Saturday, March 13, 2010

സഹൃദയന്‍റെ പെണ്ണുകാണല്‍ അഥവാ ചെറുക്കനെ കാണ്മാനില്ല...

ഇതാ മറ്റൊരു സഹൃദയന്‍ ഇദ്ദേഹം ഇന്നു പൂന്തോട്ടങ്ങളുടെ നഗരത്തിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു..

പണ്ടു പല പ്രണയങ്ങളും പ്രണയ നൈരാശ്യങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടു.. ഇന്നു അതില്‍ നിന്നൊക്കെ ഒരുപാടു

മാറിയിരിക്കുന്നു.. അന്നൊക്കെ അതു വെറും നേരം പോക്കായിരുന്നു.. ഇന്നു പക്ഷെ അതൊരെണ്ണം ഉണ്ടെങ്കില്‍ നല്ലതാണെന്നാണു

സഹൃദയന്‍റെ ഭാഷ്യം ... രാവിലെ മുതല്‍ വൈകുന്നേരം വരെ ഈ കമ്പ്യൂട്ടര്‍ എന്ന കുന്ത്രാണ്ടത്തിന്‍റെ മുന്‍പില്‍

സൂചിമുനമേല്‍ നില്‍ക്കുന്നപോലെ എന്നും ഡെഡ് ലൈനും റിലീസുമായി നടന്നു ഒടുവിലെ പി എമ്മിന്‍റേയും ക്ലൈന്‍റിന്‍റെയും

ചീത്തകേട്ടു ഒടുവില്‍ എല്ലാം മറക്കാന്‍ ആരുമായിട്ടേലും ഒരു സല്ലാപം അതു നല്ലതാണുപോലും .. പക്ഷെ എന്തു പറയാന്‍

പണ്ടു ആ ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന പ്രണയത്തിന്‍റെ മധുരം ഇല്ല ... ഇന്നു എല്ലാവര്‍ക്കും തിരക്കാണു ...

അങ്ങനെ കടന്നുപോകുന്നകാലം വീക്കെന്‍ഡുകള്‍ വീട്ടില്‍ ചീട്ടുകളിയും പിന്നെ പതിവു വെള്ളമടി ഒക്കെ ആയി കുറെ പോയി...

അങ്ങനെ ഒരു വീക്കെന്‍ഡ് പതിവു വെള്ളമടി ഒക്കെ കഴിഞ്ഞു സഹൃദയന്‍റെ കൂട്ടുകാര്‍ എല്ലാം കൂറ്റി ചീട്ടുകളി ഒക്കെ

തുടങ്ങി... പക്ഷെ സഹൃദയനു അതിലൊന്നും അത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല പോലും ... ജീവിത വെറും

യാന്ത്രികമാകുന്നു .. എന്നും ഒരേ മുഖങ്ങള്‍ എന്നും ഒരേ ഉദ്യോഗം തിരക്കൊഴിഞ്ഞിട്ടു നേരവുമില്ല.. അങ്ങനെ

പതിവു പോലെ ഇന്‍റര്‍നെറ്റില്‍ കയറി ഓര്‍ക്കൂട്ടിങ്ങും ഒക്കെ ആയി പരതി തുടങ്ങിയപ്പോഴാണു അതിന്‍റെ അരികിലായി

കേരളാ മാട്രിമോണിയിലെ പരസ്യം കണ്ടതു.. ഹൊ ഒരു പണിയും ഇല്ലാതെ ബോറടിച്ചിരിക്കുവായിരുന്നു ഒരു പണിയായി പറ്റിയ

കുട്ടികള്‍ വല്ലതും ഉണ്ടോ എന്നു നോക്കാം ....  എന്തായാലും കെട്ടാന്‍ പ്രായം ഒക്കെ ആയിരിക്കുവല്ലേ ഒരെണ്ണത്തിനെ കിട്ടിയാല്‍

കെട്ടാം .. പക്ഷെ അടിച്ചിരുന്ന സാധനത്തിന്‍റെ കിക്കുകാരണം ഉറങ്ങിപ്പോയി എന്നു മാത്രം .. അങ്ങനെ പതിവു

