടണമെന്നു പറഞ്ഞതും ഇക്കൂട്ടര്‍ തന്നെ
ആണല്ലോ??... ഇനി അതും ഇരിക്കട്ടെ ജനത്തെ ദ്രോഹിക്കുന്ന ഈ ഫെയര്‍ സ്റ്റേജു ഇവര്‍ക്കൊന്നു പുനര്‍ആലോചിച്ചു കൂടേ??... ഒരു കിലോമീറ്റര്‍ പോകാന്‍ ഒരു ഫെയര്‍സ്റ്റേജും അനുവധിക്കേണ്ട... ഒരു പത്തു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം ... അതും ഇല്ല... എവിടുത്തെ എന്നല്ലേ?? ഒരുപാടു ഇടത്തെ അറിയാനായി കേരളം മുഴുവന്‍ സഞ്ചരിച്ചിട്ടൊന്നും ഇല്ല... എന്നാലും സ്ഥിരം സഞ്ചരിക്കുന്ന രണ്ടിടത്തെ കാര്യം പറയാം ...
ഒന്നു എറണാകുളം ചേര്‍ത്തല മറ്റോന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ ... ചേര്‍ത്തലയില്‍ നിന്നും ഏറണാകുളത്തേക്കു എന്‍റെ ഒരു അറിവനുസരിച്ചു 30 കിലോമീറ്ററുണ്ടു.. ചെറിയ സ്റ്റേഷനായിട്ടു പറയാന്‍ കുത്തിയതോടു ഈ റൂട്ടിന്‍റെ ഏതാണ്ടു മധ്യഭാഗത്താണു.. ഇതുപോലെ തന്നെയാണു തിരുവനന്തപുരം ആറ്റിങ്ങല്‍ റൂട്ടും ... ഏതാണ്ടു 30 കിലോമീറ്ററിനടുത്തുവരും ... ഈ റൂട്ടിന്‍റേയും മധ്യത്തിലായിട്ടുള്ള ഒരു സ്റ്റേഷന്‍ ആണു കണിയാപുരം ... ഇനി ഈ റൂട്ടില്‍ നമ്മള്‍ ഒരു സൂപ്പര്‍ ഫസ്റ്റേല്‍ കയറി എന്നു വിചാരിക്കുക.. എവിടെ ഇറങ്ങണമെങ്കിലും ഈ റൂട്ടിന്‍റെ മുഴുവന്‍ തുകയും നല്‍കണം അതായതു ഇടക്കു ഫെയര്‍സ്റ്റേജു എന്നതു ഒന്നില്ല... എറണാകുളത്തുനിന്നും ചേര്‍ത്തലക്കു പോകുന്നവന്‍ അരൂര്‍ ഇറങ്ങിയാലും എരമല്ലൂര്‍ ഇറങ്ങിയാലും തുറവൂര്‍ ഇറങ്ങിയാലും എല്ലാം 22+ കൊടുക്കണം (കൃത്യം ഓര്‍മ്മയില്ല).. അതുപോലെതന്നെയാണു
തിരുവനന്തപുരത്തുനിന്നും കയറുന്ന ഒരാള്‍ ശ്രീകാര്യത്തിറങ്ങിയാലും കാര്യവട്ടത്തിറങ്ങിയാലും കഴക്കൂട്ടത്തിറങ്ങിയാലും കണിയാപുരത്തിറങ്ങിയാലും 22 രൂപ (കൃത്യം ഓര്‍മ്മയില്ല) കൊടുക്കണം ​...
അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം എന്തിനാ ഇവിടെ ഒക്കെ ഇറങ്ങാനുള്ളവര്‍ സൂപ്പര്‍ ഫാസ്റ്റേല്‍ തന്നെ കയറുന്നതു... ഒന്നു രാത്രി 10 കഴിഞ്ഞാല്‍ പിന്നെ ഈ സൂപ്പറേ കിട്ടൂ.. രണ്ടു ഈ പറഞ്ഞ സ്റ്റോപ്പിലെക്കെ നിറുത്തുമെങ്കില്‍ അവനവന്‍റെ സമയത്തിനു വിലയുണ്ടെങ്കില്‍ അതില്‍ കയറിക്കൂടേ... പാവപ്പെട്ടവന്‍ പണിയും കഴിഞ്ഞു അല്പം വൈകിപ്പോയാല്‍ വേറേ എന്താ ചെയ്ക??... അപ്പോള്‍ വീണ്ടും ചോദിച്ചേക്കാം അങ്ങനെ ആണേല്‍ നിങ്ങള്‍ ആ തുകയും കൊടുക്കണം ... ഇവിടെയാണു പ്രസക്തമായ ചോദ്യം സൂപ്പറില്‍ മിനിമം തുക എത്രയാണു 22 ആണോ?? അല്ലെങ്കില്‍ ഇതിലും കുറഞ്ഞ തുക മുടക്കി സൂപ്പറില്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടോ??... സൂപ്പറിലെ മിനിമം തുക 10 ആനെന്നു തോന്നുന്നു... ഏറ്റുമാനൂര്‍ നിന്നും കോട്ടയത്തേക്കു ഈ പറഞ്ഞ 10 ആകുകയുള്ളു... ചാത്തന്നൂര്‍ നിന്നും ആറ്റിങ്ങലേക്കു കയറിയാലും ഈ പറഞ്ഞ 10 - 12 ഓ ആവുകയുള്ളൂ... ഈ പറഞ്ഞ കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലും ചാത്തന്നൂര്‍ ആറ്റിങ്ങല്‍ റൂട്ടിലും ഫെയര്‍സ്റ്റേജു അനുവധിക്കാമെങ്കില്‍ അതേ നാട്ടിലെ മറ്റു ജനങ്ങളോടു എന്തിനു ഇവരീ ഇരട്ടത്താപ്പു കാണിക്കുന്നു... അപ്പോള്‍ തീര്‍ച്ചയായും ചോദിക്കേണ്ടതു ഒന്നേ ഉള്ളൂ ഈ സര്‍ക്കാര്‍ സ്ഥാപനം ​ജനത്തെ സേവിക്കാനോ അതോ ദ്രോഹിക്കാനോ??...

