ഇങ്ങനെ .. രാവിലെ ഒരു ആറ്. ആറേമുക്കാലാവുമ്പോള്‍ എഴുന്നേല്ക്കുക.. ശടേന്നു കുളിച്ചു റെഡിയായി കൃത്യം 7.30കു മെസ്സില്‍
.. പ്രഭാത ഭക്ഷണം ഒക്കെ കഴിഞ്ഞു പത്ര പാരായണം ഒക്കെ കഴിഞ്ഞു ഒരു എട്ട് എട്ടര ആവുമ്പോള്‍ നേരെ
ഡിപ്പാര്‍ട്ടുമെന്‍റിലേക്കു... താക്കോലൊക്കെ കൈയ്യില്‍ തന്നെ ആയകാരണം ഡിപ്പാര്‍ട്ടുമെന്‍റൊക്കെ തുറന്നു ഒരു പാട്ടൊക്കെ
കേട്ടു 9 -9.15 ആവുമ്പോള്‍ ക്ലാസ്സ് റുമിലേക്കു.. പിന്നെ ക്ലാസ്സ് റുമിന്‍റെ വാതില്‍ക്കല്‍ നിന്നു ഒരു മിനി കത്തി.. 10
ആവുമ്പോഴേക്കും ടീച്ചറെത്തും .. ബുക്കെല്ലാം കസേരയുടെ അടിയില്‍ നിന്നും എടുത്തു കുത്തിക്കുറിച്ചു ഭദ്രമാക്കി അവിടെ
തന്നെ വയ്ക്കുക.. ഉച്ചക്ക് കാന്‍റീനില്‍ പോകുന്നവര്‍ക്കു അവിടെ നിന്നും കഴിക്കാം .. ഇല്ലേല്‍ പിന്നെ ലേഡീസ് ഹോസ്റ്റലില്‍ നിന്നും
കൊണ്ടുവന്ന ഭക്ഷണത്തി കൈയ്യിട്ടു വാരാം .. ഹഹ അതാവുമ്പോള്‍ കൂടുതല്‍ ചോയ്സ് ഉണ്ടാവും ... പിന്നെ ഉച്ചയ്ക്കു ഒരു
ഫുള്‍ കത്തി ആവാം ... ആകപ്പാടു വിരലില്‍ എണ്ണാവുന്ന ആണ്‍ കുട്ടികളേ ഇവിടെ ഉണ്ടാവാറുള്ളു.. അതിന്‍റെ ഇടക്കു പഞ്ചാര
വില്പന പൊതുവേ കുറവായിരുന്നു... പിന്നെ ചില ചെറുക്കിട വില്പനക്കാര്‍ ഇടക്കുണ്ടാവാറുണ്ടു.. ഹോള്‍സെയില്‍ വില്പന അവിടെ
കൂറവായിരുന്നു എന്നുവേണം പറയാന്‍ .. പിന്നെ കുറച്ചുനേരം പാട്ടും കുറച്ചു ലാബിലെ പരിപാടികളും ഒക്കെ ആയി
ഉച്ച്കഴിഞ്ഞു അടിപൊളി.... അതിന്‍റെ ഇടക്കു ആരെയെങ്കിലും ചാക്കിലിട്ടു ഒരു ചായയും കടിയും അടിച്ചാല്‍ അങ്ങനേയും
ആയി... പിന്നെ തിരിച്ചു ഹോസ്റ്റലിലേക്കു.. അപ്പോഴേക്കും സമയം 5 ആകും .. ഹോസ്റ്റലില്‍ എത്തിയാല്‍ പിന്നെ കുറച്ചു നേരം
കായിക വിനോദം ആവാം .. ക്രിക്കറ്റോ വോളീബാളോ ആണ്. പതിവു.. അതൊക്കെ കഴിഞ്ഞു 6.30 ഒക്കെ ആവുമ്പോള്‍ വീണ്ടും ഹോസ്റ്റലിലെ
റൂമിലേക്കു.. 7-15 വരെ വിശ്രമം .. പിന്നെ ശടേന്നു അടുത്ത കൂളി ഒക്കെ പാസാക്കി 7.30 വീണ്ടും മെസ്സിലേക്കു.. കൂശാലായിട്ടു
ഒരു അത്താഴവും .. പിന്നെ പടം നല്ലതാണേള്‍ ടി വി യില്‍ അതൊക്കെ കണ്ടിരിക്കും കുറച്ചുനേരം അല്ലേല്‍ വരുന്ന വഴിക്കു
ഏതേലും ഒരുത്തന്‍റെ റൂമില്‍ കയറി പറ്റിയാല്‍ ഒരു നല്ല കതിയും വച്ചു ഒരു 9 മണി ആവുമ്പോഴേക്കും ചിലപ്പോള്‍ റൂമില്‍
തിരിച്ചെത്തും ... പിന്നെ പറ്റിയാല്‍ അടുത്ത പണി ചീട്ടു കളി തന്നെ .. അതു അവന്മാരെ പഠിപ്പിച്ചാല്‍ എന്നെ
പറഞ്ഞാല്‍ മതില്ലോ??.. അവന്മാര്‍ ചീട്ടു പിടിക്കുന്നതു കണ്ടാല്‍ ചീട്ടുകളിക്കാര്‍ അന്നു കളി നിറുത്തും ... ഒരു അഞ്ചു
ആറു കൈ എങ്കിലും വേണി വരും ... പിന്നെ ഒരു കട്ടിലില്‍ മുച്ചീട്ടു കളിക്കാര്‍ നിരത്തുന്ന പോലെ ഒരോരുത്തനും നിരത്തും
... അങ്ങനെ ആ കളി കഴിയുമ്പോഴെക്കും 12 മണി എങ്കിലും ആവും ....
