Wednesday, April 28, 2010

ഇതോ ദൈവത്തിന്‍റെ സ്വന്തം നാടു....

ഇതിനൊക്കെ ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ??.. എനിക്കറിയില്ല ഇവിടെ എന്തൊക്കെ നടക്കുന്നു എന്നുള്ളതു.. ഇവിടെ 100 % സാക്ഷരത കൈവരിച്ചു എന്നു പറയുന്നതും ഇവിടെ ധാരാളം വിദ്യാഭ്യാസമുള്ള ജനവിഭാഗം ഉണ്ടു എന്നു പറയുന്നതും വെറുതേയാ... ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കു വന്നു എന്നും പറഞ്ഞു ഒരു മനുഷ്യനെ കുറേ ആള്‍ക്കാര്‍ ചേര്‍ന്നു മര്‍ദ്ദിക്കുക അതിനു ശേഷം ചെരുപ്പുമാലയിട്ടു ഒരു സമൂഹത്തിന്‍റെ മുന്‍പില്‍ വച്ചു അപമാനിക്കുക ഇതൊക്കെ ഇവിടെ നടക്കുന്നുണ്ടു എങ്കില്‍ കേരളത്തെകുറിച്ചോര്‍ത്തു എങ്ങനെ അഭിമാനിക്കാന്‍ പറ്റും ... ഇതൊക്കെ നടക്കുന്നതു ഹര്‍ത്താല്‍ സമയം കഴിഞ്ഞിട്ടാണെന്നു കൂടി അറിയുക... ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണു നടന്നിട്ടുള്ളതു... എന്നിട്ടു ഏതേലും ഒരു പാര്‍ട്ടിക്കാരന്‍ അതിനെ അപലപിച്ചോ?? ഇല്ല പ്രതിപക്ഷമാകട്ടേ ഭരണപക്ഷം ആകട്ടേ??... പണ്ടു വിവേകാനന്ദന്‍ പറഞ്ഞതു ഓര്‍മ്മയില്ലേ കേരളം ഭ്രാന്താലയം ആണെന്നല്ലേ.. ദൈവമേ ഇതൊക്കെ കണ്ടിരുന്നു എങ്കില്‍ അദ്ദേഹം എന്തു പറഞ്ഞേനേ??...
ജാലകം
chintha.com

Saturday, April 24, 2010

നിങ്ങള്‍ ആ കസേരയില്‍ ഒന്നിരുന്നു നോക്കണം ....

ഇതു കഴിഞ്ഞ ദിവസം ഞാന്‍ കുറച്ചു സുഹൃത്തുക്കളുമായി ഒരു ചര്‍ച്ച നടത്തിയതിന്‍റെ ഉപോല്പന്നം ... മിക്കവാറും ഞാന്‍ കേള്‍ക്കാറുള്ള ഒരു വാക്യമാണു "നീ ഒക്കെ ഒന്നു ആ സ്ഥാനത്തു ഇരുന്നു നോക്കണം അപ്പോഴേ അതിന്‍റെ ബുദ്ധിമുട്ടു മനസ്സിലാവൂ"... ഒരുപാടു തവണ ഞാന്‍ കേട്ടിട്ടുള്ള വാക്യങ്ങളില്‍ ഒന്നു... ഈ പറയുന്ന ഈ സ്ഥാനങ്ങള്‍ ഞാന്‍ എന്നു കേട്ടിട്ടുള്ളതു സര്‍ക്കാര്‍ ഉദ്യോഗത്തിലെ സ്ഥാനങ്ങളെ കുറിച്ചായിരുന്നു എന്നുള്ളതു വാസ്ഥവം .. പറഞ്ഞു വന്നതു നമ്മുടെ സര്‍ക്കാര്‍ ഓഫീസിലെ എവിടെ ചെന്നാലും ഇതു പോലുള്ള പല സ്ഥാനങ്ങളും ഉണ്ടാവും .. അതില്‍ ചിലതാണു കണ്ടക്ടര്‍ പോസ്റ്റും ബില്ല്. കളക്ടര്‍ പോലുള്ള ഉദ്യോഗങ്ങളും പിന്നെ പൊതു ജനങ്ങളുമായി ഇടപെടുന്ന ഓരോ സ്ഥാനങ്ങളും ... ചിലപ്പോള്‍ അല്ല പലപ്പോഴും ഇവര്‍ പറയുന്ന വാക്യമാണു അല്പം മുന്‍പു പറഞ്ഞതു "നിങ്ങള്‍ ആ കസേരയില്‍ ഒന്നിരുന്നു നോക്കണം അപ്പോഴെ അതിന്‍റെ ബുദ്ധിമുട്ടറിയൂ.. എന്നു"... പക്ഷെ ഒരു സംശയം മാത്രം ബാക്കി ഇവരാരും 10 മുതല്‍ 5 വരെ അല്ലാതെ ഓഫീസില്‍ ഇരിക്കാറില്ല അവധി ദിവസങ്ങളില്‍ വരാറില്ല ... ഇതേ പോലുള്ള സ്ഥാനങ്ങള്‍ സ്വകാര്യം മേഖലയിലും ഉണ്ടു അവര്‍ അവിടെ 10 മണിക്കു മുന്‍പു എത്തും 5 മണി കഴിഞ്ഞും ഉണ്ടാവും .. പാതിരാത്രിഅ ആയാലും നേരം വെളുത്തിട്ടായാല്‍ പോലും ജോലി കഴിഞ്ഞിട്ടേ പോകൂ... അത്യാവശ്യം വന്നാല്‍ അവധി ദിവസങ്ങളിലും എത്തും ..... ഏതേലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടുവോ??.... 100 അല്ല 1000 ഫയലുകള്‍ മേശപ്പുറത്തു കെട്ടി കിടന്നാലും അവര്‍ 5 മണിക്കിറങ്ങിയിരിക്കും ...  ഇവിടെയാണു നമ്മുടെ കാഴ്ചപാടു മാറേണ്ടതു... എല്ലാ ജോലികള്‍ക്കും അതിന്‍റേതായ ബുദ്ധിമുട്ടുകളും ആയാസവും ഒക്കെ ഉണ്ടാവും .. സര്‍ക്കാര്‍ ജോലികളില്‍ ഇന്നു കുറേ ഒക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടാവാം പക്ഷെ മുഴുവനായി മാറിയിട്ടില്ല.. അതുകൊണ്ടാണു സ്വകാര്യ വത്കരണം എന്നുള്ള ദുര്‍ഭൂതം നമ്മളെ പിന്‍തുടരുന്നതു... നമ്മുടെ ഈ കാഴ്ചപ്പടു എന്നു മാറ്റാന്‍ തയ്യാറവുന്നുവോ അന്നേ നമ്മള്‍ക്കു രക്ഷയുള്ളൂ.....

ജാലകം

Friday, April 23, 2010

വീണ്ടും ഒരു ഹര്‍ത്താല്‍ കൂടി....വിലക്കയറ്റമേ നിനക്കു നാണമില്ലേ...