Sunday, October 10, 2010

പുരോഗതിക്കുവേണ്ടി കൊതിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയിവേയ്സ്...

ഇന്ത്യന്‍ റെയില്‍വെ ഏഷ്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായിട്ടു പതിറ്റാണ്ടുകളായി ... പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞു പുരോഗതിയിലേക്കു കുതിക്കേണ്ട ഒരു മേഖല ഇന്നും ഇഴഞ്ഞു നീങ്ങുകയല്ലേ ശരിക്കും ചെയ്യുന്നതു.... ഒരു വലിയ ശൃഖല കുറേനാളുകളായിട്ടു ഉണ്ടായിട്ടുകൂടി എന്തു കൊണ്ടു ഇങ്ങനെ സംഭവിക്കുന്നു എന്നുള്ളതു ചിന്തിക്കേണ്ടതു തന്നെയാണു... തീര്‍ച്ചയായും സാധാരണക്കാര്‍ക്കു എത്തിപ്പെടാവുന്ന ഒരു യാത്രാമാര്‍ഗ്ഗമായി ഇന്ത്യന്‍ റെയില്‍വേ ക്ഷേമപദ്ധതികള്‍ പലതും കൊണ്ടു വന്നു.... യാത്രായിനത്തില്‍ പലവിധത്തിലായി ഒട്ടനവധി ഇളവുകള്‍ കൊണ്ടു വന്നു... പക്ഷെ അതു മാത്രം മതിയോ??.... ഇന്നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുവാനും ദീര്‍ഘവീക്ഷണത്തോടുകണ്ടു അതു പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുവാന്‍ തയ്യാറാവണം .... എല്ലാപ്രശ്നങ്ങളും ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ ഒന്നും പരിഹരിക്കുവാന്‍
കഴിയില്ല.... പക്ഷേ പ്രശ്നപരിഹാരത്തിനു വേണ്ടി ശ്രമിക്കുക പോലും ചെയ്യാത്തതിലും മഠയത്തരം വേറേ ഉണ്ടോ??... സ്ഥിരം യാത്രചെയ്യുന്നവര്‍ക്കു മിതമായ നിരക്കില്‍ സീസണ്‍ ടിക്കറ്റും പാവപ്പെട്ടവര്‍ക്കു രോഗികള്‍ക്കും അത്യാവശ്യം മിതമായനിരക്കില്‍ യാത്രചെയ്യാന്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതു കൊണ്ടുതന്നെ വീണ്ടും ടിക്കറ്റു ചാര്‍ജ്ജു കുറക്കേണ്ടതില്ലല്ലോ?? തന്നെയുമല്ല ഇന്നത്തെ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പു ഉണ്ടായിരുന്ന നിരക്കിലേക്കു ഉയര്‍ത്താവുന്നതുമാണു... ഇങ്ങനെ കിട്ടുന്ന തുക കൊണ്ടു പുതിയ പദ്ധതികള്‍ക്കും സുരക്ഷക്കുമെല്ലാം
