Thursday, February 4, 2010
പുതു തലമുറയുടെ തകരുന്ന ആരോഗ്യം ...
നമ്മുടെ രാജ്യവും രാജ്യത്തെ ജനങ്ങളും എന്നും അഹങ്കാരത്തോടെയും അഭിമാനത്തോടെയും പറയുന്ന ഒന്നാണ്. ഇന്ത്യ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം ആണെന്നു.. ഇവിടെ നമ്മുക്കു ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റും പിന്നെ അവരാല്‍ നീയന്ത്രിക്കപ്പെടുന്ന ഒരുപാടു വകുപ്പുകളും നമ്മുക്കുണ്ടു... പക്ഷെ ഇതില്‍ എത്ര വകുപ്പുകള്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു ജനങ്ങളോട് ചോദിച്ചാല്‍ അതു എണ്ണാന്‍ ഒരു കൈയ്യിലെ വിരലുകള്‍ പോലും അധികമായാല്‍ അതിശയിക്കേണ്ടതില്ല.. ഈ പറഞ്ഞ വകുപ്പുകളില്‍ ഒന്നാണ്. നമ്മുടെ ഭക്ഷ്യവകുപ്പ്.. അവിടെ നമ്മുക്കു ഫുഡ് ഇന്‍സ്പെക്ടര്‍ എന്ന ഒരാള്‍ ഉണ്ട്.. അദ്ദേഹത്തിന്‍റെ ഉദ്യോഗം എന്നുള്ളത് അദ്ദേഹത്തിന്‍റെ പരിധിയില്‍ വരുന്ന ഹോട്ടലുകളിലെ ഫുഡിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തുക എന്നുള്ളതാണ്. എന്നാണ്. കേട്ടറിവു.... പക്ഷെ ഇന്നു കേരളത്തില്‍ എവിടെയെങ്കിലും കൃത്യമായി ഈ പറഞ്ഞ ആള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ അവിടുത്തെ ഹോട്ടലുകളില്‍ കയറിയാല്‍ മതി.. ഇന്നു ഒരു മാതിരിപ്പെട്ട ഏതു സ്ഥലത്തെ ഹോട്ടലില്‍ കയറിയാലും ഒരു ദിവസം എങ്കിലും പഴകിയ ഭക്ഷണമേ കിട്ടൂ... അതു ചിലപ്പോള്‍ അതിലും പഴകിയതും വളരെ ഗുണമേന്മ കുറഞ്ഞതും ആയിരിക്കും .. പിന്നെ നാട്ടുകാരുടെ കണ്ണില്‍ പൊടി ഇടാനായി നഗരങ്ങളിലെ ഹോട്ടലുകളില്‍ ഇവര്‍ റെയിഡ് എന്ന കലാപരിപാടി നടത്തും .. അന്നു ചിലപ്പോള്‍ എന്തെങ്കിലും ഒക്കെ കണ്ടുപിടിക്കുകയും ചെയ്യും പക്ഷെ തെറ്റുപറയരുതല്ലോ ഈ പറഞ്ഞ ഹോട്ടലുകള്‍ അടുത്തദിവസങ്ങളില്‍ പോലും നേരത്തേ ചെയ്തതു തന്നെ ആവര്‍ത്തിച്ചു കൊണ്ടേ ഇരിക്കും ... ഇങ്ങനെ ഒക്കെ ആണെങ്കില്‍ എന്തിനാ നമ്മുക്കു ഇതുപോലെ ഒരു ഡിപ്പാര്‍ട്ടുമെന്‍റും ഇതുപോലത്തെ ഉദ്യോഗസ്ഥരും .... ഇവരൊക്കെ തകര്‍ക്കുന്നതു നമ്മുടേ പുതിയ തലമുറയുടെ ആരോഗ്യമാണ്... നാളെ ഇവിടെ പുതിയ രോഗങ്ങള്‍ കണ്ടു പിടിക്കപ്പെട്ടേക്കാം അപ്പോഴും നമ്മള്‍ ചിന്തിക്കില്ല കാരണം നമ്മുക്കു സമയമില്ല.. അതുകൊണ്ടല്ലേ കൊടുക്കുന്ന മുതലിനു പഴകിയ ഭക്ഷണം വാങ്ങി കഴിക്കുന്നതു...
Subscribe to:
Post Comments (Atom)
No comments:
Post a Comment