  വിലക്കയറ്റമേ നിനക്കു നാണമില്ലേ ഞങ്ങള്‍ എത്ര സിന്ദാബാദു വിളിച്ചു എത്ര ഉപരോധങ്ങള്‍ നടത്തി എത്രയധികം ജനങ്ങളെ വഴിയിലും ജോലി സ്ഥലത്തും തടഞ്ഞു.. ഇനിയെങ്കിലും നിനക്കു ഇന്ത്യ വിട്ടു പോയ്ക്കൂടേ... വിലക്കയറ്റം ക്വിറ്റ് ഇന്ത്യാ... വിലക്കയറ്റം ഇന്ത്യ വിടുന്നതു വരെ നമ്മുക്കു അനിശ്ചിത കാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലോ??...
  വീണ്ടും ഒരിക്കല്‍ കൂടി എഴുതേണ്ടി വന്നതില്‍ എനിക്കു ലജ്ജതോന്നുന്നു.. പക്ഷെ എന്തു ചെയ്യാന്‍ എന്തിനു വേണ്ടി എന്നറിയില്ല ഇതാ വീണ്ടും ഒരു ഹര്‍ത്താല്‍ കൂടി.. അതും അഖിലേന്ത്യാ ഹര്‍ത്താല്‍ ... ബാക്കിയുള്ള സംസ്ഥാനക്കാര്‍ ഇങ്ങനെ ഒരു സംഭവം പോലും അറിയില്ല... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും കേരളമേ നീ അറിയും അതു തീര്‍ച്ച.. അതാണു ഇന്നു വരെയുള്ള അവസ്ഥ.. അഖിലേന്ത്യാ എന്നൊക്കെ പറഞ്ഞു ആരു ഹര്‍ത്താല്‍ വച്ചാലും കേരളം പോലുള്ള ചില സംസ്ഥാത്തെ ജനങ്ങള്‍ അതു അനുഭവിച്ചു മടുക്കും ... ഈ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടിക്കാരു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഈ പറഞ്ഞ ഹര്‍ത്താല്‍ വിജയിക്കുകയില്ല എന്നു മാത്രമല്ല അവര്‍ അങ്ങനെ ഒരു സംഭവം ഉള്ളതു അറിയുക പോലും ഇല്ല....100 ശതമാനം ​സാക്ഷരത കൈവരിച്ച സംസ്ഥാനമായിട്ടു കൂടി നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ക്കു മാത്രം ഈ കാര്യം അറിയില്ല എന്നു മനസ്സിലാകുന്നില്ല.. സമരങ്ങള്‍ വേണം പക്ഷെ ഇതു പോലെ പൊതു ജനത്തെ ബുദ്ധിമുട്ടിച്ചു കോടികള്‍ നഷ്ടപ്പെടുത്തി ഒരു സമരം നടത്തുന്നതു കൊണ്ടു ആര്‍ക്കു എന്താ ലാഭം .. വിലക്കയറ്റത്തിനെതിരേ ഇതിനകം തന്നെ 2 ഹര്‍ത്താല്‍ കഴിഞ്ഞു എന്നു എനിക്കു തോന്നുന്നുഎന്നിട്ടെന്തുണ്ടായി വിലക്കയറ്റം കുറഞ്ഞോ??... നമ്മള്‍ ഈ സമരം ചെയ്യുന്ന സമയത്തു തരിശു ഭൂമിയിലേക്കിറങ്ങി ഒരു കൃഷിക്കു തുടക്കം കുറിക്കൂ... അതിനു നമ്മള്‍ക്കു എന്തേലും ഒരു ഉപോല്പന്നം ഉണ്ടാകും എന്നു പ്രതീക്ഷിക്കാം ... നമ്മുടെ സമരമുറകള്‍ മാറേണ്ടിയിരിക്കുന്നു നശിപ്പിച്ചും വഴി മുടക്കിയും അല്ലാതെ നടത്തേണ്ട കാലം കഴിഞ്ഞു....  അതല്ലാതെ മാസാമാസം ഹര്‍ത്താല്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും കോടികള്‍ നഷ്ടം വരുത്തുകയും ചെയ്യാം എന്നല്ലാതെ വല്ല കാര്യവും ഉണ്ടോ??.. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണു ഇതുപോലുള്ള നഷ്ടം സഹിക്കേണ്ടി വരുക എന്നോര്‍ക്കുക.. സ്വകാര്യ സ്ഥാപനത്തിലെ ജോലികള്‍ അവര്‍ കൂടുതല്‍ സമയം ഇരുന്നിട്ടാണേലും തീര്‍ക്കും .. കെ എസ് ആര്‍ ടി സി പോലുള്ള സ്ഥാപങ്ങള്‍ എടുക്കുവാണേല്‍ ഒരോ ദിവസവും പ്രവര്‍ത്തന രഹിതം ആവുമ്പോള്‍ ബാധ്യത കൂടുക മാത്രമേ ചെയ്യൂ.. ആരു എവിടെ കേള്‍ക്കാന്‍ ഇതൊന്നും മാറാന്‍ പോകുന്നില്ല എന്നു മനസ്സു ആവര്‍ത്തിച്ചു പറയുമ്പോഴും ഒരു പ്രതീക്ഷ "ഇല്ല എല്ലാം നന്നാവും നമ്മുടെ നാടു നന്നാവും "

Tuesday, April 20, 2010

ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ ആക്രമിച്ചു...

ഭ്രമരാലയം : കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ തന്‍റെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചു... ഭ്രമരാലയത്തിലെ സ്ഥിരം അന്തേവാസിയായ ഇദ്ദേഹം കഴിഞ്ഞ 5 വര്‍ഷത്തിലേറെ ആയി ഇവിടെ കിടക്കുന്നുണ്ടു എങ്കിലും ആദ്യമായാണു ഇതേപോലുള്ള ആക്രമണത്തിനു അകപ്പെടുന്നതു എന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.... ഇതുപോലുള്ള ആക്രണമണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടു എന്നു ഇവിടുത്തെ മറ്റു അന്തേവാസികളായ മുണ്ടൂരാനേയും കോവാലനേയും ഉദ്ധരിച്ചു മിനിട്സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു... ഏതാനു ദിവസം മുന്‍പു മുണ്ടൂരാനെ സമാന സ്വഭാവമുള്ള ജീവികള്‍ ആക്രമിക്കാന്‍ ശ്രമം നടത്തി എങ്കിലും വളരെ തന്ത്രപരമായി രക്ഷപെട്ടു എന്നാണു ഇദ്ദേഹം അവകാശപ്പെടുന്നതു.. അന്നേദിവസം തന്നെ അടുത്തു കിടന്നുറങ്ങുകയായിരുന്ന കോവാലനെ വിളിച്ചുണര്‍ത്തിയെങ്കിലും അദ്ദേഹം അതൊരു കാര്യമാക്കിയില്ല എന്നാണു മുണ്ടൂരാന്‍ പറയുന്നേ,,, അന്നേ ദിവസം കോവാലന്‍ അനാസ്താപരമായി പ്രവര്‍ത്തിക്കാതിരുന്നെങ്കില്‍ ആ ജീവികളെ അന്നു തന്നെ ഭ്രമരാലയത്തില്‍ നിന്നും തുരത്താന്‍ കഴിയുമായിരുന്നു എന്നു ഇദ്ദേഹം അവകാശപ്പെട്ടു....  ക്ഷുദ്രജീവികള്‍ എന്നു പറയുന്നുണ്ടു എങ്കിലും മറ്റുവല്ല ശക്തികളുടേയും ആക്രമണമാണോ എന്നു പരിശോധിക്കും എന്നു ഭ്രമരാലയ സെക്രട്രറി പൂവന്‍ മൂത്തകുന്നേല്‍ അറിയിച്ചു.... എന്തായാലും ആക്രമണത്തെതുടര്‍ന്നു ക്ഷാരത്തെ അമ്മിണി കിടപ്പു മാറ്റി.. ഇപ്പോള്‍ അദ്ദേഹം മിട്ടുമോന്‍റേയും ടുട്ടുമോന്‍റേയും മുറിയിലേക്കു അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തി വരുകയാണു....

Saturday, April 17, 2010

സ്വകാര്യ ബസുകളില്‍ പാമ്പു ശല്യം കൂടുന്നു...

 ഇന്നലെ ഏകദേശം സമയം 3 മണികഴിഞ്ഞാണു ഒരു സ്ഥലം വരെ പോകാം എന്നു കരുതി 2 വീലര്‍ ഒക്കെ ആയി ഇറങ്ങിയേ..

യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഭയങ്കര വെയില്‍ എന്തിനാ വെറുതേ ഉള്ള ഗ്ലാമര്‍

കളയുന്നേ... അല്ലേലും ഈ സോഫ്ടുവെയര്‍ എഞ്ചിനീയേര്‍സിന്‍റെ കാര്യം ഇതാണെന്നായിരിക്കും നിങ്ങള്‍ പറയുന്നേ.. അല്ല കെട്ടോ

രാവിലെ നന്നായി വെയില്‍ കൊണ്ടകാരണം ആണു ബസിനു പോകാന്‍ തീരുമാനിച്ചേ... അങ്ങനെ ഒരു സ്വകാര്യ ബസില്‍ കയറിയി...

നല്ല വേയില്‍ കാരണം എല്ലാവരും വെയില്‍ അടിക്കാത്ത ഭാഗത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നേ... അപ്പുറത്തും കുറേ

ആള്‍ക്കാര്‍ ഉണ്ടു.. ആ കൂട്ടത്തില്‍ ശ്രദ്ധിച്ചപ്പോഴാണു കക്ഷിയെ കണ്ടേ.. തൂണിന്‍റെ മുകളില്‍ തലയും ചാരി ആ രണ്ടു

സീറ്റില്‍ ഒറ്റക്കിരുന്നു യാത്ര ആണു... ഇടക്കിടക്കു ബ്രേക്കിടുമ്പോള്‍ ചേട്ടന്‍റെ തല ആ കമ്പിയില്‍ നിന്നും തെന്നി മാറും ...

ചേട്ടന്‍ പിന്നേയും ഒരുവിധം തല എടുത്തു കമ്പിയില്‍ ചാരി വീണ്ടും ഉറക്കം തുടരും ... അപ്പോഴാണു എനിക്കു കതിയേ

ആളു ഫോമിലാണു... അങ്ങനെ കുറച്ചു യാത്ര ഇങ്ങു കഴിഞ്ഞു എതിയപ്പോള്‍ കൂടുതലാള്‍ക്കാര്‍ കയറാന്‍ തുടങ്ങി..