ഫണ്ടു കണ്ടെത്താവുന്നതേ ഉള്ളൂ... യാത്രാക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ തീവണ്ടികള്‍ ഏര്‍പ്പെടുത്തികയും സമയനിഷ്ഠയും ഒപ്പം മെച്ചപ്പെട്ട യാത്രയും ഉറപ്പുവരുത്താന്‍ കഴിഞ്ഞാല്‍ ദീര്‍ഘദൂരയാത്രകള്‍ക്കു കൂടുതല്‍ യാത്രാക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയും അതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും ...
നമ്മള്‍ ഇന്നു ചെയ്യുന്നതു ഒരു പരിധിവരെ ഉള്ളതില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ ശ്രമിക്കുകയാണു ചെയ്യുന്നതു... പേരിനു കുറച്ചു പുരോഗമനവും കൊണ്ടുവരും ... പിന്നെ ഇതു കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്കു തങ്ങള്‍ ഇത്രയിത്ര പദ്ധതികള്‍ കൊണ്ടുവന്നു എന്നു പറയുന്നതിനേക്കാളും താല്പര്യം ഇപ്പോഴുള്ള യാത്രാകൂലി ഒരു രൂപ കുറച്ചു എന്നു
പറയുവാനാണു... ഒരു പക്ഷേ അതുമാത്രമേ കുറച്ചധികം വോട്ടുകിട്ടുവാന്‍ സഹായിക്കൂ എന്ന ധാരണ ഉള്ളതുകൊണ്ടാണോ എന്നറിയില്ല... ഇന്നു ഒരുപക്ഷേ ഈ പറഞ്ഞ സാധാരണക്കാര്‍ ട്രയിനിന്‍റെ പരിമിതിമുലം ചുരുക്കം ചിലയാത്രകള്‍ക്കു ട്രയിനും കൂടുതലും മറ്റു യാത്രാമാര്‍ഗ്ഗങ്ങളുമായിരിക്കും ഉപയോഗിക്കുക.. അതുകൊണ്ടുതന്നെ കുറച്ചു നിരക്കു കൂടിയാലും കൂടുതല്‍ യാത്രകള്‍ക്കു ട്രയിനിനെ ആശ്രയിക്കാന്‍ പറ്റുകയാണെങ്കില്‍ അതു തന്നെയായിരിക്കും ലാഭകരം ...
ഏറ്റവും അത്യാവശ്യം വരുത്തേണ്ട ഒരുമാറ്റങ്ങളില്‍ ഒന്നാണു ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കിലേക്കു തന്നെ തള്ളുന്ന അവസ്ഥ... പല രോഗങ്ങളും പകരുന്നതു ഈ പറഞ്ഞ വിസര്‍ജ്ജ്യങ്ങളില്‍ നിന്നായതുകൊണ്ടും നമ്മുടെ ട്രയില്‍ പാതകള്‍ക്കരുകില്‍ തന്നെ ഈ പറഞ്ഞ ജനങ്ങള്‍ ഒക്കെ താമസിക്കുന്നതുകൊണ്ടും ഇതൊക്കെ പണ്ടേ മാറ്റേണ്ടിയിരിക്കുന്നു.. ഇത്രയും നേരം പരിമിതികള്‍ പരിമിതികള്‍ എന്നു പറഞ്ഞു എനിക്കു തോന്നിയ ചില പരിമിതികള്‍
അഥവാ മാറ്റം വരുത്തേണ്ട ചിലകാര്യങ്ങള്‍ താഴെപ്പറയുന്നവാണു...

1) സമയനിഷ്ടതന്നെയാണു ആദ്യം വരുത്തേണ്ടതു.. ഉടനേ ഇല്ലെങ്കിലും ഒരു സമയപരിധി മുന്‍പില്‍ കണ്ടുകൊണ്ടു വേണ്ടതു ചെയ്യാന്‍ തയ്യാറാവണം ....

