ഹഹ ഒരു കഥ എഴുതാന്‍ നോക്കിയതാ .... എഴുതി പകുതി ആക്കി നിറുത്തി.. ഇന്നെടുത്തു വായിച്ചു നോക്കിയപ്പോഴാ മനസ്സിലായെ ഇതു മറ്റേ ഡാര്‍ലിങ്ങ് ഡാര്‍ലിങ്ങിന്‍റെ കഥ പോലെ അല്ലേ എന്നു .. അതു കൊണ്ടു നിറുത്തി... തല്കാലം ആ എഴുത്തു നിറുത്തി....
പ്രണയം മനുഷ്യന്‍ എന്നുണ്ടായി അന്നുമുതല്‍ക്കേ ഉള്ളതായിരിക്കണം.. പ്രകൃതിയുടെ ഒരു അലിഖിത നീയമങ്ങളില്‍ ഒന്നയിരിക്കണം ഇത്.. അതു കൊണ്ടു തന്നെ
മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല എല്ലാ വിധ ജീവജാലങ്ങളിലും പ്രണയത്തിന്റെ ഒരു അംശം എങ്കിലും നമ്മുക്കു കാണാന്‍ സാധിക്കും.. പിന്നെ പല കാമുകന്മാരും കാമുകിമാരും അവരെ
പിന്‍താങ്ങിയിരുന്ന കവികളും പറയുന്ന ഒരു വാചകമുണ്ടായിരുന്നു.. അനശ്വര പ്രണയങ്ങള്‍ എല്ലാം ഒടുവില്‍ വിജയിക്കും എന്നു.. അങ്ങനെ തന്നെ ആണ് എന്നു
വിചാരിചിരുന്ന ആളായിരുന്നോ നമ്മുടെ സഞ്ജീവ് എന്നു പുള്ളിയോട് തന്നെ ചോദിക്കേണ്ടി വരും എന്തായാലും നമ്മുടെ ഈ സഞ്ജീവിനു പ്രണയകാലങ്ങള്‍ എന്നു പറയാന്‍
ഒന്നുമില്ലായിരുന്നു.. പഠുത്തം ഒക്കെ പൂര്‍ത്തിയാക്കി എളുപ്പം ജോലിക്ക് കേറാം എന്നു വിചാരിച്ചാണ് ലോണ്‍ എടുത്തിട്ടാണെങ്കിലും വിവര
സാങ്കെതികാവിദ്യാഭ്യാസത്തില്‍ തന്നെ സഞ്ജീവ് എഞ്ചിനീയറിങ്ങ് ബിരുദം തന്നെ ഏടുക്കാം എന്നു വിചാരിച്ചത്.. ഒരു പക്ഷെ സാഹചര്യങ്ങള്‍ സമ്മര്‍ദ്ധം
കൊണ്ടാകാം കോളേജില്‍ പൊകുന്ന സമയത്ത് ഒരു വിധം തല്ലിപ്പൊളികളില്‍ ഒക്കെ കൂടിയിരുന്നെങ്കിലും പ്രണയങ്ങള്‍ക്കൊന്നും കലാലയ വിദ്യാഭ്യാസത്തില്‍ അവസരം
കിട്ടിയില്ല..
അങ്ങനെ പഠിക്കുന്ന കാലത്തു തന്നെ ഒരുപാട് പരീക്ഷകള്‍ ഒക്കെ എഴുതി എങ്കിലും ജോലീ ഒന്നും തരപ്പെട്ടില്ല.. കൂടെ ഉണ്ടായിരുന്ന പലര്‍ക്കും ജോലി
കിട്ടാത്തതു കൊണ്ടായിരിക്കണം എല്ലാവരുടെയും പ്രതീക്ഷയായ ആ പൂന്തോട്ടങ്ങളുടെ നഗരമായ അവിടെക്കു ചെക്കേറാന്‍ അവനേയും കൂട്ടുകാരേയും
പ്രേരിപ്പിച്ചതു.. അങ്ങനെ ഒരു വീക്കെണ്ടാണ് ബാഗ്ളൂരിലേക്ക് അവര്‍ എത്തിപ്പെടുന്നത്.. വണ്ടിക്കു തിരക്കു കൂറവാകുന്നതു വെള്ളിയാഴ്ച്ചകളില്‍ കേരളത്തില്‍ നിന്നും
കേറുമ്പോഴാണെന്നു ആരോ പറഞ്ഞ കേട്ടാണ് അന്നു തന്നെ പുറപ്പെട്ടത്.. കയ്യിലുണ്ടായിരുന്ന സമ്പാദ്യത്തിന്‍റെ പകുതി എല്ലാവരും കൂടി ചേര്‍ത്ത് ഒരു തട്ടിക്കൂട്ട്
വീടും സഘടിപ്പിച്ചു.. അങ്ങനെ ജോലി അന്വേഷണം തുടങ്ങി.. ദിവസം 25 രൂപക്കു കിട്ടുന്ന പാസും എടുത്ത് അവിടുത്തെ മെട്രോ ബസിലായിരുന്നു അലച്ചില്‍..