പോലെ സൂര്യന്‍ കിഴക്കു തന്നെ ഉദിച്ചു.. ശനിയാഴ്ച്ച ജോലിയും വേലയും ഇല്ലാത്തതു കോണ്ടു തന്നെ ദിനചര്യകള്‍ ഒക്കെ

തോന്യാസം ആണു.. 12-1 ആകുമ്പോഴായിരിക്കും പ്രഭാത ഭക്ഷണം ... പിന്നെ വീണ്ടും ഉറക്കം 4 ആകുമ്പോഴെക്കും

വൈകുന്നേര ഊണിനുള്ള സമയവും ആകും ... അങ്ങനെ പതിവൊന്നും തെറ്റിക്കാതെ ഊണു ഒക്കെ കഴിഞ്ഞിരിക്കുമ്പോഴാണു

സഹൃദയന്‍ ഇന്നലെ പകുതി ആക്കി വച്ച ജോലിയെകുറിച്ചു ഓര്‍ത്തതു.. എന്നാല്‍ ബാക്കി ഇപ്പോള്‍ തന്നെ ആയേക്കാം എന്നു

കരുതി കേരളാ മാട്രിമോണിയില്‍ കയറി അങ്ങിങ്ങു പരതി.... ഒന്നും അത്ര പ്രതീക്ഷക്കൊത്തതു ഇല്ല പോലും ..

തിരച്ചില്‍ തുടര്‍ന്നു ഒടുവില്‍ അവളെ കണ്ടെത്തി... ആ ഫോട്ടോയിലേക്കു രണ്ടു വെട്ടം നോക്കേണ്ടിവന്നില്ല ഇവളു തന്നെ എന്‍റെ

അമ്മയുടെ മരുമോള്‍ എന്നുതീരുമാനിക്കാന്‍ ... അങ്ങനെ അവളുടെ വിശദമായ വിവരങ്ങള്‍ ഒക്കെ തപ്പി എടുത്തു..

കൊച്ചിയിലെ ഒരു ട്രാവല്‍സിലാണു ജോലി... എങ്ങനെയാ ഒന്നു കോണ്‍ടാക്ടു ചെയ്യുക എന്നു കരുതി ഇരിക്കുമ്പോഴാണു ഗൂഗ്ഗിളില്‍

തന്നെ പരതി നോക്കാം .. അവളുടെ ട്രാവല്‍സിന്‍റെ നമ്പറും തപ്പിയെടുത്തു.. അപ്പോഴേക്കും സമയം 6 ആയിരുന്നു.. അതു

കൊണ്ടു തന്നെ വിളിചെങ്കിലും അവിടെ ഫോണ്‍ എടുക്കാന്‍ ആരും ഇല്ലായിരുന്നു..
പക്ഷെ സഹൃദയനു ഒരു തൃപ്തിയും ആയില്ല.. അങ്ങനെ ആരെയെങ്കിലും വിളിച്ചു ഇതിനെ പറ്റിപറയാനായി ആന്‍റിയെതന്നെ

വിളിച്ചു.. ആന്‍റീ അതെ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു ഇനി ആന്‍റി വേണം എല്ലാം ശരിയാക്കി തരാന്‍ ... വീട്ടിലെല്ലാം

പറഞ്ഞു എല്ലാം ശരിയാക്കണം .. ആന്‍റിപറഞ്ഞു നീ ആദ്യം നേരിട്ടു കണ്ടു ഒന്നിഷ്ടപ്പെടൂ.. അതുകഴിഞ്ഞു നമ്മുക്കു

തീരുമാനിക്കാം എന്നു പറഞ്ഞു...   അപ്പോഴേക്കും സഹൃദയന്‍റെ സുഹൃത്തു മത്തായി അവിടെ എത്തി.. മത്തായി ആളു

പുലിയാ.. ഫോട്ടോ കണ്ടപ്പോഴേ മത്തായി സഹൃദയനോടു പറഞ്ഞു "മോനേ നീ ഈ ഫോട്ടൊ കണ്ടു ഒരു തീരുമാനവും