അങ്ങനെ ചേട്ടന്‍ ഇരുന്ന ആരണ്ടു സീറ്റിലെ ഒരെണ്ണം മാത്രമുണ്ടു കാലി ആയിട്ടു.. ആദ്യം അത്യാവശ്യം പ്രായമായ ഒരു

ചേട്ടന്‍ വന്നു അവിടെ ഇരിക്കാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷയുമില്ല ആളു വിളി കേള്‍ക്കുന്നുണ്ടു.. പക്ഷേ ഒരു

പ്രതികരണവും ഇല്ല... വെറുതേ വേലിയില്‍ കിടക്കുന്ന അല്ല കമ്പിയില്‍ കിടക്കുന്ന പാമ്പിനെ എന്തിനാ എടുത്തു തോളെ ഇടുന്നേ

എന്നു കരുതി മുന്നിലിരുന്ന വേറെ ഒരു ചേട്ടന്‍ സീറ്റു കൊടുത്തു ആ പ്രായമായ ആള്‍ക്കു.. കുറച്ചു കൂടി ദൂരം പോയപ്പോള്‍

ഒരു പയ്യന്‍ കയറി.. അവന്‍ സീറ്റൊക്കെ കിടക്കുന്നതു കണ്ടു
ഓടി ഇരിക്കാനായിട്ടാണു വന്നേ..

ചേട്ടന്‍റെ അടുത്തു വന്നു വിളി തുടങ്ങി, ചേട്ടാ ഒന്നൊതുങ്ങാമോ ഞാനും കൂടി

ഇരുന്നോട്ടെ... തെന്നിപ്പോയ തല ഒന്നുയര്‍ത്തി നോക്കി ചേട്ടന്‍ പറഞ്ഞു, "അതിനെന്നാ മോന്‍ കയറി ഇരുന്നോ??"... ദാ വീണ്ടും

പോകുന്നു ചേട്ടന്‍റെ തല താഴോട്ടു...

ആ അവിടെ കിടക്കട്ടെ!!! എന്നു കരുതി ചേട്ടന്‍ തല താഴോട്ടു ഇട്ടായി ഉറക്കം

... പയ്യന്‍ വീണ്ടും വിളിച്ചു, "ചേട്ടാ ഞാനും കൂടി??"..
"ഡെയ്‌യ്... നീ ഇരുന്നോ ഞാന്‍ ഇവിടെ ഇരുന്നോളാം" ...

രക്ഷയില്ല ചേട്ടനു തല ഒന്നും പൊങ്ങുന്നില്ല... എന്നാല്‍ ചേട്ടന്‍ ഇരിക്കുന്നതിന്‍റെ ഉള്ളിലെ സീറ്റില്‍ കയറി ഇരിക്കാന്‍ നോക്കി പയ്യന്‍ പക്ഷെ കാല്‍ ഒരെണ്ണം കന്യാകുമാരിയിലേക്കാണു നീട്ടിയിരിക്കുന്നതെങ്കില്‍ മറ്റേതു കാസര്‍കോട്ടേക്കാ.. പാവം പയ്യന്...

എന്തോന്നെഡെയ് ഇതെന്തോന്നു ജന്മം എന്ന നോട്ടവും നോക്കി നിന്നു യാത്ര തുടര്‍ന്നു.. പിന്നെ സ്റ്റാന്‍ഡ് ആയപ്പോള്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ നോക്കിയില്ല...

   ബസു മാറി അടുത്ത ബസില്‍ കയറി ഞാന്‍ യാത്ര വീണ്ടും തുടങ്ങി .... അതു ഒരു ചെറിയ ബസു ആയിരുന്നു.. തികച്ചു ഒരാള്‍ക്കേ നടുക്കു നില്കാന്‍ പറ്റൂ.. അങ്ങനെ യാത്ര തുടങ്ങി ടിക്കറ്റോക്കെ എടുത്തു കുറച്ചിങ്ങു മാറിയപ്പോഴാണു എന്‍റെ സീറ്റില്‍ ചാരി നില്‍ക്കുന്ന ആ അടുത്ത പാമ്പിനെ ശ്രദ്ധയില്‍ പെട്ടതു.. കണ്ടക്ടര്‍ വന്നു ടിക്കറ്റ് എടുത്തോ എന്നു ചോദിച്ചു..
"ഏറ്റുത്തില്ലടാ പൂവ്വേ ഞാന്‍ ഒന്നു നിക്കട്ടേ എന്നിട്ടെടൂക്കാം "...

കണ്ടക്ടര്‍ പതുക്കെ പറയുകയും ചെയ്തു, "ചേട്ടന്‍ നേരേ നിന്നിട്ടു ഇന്നു ടിക്കറ്റു എടുത്തതു തന്നെ" എന്നു....

പാമ്പാണേലും ഇവനിട്ടു ഒരു പണി കൊണ്ടുക്കാം എന്നു കരുതി ചേട്ടന്‍  500  ന്‍റെ നോട്ടാണു എടുത്തു കൊടുത്തേ..

അതിനു മുന്‍പു ആരോടോ ചില്ലറയില്ലേ എന്നു ചോദിക്കുന്നതു പുള്ളി കേട്ടുകാണണം ..

എവിടെക്കാണു എന്നു ചോദിച്ചപ്പോള്‍ ഒരു 4.50 ടിക്കറ്റാണു വേണ്ടതു എന്നു പറയുകയും ചെയ്തു...
കണ്ടക്ടറിനു കാര്യം മനസ്സിലായി ഇവന്‍ പണി വയ്ക്കാനുള്ള പരിപാടി ആണു എന്നു.. കണ്ടക്ടറും തിരിച്ചു ഒരു പണി കൊടുത്തു 10 കെട്ടു മാറ്റി വച്ചിരുന്നതു അങ്ങു പൊട്ടിച്ചു..
ഹഹ ഒരു 48 എണ്ണം അങ്ങെടുത്തു കൊടുത്തു..

ചേട്ടന്‍ എണ്ണി നോക്കു കുറവുണ്ടേല്‍ തരാം എന്നായി കണ്ടക്ടര്‍ ... പാവം നേരേ നിക്കാനേ പറ്റുന്നില്ല അപ്പോഴാ കൈ ഒക്കെ വിട്ടു ഇതെണ്ണാന്‍ പോക്കുന്നേ.........

ചേട്ടന്‍ പറഞ്ഞു "കുഞ്ഞേ ഇതു കൃത്യം ഉണ്ടോടേയ്.. നീ എങ്ങനേലു ഒരു നൂറിന്‍റെ ആക്കി കൊടടേയ്.. ചേട്ടന്‍ ഈ പരവത്തില്‍ എണ്ണിയാല്‍ അങ്ങെത്തൂല്ലടേയ്.. "

കണ്ടക്ടര്‍ അടുത്ത ആള്‍ക്കു ടിക്കറ്റു കൊടുക്കുന്നതിന്‍റെ ഇടക്കു ചേട്ടന്‍ എണ്ണാന്‍ ഒരു ശ്രമം നടത്തി.. ഡ്രൈവര്‍ ബ്രേക്കു പിടിച്ചകാരണം അടുത്തു നിന്നിരുന്ന ചേട്ടന്‍റെ മുതുകത്താ ആ എണ്ണല്‍ അവസാനിച്ചേ..

"ചേ എണ്ണോം തെട്ടിച്ചു ഡെയ് ഇത്തിരി പതുക്കേ ഒക്കെ ചവിട്ടെഡെയ്.. പ്രായമായ ആള്‍ക്കാരൊക്കെ വണ്ടിയിലുള്ളതാ ബാക്കിയുള്ളവനാണേല്‍ നേരേ നില്‍ക്കനും പറ്റുന്നില്ല അപ്പോഴാ അവന്‍റെ ഒരു ചവിട്ടു"...

പിന്നേം എണ്ണി തുടങ്ങി എങ്കിലും പൂര്‍ത്തി ആക്കാന്‍ പറ്റിയില്ല.. ഒടുവില്‍ കണ്ടക്ടര്‍ തന്നെ പറഞ്ഞു ദാ ഒരു 10 ന്‍റെ കുറവുണ്ടു പിടിച്ചോ എന്നു..

എന്തായാലും കിട്ടിയതു വാങ്ങി പോക്കറ്റിലിടുകേ ചേട്ടനു നിവൃത്തി ഉള്ളായിരുന്നു...

ക്യൂവില്‍ കേട്ടതും പിന്നെ വെട്ടല്‍ ഫ്രീ ഉള്ള ബള്‍ബും...