പിന്നെ അടുത്ത ദിവസം മുതല്‍ പതിവു പല്ലവി തന്നെ.. പിന്നെ തിങ്കളാഴ്ച്ച ദിവസങ്ങളില്‍ നാട്ടില്‍ പോയി
വരുന്നവരുടെ സ്പെഷ്യല്‍ ഭക്ഷണങ്ങള്‍ ഉണ്ടു.. ഒരു കുരുവിള സിറ്റിക്കാരന്‍ ഉണ്ടു അവന്‍ പോയി വന്നാല്‍ ഒരാഴ്ച്ച
കഴിക്കാനുള്ള സാധനങ്ങള്‍ ഉണ്ടാവും ... പിന്നെ പരീക്ഷാ കാലമായാല്‍ ഇതിലും രസമാണ്. ജീവിതം .. ഒരു
വ്യത്യാസം മാത്രം കസേരയുടെ അടിയിലുള്ള ബുക്കുകള്‍ മേശപ്പുറത്തേക്കെത്തും .. പിന്നെ അതിന്‍റെ മുകളിലാ
കിടന്നുറക്കം .. മാത്രമല്ല ഉച്ചക്കുള്ള ഭക്ഷണവും ഹോസ്റ്റലില്‍ നിന്നും ആണു.. മത്തി ഫ്രൈ ഒക്കെ കൂട്ടി ഉള്ള ആ ഊണ്.
കഴിഞ്ഞാല്‍ ഒരുറക്കം വേണം .. അതിനു സുമേഷു ചേട്ടനും സുനിലു ചേട്ടനും ശശി ചേട്ടനും ഒക്കെ ഒരു നന്ദി പറഞ്ഞേ
തീരു.. ഇത്ര അടിപോളി ഫുഡ് ഒരുപക്ഷേ മറ്റൊരു ഹോട്ടലില്‍ കിട്ടാന്‍ ചാന്‍സു കുറവാ.. വൈകിട്ടു നാല്പാത്തി മലയില്‍ നിന്നേ
ചായയും കുടിക്കൂ അതും ഒരു മസ്റ്റാണ്.. ശനിയും ഞായറും ആണേല്‍ നല്ല പഴം പൊറിയും കിട്ടും മെസ്സില്‍ നിന്നും .. അതിനു
ക്യൂ നിക്കുന്ന നില്പു.. അടിപോലി ആയിരുന്നു .. പിന്നെ പറങ്കി അണ്ടി ഉണ്ടാകുന്ന സമയം ആണേല്‍ അതാണു അടുത്ത പരിപാടി
... മാവില്‍ കിടക്കുന്നതു പോലും എറിഞ്ഞിട്ടു ചുട്ടു തിന്നാലേ പഠിക്കാന്‍ ഒരു രസം കിട്ടൂ ... വീട്ടില്‍ തീ കത്തിക്കാന്‍
വിറകില്ലേല്‍ തിരിഞ്ഞു നോക്കുന്ന ഇവന്മാരെല്ലാം തീകത്തിക്കനുള്ള ചൂട്ടും എല്ലാം പോയി ശേഖരിച്ചുകൊള്ളും .. ഒരു
ശനിയാഴ്ച ദിവസം കെമിക്കല്‍ സയന്‍സിന്‍റെ മുന്‍പിലുള്ള മാവില്‍ കയറിപോലും പറിച്ചു.. ഒരു 10-100 എണ്ണം പറിച്ചു
കൊണ്ടു നേരേ ഡിപ്പാര്‍ട്ടുമെന്‍റിലേക്കാ പോയേ.. അവിടെ ചെന്നപ്പോള്‍ സീനിയര്‍ ബാറ്റ്ചിലെ കുറെ അലവലാദികള്‍ അവിടെ
ഉണ്ടായിരുന്നു.. പിന്നെ അവര്‍ക്കെല്ലാം കൂടി അപ്പൊ ചുട്ടു തിന്നണം .. പിന്നെ അവിടെ നിന്നും ഒരു തീപ്പെട്ടി ഉപയോഗിച്ചു
ഓഫീസില്‍ ആരും അറിയാതെ ടെറസ്സില്‍ പോയി കുറെ പേപ്പര്‍ ഒക്കെ സഘടിപ്പിച്ചു ചുട്ടു.. പാവം കറിയാച്ചന്‍റെ കാലിലെ
രോമം ഒക്കെ കത്തി കരിഞ്ഞു പോയി അതിന്‍റെ ഇടക്കു.. ഇന്നും അതിന്‍റെ ഒക്കെ അവശിഷ്ടങ്ങള്‍ അവിടെ ഉണ്ടാവും ...
No comments:
Post a Comment