Tuesday, March 30, 2010
നാണമില്ലേ ____ നിങ്ങള്‍ക്കു ഇതുപോലുള്ള റോഡു പണി നടത്താന്‍ ....
ഒരു മഴ അതും ഒരു വേനല്‍ മഴയേ പെയ്തുള്ളൂ.. അതും കേവലം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഒരു മഴ അത്രയേ പെയ്തുള്ളൂ നമ്മുടെ എന്‍ എച്ച് 47 ഇല്‍ മുഴുവന്‍ എന്നു പറയുന്നില്ല കുറെ അധികം ഭാഗങ്ങളില്‍ കുഴികള്‍ ആയി തുടങ്ങി.. ഒരു മഴ പെയ്തിട്ടു ഒരാഴ്ച്ച ആയപ്പോള്‍ ഉള്ള അനുഭവമാണു ഇതു.. ഇനി ഒരു മാസം കൂടി കഴിയുമ്പോള്‍ എങ്ങനെ ആവും എന്നു ദൈവത്തിനു പോലും പറയാന്‍ പറ്റില്ല.. ഇനി ഒരു ആഴ്ച്ച നീണ്ടു നിന്ന മഴ പെയ്താല്‍ എന്തായിരിക്കും അവസ്ത.. അതും വേനലലില്‍ .. ഇനി മഴക്കാലം ആയാല്‍ എന്തായിരിക്കും നമ്മുടെ റോടിന്‍റെ അവസ്ത.. ഇന്നു കാറും ബുക്കു ചെയ്തു കാത്തിരിക്കുന്നവര്‍ ഒന്നു മാറ്റി ചിന്തിക്കുന്നതായിരിക്കും നല്ലതു.. സത്യം പറഞ്ഞാല്‍ ഇന്നാ റോഡിലൂടെ സഞ്ചരിച്ചപ്പോള്‍ ഇത്രയും മയമുള്ള ഭാഷയില്‍ എഴുതണം എന്നായിരുന്നില്ല ഞാന്‍ കരുതിയേ.. സത്യം പറഞ്ഞാല്‍ ഇതു പോലെ റോടു പണിയുന്നവരേയും റോഡു പണി നടത്താന്‍ ഏല്പ്പിക്കുന്നവരേയും എന്താ ചെയ്ക.. പാവം ഈ പണി നടത്താന്‍ ആണല്ലോ റോഡു ടാക്സ് എന്നും പറഞ്ഞു എല്ലാവരും കൊടുക്കുന്നതു.... അതും ഒരോ വണ്ടിയും റൊഡില്‍ ഇറങ്ങുമ്പോള്‍ 50,000 വും 60,000 വും രൂപയും ഒക്കെ ടാക്സായി വാങ്ങിക്കുന്ന ഇവര്‍ എന്താണു ഈ പൈസകൊണ്ടു കാണിക്കുന്നതു.. ഇതു പോലെ ദയവു ചെയ്തു റോഡു നന്നാക്കരുതു.. ഇവര്‍ നന്നാക്കല്‍ എന്നും പറഞ്ഞു ചെയ്യുന്ന ഭാഗങ്ങള്‍ പിന്നെ കുഴികാരണം നന്നാക്കാന്‍ പറ്റാത്ത അവസ്തയിലേക്കാണു ആകപ്പെടുന്നതു... ഒരു 2-3 വര്‍ഷം മുന്‍പു ഒരു വിധം കൊള്ളാവുന്ന റോഡായിരുന്നു എന്‍ എച്ച് 47 , അതു ഒന്നു നനാക്കിയതിന്‍റെ അവസ്തയാണു ഇന്നു അനുഭവിച്ചു കൊണ്ടിരിക്കുന്നതു.. ഇനി ഈ റോഡു മുഴുവന്‍ പോളിച്ചു പണിതാലല്ലാണ്ടു എത്ര പണി നടത്തിയതു കൊണ്ടു ഒരു കാര്യവും ഇല്ല.. ഇതിനൊക്കെ പാവം ജനം ആരോടാ പരാതിപ്പെടുക.. ഹൈക്കോടതി പോലും നമ്മുടെ റോഡിന്‍റെ അവസ്തകണ്ടു പലപ്രാവശ്യം സര്‍ക്കാരിനെ ശാസിച്ചിട്ടുണ്ടു.. എന്നിട്ടേന്നാകാര്യം പണ്ടത്തേതിന്‍റെ അങ്ങേപ്പുറത്തെ അവസ്തയാ ഇപ്പോള്‍ .. പാവം ജനം എന്ന ......... ഇവരൊക്കെ ഇങ്ങനെ ചെയ്യുന്ന ആള്‍ക്കാരെയാണല്ലോ തിരഞ്ഞേടുക്കുന്നേ??......
Subscribe to:
Post Comments (Atom)
No comments:
Post a Comment