Saturday, February 13, 2010

സ്മാര്‍ട്ട് ഓവര്‍സ്മാര്‍ട്ടായി സ്മാര്‍ട്ട് സിറ്റി...

എന്തൊക്കെ വാദങ്ങളായിരുന്നു.. എലിവരുന്നു പുലിവരുന്നു എന്നൊക്കെ പറഞ്ഞിട്ടു മണിയനീച്ച പോലും വന്നില്ല.. ആദ്യം കൂറെ ആള്‍ക്കാര്‍ സ്മാര്‍ട്ടു സിറ്റി എന്നൊക്കെ പറഞ്ഞു വന്നു..  അതിനെ കേട്ടപാടെ എതിര്‍ത്തു ചിലര്‍ .. പിന്നെ ഭരണം മാറി വീണ്ടും വലിയ വലിയ കോലാഹലങ്ങള്‍ .. ആദ്യം എഴുതിയതൊക്കെ തിരുത്തി എഴുതി എന്നു ആദ്യം എതിര്‍ത്തവര്‍ വാദിച്ചു.. മാത്രമല്ല അതു തങ്ങളുടെ ഭരണനേട്ടമായി കാണിക്കുകയും ചെയ്തു.. പിന്നെ ഇപ്പോള്‍ തകര്‍ക്കും ഇപ്പോള്‍ ഇവിടെ എല്ലാം നടക്കും എന്ന പ്രതീതി ആയിരുന്നു.. ഇതിന്‍റെ ഇടക്കു എത്രപേര്‍ സ്മാര്‍ട്ടു സിറ്റിക്കാരുടെ പിറകേ ചെന്നു... ഭാഗ്യമോ നിര്‍ഭാഗ്യമോ റ്റാറ്റാക്കാര്‍ക്കു സിംഗൂരു തോന്നിയ ബുദ്ധി അവര്‍ക്കു തോന്നിയില്ല.. ഇല്ലായിരുന്നേല്‍ അവര്‍ പണ്ടേ കുറ്റീം പറിച്ചു പോയേനേ?.. എന്തായാലും നമ്മള്‍ കോടികള്‍ മുടക്കി ഇനിയും തുടങ്ങിയിട്ടില്ലാത്ത പദ്ധതിക്കു വേണ്ടി.. ചര്‍ച്ചകള്‍ തുടങ്ങിയിട്ടു ദശാബ്ദങ്ങളാവുന്നു.. എന്നിട്ടും പതിവു പോലെ മീറ്റിങ്ങുകള്‍ ഫൈവ് സ്റ്റാര്‍  ഹോട്ടലില്‍ നടത്തി കോടികള്‍ ഖജ്ജനാവില്‍ നിന്നും കാലിയാക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ല.. നമ്മള്‍ എന്നും മനസ്സില്‍ നിറുത്തേണ്ട ഒന്നുണ്ടു.. എല്ലാത്തിനും ഓരോ സമയവും കാലവും ഉണ്ടു.. അതു അന്നേരം നടത്തിയില്ലെങ്കില്‍ പിന്നെ എന്തു കാര്യം .. നമ്മുടെ ഈ പദ്ധതി ഒരു 5 വര്‍ഷം മുന്‍പു തുടങ്ങിയിരുന്നെങ്കില്‍ നമ്മള്‍ എവിടെ എങ്കിലും എത്തിയേനേ... പക്ഷേ നമ്മള്‍ ഇപ്പോഴും കേവലം ചര്‍ച്ചകളുമായി നടക്കുകയാണ്... ഇനി ഇതു എന്നു തുടങ്ങുവാനും എന്നു നിലവില്‍ വരാനും ആണ്... അന്നു ചിലപ്പോള്‍ നമ്മുടെ ഈ വിവര സാങ്കേതിക മേഖല അതിന്‍റെ പാരമ്യതയില്‍ ഒക്കെ എത്തി തിരിച്ചുള്ള വഴികളിലായിരിക്കും .. അന്നു ഏകദേശം എത്ര കോടി നമ്മള്‍ കടലില്‍ കലക്കി കാണും എന്നു ആര്‍ക്കറിയാനാ... ഇതു പോലുള്ള പദ്ധതികള്‍ ഉണ്ടെങ്കില്‍ ഈ കമിറ്റിക്കാര്‍ക്കു എന്നും 5 സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും കഞ്ഞി കുടിച്ചു ജീവിക്കാം ... പിന്നെ എല്ലാം വളിച്ചു പരുവം ആകുമ്പോള്‍ ആര്‍ക്കേലും എടുത്തു കൊടുക്കാം .. നമ്മള്‍ അല്ലേലും അങ്ങനെ ആണല്ലോ.. അതു കൊണ്ടാണല്ലോ എല്ലാവരും 4 വേയും 8 വേയും ആയപ്പോള്‍ നമ്മള്‍ ഇന്നും ഈ തല്ലിപ്പോളി  റോഡിലൂടെ നടക്കുന്നതു.. അങ്ങനെ ബാക്കിയുള്ളവര്‍ എല്ലാം നടപ്പാക്കി ഒരു 10 20 വര്‍ഷം കഴിയുമ്പോഴല്ലേ നമ്മള്‍ ഇതൊക്കെ ചെയ്യൂ.. ഇതൊന്നും ആരുടെയും തെറ്റല്ലല്ലോ നമ്മള്‍ അങ്ങനെയല്ലേ ശീലിച്ചിരിക്കുന്നേ..

No comments:

Post a Comment