2) പാസ്സഞ്ചര്‍ ട്രയിനിലെ തിരക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിച്ചു കൂടുതല്‍ ബോഗികള്‍ ഇടാന്‍ തയ്യാറാവണം ....

3) കൂടുതയാത്രക്കാര്‍ ഉള്ള പാതകളില്‍ കൂടുതല്‍ ട്രയിനുകള്‍ അനുവധിക്കണം ...

4) അതുപോലെ തന്നെ ട്രയിനിലെ വിസര്‍ജ്ജ്യങ്ങള്‍ ട്രാക്കുകളില്‍ തന്നെ തള്ളാതെ സംസ്കരിക്കാന്‍ നടപടി സ്വീകരിക്കുക...

5) അതുപോലെ തന്നെയാണു യാത്രാക്കാരുടെ എണ്ണം കൂടുതല്‍ ഉള്ള സ്റ്റേഷനുകളില്‍ ട്രയിന്‍ നിറുത്തുവാനുള്ള നടപടികള്‍ ഉണ്ടാവണം ...

6) ഇഴഞ്ഞു നീങ്ങുന്ന പാതയിരട്ടിപ്പിക്കലുകള്‍ ...

7) എല്ലാലെവല്‍ ക്രോസ്സുകളിലും ഇല്ലെങ്കിലും അത്യാവശ്യമുള്ള ലെവല്‍ ക്രോസ്സുകളിലെങ്കിലും കാവലിനു ആളെ ഏര്‍പ്പെടുത്തുക....

ഒരുപക്ഷേ നമ്മുടെ റെയില്‍വേയില്‍ ദീര്‍ഘവീക്ഷണം ഉള്ള ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ഇതൊക്കെ സംഭവിച്ചേനേ...

കുറഞ്ഞതു നമ്മുടെ ഇപ്പോഴുള്ള ഉദ്യോഗസ്തരെങ്കിലും ദീര്‍ഘവീക്ഷണമുള്ളവരാകണം ... ഇതൊക്കെ ഇവിടെ എഴുതിയതു കൊണ്ടു ഒരു കാര്യവുമില്ല എന്നറിയാം എന്നാലും ഇതില്‍ ചിലതെങ്കിലും ഒന്നു നടന്നുകിട്ടിയിരുന്നെങ്കില്‍ വെറുതേ ഒന്നാശിച്ചുപോവുകയാണു......

Saturday, October 9, 2010

വീണ്ടും ഒരു ഇലക്ഷന്‍ കൂടി, നിങ്ങളുടെ വോട്ടാര്‍ക്കു??...

