Tuesday, March 9, 2010

തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട ഒരു നൊസ്റ്റാള്‍ജിയ...

കേരളത്തിലെ ഗ്രാമാന്തരങ്ങളില്‍ എവിടെ ചെന്നാലും കാണാവുന്ന ഒന്നാണു ചായക്കട.. അത്തരത്തില്‍ ഒന്നാണു തങ്കപ്പന്‍ ചേട്ടന്‍റെ ചായക്കട...
ഇന്നു എല്ലാവരും സേവനത്തിന്‍റേയും അഭിനയത്തിന്‍റേയും ഒക്കെ 25-)0 മത്തേയും 50 -)0 മത്തേയും ഒക്കെ വാര്‍ഷികങ്ങള്‍ ആഘോഷിക്കുന്ന കാലം അപ്പോഴാണു ഈ നാട്ടുകാര്‍ക്കും തോന്നിയതു എന്തു കൊണ്ടു നമ്മുടെ ചായക്കടക്കാരന്‍ തങ്കപ്പന്‍റെ 30-)0 സെവന വര്‍ഷം ഒന്നാഘോഷിച്ചു കളയാം ... എല്ലാവരും വലിയ വലിയ ആള്‍ക്കാരുടെ നേട്ടങ്ങള്‍ ആഘോഷിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ ഇവര്‍ തീരുമാനിച്ചതു നമ്മുടെ തങ്കപ്പന്‍ ചേട്ടനെ ആദരിക്കാനാണ്.. തങ്കപ്പന്‍ ചേട്ടന്‍ ആ ചായക്കട തുടങ്ങിയിട്ടു 30 വര്‍ഷം ആകുന്നു..  അന്നു ഒരു ഓലക്കടയില്‍ ഒന്നു രണ്ടു ബഞ്ച് ഇട്ടു തുടങ്ങിയ ആ കടക്കു ഇന്നും വലിയ മാറ്റം ഒന്നുമില്ല.. ആ വള്ളക്കടവിലെ ചായ കുടിക്കാത്ത ആരും ആ നാട്ടിലുണ്ടാവില്ല.. രാവിലെ ഒരു 5 - 5.30 ഒക്കെ ആവുമ്പോള്‍ തങ്കപ്പന്‍ ചേട്ടന്‍ കടതുറക്കും .. പിന്നെ അവിടെ ചെന്നാല്‍ നല്ല ഒന്നാം തരം ചായ കിട്ടും .. ഇന്നത്തെ ഹോട്ടലുകളില്‍ കിട്ടുന്ന ചായയേക്കാളും എത്രയോ നല്ല ആ ചായ കൂടിച്ചാല്‍ ഒരു സംതൃപ്തി കിട്ടും .. മഴക്കാലത്തും മഞ്ഞുകാലത്തും ആ ചായകുടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഒരു അനുഭൂതി വേറെ തന്നെയാണ്... അതുപോലെ തന്നെ അവിടെ കിട്ടിയിരുന്ന ആ ഉള്ളി വടയും ഉണ്ടംപൊരിയും ഒക്കെ ഇന്നു മറ്റാര്‍ക്കും ഉണ്ടാക്കാന്‍ പറ്റും എന്നു തോന്നുന്നില്ല... പിന്നെ അവിടെ ഇരുന്നു ചായയും കൂടിച്ചു പത്രവും വായിച്ചു ലോകവര്‍ത്തമാനവും ഒക്കെ പറഞ്ഞു ഇരുന്ന ഒരു തലമുറ ഇന്നു മാഞ്ഞുതുടങ്ങിയിരിക്കുന്നു... എന്നിട്ടും മാറാതെ തങ്കപ്പന്‍ ചേട്ടന്‍ ...

No comments:

Post a Comment