Tuesday, March 23, 2010
തികച്ചും സ്വാഗതാര്‍ഹം പക്ഷെ എത്രനാള്‍ ഉണ്ടാവും ...
ഈ കഴിഞ്ഞ ദിവസം ഞാന്‍ പത്രത്തില്‍ നിന്നാണു എന്‍റെ നാട്ടിലെ അതായതു ആലപ്പുഴയിലെ ജനമൈത്രി പോലീസിന്‍റെ ആ പ്രവര്‍ത്തനത്തെക്കുറിച്ചു അറിഞ്ഞതു കേട്ടപ്പോള്‍ അഭിമാനം തോന്നി.. രാത്രികാലങ്ങളില്‍ പോകുന്ന ലോറിക്കാര്‍ക്കായി കട്ടന്‍ കാപ്പി വിതരണം .. അതു ചെയ്യുന്ന പോലീസുകാരേയും ഒപ്പം അങ്ങനെ ഒരു ആശയം മുന്നോട്ടുവച്ച ആളേയും എന്തുകൊണ്ടും അഭിനന്ദിച്ചേ മതിയാവൂ... നമ്മുടെ മറ്റുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പോലെ ആകാണ്ടിരുന്നാല്‍ മതി.. മന്ത്രിമാര്‍ക്കും എം എല്‍ എ മാര്‍ക്കും ഉത്ഘാടനം നടത്താന്‍ വേണ്ടി ഓരോ പുതിയ പുതിയ പദ്ധതികള്‍ നടപ്പിലാക്കും അതിന്‍റെ ഉത്ഘാടനം ഒക്കെ കൊട്ടിഘോഷിച്ചു നടത്തുകയും ചെയ്യും പിന്നെ അതിന്‍റെ അവസ്ഥ ദയനീയം ആയിരിക്കും ... അതുപോലെ ഇതും ആവാതിരിക്കട്ടെ.. ജനമൈത്രി പോലീസിന്‍റെ മറ്റൊരു പ്രവര്‍ത്തിയെക്കുറിച്ചും കേട്ടു കുടിവെള്ളം ക്ഷാമം നേരിട്ടു കൊണ്ടിരുന്ന പാലയിലെ ഒരു പഞ്ചായത്തില്‍ കുടിവെള്ളം എത്തിച്ചു കൊടുത്തതു.. ജനങ്ങളില്‍ നിന്നും അകന്നു കൊണ്ടിരുന്ന പോലീസു വീണ്ടും അവരോടു അടുക്കുന്നതു എന്തുകൊണ്ടും നല്ലതു തന്നെ...
Subscribe to:
Post Comments (Atom)
No comments:
Post a Comment