Friday, February 12, 2010
Mr./Mrs Vilakkayattam Beware... ശ്രീമാന്‍ / ശ്രീമതി വിലക്കയറ്റമേ സൂക്ഷിച്ചോ??...
ഇപ്പോള്‍ എല്ലാവരുടേയും പരാക്രമം വിലക്കയറ്റത്തോടാ.. എല്ലാവരും പലവിധ സമരമുറകളുമായി വിലക്കയറ്റത്തിന്‍റെ പിറകേ ആണ്.. ഇപ്പോള്‍ ചേറിയ ചെറിയ ജാതകളും സിന്ദാബാദ് വിളികളും മുതല്‍ മനുഷ്യ ചങ്ങലകളും ഉപരോധങ്ങളും പിന്നെ ഹര്‍ത്താലും ബന്ദുമായി ഇറങ്ങിയിരിക്കുകയാണ്. എല്ലാവരും ... പക്ഷെ സത്യം പറയട്ടെ വിലക്കയറ്റത്തിനു മാത്രം ഒരു കൂസലുമില്ല.. കാരണം ഇവരു എന്നാ സമരമായി വന്നാലും പുള്ളിക്കു പുല്ലാ... ചെറിയ ചെറിയ സംഘടനകള്‍ മുതല്‍ വലിയ വലിയ പാര്‍ട്ടിക്കാരു വരെ ബാനറുകളും കട്ടൌട്ടും ഒക്കെ വച്ചു നാട്ടിലൊക്കെ ഒരു വിലയായതിന്‍റെ ത്രില്ലിലാണു പുള്ളിക്കാരന്‍ .. പിന്നെ ഇവര്‍ ഒക്കെ ചുമ്മാ കൊടിയും പിടിച്ചു പഞ്ചായത്തു ഓഫീസിന്‍റെ മുന്‍പിലും ഉപരോധങ്ങളുമായി കളക്ട്രേറ്റുകളിലും സെക്രട്രറിയേറ്ററുകളിലും നടക്കുന്നിടത്തോളം കാലം പുള്ളിക്കാരനു ധൈര്യമായി ഇവിടെ വിലസാം .. കാരണം ഇതൊന്നും ചെയ്തതു കൊണ്ടു വിലക്കയറ്റം എന്ന മച്ചാനു ഒരു പുല്ലും സംഭവിക്കില്ല എന്നു മാത്രമല്ല ഇവിടെ സ്വൈര്യ വിഹാരം നടത്തുകയും ചെയ്യാം .. പാവം പുള്ളിക്കരനു സത്യം പറഞ്ഞാല്‍ കേരളത്തിലെ പോലുള്ള സ്ഥലത്തെ ജനങ്ങളെ കാണുമ്പോള്‍ ശരിക്കും സഹതാപം തോന്നുന്നുമുണ്ടു.. കാരണം ഇവര്‍ ഈ പറഞ്ഞ പരിപാടിക്കു പോയ സമയത്തു ക്രീയാത്മകമായി എന്തേലും ചെയ്തിരുന്നേല്‍ ...
Subscribe to:
Post Comments (Atom)
No comments:
Post a Comment