ഇതു നാട്ടിന്‍ പുറം ഞാന്‍ കളിച്ചു വളര്‍ന്ന നാടു... ഇന്നു കുത്തിയതോടു ഇലക്ട്രിസിറ്റി ആപ്പീസില്‍ 60 വാട്ടിന്‍റെ ബള്‍ബു

കൊടുത്താല്‍ 2 സി എഫ് എല്‍ കിട്ടും എന്നു കരുതിയാണു ഞാന്‍ രാവിലെ ഇറങ്ങിയതു.. പകുതിയെത്തിയപ്പോള്‍ രാവിലെ ഇതേ

ആവശ്യത്തിനു പോയ 2 സുഹൃത്തുക്കളെ കണ്ടു .. തിരക്കിയപ്പോള്‍ പറഞ്ഞു നല്ല ക്യൂ ആണു.. പിന്നെ ഒരാള്‍ക്കു  4 ബില്ലു

വരെ കൊടുക്കാം അയല്‍പക്കത്തെ ചേട്ടന്‍ അവിടെ നില്പുണ്ടു പുള്ളിയുടെ കൈയ്യില്‍ കൊടുത്തിട്ടു പോന്നാല്‍ മതി എന്നു... അങ്ങനെ

കുത്തിയതോടു ഇലക്ട്രിസിറ്റി  ആപ്പീസിലെത്തി.. സമയം ഒരു 11 കഴിഞ്ഞു.. നോക്കിയപ്പോള്‍ ബീവറേജസില്‍ കാണുന്ന അത്ര

വലിയ ക്യൂ ഒന്നും അല്ല.. ഒരു 10-50 പേര്‍ ഉണ്ടാവും .. നോക്കിയപ്പോള്‍ അയല്‍പക്കത്തെ ചേട്ടന്‍ ഒരു 10 പേരുടെ മുന്‍പില്‍

നില്പുണ്ടു.. പതുക്കെ ക്യൂവില്‍ നിന്നു.. സാഹചര്യം ഒക്കെ ഒന്നു പഠിച്ചിട്ടു മതി ചേട്ടന്‍റെ എടുത്തു കൊടുക്കണോ വേണ്ടയോ

എന്നു തീരുമാനിക്കാം ... ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേക ക്യൂ.. പിന്നെ കേട്ട ചില അഭിപ്രായങ്ങള്‍

ഇങ്ങനെ ഒക്കെ ആണു...
"ഡേയ് ഇവന്മാര്‍ ഇതെന്തോന്നു കാണിക്കുന്നതു കൂറേ നേരമായല്ലോ കുത്തിക്കൊണ്ടിരിക്കുന്നതു ആകെ ഒരുത്തനാണു പോയതു

ഇത്രയും നേരമായിട്ടു... ഇവന്മാര്‍ക്കു അങ്ങു കൊടുത്തു വിട്ടാല്‍ പോരേ"....
അപ്പോഴേക്കും അപ്പുറത്തു നിന്ന് ചേച്ചി പറഞ്ഞു...
"അതേന്നേ ഇവന്മാര്‍ക്കൊക്കെ മനുഷ്യനെ ദ്രോഹിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു.. ഞാന്‍ ദാണ്ടു വീട്ടില്‍ 60 ന്റെ

ബള്‍ബു ഇല്ലാതിരുന്നിട്ടു അപ്പുറത്തെ കടേന്നു 22 രൂപാക്കു രണ്ടെണ്ണം  വാങ്ങീട്ടാ വരുന്നെ ഇതിന്‍റെ ഒക്കെ വല്ല

കാര്യവും ഇവന്മാര്‍ക്കുണ്ടോ??"..

"എന്റെ ചേച്ചീ ദാ ആ ദാസന്‍റെ കടയില്‍ നിന്നും വാങ്ങിയാല്‍ പോരായിരുന്നോ ഞാന്‍ അവിടുന്നാ വാങ്ങിയേ 20 രൂപാക്കു

രണ്ടെണ്ണം കിട്ടി"..

"ഓഹ്  ഇതു ഒരു വല്ലാത്ത പരിപാടി ആയിപ്പോയി ഇവന്മാര്‍ക്കു എന്തോന്നിനാ ഈ 60 വാട്ടിന്‍റെ ബള്‍ബു.. ഞാന്‍ അവിടെയും 22

മുടക്കി ഇനി ഇവര്‍ക്കും കൊടുക്കണം 30രൂപ (ഹഹ 100രൂപയില്‍ കൂടുതല്‍ വരുന്ന 2 സി എഫ് എല്‍ ആണെന്നു ചേച്ചിക്കു അറിയില്ലേ

ആവോ)"

ഇത്രയും ഒക്കെ ആയിട്ടും ഒരു ക്യൂവിനു ഒരു അനക്കവുമില്ല ഞാന്‍ തിരിച്ചു പോരുന്നതിനെക്കുറിച്ചും അയല്‍ പക്കത്തേ

ചേട്ടന്‍റെ കയ്യില്‍ കൊടുക്കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ തുടങ്ങി..
"ഹും ഓരോരുത്തന്മാര്‍ 3 ഉം 4 ഉം ബില്ലുമായിട്ടാ വന്നിരിക്കുന്നേ പിന്നെ എങ്ങനാ പോകുന്നേ.. കണ്ടില്ലെ ആ പയ്യന്‍ ഒരു കിറ്റു

നിറയെ സി എഫ് എല്‍ ഉം ആയിട്ടാ പോകുന്നേ.."
ചേട്ടന്‍റെ പറച്ചില്‍ കേട്ടതോടെ ഞാന്‍ പ്ലാന്‍ മാറ്റി...
അപ്പോഴേക്കും ചേച്ചി...
"നിങ്ങള്‍ അങ്ങോട്ടു ഒന്നു ചെന്നു പറഞ്ഞാല്‍ എന്നാ ഇവര്‍ക്കു ഒരാള്‍ക്കു ഒരു ബില്‍ കൊടുത്താല്‍ പോരേ..."
"ഹഹ ക്ഷമീര്‍ ചേച്ചീ ഞാന്‍ ദാ പോകുവാണേയ്..."
"ചേച്ചി പറഞ്ഞു ങാ മോനു വണ്ടി ഉള്ളതല്ലേ പോയിട്ടു പിന്നെ വാ.. "
അങ്ങനെ ഒരു ശ്രമം പഴായി ഉച്ചക്കു 2 മണി ആയപ്പോള്‍ ഒരു ബില്ലു കൂടി ആയി വീണ്ടും എത്തി ഞാന്‍ തിരിച്ചു പോരുന്ന

വഴിക്കു വന്ന പലരും ഉണ്ടു... എന്നാലും കുറച്ചു പേരേ ഉള്ളു..

അങ്ങനെ ക്യൂവില്‍ നിക്കുമ്പോഴാണു ഒരു ചേട്ടന്‍ കൊണ്ടു വന്ന ഒരു ബള്‍ബു കൊള്ളില്ലാ എന്നു പറഞ്ഞേ.. ദാ വരുന്നു പിറകില്‍

നില്‍ക്കുന്ന ചേട്ടന്‍റെ കമന്‍റു...
"ങാ 10 രൂപാ കൂടുതല്‍ കൊടുത്തേരു അവന്മാരോടു വാതില്ക്കലെ കടെന്നു വാങ്ങി പൊട്ടിച്ചു കളയാന്‍ പറഞ്ഞാ

മതി... ഹഹ "
പെട്ടെന്നു ഒരു നമ്പര്‍ എഴുതിയതു മാറി അതിന്‍റെ പേരില്‍ അവിടെ വന്ന ചേച്ചിയോടായി അവരുടെ ചൂടാകല്‍ ..

സത്യത്തില്‍ വേറെ ഒരുത്തന്‍ കൊണ്ടു വന്ന ബള്‍ബു കൊള്ളാതിരുന്ന കാരണം ആ നമ്പര്‍ ഇട്ടിരുന്നു പക്ഷെ കൊടുക്കാഞ്ഞതു

കാരണമാ പ്രശ്നമായേ.. അവര്‍ ഒരു പാവം ആയതു കൊണ്ടു ഒന്നും പറഞ്ഞില്ല.. അപ്പോഴെക്കും അടുത്ത ചെട്ടന്‍ ബഹളം

തുടങ്ങി...
"അതേയ് ഞാന്‍ ഒരു ദിവസത്തെ തച്ചു കളഞ്ഞിട്ടാ വരുന്നേ.. 350 അവിടേം പോയി പിന്നെ ബള്‍ബിനു 28 കടയില്‍ ഇവിടെ 30

മൊത്തം 408 ആയി... ഇനി ഷെയറിടാന്‍ കാശു ആരോടെലും വാങ്ങിക്കണം ... ഇന്നാണേല്‍ ശനിയാഴ്ച്ച അല്ലേ"...
"അല്ല അതിനിപ്പോ ഞങ്ങള്‍ എന്നാ എടുക്കാനാ.. കുറച്ചു കൂടി നില്ക്കൂ"..
"ഹും ബാക്കിയുള്ള വനു നേരെ നില്ക്കാല്‍ പറ്റുന്നില്ല എളുപ്പം കൊടുത്തി വിടെന്‍റെ സാറേ... ഇതിന്‍രെ ഒക്കെ വല്ല ആവശ്യവും

ഉണ്ടോ വരുന്നവര്‍ക്കു ഈരണ്ടണ്ണം അങ്ങു കൊടുത്താല്‍ പോരേ..."
എന്തുമാകട്ടെ നമ്മുടെ കാര്യം നടന്നു.. രണ്ടു ബില്‍ കൊടുത്തു നാലു ബള്‍ബു കിട്ടി.. വീട്ടില്‍ കൊണ്ടു വന്നിടുകയും

ചെയ്തു.. ഇപ്പോള്‍ ഒരു കുഴപ്പം വെറുതെ കിട്ടിയതു കൊണ്ടാണോ അതോ അതിന്‍റെ കൂടെയുള്ള ഓഫര്‍ ആണോ എന്നറിയില്ല ബള്‍ബു

കത്തിച്ചാല്‍ ഭയങ്കര വെട്ടലാ.. ഹഹ കറന്‍റു കുറച്ചു ഉപയോഗിക്കാന്‍ വേണ്ടി ഉള്ള വല്ല സെറ്റ് അപും ആയിരിക്കും ...