എടുക്കേണ്ടാ"..
മത്തായി പറഞ്ഞാ അപ്പീലില്ലെന്നു അവിടെ താമസിക്കുന്ന എല്ലാവര്‍ക്കും അറിയാം .. സഹൃദയന്‍റെ അവസ്ഥ എന്താണെന്നു

വച്ചാല്‍ ബാഗ്ലൂരിലെ 23 നിലയുള്ള കെട്ടിടത്തിന്‍റെ മുകളില്‍ നിന്നു താഴേക്കെടുത്തെറിഞ്ഞപോലെ ആയി.. എന്നാലും അവളെ

ഒന്നു കണ്ടിട്ടു തന്നെ കാര്യം .. മത്തായിക്കെന്നാ കൊമ്പുണ്ടോ.. എല്ലാ പോലീസുകാരനും ഒരു തെറ്റൊക്കെ പറ്റാമല്ലോ?..

അങ്ങനെ കൊച്ചിയിലെ സുഹൃത്തിനെ വിളിച്ചു ട്രാവല്‍സിന്‍റെ സ്ഥലമൊക്കെ തിരക്കി വച്ചു.. കൊച്ചിയിലെത്തിയാല്‍

അവിടെ പോകണം .. മത്തായിയുടെ ഉപദേശം കാരണം അവര്‍ അറിയാതെ ഉള്ള നീക്കം മതി എന്നും തീരുമാനിച്ചു..  അവിടെ

ചെന്നു ടൂര്‍ പാക്കേജിനെ കുറിച്ചൊക്കെ തിരക്കാം .. അങ്ങനെ കൊച്ചിയില്‍ ട്രയിന്‍ ഒക്കെ ഇറങ്ങി സുഹൃത്തിന്‍റെ

വീട്ടിലെത്തി അത്യാവശ്യം ഭേദപ്പെട്ട വിധത്തില്‍ വേഷവിധാനവും മേക്കപ്പും ഒക്കെ ഇട്ടു സ്ഥലത്തെത്തി..

ട്രാവല്‍സിന്‍റെ മുന്‍പില്‍ പാര്‍ക്കു ചെയ്യാന്‍ സ്ഥലം ഇല്ലാതിരുന്നകാരണം പാര്‍ക്കു ചെയ്യാനായി സുഹൃത്തു

ശ്രമിക്കുന്നതിനിടയില്‍ സഹൃദയന്‍ ആദ്യം ഓടി ട്രാവല്‍സിലേക്കു കയറി അതു കണ്ടു പിറകേ സുഹൃത്തുക്കളും ഓടിക്കയറി..

സഹൃദയന്‍റെ മനസ്സില്‍ ഫോട്ടോ പതിഞ്ഞകാരണം അധികം പരതേണ്ടി വന്നില്ല ആളെ കാണാന്‍ കണ്ടതും സഹൃദയന്‍

ചാടി പുറത്തിറങ്ങി.. എന്തായാലും വണ്ടി പാര്‍ക്കു ചെയ്യേണ്ടി വന്നില്ല... പെണ്ണു കാണാന്‍ പോയ മറ്റു സുഹൃത്തുക്കള്‍

ചെക്കനെ കാണാഞ്ഞതു കൊണ്ടു അവരും ചാടി
പുറത്തിറങ്ങി.. ദാ വണ്ടിയുടെ മുന്നിലത്തെ സീറ്റിലിരിക്കുന്നു ചെക്കന്‍ .. ചെക്കന്‍ ഇവരെ കണ്ടതും അലറി ഡാ

അലവലാധികളേ വേഗം വണ്ടിയില്‍ കയറൂ... ആ മത്തായി നാക്കെടുത്തു വളച്ചപ്പോഴേ ഞാന്‍  വിചാരിച്ചൂ ഇതു

ഇങ്ങനെ ഒക്കേയേ വരൂ എന്നു.... എന്തായാലും പെണ്ണുപോലും അറിയാണ്ടു പെണ്ണുകാണല്‍ നടത്തി.... സഹൃദയന്‍  ആന്‍റിയേ

വിളിച്ചു എന്തു പറഞ്ഞോ ആവോ??..  ഇന്നവള്‍ ചിലപ്പോള്‍ കെട്ടിക്കാണും ഹഹ..

No comments:

Post a Comment