പരസ്പരം പഴിചാരിയും പരസ്പരം കൂട്ടുചേര്‍ന്നും പലയിടത്തും പലവിധത്തിലെ ജനങ്ങളെ മണ്ടന്മാരാക്കി കൊണ്ടുള്ള ഒരു ഇലക്ഷന്‍ കൂടി വന്നു ചേര്‍ന്നു.... മറ്റുള്ള ഇലക്ഷനില്‍ നിന്നും വ്യത്യസ്തമായി ഒരു പാര്‍ട്ടിപരിഗണനയേക്കാള്‍ വ്യക്തിപരിഗണനയ്കു മുന്‍ഗണന ഉള്ള ഒരു തിരഞ്ഞെടുപ്പായിട്ടു കൂടി കുറേ കാലുവാരലും മലക്കം മറിച്ചിലും എല്ലാഅം കേള്‍ക്കുമ്പോള്‍ മനസ്സിലാകുന്ന ഒന്നേ ഉള്ളൂ രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നല്ല ഒരു ശതമാനം ആളുകളൂടേയും ഉദ്ദേശം സ്വന്തം കാര്യം സിന്താബാദ് എന്നുള്ളതു തന്നെ... രാഷ്ട്രീയപാര്‍ട്ടികളെ എല്ലാവരേയും തള്ളിപ്പറഞ്ഞു അവര്‍ക്കു ചെയ്യാന്‍ കഴിയാത്തതു തനിക്കു ചെയ്യാന്‍ പറ്റും എന്നും പറഞ്ഞു അങ്കം തുടങ്ങിയ ആള്‍ രാഷ്ട്രീയക്കാരുടെ കളികളില്‍ അകപ്പെട്ടു പാര്‍ട്ടിചായ്‌വൊക്കെ വരുന്നതു കാണുമ്പോള്‍ നമിച്ചുപോകുകയേ നിവൃത്തിയുള്ളു... ഇനി ശരിക്കുള്ള ഇലക്ഷന്‍ പ്രചരണത്തിലേക്കു വരാം .... ഇത്രയും നാള്‍ ഉള്ള ജീവിതത്തില്‍ കണ്ടാല്‍ ചിരിച്ചുപോലും കാണിക്കാത്ത ആള്‍ വളരെ കാര്യത്തോടു കൂടി ഓരോകാര്യവും തിരക്കുന്നതു കാണുമ്പോഴും പിന്നെ വീട്ടിലുള്ള ഓരോരുത്തരേയും എടുത്തെടുത്തു ചോദിക്കുമ്പോഴും ലക്ഷ്യം ഒന്നുമാത്രം വോട്ടു... സ്ഥിരം സിനിമകളില്‍ കാണാറുള്ളതുപോലെ കുട്ടികളെ ഒക്കെ കൊഞ്ചിക്കുകയും വിശദമായ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും ഈ പറഞ്ഞ നാട്ടുകാര്‍ക്കും ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയും എന്നറിഞ്ഞിട്ടു കൂടിയുള്ള ഇവരുടെ പ്രകടനം കാണുമ്പോള്‍ റിയാലിറ്റി ഷോകളില്‍ മാര്‍ക്കിടുന്നപോലെ സമ്മദിദായകരും മാര്‍ക്കിടുകയല്ലേ രക്ഷയുള്ളു.. 50% സംവരണമൊക്കെ വന്നതിനു ശേഷം മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയം ഉള്ളവര്‍ കുറവായതു കൊണ്ടു തന്നെ ഇവരുടെ ഈ പ്രകടനം കണ്ടു മാര്‍ക്കിടാന്‍ പലപ്പോഴും തയ്യാറാവുകയേ മാര്‍ഗ്ഗമുള്ളൂ... ഇനി വോട്ടൊക്കെ നേടി ജയിച്ചു കഴിഞ്ഞാല്‍ പിന്നെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിയുള്ളവരും ഉണ്ടു അവരുടെ നോട്ടത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കു വോട്ടുചെയ്തവര്‍ മാത്രമേ ഉണ്ടാവൂ... എന്തായാലും കക്ഷി മത രാഷ്ടീയ ഭേദമില്ലാതെ എല്ലാ കേരളീയര്‍ക്കും പുരോഗമന ചിന്താഗതികാരായ കുറേ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു..... എല്ലാവര്‍ക്കും തിരഞ്ഞെടുപ്പാശംസകള്‍ .................

Saturday, September 25, 2010

'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....

