"അളിയാ ഞാന്‍ ഇന്നു അല്പം ലേറ്റ് ആവും .. മറ്റേ ലവന്‍റെ പാര്‍ട്ടി ഉണ്ടു .."
" ഒന്നു മിനിങ്ങിയേക്കാം എന്നു കരുതി.. വണ്ടി ഓഫീസില്‍ വച്ചിട്ടു പോന്നു.."
" അവന്മാര്‍ ഡ്രോപ്പ് ചെയ്യാം എന്നു പറഞ്ഞിട്ടുണ്ടു... ശരി മച്ചാ വൈകിട്ടു കാണാം " ..
പിന്നെ വൈകിട്ടു ഒരു പത്തു മണി ആയപ്പോഴേക്കും ആണ്..
വീണ്ടും സഹൃദയന്‍ കാളിങ്ങ്...
"അളിയ നിങ്ങള്‍ കിടന്നാ... ഞാന്‍ ദാ എത്തി..."
കുറച്ചു സമയത്തിനു ശേഷം ...
നമ്മുടെ സഹൃദയന്‍ ഓടി കയറി വരുന്നതു..
"അളിയാ അടി കൊള്ളാതെ രക്ഷപെട്ടു.. ഓഹ് കെട്ടോക്കെ എത്ര പെട്ടെന്നാഡേയ് ഇറങ്ങിയേ.. "
"എന്താട എന്താ പറ്റിയേ.. നീ വെള്ളമടിച്ചിട്ടു ആരുടെയെങ്കിലും കഴുത്തേ കയറിയോ??"..
"ഇല്ലഡെയ് ഞാന്‍ അത്രക്കു ചീപ്പോന്നും അല്ലഡേയ് "...
"പിന്നെ എന്താ സംഭവിച്ചേ.. "..
"അളിയാ ഞാന്‍ അല്പം ഓവറായിരുന്നു ..."
"അവന്മാര്‍ എന്നെ ഇങ്ങോട്ടു ആക്കാം എന്നു പറഞ്ഞതാ ഞാന്‍ വേണ്ടാന്നു പറഞ്ഞു"...
"അങ്ങനെ നടന്നു വന്നു ഞാന്‍ നമ്മുടെ ആദ്യം താമസിച്ചിരുന്ന വീട്ടിലാ ചെന്നു കയറിയേ"...
"മച്ചാ ഞാന്‍ അങ്ങു കയറി ഷര്‍ട്ട് ഒക്കെ അഴിച്ചു വച്ചു നിങ്ങളെ വിളിച്ചപ്പോഴാ അകത്തു നിന്നും ഒരു ശബ്ദം കേട്ടെ..."
"ചേട്ടാ ഓടിവാ കള്ളന്‍ കള്ളന്‍ ..."
"പിന്നെ ഒരു ഓട്ടമായിരുന്നു"
"ഓഹ് കെട്ടൊക്കെ എത്ര പെട്ടെന്നാ ഇറങ്ങിയേ"..
"ഞാന്‍ അവിടെ കയറിയപ്പോള്‍ കാലു നിലത്തുറക്കുന്നില്ലായിരുന്നു.. പിന്നെ ഓടിയ ഓട്ടം എന്‍റമ്മോ "...
"അളിയാ നമ്മുക്കിവിടുന്നു ഉടന്‍ വീടു മാറണം ഈ ഏരിയയെ മാറണം ..."
"അല്ലേല്‍ നമ്മള്‍ പണ്ടു താമസിച്ചിരുന്ന രണ്ടു വീടുകള്‍ ഇവിടെ ഉണ്ടു..."
"ഇനിയും മാറികയറിയാല്‍ ഇതു ആയിരിക്കില്ലഡെയ് അവസ്ഥ.. "
No comments:
Post a Comment