Sunday, March 14, 2010
എന്തുകൊണ്ടു ഇര്‍ഫാന്‍ പഥാനെ സാധ്യതാ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി..
എന്തുകൊണ്ടു നമ്മുടെ സെലക്ടര്‍മാര്‍ ഇര്‍ഫാന്‍ പഥാനെ 20-20 ലോകകപ്പിന്‍റെ സാധ്യതാ പട്ടികയില്‍ നിന്നുപോലും ഒഴിവാക്കി... എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടാത്ത ഒരു ചോദ്യമാണതു.. കുറച്ചുമാസങ്ങള്‍ക്കുമുന്‍പു ശ്രീലങ്കക്കെതിരെ മത്സരത്തില്‍ എല്ലാവരിലും തോറ്റു എന്ന ചിന്ത ഉണ്ടാക്കിയ ശേഷം മനോഹരമായ ഇന്നിംഗ്സിലൂടെ ഇന്ത്യയെ വിജയത്തിലേക്കു നയിച്ചതു പഥാന്‍ സഹോദരങ്ങളായിരുന്നു.. പഥാന്‍ എന്തു കൊണ്ടും നല്ല ഒരു ആള്‍ റൌണ്ടര്‍ എന്ന നിലയില്‍ തിളങ്ങാന്‍ കഴിവുള്ള ഒരു വ്യക്തിയാണു.. അതു അദ്ദേഹം പല വട്ടം തെളിയിച്ചതുമാണു.. എന്നിട്ടും എന്തു കൊണ്ടു ഒഴിവാക്കി.. അതും സാധ്യതാ പട്ടികയില്‍ നിന്നുപോലും എന്നു പറയുമ്പോള്‍ അതിന്‍റെ ഒക്കെ പിന്നില്‍ എന്തോക്കെയോ ഇല്ലേ എന്നു സംശയിക്കുകയേ മാര്‍ഗ്ഗമുള്ളൂ.. എന്തൊക്കെ പറഞ്ഞാലും നാളെ ഒരിക്കല്‍ പത്താന്‍ തിരിച്ചെത്തും പക്ഷെ അന്നു നഷ്ടം നമ്മുടെ ഇന്ത്യന്‍ ക്രിക്കറ്റിനു മാത്രമായിരിക്കും ...
Subscribe to:
Post Comments (Atom)
No comments:
Post a Comment