കാരണം കണ്ണിന്‍റെ പെര്‍സിസ്റ്റന്‍സു ഓഫ് വിഷനോ എന്തോ ഇല്ലേ.. അതും ഒക്കെ ചേര്‍ത്തു കുറച്ചു കറന്‍റു ലാഭിക്കാനുള്ള

പദ്ധതി ആയിരിക്കും ... ക്രമേണ കണ്ണടിച്ചു പോവുകയും പിന്നെ കറന്‍റേ വേണ്ടാ എന്ന അവസ്ഥ വരുത്താനാണോ എന്നാ

എന്‍റെ പേടി.. ഞാന്‍ ആ ബള്‍ബ് അങ്ങു ഓഫ് ചെയ്തു.. ഹഹ .......

പുകയുന്ന തരൂര്‍ വിവാദം ....

വളരെ വൈകി എന്നറിയാം എന്നാലും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലും ഒരു ക്രിക്കറ്റ് സ്നേഹി എന്ന നിലയിലും സര്‍വ്വോപരി ഒരു കേരളീയന്‍ എന്ന നിലയിലും എങ്ങനാ അഭിപ്രായം പറയാതെ ഇരിക്കുന്നെ.. ഇവിടെ ഈ കത്തുന്ന വിവാദം തുടങ്ങിയതു കേരളത്തിനു ഒരു ഐ പി എല്‍ ടീം വന്നു കുറച്ചധികം ദിവസം കഴിഞ്ഞാണു.. ആരും മറക്കരുതാത്ത ഒരു കാര്യം ഉണ്ടു...  ആദ്യം വളരെ ലഘുവായിരുന്ന നടപടി ക്രമങ്ങളും താരതമ്യം ചെയ്തു നോക്കുമ്പോള്‍ കുറവുമായിരുന്ന ഒരു ബാങ്ക് ഗ്യാരന്‍റി ആയിരുന്നു.. പിന്നീടു പൊടുന്നനേ അതു മാറ്റി വന്‍തുകയുടെ ബാങ്കു ഗ്യാരന്‍റി ആവശ്യപ്പെട്ടു.. അതോടെ കേരളത്തില്‍ നിന്നടക്കമുള്ള പല നിക്ഷേപകരും അതില്‍ നിന്നും പിന്മാറി... പിന്നെ ലേലം കൈ വിടും എന്നുറപ്പായപ്പോഴോ എന്തോ പഴയ ചട്ടങ്ങള്‍ തിരിച്ചു കൊണ്ടു വന്നു.. അങ്ങനെ ലേലം നടന്നു.. കേരളത്തില്‍ നിന്നും ഒരൂ ടീം എന്നുള്ളതു അപ്പോഴേക്കും എല്ലാവരും ഉപേക്ഷിച്ചിരുന്നു... എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണു ആ വാര്‍ത്ത പുറത്തു വന്നതു കേരളത്തിനും ഒരു ടീം കൊച്ചി ആസ്ഥാനം ആവും എന്നായിരുന്നു ആ വാര്‍ത്ത.. എല്ലാവരും അതു ആഘോഷമാക്കി എന്നു പറയാം .. നമ്മുടെ മന്ത്രി തരൂരിന്‍റെ നേതൃത്വത്തിലായിരുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി.. പിന്നെ പെട്ടെന്നായിരുന്നു പല വാര്‍ത്തകളും പരന്നതു കേരള ടീമിന്‍റെ ആസ്ഥാനം മാറ്റും .. പിന്നെയുള്ള വാര്‍ത്ത സുനന്ദയുമായുള്ള ബന്ദത്തെക്കുറിച്ചും ആ വ്യക്തിക്കുള്ള ടീമിന്‍റെ ഓഹരിയിലുള്ള പങ്കിനെക്കുറിച്ചും ആയിരുന്നു... പിന്നെ പലരുടേയും ആവശ്യം മന്ത്രിയുടെ രാജിയും മറ്റുമായിരുന്നു... മന്ത്രിക്കു ഇതൊരു ബിസിനസ്സു ആക്കാനായിരുന്നു എങ്കില്‍ അദ്ദേഹത്തിനു എന്തിനു മുന്നില്‍ നിന്നും പടനയിക്കണമായിരുന്നു.. പുറകില്‍ നിന്നും ചരടുവലികള്‍ മാത്രം നടത്തിയാലും അദ്ദേഹത്തിനു അങ്ങനെ ഒരു കാര്യം നേടിയെടുക്കാന്‍ ആവുമായിരുന്നില്ലേ??.. ഞാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ആളോ അദ്ദേഹത്തിന്‍റെ എതിര്‍പാര്‍ട്ടിയുടെ എതിരാളിയോ ഒന്നും അല്ല... അദ്ദേഹം മുന്നില്‍ നിന്നും നയിച്ചപ്പോള്‍ എത്രപേര്‍ പിന്നില്‍ നിന്നും ചരടു വലിച്ചു എന്നു അന്വേഷിച്ചാല്‍ ചിലപ്പോള്‍ അറിയാന്‍ പറ്റുമായിരിക്കും ... എത്രപേര്‍ വിശ്വസിക്കുന്നു എന്നറിയില്ല പക്ഷെ ഞാന്‍ വിശ്വസിക്കുന്ന ഒന്നുണ്ടു അദ്ദേഹം ഇത്രയും പ്രവര്‍ത്തിച്ചതു ഒരു കായിക പ്രേമി എന്ന നിലയിലാണു എന്നാണു.. സ്വന്തം ലാഭേശ്ചക്കു വേണ്ടി ആയിരുന്നെങ്കില്‍ പിറകില്‍ നിന്നു ചരടു വലികള്‍ക്കു മാത്രം നേതൃത്വം കൊടുത്താല്‍ മതിയായിരുന്നു... അതു കൊണ്ടു തന്നെ ഇതിന്‍റെ പേരില്‍ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതും ഉണ്ടെന്നു തോന്നുന്നില്ല....

Friday, April 16, 2010

നിങ്ങളാരേലും അറിഞ്ഞോ ഇന്ത്യയ്ക്കു ലോകകപ്പു കിട്ടി....

 അതെ ഇന്ത്യ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന ആദ്യ കബഡി ലോകകപ്പില്‍ മുത്തമിട്ടു...

തോല്പിച്ചതു മറ്റാരേയുമല്ല പാകിസ്ഥാനെ തന്നെ.. ഏതൊരു കായിക ഇനത്തിലായാലും പാകിസ്ഥാനെ ഇന്ത്യ

തോല്പിച്ചാല്‍ പത്ര മാധ്യമങ്ങളും ചാനലുകാരും എല്ലാം മേശക്കു ചുറ്റും നാട്ടുകാരെ മുഴുവന്‍ വിളിച്ചു

വരുത്തി ഒരു ചര്‍ച്ചയും ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാമും ഒക്കെ നടത്തുന്നതായിരുന്നു.. എന്തായാലും ശശി തരൂര്‍ മോഡി

തമ്മിലടി പ്രക്ഷേപണം ചെയ്യുന്നതിനാലാവാം ഇതു അവരു അറിഞ്ഞു പോലും ഇല്ല... എന്തിനു ഞാന്‍ നമ്മുടെ കുറച്ചു

മലയാളം പത്ര മാധ്യമങ്ങളൊക്കെ നോക്കി ആകെ കണ്ടതു മാതൃഭൂമിയില്‍ മാത്രം .. അതും വളരെ ചെറിയ ഒരു

കോളത്തില്‍ സാനിയ മിര്‍സയുടെ കല്ല്യാണം പോലും അതിലും വിവരിച്ചു എഴുതിയിട്ടുണ്ടായിരുന്നു.... എന്തായാലും

