Thursday, February 4, 2010

തകര്‍ന്നു വീണിട്ടും പഠിക്കാത്ത നമ്മുടെ സര്‍ക്കാര്‍ ....

കഴിഞ്ഞ ദിവസം കേരളത്തിന്‍റെ ആസ്ഥാനത്തു ഉണ്ടായ അപകടം കുറച്ചു ജീവന്‍ കവര്‍ന്നെടുത്തപ്പോള്‍ നമ്മള്‍ പുതിയ ഉത്തരവിറക്കി പഴകിയതും അപകടാവസ്തയിലുമുള്ള കെട്ടിടങ്ങളുടെ ലിസ്റ്റുണ്ടാക്കാന്‍ പറഞ്ഞു.. കുറച്ചു നാളുകള്‍ക്കുമുന്‍പു തലസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റല്‍ തകര്‍ന്നു വീണപ്പോള്‍ നമ്മള്‍ ആരും മൈന്‍ഡ് ചെയ്തില്ല കാരണം അന്നു ഭാഗ്യത്തിനു അവധി ആയിരുന്നു.. മാത്രവുമല്ല വിദ്യാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നു... അതുകൊണ്ടു ആരും അതത്ര ഗൌനിച്ചുമില്ല... സര്‍ക്കാരിന്‍റെ എത്ര കെട്ടിടങ്ങളുടെ അവസ്ഥ ഇതു പോലെ ആണെന്നു കണക്കെടുത്തു നോക്കിയാല്‍ അറിയാം ... സര്‍ക്കാരിന്‍റെ മാത്രമല്ല സ്വകാര്യ കെട്ടിടങ്ങളുടേയും അവസ്ഥ ഇതുപോലെ ആയിരിക്കും .. പക്ഷെ ഇതിനൊക്കെ ഒരു ശാശ്വത പരിഹാരം എന്താണ്.. നമ്മള്‍ ഓരോ അപകടവും ഉണ്ടാവുമ്പോള്‍ ഓരോ ഉത്തരവും ഇറക്കും ഓരോ കമ്മീഷനേയും വയ്ക്കും .... പിന്നെ എല്ലാം തഥൈവ... ബോട്ടു ദുരന്തം ഉണ്ടായപ്പോഴും ടിപ്പറുകള്‍ കുട്ടികളുടെ ജീവനെടുത്തപ്പോഴും അമ്പലപ്പുഴയില്‍
വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തപ്പോഴും അങ്ങനെ എത്രയെല്ലാം സംഭവങ്ങള്‍ എല്ലാത്തിലും നമ്മള്‍ ഇത്രയുമല്ലാതെ വേറെ എന്താ ചെയ്തിട്ടുള്ളതു.. ഇനിയെത്ര ദുരന്തങ്ങള്‍ക്കു നമ്മള്‍ സാക്ഷികളാവണം ..
ഇല്ല ഒന്നും സംഭവിക്കില്ല എന്നു പ്രാര്‍ത്ഥിക്കാം .. അതു മാത്രം പോര നമ്മുക്കു എന്തു ചെയ്യാം എന്നു കൂടി ആലോചിക്കണം ...

No comments:

Post a Comment