കൊച്ചി സ്റ്റേഷനില്‍ നിന്നും വൈകിട്ടു ചെന്നാല്‍ ഇതുപോലെ പോകുന്ന ആയിരങ്ങളെ കാണാം .. എന്നിരുന്നാലും പോകുമ്പോള്‍ സ്ഥിരം കമ്പനികള്‍ ഉള്ളവര്‍ വളരെ കുറവാ..
അല്ല എങ്കില്‍ കൂടെ പരിചയക്കാര്‍ ഉണ്ടെങ്കിലും ഒരുമിച്ചിരിക്കുകയില്ല ചില വേന്ദ്രന്മാര്‍ .. അതു എന്തിനെന്നല്ലേ... അതു അങ്ങു ഊഹിച്ചാ മതി...
പിന്നെ വളരെ കുറച്ചു സമയം മാത്രമല്ലേ ഉണര്‍ന്നിരിക്കാറുള്ളു.. കാരണം ഒട്ടുമിക്ക തീവണ്ടികളും വൈകിട്ടു പുറപ്പെട്ടു രാവിലെ ആണ്. അവിടെയെത്തുക പതിവു .. അതുകാരണം ഈ യാത്ര ആര്‍ക്കു ഒരു ബോറഡി ആവാനുള്ള സാധ്യതയും കുറവാ..
ഇങ്ങനെ ഒക്കെ ആണേലും ഉള്ള സമയത്തു പുതിയ കമ്പനി ഉണ്ടാക്കി എടുക്കുന്ന
വിരുതന്മാരും ഉണ്ടു...
കാരണം മറ്റൊന്നുമല്ല ഈ പറഞ്ഞ പൂന്തോട്ടങ്ങളുടെ നഗരത്തിലേക്കു പഠിക്കുവാന്‍ പോകുന്ന ഒരുപാടു കുട്ടികള്‍ ഉണ്ടു..
അങ്ങനെ ഒക്കെ ഇരിക്കെയാണ്. ഈ സഹൃദയനും യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതു.. പുള്ളിക്കു നേരത്തേ പറഞ്ഞ കൂട്ടത്തിലല്ലാതിരുന്ന കാരണം പതുക്കെ രണ്ടു മാസിക ഒക്കെ കടയില്‍ പോയി വാങ്ങി.. ഒരു വനിതയും കൂടെ മറ്റോരു മാസികയും .. വനിത വാങ്ങിയതിന്‍റെ ഗുട്ടന്‍സ് പുള്ളിയോടു തന്നെ ചോദിക്കണം ...
ഇനി മുതല്‍ പുള്ളിക്കാരനെ പിന്‍തുടരാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ടു...
എന്തായാലും സഹൃദയന്‍ തീവണ്ടിയില്‍ കയറി.. സ്വന്തം സീറ്റുകണ്ടുപിടിച്ചു യാത്ര തുടങ്ങി... അപ്പൊഴേക്കും കൂടെ വന്നിരുന്നതു മറ്റോരു മലയാളി.. ആണ്‍കൊടി ഒന്നുമല്ല ഒരു പെണ്‍കൊടി തന്നെ... എന്തായാലും യാത്ര തുടങ്ങി പതുക്കെ ആ പെണ്‍കൊടിക്കു ഒരു ആഗ്രഹം ആ വനിത വാങ്ങിച്ചു ഒന്നു വാങ്ങി വായിച്ചാലോ??..
അവള്‍ മറച്ചു വച്ചില്ല പതുക്കെ വാങ്ങി വായന ഒക്കെ തുടങ്ങി...
അങ്ങനെ പതുക്കെ പരിചയപ്പെടലൊക്കെ കഴിഞ്ഞു പതിവുപോലെ ഭക്ഷണം ഒക്കെ കഴിഞ്ഞു ഉറക്കമായി... അടുത്ത ദിവസം അതിരാവിലെ കൃഷ്ണരാജപുരം സ്റ്റേഷനില്‍ എത്തി... സഹൃദയനും സഹൃദയയും അവിടെ ഇറങ്ങി..
അപ്പോഴാണ്. നായികയ്കു പോകാന്‍ ബസില്ല.. ഏകദേശം രാവിലെ 4 ആയതേ ഉണ്ടായിരുന്നുള്ളു... സഹൃദയന്‍ കൂട്ടുകാരനെ വിളിച്ചു വണ്ടി കൊണ്ടു വരുവാന്‍ പറഞ്ഞു.. പകുതി ഉറക്കത്തില്‍ നിന്നെഴുന്നെറ്റ സുഹൃത്തു വണ്ടിയുമായി സ്റ്റേഷനിലെത്തി... സഹൃദയന്‍ വണ്ടി വാങ്ങിയിട്ടു പറഞ്ഞു "നീ ഇവിടെ നില്‍ക്കു ഞാന്‍ ഇപ്പോള്‍ വരാം "...
ഉറക്കം മാറും മുന്‍പേ ആയതു കാരണം സുഹൃത്തിനു സംഭവം മനസ്സിലായില്ല.. സഹൃദയന്‍ പതുക്കെ വണ്ടിയില്‍ ഒരു പെണ്ണിനേയും കയറ്റികൊണ്ടു പോകുന്നതു കണ്ടു സുഹൃത്തു ഞെട്ടി എന്നു വേണം പറയാന്‍ .. പക്ഷെ അപ്പോഴേക്കും സഹൃദയന്‍ സഹൃദയയുമൊന്നിച്ചു ടിന്‍ ഫാക്ടറി കഴിഞ്ഞിരുന്നു..
സഹൃദയന്‍ ഈ സമയത്തു വണ്ടിയുമായി കുട്ടിയേയും കൊണ്ടു യാത്ര തുടങ്ങി.. അങ്ങനെ അവളെ ഹോസ്റ്റലില്‍ കൊണ്ടാക്കി തിരിച്ചു വന്നു സുഹൃത്തുമായി വീട്ടിലേക്കു പോന്നു.. കൂടത്തില്‍ അവളുടെ മൊബൈല്‍ നമ്പറും വാങ്ങി.. പിന്നെ ഇടക്കിടക്കു അവളെ വിളിക്കുമായിരുന്നു.. ഒരു തവണ നേരിട്ടു കാണുകയും ചെയ്തു... അങ്ങനെ കാലം കടന്നു പോയി... ഒരു ദിവസം വീണ്ടും സഹൃദയന്‍ ആ നമ്പറിലേക്കു ഡയല്‍ ചെയ്തു...
അപ്പുറത്തു നിന്നും പ്രതീക്ഷിച്ച ശബ്ദം തന്നെ...
"ആരാ " അവള്‍ ചോദിച്ചു...
സഹൃദയന്‍ : "നിന്‍റെ കെട്യോന്‍ അല്ലാതാരാ.."
ഇത്രയും ആയപ്പോള്‍ അവള്‍ക്കു കാര്യം പിടി കിട്ടി..
സഹൃദയ: "അതെ എന്‍റെ കല്ല്യാണം കഴിഞ്ഞു... ഞാന്‍ ഇപ്പോള്‍ ഭര്‍ത്താവിന്‍റെ വീട്ടിലാ.."
സഹൃദയന്‍ :.. "..."
ഒരു നീണ്ട മൌനവും പിന്നെ ഒരു നെടുവീര്‍പ്പും മാത്രമായിരുന്നു....
അപ്പോഴേക്കും അവള്‍ ഫോണ്‍ കട്ടുചെയ്തിരുന്നു......
ആ മൌനം അതിന്‍റെ അര്‍ത്ഥം അതെന്തായിരിക്കും ....
എന്തായാലും പിന്നെയുള്ള യാത്രകളില്‍ അദ്ദേഹം വനിത വാങ്ങിക്കണുമോ??... ആര്‍ക്കറിയാം ....................
No comments:
Post a Comment