പതുക്കെ ഒന്നു രണ്ടു ടെസ്റ്റുകള്‍ കിട്ടാന്‍ തുടങ്ങിയതോടെ അവരുടെ ആവേശം കൂടി.. അങ്ങനെ ഒരു ദിവസം നീണ്ട കുറെ ഇന്‍റെര്‍വ്യുവിനും ശെഷം സഞ്ജീവിനും കിട്ടി
ഒരു ജോലി.. അങ്ങനെ ഒരുപാട് കൊച്ചു കൊച്ചു മോഹങ്ങളുമായി അവന്‍ ആ ഡിസമ്ബറിലെ ഒരു വ്യാഴാഴ്ച്ച അവന്‍ ജോയിന്‍ ചെയ്തു...
ആദ്യം കൂറെ ട്രയിനിങ്ങുകള്‍ കുറെ വടക്കെ ഇന്ത്യന്‍ കുട്ടികളുടെ ഒപ്പം .. ഒരുവിദം അതും കഴിഞ്ഞ് ജോലി തുടങ്ങി.. വലിയ കാര്യമായിട്ട് പണി ഒന്നുമില്ലെങ്കിലും
നേരത്തേ ഇറങ്ങാന്‍ പറ്റില്ല.. ആ ക്ലൈന്‍റ്.. എന്തേലും ചോദിച്ചാല്‍ അതു വേണ്ടപ്പെട്ടവരോടൊക്കെ തിരക്കി തിരിച്ച് മെയില്‍ അയക്കണം പോലും അങ്ങനെ
വൈകുന്നേരങ്ങളില്‍ സമയം പൊകാന്‍ വഴി എന്തൊന്നൊക്കെ ആലൊചിച്ച് നൊക്കി.. അന്നത്തെ ട്രെണ്ട് ആയ ഒര്‍ക്കൂട്ടും ജി ടോക്കും ഒക്കെ ബ്ലോക്ക്ട് ആണ്.. അങ്ങനെ പുതിയ
മേച്ചില്‍ പുറങ്ങള്‍ തേടി നടക്കുന്നതിനിടക്കാണ് അവന്‍ പുതിയ ആ നെറ്റ്‌വര്‍ക്കിനെക്കുറിച്ചു അറിയുന്നത്.. അങ്ങനെ ഒരു ദിവസം വൈകിട്ടു ഒരു അപര നാമധേയത്തില്‍ ഐ ഡി ഒക്കെ
ഉണ്ടാക്കി കേറി നോക്കി.. പണ്ടു കൂടെ പഠിച്ച പലരേയും തിരഞ്ഞു നോക്കി.. ഓര്‍ക്കൂട്ടിന്‍റെ അതി പ്രസരം അല്ലതെന്നാപറയാന്‍ ഒരാളെ പോലും കണ്ടെത്താന്‍
കഴിഞ്ഞില്ല.. അങ്ങനെ സ്വന്തം നാട്ടിലെ ആളുകളെ ആരെയെങ്കിലും കിട്ടുമോ എന്ന് പരതി നോക്കി.. ആ ശ്രിംഖല തുടങ്ങി പഴകിയിട്ടില്ലത്തതിനാലവാം
ശ്രമങ്ങളൊക്കെ പാഴായി പോയി..
വിഫലമായ ശ്രമങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നുള്ള കുറച്ചു യുവതീ യുവാക്കളുടെ പ്രൊഫൈലുകള്‍ കിട്ടി... ഒന്നും കിട്ടാത്തതിന്‍റെ സങ്കടത്തിലാണോ
എന്നറിയില്ല കേറിയ പ്രൊഫൈലിലൊക്കെ ഇറങ്ങുന്ന വഴിക്കു ഒരു സൌഹൃദ റിക്വസ്റ്റും ഇട്ടു പുറത്തിറങ്ങുമ്പോള്‍ ആരെങ്കിലും അത് വരവു വയ്ക്കുമെന്ന് സഞ്ജീവുഇനും
പ്രതീക്ഷയില്ലായിരുന്നു.. അങ്ങനെ ഉള്ള ഒരു അപേക്ഷ കിട്ടുന്നതു ശ്രവ്യക്കായിരുന്നു.. എതോ ഒരു സഹപാഠി പറഞ്ഞിട്ടാണ് ശ്രവ്യ ആ നെറ്റ്‌വര്‍ക്കില്‍
അംഗമായതു.. ആദ്യം അവള്‍ ഒന്നും ആ സൌഹ്‌ഉദം സ്വീകരിക്കാന്‍ അവള്‍
തയ്യാറായുമില്ല.. അങ്ങനെ കൂറച്ചു ദിവസങ്ങള്‍ കഴിഞ്ഞു ഒരാള്‍ പൊലൂം തന്‍റെ സൌഹൃദം സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എല്ലവര്‍ക്കും അയച്ച
റിക്വസ്റ്റ് അവന്‍ പിന്‍വലിക്കുകയും ചെയ്തു.. അത് അവലെ ചിന്തിപ്പിച്ചു.. ആദ്യമായി കിട്ടിയ ആ അപര സുഹൃത്തിനെ കുറിച്ച് അറിഞ്ഞാല്‍ കൊള്ളാം എന്നു തൊന്നിയതു
കൊണ്ടാവണം ചുമ്മ ഒരു ഹായ് അവളും അടിച്ചു...
