Thursday, February 25, 2010

കേരളിയന്‍റെ ചായകുടി മുട്ടുമോ??

കുറച്ചു ദിവസങ്ങള്‍ക്കു  മുന്‍പാണു നെല്‍കൃഷിയുടെ അവസ്ഥയെ പറ്റി എഴുതിയതു.. അന്നു ഒരു കാര്യം ചേര്‍ത്തിരുന്നു മാറ്റം അതുള്‍ക്കൊള്ളാത്തതിന്‍റെ പരിണിത ഫലം മൂലം പല മേഖലകളിലും നമ്മുടെ നാട്ടിലെ തിരിച്ചടി നേരിട്ടു കൊണ്ടിരിക്കുകയാണു എന്നു... ഇതാ മറ്റൊരു മേഖലകൂടി.. ക്ഷീരോത്പാദന മേഖല... ഇന്നു നമ്മുടെ നാട്ടില്‍ വളരെ അധികം കര്‍ഷകര്‍ ഈ മേഖലയും ഉപേക്ഷിച്ചു  കൊണ്ടിരിക്കുകയാണ്.. ഇനി എത്ര നാള്‍ എന്നേ അറിയേണ്ടതുള്ളു... മില്‍മ്മ ഇപ്പോള്‍ തന്നെ പാലിന്‍റെ ക്ഷാമത്തെകൂറിച്ചു പഠനങ്ങളും ചര്‍ച്ചകളും ഒക്കെ നടത്തിക്കൊണ്ടിരിപ്പുണ്ടു.. അടിസ്ഥാനപരമായി പാല്‍ ഉത്പാദനത്തിന്‍റെ ചിലവു വര്‍ദ്ധിക്കുകയും അതിനനുസൃതമായി വരവു അഥവാ ആദായം ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥവന്നാല്‍ ഏതൊരു മേഖലയില്‍ നിന്നും കര്‍ഷകര്‍ പിന്മാറും എന്നു എല്ലാവര്‍ക്കും അറിയാം ... അപ്പോള്‍ പിന്നെ നാട്ടിന്‍ പുറങ്ങളില്‍ 20 രൂപവരെ കൊടുത്തു പാല്‍ വാങ്ങുന്ന അതേ സമൂഹം മില്‍മയില്‍ അതു 12-13 കിട്ടണം എന്നു പറയുന്നതിലെ ഔചിത്യം എന്താണ്..  ഓന്നോര്‍ക്കുക നാട്ടിലെ നല്ല ഒന്നാംതരം ശുദ്ധമായ പശുവിന്‍ പാലും പുറം സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന എരുമപാലുമായിട്ടു ഒരിക്കലും താരതമ്യം ചെയ്യരുതു... കര്‍ഷകന്‍റെ അദ്ധ്വാനത്തിനും മുടക്കു മുതലിനും തക്കതായ ഫലം കിട്ടത്തക്ക വിധത്തിലുള്ള ഒരു വില നിശ്ചയിക്കാന്‍ തയ്യാറാവണം .. അല്ല എങ്കില്‍ നമ്മള്‍ മലയാളികള്‍ ഇന്നു അരിയുടെ കാര്യത്തില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടു തന്നെ ആയിരിക്കും ഈ കാര്യത്തിലും ഉണ്ടാവുക.. ഇവിടെ നമ്മള്‍ ക്ഷീര കര്‍ഷകര്‍ക്കെന്നും പറഞ്ഞു ധാരാളം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടു പക്ഷെ ഒന്നു പോലും ഫലവത്തായ വിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ?... പുല്‍ കൃഷി എന്നൊക്കെ പറഞ്ഞു ഒരോന്നും കൊണ്ടു വന്നു പശു ഇല്ലാത്തവന്‍ വരെ നട്ടു വളര്‍ത്തി കാശു വാങ്ങി .. അങ്ങനെ ഒരോ പദ്ധതികളുടെയും അവസ്ത ഇതു തന്നെ .. ഇതും പോരാഞ്ഞിട്ടാണു നമ്മുടെ നാട്ടിലെ
വിലക്കയറ്റം .. പശുവിനു കൊടുക്കാനുള്ള തീറ്റയുടെയും പുല്ലിന്‍റെയും ഒക്കെ വില പണ്ടത്തേതിന്‍റെ ഇരട്ടി ആയി.. അപ്പോഴും പാലിന്‍റെ വില വര്‍ദ്ധന തുശ്ചം .. പാലിന്‍റെ വില വര്‍ദ്ധിപ്പിക്കണം എന്നു ഒരു വാശിയും ഇല്ല.. ഈ പറഞ്ഞ തീറ്റയും പുല്ലും ഒക്കെ ഇവര്‍ക്കു മിതമായ നിരക്കില്‍ എത്തിച്ചു കൊടുത്താല്‍ മതി , ഒപ്പം ഈ പറഞ്ഞ പദ്ധതികളും മാതൃകാ പരമായി നടത്തപ്പെടണം .. ഒരു പക്ഷെ ഇതു വായിക്കുന്ന കുറെ ആള്‍ക്കാരെങ്കിലും ചിരിക്കുന്നുണ്ടായിരിക്കും ഇവനെന്താ ഈ പറയുന്നെ എന്നു കരുതി പക്ഷെ നിങ്ങള്‍ മനസ്സില്‍ കുറിച്ചിടുക ഒരു 10 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്കു പാലിന്‍റെ പോടി ഇട്ടു കഴിക്കാന്‍ പറ്റിയാല്‍ ഭാഗ്യം എന്നു..

No comments:

Post a Comment