നൊക്കിയപ്പോള്‍ ചെട്ടിയാര്‍ കാളിങ്ങ്.... "ഡോ താന്‍ ഒന്നു എളുപ്പം ഇവിടെ വരെ ഒന്നു വാ ഞങ്ങളുടെ വീട്ടില്‍ ഒരു ഇഴ ജന്തു കയറി"...
അങ്ങനെ ഭ്രമരേഷും മിട്ടുമോനും കൂടി പാമ്പിനെ വീട്ടില്‍ നിന്നും ചവിട്ടി ഇറക്കാന്‍ പുറപ്പെട്ടു..
ഈ സമയം ചെട്ടിയാരുടെ വീട്ടില്‍ ചെട്ടിയാരും പാമ്പുമായി നടന്ന വാഗ്വാദത്തിലേക്കു...
ചെട്ടിയാര്‍ : ഡോ പാമ്പേ താനെന്തിനാ എന്‍റെ വീട്ടില്‍ കയറിയേ?...
പാമ്പു : ഞാന്‍ ചുമ്മാ ഇതു വഴി പോയപ്പോള്‍ കയറിയതാ ചെട്ടിയാരേ!!...
ചെട്ടിയാര്‍ : ഡോ തനിക്കു വേറെ എത്ര വീടുണ്ടായിരുന്നു കയറാന്‍ ... താന്‍ എന്തിനാ ഞങ്ങളുടെ വീടു തന്നെ നോക്കി കയറിയെ..
പാമ്പ് : അതു പിന്നെ എനിക്കു ഇതു വഴി ഒന്നു പോകേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു അങ്ങനെ കയറിയതാ.. പുറത്താണേല്‍ ഇപ്പോള്‍ നല്ല ചൂടല്ലേ അപ്പോള്‍ അകത്തു കയറി കിടക്കാം എന്നു കരുതി...
ചെട്ടി : ങാ ഹാ അങ്ങനെ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും കയറി കിടക്കാനല്ലടോ ഞാന്‍ വീടു വാടകക്കു എടുത്തിട്ടിരിക്കുന്നേ??.. തനിക്കറിയാവോ ഞാന്‍ എല്ലാ മാസവും 6000 രൂപാ എണ്ണി കൊടുക്കുന്നുണ്ടു...
പാമ്പ് : അല്ല ചെട്ടീ ഇന്നാണേല്‍ ടി വി യില്‍ ഡല്‍ഹി മുംബൈ കളിയും ഉണ്ടായിരുന്നല്ലോ അപ്പോള്‍ അതും കാണാം എന്നു കരുതി...
ചെട്ടി : ഡോ തന്നെയോക്കെ വെറുതെ അല്ല പാമ്പു എന്നു വിളിക്കുന്നേ ആ ഏഷ്യാനെറ്റിന്‍റെ കേബിള്‍ പുറത്തു കട്ടു ചെയ്തിരിക്കുന്നതു താന്‍ കയറി വരുന്ന വഴിയില്‍ അല്ലായിരുന്നോ??.. എവിടെ കാണാന്‍ താന്‍ പാമ്പല്ലേ??...
എടോ തന്‍റെ വയര്‍ എന്താ വീര്‍ത്തിരിക്കുന്നേ??.. ഇവിടെ ഉണ്ടായിരുന്നതെല്ലാം താന്‍ അകത്താക്കിയോ?
പാമ്പു : അതു പിന്നെ ചെട്ടിയാരെ ഞാന്‍ ആ മൂലക്കിരുന്ന കുപ്പിയിലെ കുറച്ചു പൊടി എടുത്തു കഴിച്ചു...
ചെട്ടി : എടോ പാമ്പേ അതു ഞാന്‍ ജിമ്മില്‍ പോയി വരുമ്പോള്‍ കഴിക്കാനായി അമേരിക്കയില്‍ നിന്നും കൊണ്ടു വന്നതാ.. അതാണോ താന്‍ എടുത്തു കഴിച്ചേ?...
പാമ്പു : അപ്പോ ഇനി എനിക്കു മസില്‍ വരുമോ??..
ചെട്ടി : അതൊന്നും എനിക്കറിയില്ലടോ?? എടോ താന്‍ എളുപ്പം വേണേല്‍ ജീവനും കൊണ്ടു പൊയ്ക്കോ ദാ ഭ്രമരേഷും മിട്ടുമോനും കൂടി ഇപ്പോള്‍ ഇങ്ങു എത്തും .. ഭ്രമരേഷിനു പണ്ടേ പമ്പിനെ ഇഷ്ടമല്ല ..
അപ്പോഴേക്കും ഭ്രമരേഷും മിട്ടുവും അവിടെ എത്തിക്കഴിഞ്ഞിരുന്നു ചെട്ടിയാരുടേ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കാതിരുന്ന പാമ്പിനെ മിട്ടുമോനും ഭ്രമരേഷും കൂടി തല്ലിക്കൊന്നു..
അപ്പോഴേക്കും ചെട്ടിയാര്‍ പറഞ്ഞു "എടോ താന്‍ ഒന്നു പതുക്കെ അടിക്കെടോ താനും ഇടക്കോക്കെ പാമ്പാകാറുള്ളതല്ലേ??"
No comments:
Post a Comment