ഇതു നാട്ടിന്‍ പുറം ഞാന്‍ കളിച്ചു വളര്‍ന്ന നാടു... ഇന്നു കുത്തിയതോടു ഇലക്ട്രിസിറ്റി ആപ്പീസില്‍ 60 വാട്ടിന്‍റെ ബള്‍ബു
കൊടുത്താല്‍ 2 സി എഫ് എല്‍ കിട്ടും എന്നു കരുതിയാണു ഞാന്‍ രാവിലെ ഇറങ്ങിയതു.. പകുതിയെത്തിയപ്പോള്‍ രാവിലെ ഇതേ
ആവശ്യത്തിനു പോയ 2 സുഹൃത്തുക്കളെ കണ്ടു .. തിരക്കിയപ്പോള്‍ പറഞ്ഞു നല്ല ക്യൂ ആണു.. പിന്നെ ഒരാള്‍ക്കു 4 ബില്ലു
വരെ കൊടുക്കാം അയല്‍പക്കത്തെ ചേട്ടന്‍ അവിടെ നില്പുണ്ടു പുള്ളിയുടെ കൈയ്യില്‍ കൊടുത്തിട്ടു പോന്നാല്‍ മതി എന്നു... അങ്ങനെ
കുത്തിയതോടു ഇലക്ട്രിസിറ്റി ആപ്പീസിലെത്തി.. സമയം ഒരു 11 കഴിഞ്ഞു.. നോക്കിയപ്പോള്‍ ബീവറേജസില്‍ കാണുന്ന അത്ര
വലിയ ക്യൂ ഒന്നും അല്ല.. ഒരു 10-50 പേര്‍ ഉണ്ടാവും .. നോക്കിയപ്പോള്‍ അയല്‍പക്കത്തെ ചേട്ടന്‍ ഒരു 10 പേരുടെ മുന്‍പില്‍
നില്പുണ്ടു.. പതുക്കെ ക്യൂവില്‍ നിന്നു.. സാഹചര്യം ഒക്കെ ഒന്നു പഠിച്ചിട്ടു മതി ചേട്ടന്‍റെ എടുത്തു കൊടുക്കണോ വേണ്ടയോ
എന്നു തീരുമാനിക്കാം ... ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേക ക്യൂ.. പിന്നെ കേട്ട ചില അഭിപ്രായങ്ങള്‍
ഇങ്ങനെ ഒക്കെ ആണു...
"ഡേയ് ഇവന്മാര്‍ ഇതെന്തോന്നു കാണിക്കുന്നതു കൂറേ നേരമായല്ലോ കുത്തിക്കൊണ്ടിരിക്കുന്നതു ആകെ ഒരുത്തനാണു പോയതു
ഇത്രയും നേരമായിട്ടു... ഇവന്മാര്‍ക്കു അങ്ങു കൊടുത്തു വിട്ടാല്‍ പോരേ"....
അപ്പോഴേക്കും അപ്പുറത്തു നിന്ന് ചേച്ചി പറഞ്ഞു...
"അതേന്നേ ഇവന്മാര്‍ക്കൊക്കെ മനുഷ്യനെ ദ്രോഹിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ഉള്ളു.. ഞാന്‍ ദാണ്ടു വീട്ടില്‍ 60 ന്റെ
ബള്‍ബു ഇല്ലാതിരുന്നിട്ടു അപ്പുറത്തെ കടേന്നു 22 രൂപാക്കു രണ്ടെണ്ണം വാങ്ങീട്ടാ വരുന്നെ ഇതിന്‍റെ ഒക്കെ വല്ല
കാര്യവും ഇവന്മാര്‍ക്കുണ്ടോ??"..
"എന്റെ ചേച്ചീ ദാ ആ ദാസന്‍റെ കടയില്‍ നിന്നും വാങ്ങിയാല്‍ പോരായിരുന്നോ ഞാന്‍ അവിടുന്നാ വാങ്ങിയേ 20 രൂപാക്കു
രണ്ടെണ്ണം കിട്ടി"..
"ഓഹ് ഇതു ഒരു വല്ലാത്ത പരിപാടി ആയിപ്പോയി ഇവന്മാര്‍ക്കു എന്തോന്നിനാ ഈ 60 വാട്ടിന്‍റെ ബള്‍ബു.. ഞാന്‍ അവിടെയും 22
മുടക്കി ഇനി ഇവര്‍ക്കും കൊടുക്കണം 30രൂപ (ഹഹ 100രൂപയില്‍ കൂടുതല്‍ വരുന്ന 2 സി എഫ് എല്‍ ആണെന്നു ചേച്ചിക്കു അറിയില്ലേ
ആവോ)"
ഇത്രയും ഒക്കെ ആയിട്ടും ഒരു ക്യൂവിനു ഒരു അനക്കവുമില്ല ഞാന്‍ തിരിച്ചു പോരുന്നതിനെക്കുറിച്ചും അയല്‍ പക്കത്തേ
ചേട്ടന്‍റെ കയ്യില്‍ കൊടുക്കുന്നതിനെ കുറിച്ചു ആലോചിക്കാന്‍ തുടങ്ങി..
