Friday, February 26, 2010
ഒരു ദാക്ഷീണ്യവും കാണിക്കാതെ ഉള്ള വര്‍ദ്ധന...
വീണ്ടും ഒരു ബഡ്ജറ്റുകൂടി അവതരിക്കപ്പെട്ടു... കുറെ അധികം പദ്ധതികള്‍ പറയുന്നതു കേട്ടു അതില്‍ മുഴച്ചു നിന്നതു പെട്രോളിന്‍റേയും ഡീസലിന്‍റേയും എക്സൈസ് തീരുവ കൂട്ടി എന്നുള്ളതാണ്... വലിയ ഔദാര്യമായി കഴിഞ്ഞ ഇടക്കു വിലകൂട്ടണം എന്നു പൊതുമേഖലാ ഓയില്‍ കമ്പനികള്‍ വാശിപിടിച്ചപ്പോള്‍ ഇപ്പോള്‍ കൂട്ടുന്നില്ല അതു ജനങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്പ്പിക്കും എന്നു പറഞ്ഞതു ഇതിനു വേണ്ടി ആയിരുന്നോ??.. വിലക്കയറ്റം മറ്റു രാജ്യങ്ങള്‍ വിടുന്ന റക്കറ്റു പോലെ കുതിച്ചുയരുമ്പോളാണ്. ഇതെന്നോര്‍ത്താല്‍ നല്ലതു.. അന്നു വില കൂട്ടേണ്ടിയിരുന്നതു 2 രൂപ ആയിരുന്നെങ്കില്‍ ഇന്നു കൂട്ടിയിരിക്കുന്നതു 3 രൂപയുടെ അടുത്തു വരും .. എന്തു കൊണ്ടും നന്നായി സര്‍ക്കാര്‍ ജനങ്ങളെ സേവിക്കുക തന്നെയാ ചെയ്തേ.. പണ്ടു ഞാനൊരിക്കല്‍ എഴുതിയ പോലെ പെട്രോളിനൊക്കെ നമ്മള്‍ ഇപ്പോള്‍ തന്നെ ശരിക്കുള്ള വിലയുടെ ഇരട്ടിയാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കരുകളുടെ എക്സൈസു ഡ്യൂട്ടി ആയിട്ടും നികുതി ആയിട്ടും ഒക്കെ നല്‍കിവരുന്നതു .. ശരിയാണ് നമ്മുടെ സര്‍ക്കാരിനു പ്രവര്‍ത്തനത്തിനുള്ള തുക കണ്ടെത്തേണ്ടതുണ്ടു പക്ഷെ അതു ഒരിക്കലും ഇതു പോലെ ആയിരിക്കരുതു.. കാരണം ഇന്ധന വില വര്‍ദ്ധന ഉണ്ടാവുമ്പോള്‍ ജനങ്ങളുടെ മേല്‍ ഉണ്ടാകുന്ന അധിക ബാധ്യത വളരെ വലുതാണ്.. അവന്‍റെ അനുദിന ആവശ്യങ്ങള്‍ക്കായുള്ള ഓരോ സാധനങ്ങളുടേയും വില വര്‍ദ്ധിക്കും , യാത്രകളുടെ ചിലവു വര്‍ദ്ധിക്കും , അങ്ങനെ എല്ലാത്തിലും ഈ വിലവര്‍ദ്ധന നിഴലിച്ചു നില്‍ക്കും ... ഇതൊന്നും ഈ പറഞ്ഞ പാര്‍ട്ടിക്കാര്‍ക്കും മന്ത്രിമാര്‍ക്കും അറിയാഞ്ഞിട്ടല്ല ..
Subscribe to:
Post Comments (Atom)
No comments:
Post a Comment