നമ്മളുടെ മാധ്യമങ്ങളെ എല്ലാവരേയും വെള്ളം കുടിപ്പിക്കുകയും വാര്‍ത്തകള്‍ ഭഹിഷ്കരിക്കുക പോലും ചെയ്യും എന്നു

ഭീഷണിക്കൊടുവിലാണു ഐ പി എല്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയേ.. അതു വെറും ഒരു സ്വകാര്യ സംരംഭമാവുകയും

ചെയ്തിട്ടു പോലും പ്രത്യേകം പ്രത്യേകം കോളം വരെ എഴുതുന്നുണ്ടു.. അത്രയൊന്നും ചെയ്തില്ലായിരുന്നു എങ്കിലും ഈ

കബഡിയില്‍ പങ്കെടുത്തതു ഇന്ത്യാകാരായതിനാലും എല്ലാ പത്രക്കാര്‍ക്കും റിപ്പോര്‍ട്ടു ചെയ്യാമായിരുന്നു... പിന്നെ

അല്പം പ്രാധാന്യത്തോടു കൂടി അതു റിപ്പോര്‍ട്ടു ചെയ്യുകയും ആവാമായിരുന്നു... എല്ലാം ലാഭേച്ചയോടെ അല്ലാതെ

പത്രധര്‍മ്മത്തിന്‍റെ പേരിലും കുറച്ചു വാര്‍ത്തകള്‍ കൊടുക്കാമല്ലോ??..

Wednesday, April 14, 2010

നാഷണല്‍ ഹൈവേ മുടക്കി ജനങ്ങളെ ദ്രോഹിക്കണോ???

ഇന്നലെ(14-04-2010) എന്തോ ജാഥയുടെ പേരിലാണെന്നാ പറഞ്ഞേ തിരുവനന്തപുരം ആലപ്പുഴ ഹൈവേയില്‍ കൊല്ലത്തെത്തുന്നതിനു മുന്‍പു നാഷണല്‍ ഹൈവേയിലെ യാത്ര കടപ്പുറം റോടു വഴി തിരിച്ചു വിട്ടു... അതില്‍ പെട്ട ഒരു യാത്രികന്‍റെ അനുഭവം .... ആരു കണ്ടാലും ഇല്ലേലും ... ഞാന്‍ ഇവിടെ കുറിക്കുന്നു... ഒന്നും മാറില്ല എന്നറിയാം ചിലപ്പോള്‍ വീണ്ടും പലവട്ടം ആ ബ്ലോക്കില്‍ കിടക്കേണ്ടിയും വന്നേക്കാം ...
നമ്മുടെ നാട്ടിലെ നാഷണല്‍ ഹൈവേ ഉള്‍പ്പെടെ ഉള്ള റോഡുകള്‍ മുടക്കി ഒരു ജാഥയോ അതു എന്തു തന്നെ ആയാലും നടത്തേണ്ട ആവശ്യമുണ്ടോ??.. അല്ല എങ്കില്‍ അതു വഴി മുടക്കാതെയുള്ള തരത്തിലേക്കാക്കി കൂടെ... ബൈപാസുകളുടെ ആവശ്യം നമ്മുടെ നാട്ടിലെ ചിലര്‍ക്കു ഇനിയും മനസ്സിലായിട്ടില്ല എന്നു വന്നാല്‍ എന്താ ചെയ്ക... കൊല്ലം പോലുള്ള ഒരു നഗരത്തിലെ യാത്ര മുഴുവനായിട്ടു വഴി തിരിച്ചു കടപ്പുറം വഴിയുള്ള ഒരു റോടുവഴി തിരിച്ചുവിട്ടപ്പോള്‍ നമ്മുടെ അധുകൃതരുടെ ഉത്തരവാദിത്വം കഴിഞ്ഞു.. അതിലൂടെ പോയവര്‍ അങ്ങെത്തിയാലും ഇല്ലേലും ഇവര്‍ ആരോടെങ്കിലും തിരകാറുണ്ടോ??.. കേരളത്തിലെ നാഷണല്‍ ഹൈവേകള്‍ക്കു പോലും രണ്ടു വണ്ടിക്കു പോകാനുള്ള കഷ്ടി വീതിമാത്രമേ ഉള്ളൂ.. അപ്പോഴാ ഇട വഴികളുടെ അവസ്ത പിന്നെ പറയണോ??... ഇനി അതു വഴി വോള്‍വോ ബസുകള്‍ കൂടി തിരിച്ചു വിട്ടാലുള്ള അവസ്ത ഇവരു വല്ലതും അറിയുന്നുണ്ടോ ആവോ??... ഇതു രണ്ടാം തവണയാണു എനിക്കീ അനുഭവം ഉണ്ടാവുന്നതു... ആഘോഷങ്ങള്‍ എല്ലാം നല്ലതാണു.. അതു കുറേ അധികം പേര്‍ക്കു സന്തോഷവും മറ്റും നല്‍കുമ്പോള്‍ ...  പക്ഷെ അതു നാഷണല്‍ ഹൈവേകള്‍ മുടക്കി കൊണ്ടാവുന്നതു നല്ലതാണോ??.. മറ്റുള്ളവരുടേയും സമയത്തിനു വിലയില്ലേ??... കുറേ പേര്‍ ആഘോഷിക്കുമ്പോള്‍ വിഷു ആഘോഷിക്കാന്‍ ഇറങ്ങിയ ബാക്കിയുള്ളവര്‍ ബ്ലോക്കില്‍ കുടുങ്ങി കിടന്നതു ആരു ശ്രദ്ധിക്കാന്‍ ഇല്ലേ??.. ഒരു പക്ഷേ ബൈപാസു ഉണ്ടായിരുന്നെങ്കില്‍ ഇതിനു ഒരു പരിഹാരം ആവുമായിരുന്നില്ലേ .. ഇതൊന്നും ആര്‍ക്കും അറിയാന്‍ പാടില്ലാഞ്ഞിട്ടല്ലല്ലോ ഇല്ലേ??... ഇതിനൊക്കെ തീരുമാനം എടുക്കേണ്ടവര്‍ ഇതിനൊക്കെ നേരത്തേ അറിഞ്ഞു അവര്‍ വഴിമാറി പോവും അല്ല എങ്കില്‍ അവര്‍ക്കുവേണ്ടി അത്യാവശ്യം ജാഥ ഒക്കെ അല്പം വഴിമാറ്റി വിടുകയും ആവാം ... പാവം ഇതൊന്നുമറിയാതെ എതേലും പാവം ജനം എന്ന കഴുത അതു വഴി വന്നാല്‍ അവന്‍ അനുഭവിക്കുകയേ മാര്‍ഗ്ഗമുള്ളൂ... അവന്‍റെ ആഘോഷം മുടങ്ങിയാലും ഫ്ലൈറ്റു മുടങ്ങിയാലും ഇനി അത്യാഹിതമായി കിടക്കുന്ന ആരേലും കാണാനുള്ള യാത്രയായാല്‍ പോലും എല്ലാം കഴിഞ്ഞു പതുക്കെ പോയാല്‍ മതി... ശരിയാണോ എന്നറിയില്ല നാഷണല്‍ ഹൈവേ പോലുള്ള റോടുകള്‍ മുടക്കി യാതൊരു പരിപാടികളും നടത്താന്‍ പാടില്ല എന്നു നീയമം ഉണ്ടെന്നു കേട്ടു...

Monday, April 12, 2010

മുണ്ടൂരാന്‍റെ പഴം പുഴുങ്ങല്‍ ......