ഒരോ ഇന്ത്യാക്കാരനും ഇന്ത്യയെ ഓര്‍ത്തു എത്രയേറെ അഭിമാനിക്കുന്നു... ഒരോ ദിവസവും പുരോഗതിയിലേക്കു കുതിക്കുന്ന ഇന്ത്യയെ ഓര്‍ത്തു മറ്റുരാജ്യക്കാര്‍ അസൂയപ്പെടുമ്പോള്‍ നമ്മളുടെ മാനം നമ്മള്‍ തന്നെ കപ്പലു കയറ്റുന്ന പരിപാടിയാ നമ്മുടെ വേണ്ടപ്പെട്ടവര്‍ കാണിക്കുന്നേ.... എല്ലാവരും കോമണ്‍വെല്‍ത്തും ഒളിമ്പിക്സും ഒക്കെ ഒരു അഭിമാന പ്രശ്നമായി ഏറ്റെടുത്തു നടത്തപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ അതും കാശുപിടുങ്ങാനുള്ള ഒരു അവസരമായി കണ്ടു കയ്യിട്ടുവാരുന്നതു കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ഒരു ഇന്ത്യാക്കാരനെന്ന നിലയില്‍ തൊലി ഉരിഞ്ഞുപോകുന്നു എന്നു പറയുന്നതാവും സത്യം ... കോടികള്‍ മുടക്കി ഉണ്ടാക്കിയ പാലം വെറും ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ഇന്ത്യാക്കാര്‍ക്കു നഷ്ടമായതു നമ്മുടെ അഭിമാനമാണു.... പാലത്തിനു പിറകേ സ്റ്റേഡിയത്തിലെ തകര്‍ച്ചയും ഉണ്ടായി എത്ര ചെറിയ തകരാറാണു എങ്കിലും അതും നമ്മള്‍ക്കു തന്നെയല്ലേ നാണക്കേടുണ്ടാക്കിയേ... ഈ തകര്‍ച്ചയുടെ ഒക്കെ പേരില്‍ ആരെങ്കിലും സുരക്ഷ ഒരു പ്രശ്നമായിപ്പറഞ്ഞാല്‍ ആരേയാണു നമ്മള്‍ പഴിചാരുക .... ഒരു വഴിപാടുപോലെ ഇതൊക്കെ നിര്‍മ്മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതു കൊണ്ടു എന്തുകാര്യമാണു ഉള്ളതു.. തീര്‍ച്ചയായും ഇതെല്ലാം നോക്കി പുരോഗതിയും മറ്റും നോക്കാന്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ല എന്നു പറഞ്ഞാല്‍ അതിലെന്തു ഔചിത്യമാണു ഉള്ളതു... ഓരോ ഘട്ടത്തിലും പുരോഗതി കണ്ടു വിലയിരുത്തി പിഴവുകള്‍ ഒന്നുമില്ല എന്നു ഉത്തരവാദപ്പെടുത്താന്‍ ആരുമില്ലേ??... പലപ്രാവശ്യം അഴിമതി ആരോപണം ഉണ്ടായിട്ടും ആരും അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നു പറഞ്ഞാല്‍ എത്ര ഇന്ത്യാക്കാര്‍ വിശ്വസിക്കും ??... എല്ലാം സംഭവിച്ചു കഴിഞ്ഞു ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തതുകൊണ്ടു എന്താണു കാര്യം ??.... പിന്നെ പണിത പാലം സാധാരണക്കാര്‍ക്കു വേണ്ടി നിര്‍മ്മിച്ചതാണു അതുകൊണ്ടു പങ്കെടുക്കാന്‍ വന്നവര്‍ പേടിക്കേണ്ട എന്ന വിധത്തിലുള്ള വര്‍ത്താനം ചിലര്‍ പറഞ്ഞതായി കേട്ടു... ഇതൊക്കെ കേള്‍ക്കുമ്പോള്‍ നാം ഒരോരുത്തരും എന്താ പറയുക... സാധാരണക്കാരന്‍റെ ജീവിതത്തിനു ഇവിടെ ഒരു വിലയും ഇല്ലേ??.....

Sunday, September 19, 2010

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...
ലോകത്തിലൊരിടത്തും ഒരു ദുരന്തവും ഉണ്ടാവുന്നില്ല എന്നു അവകാശപ്പെടാന്‍ ആര്‍ക്കും കഴിയുകില്ല പക്ഷെ ഒരേ

തരത്തിലുള്ള.... ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പതിവു പല്ലവി തന്നെ നടത്തുന്നതു

നമ്മുടെ നാട്ടില്‍ മാത്രമല്ലേ??.... നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ ചിലതാണു ബോട്ടു

ദുരന്തവും മദ്യ ദുരന്തവും , വാഹന അപകടങ്ങളും പിന്നെ ലെവല്‍ ക്രോസുകളിലെ അപകടവും എല്ലാം ...

ദുരന്തമുണ്ടായി അടുത്ത കുറേ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലെ പ്രധാന്‍ ചര്‍ച്ചാവിഷയം ഈ ദുരന്തമായിരിക്കും

... ആ ദുരന്തം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, ബോട്ടിന്‍റേയും മറ്റും

സുരക്ഷാകാലാവധി കഴിഞ്ഞതായിരുന്നു മുന്‍കരുതലുകള്‍ പലതും അവഗണിച്ചു അങ്ങനെ നീണ്ടു പോകുന്ന ഒരോ

പരിഹാരങ്ങളും മറ്റും ... പിന്നെ പതിവു പല്ലവിപോലെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ പറ്റുമെങ്കില്‍ അതിനെ രാഷ്ട്രീയ

വത്കരിച്ചു പരസ്പരം പഴിചാരുക... പിന്നെ പതിവുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറേ വഴിതടയല്‍

സമരങ്ങള്‍ തല്ലിപ്പൊളിക്കലുകള്‍ ഇത്രയും ആവുമ്പോഴേക്കും ജനം മടുക്കും ... പിന്നെ കുറേ അന്വേഷണക്കമ്മീഷനേയും

