Saturday, February 20, 2010
നമ്മുടെ നാട്ടിലെ നെല്‍കൃഷിക്കു എന്തു സംഭവിച്ചു...
ഞാന്‍ ജനിച്ചു വളര്‍ന്ന നാട്.. ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള ഒരു ഗ്രാമമാണ്.. എന്‍റെ ഒക്കെ ചെറുപ്പത്തില്‍ ഓണക്കാലമൊക്കെ ആവുമ്പോഴേക്കു എല്ലാവര്‍ക്കും ഉണ്ടായിരുന്ന ഒന്നായിരുന്നു ഈ നെല്‍വയല്‍ കൊയ്ത്തു.. അന്നു കൊയ്യാന്‍ പോകുന്നവര്‍ക്കു വേണ്ടി ഗോതമ്പിന്‍റെ അടയായിരുന്നു ഉണ്ടാക്കി കൊണ്ടു പോയിരുന്നതു.. ഇന്നും അതു ഓര്‍ക്കുമ്പോള്‍ നാവില്‍ നിന്നും വെള്ളമൂറും .. ഓണത്തിനു ഈ നെല്ലു അരി ആക്കിയായിരുന്നു പലരും തിരുവോണ സദ്യക്കു ഉപയോഗിച്ചു കോണ്ടിരുന്നതു.. വള്ളത്തിലൊക്കെ രാവിലെ വയലിലേക്കു പോയാല്‍ വരുന്നതു വൈകിട്ടാണ്.. എന്‍റെ നാട്ടിലൊക്കെ കൂറെ അധികം ആള്‍ക്കാര്‍ക്കു നിലം ഉണ്ടായിരുന്നു.. എല്ലാവരും ഇങ്ങനെയുണ്ടാകുന്ന നെല്ലു ശേഖരിച്ചു വച്ചിട്ടാണ് പ്രധാനപ്പെട്ട ചടങ്ങുകള്‍ക്കൊക്കെ ഉപയോഗിച്ചിരുന്നതു .. പക്ഷെ ഇന്നു വളരെ കുറച്ചു ആള്‍ക്കാര്‍ മാത്രമാണ് കൃഷി ചെയ്യുന്നതു.. വിരലില്‍ എണ്ണാവുന്നവര്‍ മാത്രം ... പക്ഷെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതു എന്നു എത്രപേര്‍ അന്വേഷിച്ചിട്ടുണ്ട്.... എന്തായാലും ഞാന്‍ അങ്ങനെ ഒരു റിപ്പോര്‍ട്ടു കണ്ടിട്ടില്ല... ഒരു പക്ഷെ എന്‍റെ വീട്ടിലും പണ്ടു നെല്‍കൃഷി ഉണ്ടായിരുന്നതു കാരണം ആവണം ഇതിനെ കുറിച്ചു ചിലരോടെങ്കിലും സംസാരിച്ചതു... ഇന്നും നടത്തണമെന്നു താല്പര്യമുള്ളവര്‍ ഉണ്ടു പക്ഷെ കുഴപ്പം ആവശ്യത്തിനു തൊഴിലാളികളെ കിട്ടാനില്ല.. പണ്ടു ഒരു ഏക്കര്‍ കൃഷി ഒരു ദിവസം കൊണ്ടു കൊയ്യാറുണ്ടായിരുന്നു എങ്കില്‍ ഇന്നു തൊഴിലാളികളുടെ ക്ഷാമം മൂലം ആഴ്ചകള്‍ എടുക്കും.. ഇനി എന്തു കൊണ്ടാണു ഒരു ദിവസം പെട്ടെന്നു തൊഴിലാളികള്‍ ഈ പണിയില്‍ നിന്നും പിന്മാറിയതു.. അതു അറിയണമെങ്കില്‍ നമ്മള്‍ കുറച്ചു പിന്നോട്ടു നടക്കണം .. കേരളത്തില്‍ എലിപ്പനി വ്യാപകമായ കാലം .. അന്നു പ്രധാനമായും എലിപ്പനി പടര്‍ന്നതു എലിയുടെ വിസര്‍ജ്ജ്യങ്ങളില്‍ നിന്നാണ് എന്ന വാര്‍ത്ത ഇവരുടെ ചെവികളിലും എത്തിയിരുന്നു.. വയലുകളില്‍ ആവട്ടെ എലികളുടെ ആവാസ കേന്ദ്രം തന്നെയാണു.. പിന്നെ നെല്‍ചെടിയുടെ ഇലകൊണ്ടു കയ്യും കാലും മുറിയാന്‍ സാദ്യതകള്‍ ഒരുപാടു ഉണ്ടായിരിക്കുകയും അതുവഴി എലിപ്പനി വരാന്‍ സാദ്യതയും ഉണ്ടു എന്ന തിരിച്ചറിയലായിരുന്നു തൊഴിലാളികളെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചതു.. ഇപ്പോള്‍ ഒരുപാടു വൈകിയിരിക്കുന്നു .. ഒരു പക്ഷേ കാലേകൂട്ടി നമ്മള്‍ യന്ത്രവത്കരണം നടത്തിയിരുന്നെങ്കില്‍ കൂറെ ഒഴിവാക്കാമായിരുന്നു... അതെ നമ്മള്‍ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നു അതാണു നമ്മുടെ ഓരോ തോല്‍വിക്കും കാരണം .. മറ്റു കൃഷികളുടെ കാര്യത്തിലും അതുപോലുള്ള മേഖലകളിലും നമ്മള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ തിരിച്ചറിയണം അല്ലെങ്കില്‍ ഇതുപോലുള്ള തൊല്‍വികള്‍ നമ്മുക്കു നേരിടേണ്ടി വരും ..
Subscribe to:
Post Comments (Atom)
No comments:
Post a Comment