ഇതു ഭ്രമരാലയം കഴക്കൂട്ടത്തുനിന്നും കിഴക്കുമാറി ശ്രീകാര്യം എത്തുന്നതിനു മുന്‍പായി ഉള്ള കാര്‍ കമ്പനിയുടെ  നേരെ എതിരെ ഉള്ള വീടു.. കണ്ടാല്‍ തന്നെ അറിയാം ഒരു വശപ്പിശകുണ്ടെന്നു.. ഇനി അവിടെ താമസിക്കുന്നവരുമായിട്ടു സംസാരിക്കുകയാണെങ്കില്‍ ആ സംശയം വെറുതെ അല്ല എന്നു മനസ്സിലാകും .. അങ്ങനെയുള്ള ആ വീട്ടില്‍ ഞങ്ങള്‍ 6 പേര്‍ ഇപ്പോള്‍ താമസിക്കുന്നു.. ഭ്രമരം മൂത്ത ചില ആള്‍ക്കാരെ ഞങ്ങള്‍ പെണ്ണു കെട്ടിച്ചു വിട്ടു... ബാക്കി ഇനി അവളുമാരു നോക്കിക്കോളും .. അങ്ങനെ താമസിക്കുന്ന ഒരു ദിവസം .. ആഴ്ചാവസാനങ്ങളില്‍ ഞാന്‍ അവിടെ നില്‍ക്കുന്നതു കുറവാണു.. പിന്നെ ജോലി ചെയ്യുന്നതു ഐ ടി മേഖലയില്‍ ആയതു കാരണം ഏതു അവധി ദിവസവും പ്രവര്‍ത്തി ദിവസമാകാം .. അതിപ്പൊ ഓണമായാലും പെരുന്നാളു ആയാലും ഈ ക്ലൈന്‍റു എന്നു പറഞ്ഞ ആള്‍ക്കാര്‍ക്കു അതു മനസ്സിലാവില്ല.. അങ്ങനെ ആയതു കൊണ്ടാണു ആ ആഴ്ച്ചാവസാനം ഞാന്‍ വീട്ടിലേക്കു പോരാതെ ഭ്രമരാലയത്തില്‍ തന്നെ തങ്ങി.. നേരം വെളുത്തു സുര്യന്‍ മുഖത്തടിച്ചിട്ടോന്നും എഴുന്നേറ്റില്ല.. ഒടുവില്‍ ഒരു വിധം എഴുന്നേറ്റു .. അന്നാണേല്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ചേച്ചി വന്നില്ല... അതുകാരണം മുണ്ടുരാന്‍ അന്നു ചാര്‍ജ്ജു ഏറ്റെടുക്കാം എന്നു പറഞ്ഞു... പറഞ്ഞപ്പോള്‍ ഞങ്ങളും വിചാരിച്ചു അവന്‍റെ ആഗ്രഹം അല്ലേ.. പാചകം ഒക്കെ അറിയാമായിരിക്കും ... അവനു ഒരു ചാന്‍സു കൊടുത്തില്ല എന്നു വേണ്ട എന്നു കരുതി... അങ്ങനെ അവന്‍ പോയി ബ്രെഡും പഴവും പാലും ഒക്കെ വാങ്ങി വന്നു.. അപ്പോഴേക്കും ചായ ശരിയാക്കാനായി കണിയാര്‍ എത്തി.. പഴം പുഴുങ്ങാനായി മുണ്ടൂരാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.. അവന്‍റെ പഴം മുറിക്കല്‍ ഒക്കെ കണ്ടപ്പോള്‍ തിന്നാനൊക്കെ റെഡിയായി പൂവനും മിട്ടുമോനും ഒക്കെ പല്ലു തേച്ചു റെഡിയായി.. അങ്ങനെ മുണ്ടൂരാന്‍ ചരുവം ഒക്കെ അടുപ്പത്തു വച്ചു സ്റ്റൌ കത്തിച്ചു.. ഞങ്ങളെല്ലാം വിചാരിച്ചു വെള്ളം ഒക്കെ തിളപ്പിച്ചു പുഴുങ്ങാന്‍ ഉള്ള പരിപാടി ആയിരിക്കും എന്നു കരുതി നോക്കിയിരിക്കുവായിരുന്നു.. അപ്പോഴേക്കും മുണ്ടൂരാന്‍ ദാ ചൂടായിരിക്കുന്ന ചരുവത്തിലേക്കു വെള്ളം പോലും ഒഴിക്കാതെ പഴം മുറിച്ചതെടുത്തിട്ടു... പദ്ധതി പണി പാളുകയാണെന്നു മനസ്സിലായ മിട്ടുമോന്‍ പെട്ടെന്നു തന്നെ സ്റ്റൌ അങ്ങു ഓഫ് ചെയ്തു .. ഭാഗ്യം അടിയില്‍ കിടന്ന കുറച്ചു പഴത്തിന്‍റെ ഒരു വശം മാത്രം ഒരു കരിവു വീണുള്ളു.. എന്തായാലും മൂണ്ടൂരാന്‍ തന്‍റെ പദ്ധതിയില്‍ നിന്നും ആയുധം വച്ചു കീഴടങ്ങി.. പിന്നെ ചര്‍ച്ചയായി എങ്ങനെ പഴം പുഴുങ്ങാം .. കുക്കറില്‍ വച്ചാലോ എന്നായി പൂവന്‍ .. പക്ഷെ പഴം എങ്ങനെ ആവി കൊള്ളിക്കും ... പഴം മുറിച്ചകാരണം വെള്ളത്തില്‍ ഇടാന്‍ പറ്റില്ല.. ഒടുവില്‍ തീരുമാനം ആയി ഇഡിലി പാത്രത്തിന്‍റെ തട്ടു കുക്കറില്‍ ഇറക്കി പഴം അതില്‍ വച്ചു പുഴുങ്ങാം എന്നു തത്വത്തില്‍ തീരുമാനം ആയി.. പിന്നത്തെ സംശയം കുക്കറിന്‍റെ ഗ്യാസു പോകാതിരിക്കാനുള്ള ടോപ്പു ഇടണോ വേണ്ടയോ എന്നായി... ഗ്യാസു മുഴുവാനായി അതില്‍ കിടന്നാല്‍ പ്രഷര്‍ മുഴുവന്‍ മൂലം പഴം പായസത്തിന്‍റെ പരുവം ആകുമോ എന്നു സംശയം മൂലം ആ സാധനം ഇട്ടില്ല.. കുറച്ചു നേരം വച്ചിട്ടു ഗ്യാസു നിറുത്തി..
പക്ഷെ പഴത്തിനു വലിയ ഭാവഭേദങ്ങള്‍ ഒന്നുമില്ലായിരുന്നു.. കാത്തിരിപ്പു മാത്രം മിച്ചം .. പിന്നെ ഗ്യാസു ഒന്നും കളയാതെ തന്നെ വേവിക്കാം എന്നു തീരുമാനം ആയി.. പായസം എങ്കില്‍ പായസം ഇന്നൊരു തീരുമാനം ഉണ്ടാക്കണം .. അങ്ങനെ ഒടുവില്‍ രണ്ടും കല്പിച്ചു ഇറങ്ങി... എന്തായാലും ഞാന്‍ തന്ത്രപരമായി നീങ്ങിയ കാരണം രക്ഷപെട്ടു.. വെറുതെ എന്തിനാ ഈ പഴം ഒക്കെ പുഴുങ്ങുന്നെ എന്നു കരുതി ബ്രെഡിന്‍റെ ഒപ്പം പച്ചക്കു തന്നെ കഴിച്ചു... ഹഹ...
അവസാനം എന്തായാലും പഴം പുഴുങ്ങി എടുത്തു അല്പം വൈകി ആണേലും ...

Saturday, April 10, 2010

രണ്ടു ഓര്‍മകള്‍ ....

   ജീവിതത്തില്‍ കുറെ അധികം ഓര്‍മകള്‍ ഉണ്ടെങ്കിലും അതിലെ 2 എണ്ണം ഇന്നോര്‍ത്തു... ഒന്നു ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ പരാജയം ആയിരുന്നെങ്കില്‍ രണ്ടാമത്തേതു അത്യാവശ്യം കുഴപ്പമില്ലാത്ത ഒന്നായിരുന്നു.. ആദ്യത്തേതു നടന്നതു ഇവിടെ ചേര്‍ത്തലയില്‍ വച്ചാണു.. ആരേയോ കാണാനായാണു ഞാന്‍ ചേര്‍ത്തല താലൂക്കു ആശുപത്രിയില്‍ പോയതു.. അതും കഴിഞ്ഞു മടങ്ങുന്ന വഴി അവിടെ ഒരു ഇംഗ്ലീഷു മരുന്നു കടയില്‍ കയറി മരുന്നു വാങ്ങി തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി അവിടെ വന്നതു.. ഞാന്‍ പൈസയും കൊടുത്തു തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി ആ മരുന്നു കടയില്‍ നിന്നവരോടു ഒരു ചീട്ടു കൊടുത്തിട്ടു ചോദിച്ചതു.. ഒരു നേരത്തെ മരുന്നു വേണം കയ്യില്‍ കാശില്ല.. കടയില്‍ നിന്നവര്‍ പറഞ്ഞു ഇവിടെ മുതലാളി ഇല്ല അവര്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു... വീണ്ടും ചോദിച്ചെങ്കിലും അതേ മറുപടി തന്നെയായിരുന്നു അവര്‍ നല്കിയതു.. ഞാനും മറ്റു ചിലരും അവിടെ നില്പുണ്ടായിരുന്നെങ്കിലും ആരുടേയും മുഖത്തേക്കു പോലും ആ മുത്തശ്ശി നോക്കിയില്ല.. അങ്ങനെ തിരിച്ചു നടക്കുമ്പോഴാണു എനിക്കു തോന്നിയതു എന്തുകൊണ്ടു എന്നെക്കൊണ്ടു ആ മരുന്നു വാങ്ങി കൊടുക്കാന്‍ പറ്റില്ല എന്നു.. അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു .. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മുത്തശ്ശിയെ കണ്ടില്ല.. ഒരു പക്ഷെ അവര്‍ ചോദിച്ചുരുന്നെങ്കില്‍ കൊടുത്തു പോയേനേ , അതു ചോദിക്കാതെ ചെയ്യുകയായിരുന്നു ശരിക്കും വേണ്ടതു.. എത്ര വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇന്നും മറക്കാതെ ആ ഓര്‍മ്മ മനസ്സിന്‍റെ കോണില്‍ എവിടേയോ കിടന്നു കുത്തി നോവിക്കുന്നു..