വച്ചു പ്രശ്നം ശുഭപര്യവസായി അവസാനിപ്പിക്കും ... പലപ്പോഴും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പതിവുപോലെ

പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും .... ബോട്ടു ദുരന്തമുണ്ടാവുമ്പോള്‍ മിക്കവാറും കേള്‍ക്കാറുള്ളതാണു

സുരക്ഷാകാലാവധി കഴിഞ്ഞ ബോട്ടായിരുന്നു ദുരന്തത്തില്‍ പെട്ടതു എന്നു.. ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബോട്ടില്‍

സഞ്ചരിച്ചു അതില്‍ എഴുതിവച്ചിരുന്നതു സത്യമാണോ എന്നറിയില്ല അതിന്‍റെ സുരക്ഷാ കാലാവധി 2009 ല്‍

കഴിഞ്ഞതാണു... പിന്നെ ടിപ്പറുകളുടെ വേഗതയെ പറ്റിയും സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റിയും കള്ളിന്‍റെ

ലഭ്യതയെ പറ്റിയും ലെവല്‍ ക്രോസ്സിന്‍റെ പരിമിതിയെ പറ്റിയും ബോട്ടിലെ ലൈഫ് ജാക്കറ്റുകളുടെ ലഭ്യതയെ പറ്റിയും ഒക്കെ

തല്ക്കാലം നമ്മള്‍ മറക്കും അടുത്ത ദുരന്തം ഉണ്ടാവുന്നവരെ ... ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു

ദിവസങ്ങളില്‍ പതിവുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഘോര ഘോരം വാതോരാതെ പ്രസ്താവനകളും

അന്വേഷണങ്ങളും നടത്തും ...

Friday, September 10, 2010

ഒരു മദ്യ ദുരന്തം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ .....

വീണ്ടും ഒരിക്കല്‍ കൂടി നമ്മുടെ നാട്ടില്‍ വിഷ മദ്യ ദുരന്തം ഉണ്ടായി എന്നു ലജ്ജയോടെ നമ്മുക്കു പറയാം ... അങ്ങനെ

അല്ലാതെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട ഏറ്റവും കൂടുതല്‍ വരുമാനം മദ്യത്തില്‍ നിന്നാവുമ്പോള്‍ പിന്നെ മദ്യ ദുരന്തം

ഒക്കെ സ്വാഭാവികം ... നമ്മുടെ നാട്ടില്‍ ധാരാളം കള്ളു ഷാപ്പുകള്‍ ഉണ്ടു പക്ഷെ ഇവിടെ എല്ലായിടത്തും വിതരണം

ചെയ്യുവാനാവശ്യമായ കള്ളു ഇവിടെ ചെത്തുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു ഏതൊരാള്‍ക്കും പറയാന്‍ രണ്ടു വട്ടം

ആലോചിക്കണം എന്നു എനിക്കു തോന്നുന്നില്ല... അതുപ്പൊലെ തന്നെ ഓണത്തിനു ക്രിസ്തുമസിനും ന്യൂഇയറിനും പിന്നെ

ഉത്സവത്തിനും പെരുന്നാളിനും ഒക്കെ ഈ പറഞ്ഞ കള്ളു ഷാപ്പില്‍ നിന്നും "കലക്ക് " എന്നറിയപ്പെടുന്ന കള്ളല്ലാതെ

ശുദ്ധമായ കള്ളു കിട്ടില്ല എന്നു കൊച്ചു കുട്ടികള്‍ പോലും പറയും .... പക്ഷെ ഈ പറഞ്ഞ കാര്യം അറിയാമായിട്ടും

ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്നും പറഞ്ഞിരിക്കുന്ന നമ്മുടെ നാട്ടിലെ കുറെ ആള്‍ക്കാരുണ്ടു ... ആരാണു എന്നു എന്നൊന്നും ഞാന്‍

പറയാതെ എല്ലാവര്‍ക്കും അറിയാം ...
പക്ഷെ സ്ഥിരം ക്വോട്ടയും വാങ്ങിച്ചു അവര്‍ ഇതൊന്നും കണ്ട മട്ടുകാണിക്കില്ല... സത്യസന്ധമായി എല്ലാ

വാറ്റുകാരേയും വ്യാജന്മാരേയും മറ്റും വെള്ളം കുടിപ്പിച്ച നമ്മുടേ ഋഷിരാജ് സിങ്ങിനെ പോലെ ഉള്ളവരെ ഇവിടെ നിന്നും

