ഐ പി എല്‍ പണത്തിന്‍റെ കളി മാത്രമായിരിക്കുന്നു.. കോടികള്‍ മുടക്കി ഇന്ത്യന്‍ ക്രിക്കറ്റിനെ വളര്‍ത്താന്‍ എന്നൊക്കെ പറഞ്ഞാണു ഈ പരിപാടി തുടങ്ങിയതു.. ഓരോ ഫ്രാഞ്ചൈസിക്കു വേണ്ടിയും 1000 വും 5000 വും കോടിയും ഒക്കെ മുടക്കേണ്ടിവരുന്നതിന്‍റെ എന്തവസ്ഥയാണു ഇവിടെ ഉള്ളതു എന്നു ഇപ്പോഴും മനസ്സിലാവുന്നില്ല.. താരങ്ങള്‍ക്കു കോടികള്‍ വാഗ്ദാനം നല്കുക വഴി പല രാജ്യങ്ങളിലേയും കളിക്കാര്‍ നേരത്തേ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും വിരമിച്ചു തുടങ്ങിയിരിക്കുന്നു.. കേവലം 30 മുതല്‍ 45 ദിവസം വരെ കളിക്കാന്‍ കഴിഞ്ഞാല്‍ തന്‍റെ രാജ്യത്തിനു വേണ്ടി ഒരു വര്‍ഷം കളിക്കുന്നതിന്‍റെ ഇരട്ടിയിലും അധികം ലഭിച്ചാല്‍ ആരാണു സ്വന്തം തൊഴില്‍ ഉപേക്ഷിക്കാത്തതു.. എന്തിനു ഐ പില്‍ എലിന്‍റെ പേരില്‍ സ്വന്തം രാജ്യത്തിന്‍റെ അന്താരാഷ്ട്ര ഷെഡ്യൂളുകള്‍ പോലും ക്രമീകരിക്കണമെന്നാണു പലരാജ്യത്തേയും കളിക്കാര്‍ സ്വന്തം രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡുകളോടു ആവശ്യപ്പെട്ടു കഴിഞ്ഞു.... നമ്മളുടെ ടെസ്റ്റു മത്സരങ്ങളും മറ്റു അന്താരാഷ്ട്ര മത്സരങ്ങളും ഒക്കെ ഇപ്പോള്‍ കുറച്ചു കൊണ്ടു വന്നിരിക്കുകയാണു വേറെ ഒന്നും കൊണ്ടല്ല 30-45 ദിവസം ഐ പി എലിനും പിന്നെ ചാമ്പ്യന്‍സു ലീഗിനും വേണം .. അതു കഴിഞ്ഞു എവിടെ സമയം കിട്ടാന്‍ .. എന്തിനു ഐ പി എലിന്‍റെ ഉപജ്ഞാതാക്കള്‍ ഇപ്പോള്‍ രണ്ടു പ്രാവശ്യം നടത്തുന്നതിനെകുറിച്ചു ആലോചിച്ചു തുടങ്ങിക്കഴിഞ്ഞു.. അങ്ങനെ ആണെങ്കില്‍ ഒരു 70-80 ദിവസം വിശ്രമം ഇല്ലാതെ ഈ പറഞ്ഞ കളി നടത്തേണ്ടി വരും അതോടെ നമ്മുടെ കളിക്കാര്‍ക്കു പരിക്കു ഒക്കെ ഒഴിഞ്ഞു രാജ്യത്തിനു വേണ്ടി കളിക്കാനായാല്‍ ഭാഗ്യം .. ഇന്നു ഈ ഐ പി എലിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ കാണിക്കുന്നതിനു എന്തെല്ലാം നീയന്ത്രണങ്ങളാണു ഏര്‍പ്പെടുത്തിയിരിക്കുന്നതു.. ഇന്നു ഇവര്‍ വിദേശ കളിക്കാരുടെ എണ്ണം ഒരു ടീമില്‍ 4 ആയി പരിമിതപ്പെടുത്തിയിട്ടുണ്ടു .. നാളെ അതു 8 ഉം 9ഉം ആക്കിയാലും ആരും ഒന്നും പറയില്ല കാരണം ഇവരുടെ ലക്ഷ്യം പണമല്ലേ...
ഹഹ പരിപാടി ചീറ്റി എന്നു തോന്നുന്നു.. നിബന്ധനകള്‍ ഒക്കെ പരിഷ്കരിച്ചു നടത്താനായി ഇന്നു(07 മാര്‍ച്ച് 2010) നിശ്ചയിച്ചിരുന്ന ലേലം മാറ്റിവച്ചു...
No comments:
Post a Comment