   രണ്ടാമത്തേതു വളരെ ചെറുതും പക്ഷെ ഓര്‍ത്തുനോക്കുമ്പോള്‍ അഭിമാനം തോന്നുന്നതും ആയിരുന്നു .. അന്നു ഒരു വെള്ളിയാഴ്ച്ച ജോലിയും കഴിഞ്ഞു  ബഗ്ലൂരിലെ എം ജി റോടിലേക്കു നടക്കുന്ന വഴി.. ഫുട്പാത്തിലൂടെ ഓടി വരുമ്പോഴാണു ഒരു കല്ലില്‍ തട്ടിയതു.. ഞാന്‍ വീഴാനായി പോയി എങ്കിലും കഷ്ടിച്ചു രക്ഷപെട്ടു.. പക്ഷെ ഞാന്‍ തിരിച്ചു ആ കല്ലു എടുത്തു മാറ്റിയിട്ടാണു നടപ്പു തുടര്‍ന്നതു.. അപ്പോള്‍ അതു വഴി വന്ന ഒരാള്‍ തോളത്തു തട്ടി അഭിനന്ദിച്ചു.. എന്താണെന്നു എനിക്കു പിന്നെയാ മനസ്സിലായേ ശരിയാണു നമ്മള്‍ പലരും നടന്നു പോകുമ്പോള്‍ ഇതുപോലുള്ള എന്തേലും തട്ടിയാല്‍ മൈന്‍ടു ചെയ്യില്ല .. പക്ഷെ ഒരുത്തന്‍ ചെയ്താല്‍ മതി പിന്നെ ആര്‍ക്കും തട്ടി വീഴേണ്ടി വരില്ല.. മാത്രവുമല്ല ഇനി ആരേലും അങ്ങനെ ചെയ്യുന്നതു കണ്ടാല്‍ അഭിനന്ദിക്കാനും മടിക്കരുതു.. രണ്ടും നമ്മുക്കു വളരെ കുറച്ചുപേര്‍ക്കു മാത്രമുള്ള സ്വഭാവമാണു...

ദുരന്തങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെ കേരളം ....

പണ്ടു കുമരകവും പിന്നെ തേക്കടിയും കരുനാഗപ്പള്ളിയും പിന്നെ താഴത്തങ്ങാടിയും അങ്ങനെ ദുരന്തങ്ങളുടെ

പല മുഖം കണ്ടനാട്ടുകാരുടെ മനസ്സില്‍ നിന്നും ഒന്നും മാറാതെ കിടപ്പുണ്ടാകാം .. വീണ്ടും ഒരിക്കല്‍ കൂടി ഉണ്ടാവരുതേ

എന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നും ഉണ്ടാവാം .. പ്രാര്‍ത്ഥിക്കാനേ പറ്റൂ അതാണു അവസ്ഥ..

ദുരന്തത്തിന്‍റെ മുഖവും ഭാവവും ഒക്കെ മാറി ഇങ്ങനെ വന്നു കൊണ്ടിരിക്കും .. ഒരോ ദുരന്തം കഴിയുമ്പോഴും

നമ്മളുടെ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനേയും വയ്ക്കും ... പിന്നെ ആ വാര്‍ത്ത അവിടെ കഴിഞ്ഞു.. നമ്മുടെ ദൃശ്യം

പത്ര മാധ്യമങ്ങളും കൂലങ്കഷമായുള്ള അവലോകനങ്ങളും ചര്‍ച്ചകളും ഒക്കെ നടത്തും ... ചൂടപ്പം

പോലെയുള്ള ചര്‍ച്ചകള്‍ വായിച്ചും കേട്ടും മലയാളിയുടെ കണ്ണു തള്ളും .... ഒരാഴ്ച്ച മുഖ്യതലക്കെട്ടിലും

ആദ്യപേജിലും ഒക്കെ വാര്‍ത്തകള്‍ നിറയും ... പിന്നെ അതു പിന്നാമ്പുറങ്ങളിലേക്കു വഴിമാറി അപ്രത്യക്ഷമാവും ...

അടുത്ത ദുരന്തം വരുമ്പോള്‍ വീണ്ടും പഴയകണക്കുകളും കൂട്ടികിഴിച്ചിലുകളുമായി അവര്‍ വീണ്ടും എത്തും .. പക്ഷെ

എന്തു കൊണ്ടു ഈ ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്നു... അല്ല എങ്കില്‍ ഏതെല്ലാം വിധത്തില്‍ ഈ

ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാം , ഇനി ആവര്‍ത്തിച്ചാല്‍ എങ്ങനെ അതിനെ നേരിടാം ... ഇതൊന്നും

ചര്‍ച്ച ചെയ്താല്‍ മാത്രം പോരാ... അതിനൊരു പരിഹാരവും കാണണം ... കരുനാഗപ്പള്ളിയില്‍ ദുരന്തം ഉണ്ടായപ്പോള്‍

ഞാന്‍ കേട്ടു ഗ്യാസു മുഴുവന്‍ കത്തി തീരണം അതല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലാ എന്നു.. അപ്പോള്‍ ഒരുപക്ഷെ ആ ദുരന്തം

നടന്നതു ഏതെങ്കിലും നഗര മധ്യത്തിലോ ആള്‍ത്താമസം കൂടുതല്‍ ഉള്ള സ്ഥലങ്ങളിലോ ആയിരുന്നെങ്കില്‍ എന്തായേനേ

അവസ്ഥ..ബസപകടങ്ങളുടെ കാര്യം പറഞ്ഞു.. സ്വകാര്യം ബസു ഓടുന്ന ഏതു റൂട്ടിലാ മത്സര ഓട്ടം

ഇല്ലാത്തതു.... ഭാഗ്യം കൊണ്ടു മാത്രം അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നു.. അതുപോലെ തന്നെ അല്ലേ

ബോട്ടുകളുടേയും അവസ്ഥ.. എത്ര ബോട്ടുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ കൃത്യമായി ഉണ്ടു.. അല്ല എങ്കില്‍ എത്ര ബോട്ട്

സര്‍വീസ് നടത്തുന്ന ഇടങ്ങളില്‍ ഒരു അപകടം നടന്നാല്‍ അതിനെ നേരിടാനായി വേണ്ട സജ്ജീകരണങ്ങള്‍ ഉണ്ടു....

കോട്ടയത്തെ കാര്യം പറഞ്ഞു നാവിക സേനയുടെ ആള്‍ക്കാര്‍ വന്നിട്ടു ഇറങ്ങാന്‍ പറ്റിയില്ല.. കാരണം ഇറങ്ങേണ്ട

സ്ഥലത്തു പന്തല്‍ ഇട്ടിരിക്കുകയായിരുന്നുപോലും .. അതൊക്കെ അതുപോലുള്ള സ്ഥലങ്ങളില്‍ നിന്നും

ഒഴിവാക്കേണ്ടതല്ലേ??... ടിപ്പറുകള്‍ അപകടം വിതച്ചപ്പോള്‍ സമയ നീയന്ത്രണം ഏര്‍പ്പെടുത്തി.. അതു പാലിക്കുന്നുണ്ടോ

ആവോ... നമ്മുടെ നാട്ടില്‍ മനുഷ്യ ജീവനു പുല്ലുവിലയാണു കൊടുക്കുന്നതു.. ഇവിടെ സാധാരണക്കാര്‍ക്കു എന്തു

സംഭവിച്ചാലും കുഴപ്പമില്ല.. എന്തായാലും വേണ്ടപ്പെട്ടവര്‍ എല്ലാം സുരക്ഷിതരായല്ലേ യാത്ര ചെയ്യുന്നേ!!....

ഈ അവസ്ഥ മാറണം കൃത്യമായി അപകടങ്ങളെ അവലോകനം ചെയ്യുകയും അതു ഒഴിവാക്കാനായി ജനങ്ങളെ

ബോധവത്കരിക്കുകയും വേണ്ട നടപടികള്‍ എടുക്കുകയും വേണം അല്ലാതെ ഒരു കമ്മീഷനേയും വച്ചു അപകടത്തെക്കുറിച്ചു

അന്വേഷിക്കാന്‍ നടന്നാല്‍ വീണ്ടും പല ഭാവത്തിലും പല രൂപത്തിലും ഇതാവര്‍ത്തിക്കപ്പെടും ...