Friday, February 12, 2010

ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം ..

ഹഹ പതിവു പോലെ വീണ്ടും ഒരു വാലന്‍റൈന്‍സ് ഡേ.. കമിതാക്കളുടെ ദിനം ... പണ്ടു കാലത്തു ഈ ദിനത്തെ കുറിച്ചു വളരെ കുറച്ചു യുവാക്കള്‍ക്കേ അറിയുള്ളായിരുന്നു... ഇന്നു കാലം മാറി.. യുവാക്കളില്‍ നല്ല ഒരു സംഘം പേരും ഇതിനു വേണ്ടി കാത്തിരിക്കുന്നവരും ഉണ്ടു.. പണ്ടൊക്കെ ഒരു പെണ്‍കുട്ടിയോട് ഒരു ആണ്‍കുട്ടിക്കു സ്നേഹം തോന്നി കഴിഞ്ഞാല്‍ വളരെ ബുദ്ധിമുട്ടി വേണം അവളെ ഒന്നറിയിക്കാന്‍ ... ഒരു പ്രണയലേഖനം ഒക്കെ റെഡിയാക്കി സമയവും കാലവും ഒക്കെ ഒത്തു വരുമ്പോള്‍ വേണം അതൊന്നു കൈമാറാന്‍ ... പിന്നെ അതിന്‍റെ മറുപടി കിട്ടാന്‍ അതിലും താമസം അല്ലെങ്കില്‍ അടുത്ത കത്തും റെഡിയാക്കി വീണ്ടും പിറകേ.. പണ്ടായിരുന്നെങ്കില്‍ ഈ പെണ്‍കുട്ടികള്‍ക്കെല്ലാവര്‍ക്കും 3 ഉം 4 ഉം തടിമാടന്മാരായ സഹോദരന്മാരും ഉണ്ടാകും ... അതു കൂടി ആയാല്‍ തീര്‍ന്നു.. പിന്നെ ഒരു ഇടിയും പിടിയും ഒക്കെ കഴിഞ്ഞു പ്രണയം ആയാല്‍ കത്തുകളുടെ കൈമാറ്റം ആണ് അടുത്ത ഘട്ടം .... ഇതിന്‍റെ ഇടക്കു വളരെ ബുദ്ധിമുട്ടി അമ്പലത്തിലോ പള്ളീലോ ഒക്കെ വച്ചു വേണം കാണാന്‍ ....
ഹഹ ഇനി കണ്ടാല്‍ തന്നെ സംസാരം ഒക്കെ കുറവാ.. കാരണം അന്നൊക്കെ ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയോടു സംസാരിച്ചാല്‍ അതിനു ഒരുപാടു അര്‍ത്ഥങ്ങള്‍ കണ്ടിരുന്ന നാട്ടുകാരായിരുന്നു ഇവിടെ..  അങ്ങനെ ഉള്ള പ്രണയങ്ങളുടെ കാലം ​കഴിഞ്ഞിരിക്കുന്നു.. ഇന്നു ഒരിഷ്ടം തോന്നിയാല്‍ നിമിഷ നേരം മതി അതു അപ്പുറത്തെ കാതില്‍ എത്തിക്കാന്‍ .. ഇനി എത്തി കഴിഞ്ഞാലോ പിന്നെ അടുത്ത ഘട്ടം വിളികള്‍ തന്നെ.. മൊബൈല്‍ കമ്പനിക്കാര്‍ക്കു എന്തായാലും കോളടിച്ചതു തന്നെ.. പിന്നെ കാണുന്നതിനും സംസാരിക്കുന്നതിനും പ്രത്യേകിച്ചു പരിമിതികള്‍ ഒന്നുമില്ലല്ലോ?.. അതിപ്പോ ദിവസക്കണക്കു തന്നെ ആകും .. പിന്നെ ഒരു ദിവസം ബൈ ഡാ ജീവിതമല്ലേ നമ്മള്‍ കുറച്ചു കൂടി റിയലിസ്റ്റിക്ക് ആവണം ..  ഞാന്‍ നിന്നെ അങ്ങനെ ഒന്നും കണ്ടിട്ടില്ല...  വീട്ടുകാര്‍ അവരു പറയുന്നതും കേള്‍ക്കേണ്ടെ എന്നു പറഞ്ഞു അടുത്ത ആളുടെ പിറകേ പോകും അത്രേ ഉള്ളു ഇന്നത്തെ പ്രണയത്തിന്‍റെ ആയുസ്സു.. എല്ലാ പ്രണയങ്ങളും ഇതുപോലെ ആണെന്നു ഞാന്‍ പറയുന്നില്ല.. പക്ഷേ ഇന്നത്തെ പ്രണയങ്ങളുടെ ആയുസ്സു ദിവസങ്ങളും മാസങ്ങളും മാത്രമേ ഉള്ളു.. എന്തായാലും എല്ലാ പ്രണയിതാക്കള്‍ക്കും എന്‍റെ ആശംസകള്‍ ....

No comments:

Post a Comment