വിലക്കയറ്റമേ നിനക്കു നാണമില്ലേ ഞങ്ങള്‍ എത്ര സിന്ദാബാദു വിളിച്ചു എത്ര ഉപരോധങ്ങള്‍ നടത്തി എത്രയധികം ജനങ്ങളെ വഴിയിലും ജോലി സ്ഥലത്തും തടഞ്ഞു.. ഇനിയെങ്കിലും നിനക്കു ഇന്ത്യ വിട്ടു പോയ്ക്കൂടേ... വിലക്കയറ്റം ക്വിറ്റ് ഇന്ത്യാ... വിലക്കയറ്റം ഇന്ത്യ വിടുന്നതു വരെ നമ്മുക്കു അനിശ്ചിത കാല ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലോ??...
വീണ്ടും ഒരിക്കല്‍ കൂടി എഴുതേണ്ടി വന്നതില്‍ എനിക്കു ലജ്ജതോന്നുന്നു.. പക്ഷെ എന്തു ചെയ്യാന്‍ എന്തിനു വേണ്ടി എന്നറിയില്ല ഇതാ വീണ്ടും ഒരു ഹര്‍ത്താല്‍ കൂടി.. അതും അഖിലേന്ത്യാ ഹര്‍ത്താല്‍ ... ബാക്കിയുള്ള സംസ്ഥാനക്കാര്‍ ഇങ്ങനെ ഒരു സംഭവം പോലും അറിയില്ല... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും കേരളമേ നീ അറിയും അതു തീര്‍ച്ച.. അതാണു ഇന്നു വരെയുള്ള അവസ്ഥ.. അഖിലേന്ത്യാ എന്നൊക്കെ പറഞ്ഞു ആരു ഹര്‍ത്താല്‍ വച്ചാലും കേരളം പോലുള്ള ചില സംസ്ഥാത്തെ ജനങ്ങള്‍ അതു അനുഭവിച്ചു മടുക്കും ... ഈ ഹര്‍ത്താല്‍ നടത്തുന്ന പാര്‍ട്ടിക്കാരു ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഈ പറഞ്ഞ ഹര്‍ത്താല്‍ വിജയിക്കുകയില്ല എന്നു മാത്രമല്ല അവര്‍ അങ്ങനെ ഒരു സംഭവം ഉള്ളതു അറിയുക പോലും ഇല്ല....100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായിട്ടു കൂടി നമ്മുടെ നാട്ടിലെ ആള്‍ക്കാര്‍ക്കു മാത്രം ഈ കാര്യം അറിയില്ല എന്നു മനസ്സിലാകുന്നില്ല.. സമരങ്ങള്‍ വേണം പക്ഷെ ഇതു പോലെ പൊതു ജനത്തെ ബുദ്ധിമുട്ടിച്ചു കോടികള്‍ നഷ്ടപ്പെടുത്തി ഒരു സമരം നടത്തുന്നതു കൊണ്ടു ആര്‍ക്കു എന്താ ലാഭം .. വിലക്കയറ്റത്തിനെതിരേ ഇതിനകം തന്നെ 2 ഹര്‍ത്താല്‍ കഴിഞ്ഞു എന്നു എനിക്കു തോന്നുന്നുഎന്നിട്ടെന്തുണ്ടായി വിലക്കയറ്റം കുറഞ്ഞോ??... നമ്മള്‍ ഈ സമരം ചെയ്യുന്ന സമയത്തു തരിശു ഭൂമിയിലേക്കിറങ്ങി ഒരു കൃഷിക്കു തുടക്കം കുറിക്കൂ... അതിനു നമ്മള്‍ക്കു എന്തേലും ഒരു ഉപോല്പന്നം ഉണ്ടാകും എന്നു പ്രതീക്ഷിക്കാം ... നമ്മുടെ സമരമുറകള്‍ മാറേണ്ടിയിരിക്കുന്നു നശിപ്പിച്ചും വഴി മുടക്കിയും അല്ലാതെ നടത്തേണ്ട കാലം കഴിഞ്ഞു.... അതല്ലാതെ മാസാമാസം ഹര്‍ത്താല്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും കോടികള്‍ നഷ്ടം വരുത്തുകയും ചെയ്യാം എന്നല്ലാതെ വല്ല കാര്യവും ഉണ്ടോ??.. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണു ഇതുപോലുള്ള നഷ്ടം സഹിക്കേണ്ടി വരുക എന്നോര്‍ക്കുക.. സ്വകാര്യ സ്ഥാപനത്തിലെ ജോലികള്‍ അവര്‍ കൂടുതല്‍ സമയം ഇരുന്നിട്ടാണേലും തീര്‍ക്കും .. കെ എസ് ആര്‍ ടി സി പോലുള്ള സ്ഥാപങ്ങള്‍ എടുക്കുവാണേല്‍ ഒരോ ദിവസവും പ്രവര്‍ത്തന രഹിതം ആവുമ്പോള്‍ ബാധ്യത കൂടുക മാത്രമേ ചെയ്യൂ.. ആരു എവിടെ കേള്‍ക്കാന്‍ ഇതൊന്നും മാറാന്‍ പോകുന്നില്ല എന്നു മനസ്സു ആവര്‍ത്തിച്ചു പറയുമ്പോഴും ഒരു പ്രതീക്ഷ "ഇല്ല എല്ലാം നന്നാവും നമ്മുടെ നാടു നന്നാവും "
No comments:
Post a Comment