Sunday, August 15, 2010

എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....

ഇവന്‍ സുകു .... കോളേജില്‍ പഠിക്കുമ്പോള്‍ പ്രൊജെക്ട് ചെയ്യാനായിട്ടാണു പൂന്തോട്ടങ്ങളുടെ നഗരമായ ബാഗ്ളൂര്‍ സിറ്റിയിലേക്കു

വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...

പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും

പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം

ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി

കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...

അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന

കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി

കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍

നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ

പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ

സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ

എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ

കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു

ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു

മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും

സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും

സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...

സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍

പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി

പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ

എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...

അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല

ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ

മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു

ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍

കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ

അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍

എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ

കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു

തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി

ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ

ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും

മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം

അവള്‍ക്കു

കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..

ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം

സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ

വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ

ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....

3 comments:

  1. "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ"....

    ReplyDelete
  2. ഒരു സുധാഗര്‍ മംഗളോദയം ടച്..!

    ReplyDelete