Monday, February 1, 2010
കേരളീയരെ വീണ്ടും മണ്ടന്മാരാക്കി ഒരു മൂന്നാര്‍ കൈയ്യേറ്റം ...
മൂന്നാറില്‍ വീണ്ടും ഒരു കൈയ്യേറ്റം കൂടി.. അതു കേട്ടപ്പോള്‍ ഒരു പക്ഷെ നമ്മുടെ നാട്ടിലെ ഒരു കേരളീയന്‍ പോലും നെറ്റിചുളിച്ചിട്ടുണ്ടാവില്ല.. കാരണം ഇവിടം സ്വര്‍ഗ്ഗമല്ല കേരളമാണ്... പലരും മാറി മാറി ഭരിച്ചു കുറച്ചു വികസനങ്ങളും കൂടുതല്‍ കുളങ്ങളും ആക്കിയ കേരളമാണ്.. മൂന്നാറില്‍ ഒരു മൂന്നു വര്‍ഷം മുന്‍പു ഒരു ദൌത്യ സംഘം ചെന്നു കുറേ ജെ സി ബി ഒക്കെ ആയി കുറച്ചു അടിച്ചു പോളിച്ചു... പക്ഷെ നമ്മുടേ രാഷ്ട്രീയ ഇടപെടല്‍ മൂലം ദൌത്യ സഘത്തെ ആദ്യം പൊളിച്ചു നീക്കി.. പിന്നെ എല്ലാം ഒരു വഴിപാടു മാത്രമായിരുന്നു.. അങ്ങനെ പതുക്കെ എല്ലാവരും മറന്നു തുടങ്ങി.. പൊളികാരൊക്കെ പോയി വീണ്ടു പണികാരെത്തി പണി ഒക്കെ നടത്തി കൊണ്ടിരിക്കുമ്പോള്‍ ദാ വീണ്ടും ചാനലുകാരെത്തി.. പിന്നെ വീണ്ടും കോലാഹലങ്ങള്‍ ചര്‍ച്ചകള്‍ എല്ലാ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കും എന്നു വാഗ്ദാനങ്ങള്‍ .. പുതിയ ദൌത്യ സഘവും .. ഹും കഴിഞ്ഞ സഘത്തിലെ അംഗങ്ങള്‍ ആത്മാര്‍തഥയോടെ ജോലി ചെയ്തു എന്ന ഒറ്റ കുറ്റമല്ലേ ചെയ്തുള്ളു.. അവരുടെ ഇന്നത്തെ അവസ്ഥ അറിയാവുന്ന ആരെങ്കിലും ഇനി അതു പോലെ തുനിയും എന്നു വിചാരിക്കുന്നതു വെറും മണ്ടത്തരം മാത്രമാവും ..എന്നിട്ടും എല്ലാം ഒരു വിരസതയോടെ മലയാളി കാണുന്നു ഇനി പുതിയ വാര്‍ത്തവരുന്നതു വരെ ഇതിങ്ങനെ ഉണ്ടാവും അതിനു ശേഷം അടുത്ത ചാനലുകാരു വരുന്നതു വരെ പണി വീണ്ടും തുടരും ... ഇനി ഈ പ്രതിപക്ഷത്തിരുന്നു വലിയ വാദങ്ങള്‍ നടത്തുന്ന ആര്‍ക്കേലും ഉറപ്പിച്ചു പറയാമോ നിങ്ങള്‍ അധികാരത്തിലെത്തിയലും ഇതല്ലാതെ എന്തെങ്കിലും നടക്കും എന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment