Saturday, March 27, 2010
ഇതു ദയനീയം ...
ഇന്നു എല്ലാവരും വിരല്‍ തുംമ്പില്‍ ക്യാമറയും ആയി നടക്കുന്നകാലം .. ക്യാമറ മൊബൈല്‍ ഇല്ലാത്തവര്‍ കുറവു.. പക്ഷെ എല്ലാം ആ ക്യാമറയില്‍ പകര്‍ത്തുവാന്‍ നമ്മള്‍ കാണിക്കുന്ന ഈ ആവേശം നല്ലതാണോ??.. ഇത്രയും നാള്‍ അശ്ലീലത്തിന്‍റെ കാര്യങ്ങളാണു ഈ മൊബൈല്‍ വച്ചു പകര്‍ത്തുന്നതായിരുന്നു സാമൂഹിക പ്രശ്നമായിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം കോട്ടയത്തു നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങള്‍ എടുക്കാനും ഈ ദൃതി ഉണ്ടാക്കി എന്നാ കേട്ടേ... പണ്ടു ഒരിക്കല്‍ ഒരു ആന ഒരു മനുഷ്യനെ കുത്തിക്കൊല്ലുന്നതു മുഴുവന്‍ ക്യാമറയില്‍ എടുത്ത നാട്ടുകാരാണു നമ്മുടേതു.. ഏതെങ്കിലും വിധത്തില്‍ ആ ആനയില്‍ നിന്നു ആ ആളെ രക്ഷപെടുത്താന്‍ അല്ല മറിച്ചു ആ രംഗം തന്‍റെ ക്യാമറയില്‍ പകര്‍ത്താന്‍ കാണിച്ച അതേ ഉത്സാഹം തന്നെ ആണു ഇവിടെയും പലരും കാണിച്ചതു.. ഇതു പോലെ തന്നെ ആയിരുന്നല്ലോ മികച്ച ഫോട്ടോഗ്രാഫര്‍ക്കു അവാര്‍ഡു നേടിക്കൊടുത്ത ഒരു ചിത്രവും .. അന്നു അദ്ദേഹം എടുത്തതു പട്ടിണി കൊണ്ടു വലഞ്ഞ ഒരു പയ്യനെ കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്ന ഫോട്ടോ ആയിരുന്നു.. പിന്നീടു അദ്ദേഹത്തിനു മാനസിക വിഭ്രാന്തി വന്നു മരിച്ചു എന്നു കേട്ടിട്ടുണ്ടു.. അതു പോലെ ആവരുതു ഈ പറഞ്ഞ നാട്ടുകാരുടെ കാര്യവും .. ഇന്നു എന്തു ദുരന്തം നടന്നാലും അതു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ കുറേ ആള്‍ക്കാര്‍ക്കു പ്രത്യേക താല്പര്യം ആണു.. മരണത്തോടു മല്ലടിക്കുന്നവന്‍റെ ആ ഫോട്ടോ എടുക്കുന്ന മിക്ക ആള്‍ക്കാരും അവനെ രക്ഷിക്കാന്‍ എന്തെങ്കിലും ഉപായം ഉണ്ടോ എന്നുപോലും ആലോചിക്കാറില്ല എന്നതാണു സത്യം .. ഒരു കൈ സഹായത്തിനായി വെള്ളത്തില്‍ പൊങ്ങുന്നവനെ രക്ഷിക്കാന്‍ അല്ലാതെ അവന്‍റെ ഫോട്ടോ എടുക്കാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടേല്‍ അവനെ ഒക്കെ ചാട്ടവാറിനടിക്കണം ...
Subscribe to:
Post Comments (Atom)
No comments:
Post a Comment