Saturday, March 6, 2010
കുടിയന്മാരെ പിന്‍തിരിപ്പിക്കാന്‍ ഈ ബഡ്ജറ്റിനു പറ്റുമോ??...
നമ്മുടെ കേരളാ സര്‍ക്കാരിന്‍റെ ബഡ്ജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ബിയര്‍ അഥവാ വീര്യം കുറഞ്ഞ മദ്യം എന്നു പറയുന്ന സാധനത്തിന്‍റെ വില കുറച്ചു.. ഒപ്പം വീര്യം കൂടിയ മദ്യം അഥവാ വിദേശമദ്യത്തിന്‍റെ വില കൂട്ടുകയും ചെയ്തു.. 10% കൂട്ടിയപ്പോള്‍ 8% കുറച്ചു... അതു എന്തിനാണു എന്നു നമ്മുടെ മന്ത്രിയോടു ചോദിച്ചപ്പോഴാ കാര്യം മനസ്സിലായേ.. നമ്മുടെ കുടിയന്മാര്‍ ഇതു കണ്ടു പിന്മാറും പോലും .. കേരളത്തില്‍ ഇപ്പോള്‍ ഓരോ അവധി ദിവസങ്ങളിലും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടുകയാണല്ലോ അതിപ്പോ ഒരു ദിവസത്തെ വ്യത്യാസത്തില്‍ ആണെങ്കില്‍ പോലും കേരളത്തിലെ കൂടിയന്മാര്‍ തകര്‍ത്തിരിക്കും ... അങ്ങനെ ഉള്ള കുടിയന്മാരെ പിന്‍തിരിപ്പിക്കാന്‍ ഈ വിലക്കയറ്റത്തിനു കഴിയും പോലും .. എന്നു നമ്മുടെ മന്ത്രി വിശ്വസിക്കും പക്ഷേ വേറെ ഏതെങ്കിലും ഒരു കേരളിയന്‍ അതു പോലെ ചിന്തിക്കുക പോലും ചെയ്യും എന്നു എനിക്കു തോന്നുന്നില്ല .. പണ്ടു 8 രൂപക്കും 10 രൂപാക്കും കിട്ടിയിരുന്ന ചാരായം നിറുത്തലാക്കിയപ്പോള്‍ എന്തു സംഭവിച്ചു... പകരം 100 ഉം 200 ഉം രൂപ കൊടുത്തു കുടിയന്മാര്‍ വീണ്ടും കുടി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു... ഇനി അതു 500 ഉം 1000 രൂപ ആക്കിയാലും നിറുത്തത്തില്ല .. മാത്രവുമല്ല വ്യാജമദ്യം നാട്ടില്‍ വ്യാപകമാവാന്‍ ഇടയാവുകയും ചെയ്യും .. പിന്നെ കൂട്ടിയതിന്‍റെ പേരില്‍ ഒരു കുടിയനും ഇതിന്‍റെ പേരില്‍ ഹര്‍ത്താലും ബന്ദും നടത്തത്തില്ല എന്നു മാത്രം .. നമ്മുടെ നാട്ടിലെ പുതിയ തലമുറ ഒരു പരിധിവരെ മദ്യത്തിനു അടിമയായി കൊണ്ടിരിക്കുകയാണു അതു ഒഴിവാക്കാനായി വിലകൂട്ടിയിട്ടും നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഒന്നും കാര്യമില്ല... കുറഞ്ഞതു അടുത്ത തലമുറയെ എങ്കിലും ഇതിലും നിന്നും പിന്‍തിരിപ്പിക്കാന്‍ അല്ല എങ്കില്‍ അടിമപ്പെടാതിരിക്കാന്‍ എന്തു ചെയ്യാന്‍ പറ്റും എന്നു ആലോചിക്കുക.. കുടിച്ചതു കൊണ്ടു ആരും നശിക്കില്ല പക്ഷെ ആരും അടിമപ്പെടാതിരിക്കാന്‍ നോക്കിയാല്‍ മാത്രം മതി...
Subscribe to:
Post Comments (Atom)
No comments:
Post a Comment