അങ്ങനെ പതുക്കെ പതുക്കെ അവര്‍ സുഹൃത്തുക്കളാകാന്‍ തുടങ്ങിയ കാലം ... സ്വന്തം പെര്‍ ആണ്‍ കിടന്നിരുന്നതെങ്കിലും അവലും എറിഞ്ഞു ഒരേറ്.. അതു അവളുടെ
അപര നാമധേയമാണ് എന്നു.. അങ്ങനെ ഇരുവരും അപര നാമധേയത്തില്‍ സ്വന്തം കാര്യങ്ങള്‍ പരസ്പരം പറഞ്ഞില്ല എങ്കിലും അവരുടെ ചിന്തകള്‍ പരസ്പരം
കൈമാറി ദിവസങ്ങള്‍ കഴിഞ്ഞു.. അവള്‍ കോളേജില്‍ നിന്നാണ് ഈ സന്ദേശങ്ങളും കൈമാറിയിരുന്നതു.. സ്വന്തമായിട്ട് മൊബൈല്‍ ഒന്നും ഇല്ലാതിരുന്ന കാരണം
സഞ്ജീവിനു ശ്രവ്യയുമായി ഒരിക്കല്‍ പൊലും സംസാരിക്കുവാനും കഴിഞ്ഞിട്ടില്ലായിരുന്നു.. അപ്പോഴേക്കും അവള്‍ക്കു മെയ് മാസത്തിലെ അവധിക്കാലമായി.. അങ്ങനെ ഒരു
മാസത്തേക്ക് രണ്ടുപേരും തമ്മില്‍ സന്ദേശ കൈമാറ്റമൊന്നും ഇല്ലായിരുന്നു.. ആ ഇടക്കാണ് ശ്രവ്യക്കു വിവാഹാലോചന വരുന്നതു.. എല്ലാം പെട്ടെന്നായിരുന്നു ഓണത്തിനു
വിവാഹം നടത്താന്‍ പാകത്തില്‍ വീട്ടുകാര്‍ നിശ്ചയവും നടത്തി..
ഇവിടുത്തെ ശ്രവ്യയെ കല്യാണം കഴിക്കാന്‍ വന്ന ആ വരനായ വില്ലന്‍ ആരാണെന്നല്ലേ മറ്റാരുമല്ല സഞ്ജീവ് തന്നെ രണ്ടുപേരും പെരും സ്ഥലവും ഒക്കെ തെറ്റായി
ധരിപ്പിചിരുന്ന കാരണം രണ്ടുപേര്‍ക്കും സംശയമൊന്നും തൊന്നിയില്ല.. ഒരുപക്ഷേ രണ്ടു പേരും തമ്മില്‍ സംസാരിക്കത്തതു കാരണം പ്രത്യേകിച്ചു അവര്‍ക്ക് ആ
കല്ല്യാണത്തിനു എതിര്‍പ്പും ഇല്ലായിരുന്നു.. അങ്ങനെ അവധി ഒക്കെ കഴിഞ്ഞ് ശ്രവ്യ കൊളേജില്‍ തിരിച്ചെത്തി.. കല്യാണത്തിന്‍റെ കാര്യമൊക്കെ പറയണമെന്നു
തൊന്നിയെങ്കിലും അദ്യം തങ്ങളുടെ അപരനാമധേയങ്ങളും പറയേണ്ടിവരുമല്ലോ അല്ല എങ്കില്‍ ഒരാള്‍ മറ്റൊരാളെ പറ്റിക്കുകയായിരുന്നല്ലോ എന്നു പറയാന്‍
മടിയായിരുന്നകാരണം ഒന്നും പറഞ്ഞില്ല.. യാദൃശ്ചികമായിട്ടായിരിക്കാം രണ്ടുപേരുടെയും മനസ്സ് ഒരു പോലെ തന്നെ ചിന്തിച്ചു.. അങ്ങനെ പതിവു രീതിയിലുള്ള
കുശലാന്വേഷണങ്ങളും സന്ദേശരൂപത്തില്‍ കൈമാറി.. ഒരുപക്ഷെ കല്യാണമൊക്കെ അടുത്തകൊണ്ടാകാം രണ്ടുപേരും തമ്മില്‍ സ്വന്തം ഭാവി പങ്കാളിയെ കുറിച്ചുള്ള
പ്രതീക്ഷ പോലും ആ കാലങ്ങളില്‍ സംസാരിച്ചു എന്നിട്ടും സ്വന്തം അപരത്വം പോലും വ്യക്തമാക്കാന്‍ രണ്ടുപേരും തയ്യാറായില്ല..
No comments:
Post a Comment