കെട്ടുകെട്ടിച്ചതു നമ്മുടെ എല്ലാപാര്‍ട്ടിക്കാരും ചേര്‍ന്നല്ലേ... മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ആയതു കൊണ്ടു

സത്യം അറിയില്ല... എന്നാലും ഈ മദ്യദുരന്തം ഉണ്ടാവുന്നതിനു മുന്‍പു തന്നെ വിജിലന്‍സു വ്യാജമദ്യത്തെ കുറിച്ചു

മുന്നറിയിപ്പു കൊടുത്തതായി കണ്ടു... ഇതു കണ്ടില്ല എന്നു പറയുന്ന നമ്മുടെ ജനപ്രതിനിധിയായ മന്ത്രിയോടു നമ്മള്‍

എന്താ ചോദിക്കുക??...
"സാറിനു അല്ലേല്‍ പിന്നെ ഈ റിപ്പോര്‍ട്ടു ആര്‍ക്കാ അവര്‍ വിജിലന്‍സുകാര്‍ സമര്‍പ്പിച്ചതെന്നോ??"...
"അതോ സാറിനു ഇതൊന്നും നോക്കാന്‍ തീരെ സമയമില്ലേ സാറേ എന്നോ??"
എന്തു ചോദിച്ചാലും ഇതു രാഷ്ടീയാട്ടിമറി ആണു എന്നും പകപോക്കലാണു എന്നും അല്ലാതെ സാറിനെന്താ പറയാന്‍

കഴിയുക??...
ഇനിയൊരു ചോദ്യം കൂടി തെറ്റാണെങ്കില്‍ എന്നോടു ക്ഷമിക്കുക....
വ്യാജകള്ളു ദുരന്തത്തില്‍ മരിച്ചവര്‍ക്കു 5 ലക്ഷം രൂപയും കണ്ണു പോയവര്‍ക്കു 4 ലക്ഷം രൂപയും കൊടുക്കും എന്നു

കണ്ടു... " മദ്യം വിഷമാണു അതു ആരോഗ്യത്തിനു ഹാനികരമാണു " എന്ന വാക്യം കണ്ടിട്ടും കുടിക്കാന്‍ പോയവര്‍ക്കാണു

ഈ നഷ്ടപരിഹാരം എന്നോര്‍ക്കുക... നമ്മുടെ നാട്ടില്‍ ചികിത്സിക്കാന്‍ പൈസ ഇല്ലത്തതിന്‍റെ പേരില്‍ മരണത്തിനു

അകപ്പെടുന്ന എത്രയോ ആള്‍ക്കാരുണ്ടു?? അല്ല എങ്കില്‍ ഗവണ്‍മെന്‍റു ആസ്പത്രിയുടെ അനാസ്തകൊണ്ടു അനാഥമാകുന്ന എത്രയോ

കുടുംബങ്ങള്‍ നമ്മുടെ നാട്ടിലുണ്ടു??... കയ്യിലിരുന്ന കാശിനു വെള്ളമടിക്കാന്‍ പോയപ്പോള്‍ ദുരന്തമുണ്ടായവര്‍ക്കു

ലക്ഷങ്ങള്‍ കൊടുക്കാമെങ്കില്‍ ഈ പറഞ്ഞ പാവങ്ങള്‍ക്കും എന്തെങ്കിലും കൊടുത്തു കൂടേ??... ഇനിയും ബാക്കിയുള്ള ഒരു

ചോദ്യം എല്ലാവര്‍ക്കും അറിയാം കേരളത്തിലെ എല്ലാ ഷാപ്പുകളിലേക്കും കള്ളു ഏറ്റവും കൂടുതലായി എത്തുന്നതു

പാലക്കാടന്‍ കള്ളാണു... ആരോ ചെയ്ത തെറ്റിനു വേണ്ടി ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ പാലക്കാട്ടുനിന്നും പുറത്തേക്കു

കള്ളു കൊണ്ടു പോകേണ്ട എന്നു പറഞ്ഞതിന്‍റെ ഔചിത്യം എന്താണു... ഈ കൊണ്ടുപോകുന്നതൊക്കെ പരിശോധിക്കാന്‍ അല്ലേ നമ്മള്‍

കുറേ ഉദ്യോഗസ്തരെ വച്ചിരിക്കുന്നേ?? അവര്‍ക്കു വയ്യേ??