"ഹും ഓരോരുത്തന്മാര്‍ 3 ഉം 4 ഉം ബില്ലുമായിട്ടാ വന്നിരിക്കുന്നേ പിന്നെ എങ്ങനാ പോകുന്നേ.. കണ്ടില്ലെ ആ പയ്യന്‍ ഒരു കിറ്റു
നിറയെ സി എഫ് എല്‍ ഉം ആയിട്ടാ പോകുന്നേ.."
ചേട്ടന്‍റെ പറച്ചില്‍ കേട്ടതോടെ ഞാന്‍ പ്ലാന്‍ മാറ്റി...
അപ്പോഴേക്കും ചേച്ചി...
"നിങ്ങള്‍ അങ്ങോട്ടു ഒന്നു ചെന്നു പറഞ്ഞാല്‍ എന്നാ ഇവര്‍ക്കു ഒരാള്‍ക്കു ഒരു ബില്‍ കൊടുത്താല്‍ പോരേ..."
"ഹഹ ക്ഷമീര്‍ ചേച്ചീ ഞാന്‍ ദാ പോകുവാണേയ്..."
"ചേച്ചി പറഞ്ഞു ങാ മോനു വണ്ടി ഉള്ളതല്ലേ പോയിട്ടു പിന്നെ വാ.. "
അങ്ങനെ ഒരു ശ്രമം പഴായി ഉച്ചക്കു 2 മണി ആയപ്പോള്‍ ഒരു ബില്ലു കൂടി ആയി വീണ്ടും എത്തി ഞാന്‍ തിരിച്ചു പോരുന്ന
വഴിക്കു വന്ന പലരും ഉണ്ടു... എന്നാലും കുറച്ചു പേരേ ഉള്ളു..
അങ്ങനെ ക്യൂവില്‍ നിക്കുമ്പോഴാണു ഒരു ചേട്ടന്‍ കൊണ്ടു വന്ന ഒരു ബള്‍ബു കൊള്ളില്ലാ എന്നു പറഞ്ഞേ.. ദാ വരുന്നു പിറകില്‍
നില്‍ക്കുന്ന ചേട്ടന്‍റെ കമന്‍റു...
"ങാ 10 രൂപാ കൂടുതല്‍ കൊടുത്തേരു അവന്മാരോടു വാതില്ക്കലെ കടെന്നു വാങ്ങി പൊട്ടിച്ചു കളയാന്‍ പറഞ്ഞാ
മതി... ഹഹ "
പെട്ടെന്നു ഒരു നമ്പര്‍ എഴുതിയതു മാറി അതിന്‍റെ പേരില്‍ അവിടെ വന്ന ചേച്ചിയോടായി അവരുടെ ചൂടാകല്‍ ..
സത്യത്തില്‍ വേറെ ഒരുത്തന്‍ കൊണ്ടു വന്ന ബള്‍ബു കൊള്ളാതിരുന്ന കാരണം ആ നമ്പര്‍ ഇട്ടിരുന്നു പക്ഷെ കൊടുക്കാഞ്ഞതു
കാരണമാ പ്രശ്നമായേ.. അവര്‍ ഒരു പാവം ആയതു കൊണ്ടു ഒന്നും പറഞ്ഞില്ല.. അപ്പോഴെക്കും അടുത്ത ചെട്ടന്‍ ബഹളം
തുടങ്ങി...
"അതേയ് ഞാന്‍ ഒരു ദിവസത്തെ തച്ചു കളഞ്ഞിട്ടാ വരുന്നേ.. 350 അവിടേം പോയി പിന്നെ ബള്‍ബിനു 28 കടയില്‍ ഇവിടെ 30
മൊത്തം 408 ആയി... ഇനി ഷെയറിടാന്‍ കാശു ആരോടെലും വാങ്ങിക്കണം ... ഇന്നാണേല്‍ ശനിയാഴ്ച്ച അല്ലേ"...
"അല്ല അതിനിപ്പോ ഞങ്ങള്‍ എന്നാ എടുക്കാനാ.. കുറച്ചു കൂടി നില്ക്കൂ"..
"ഹും ബാക്കിയുള്ള വനു നേരെ നില്ക്കാല്‍ പറ്റുന്നില്ല എളുപ്പം കൊടുത്തി വിടെന്‍റെ സാറേ... ഇതിന്‍രെ ഒക്കെ വല്ല ആവശ്യവും
ഉണ്ടോ വരുന്നവര്‍ക്കു ഈരണ്ടണ്ണം അങ്ങു കൊടുത്താല്‍ പോരേ..."
എന്തുമാകട്ടെ നമ്മുടെ കാര്യം നടന്നു.. രണ്ടു ബില്‍ കൊടുത്തു നാലു ബള്‍ബു കിട്ടി.. വീട്ടില്‍ കൊണ്ടു വന്നിടുകയും
ചെയ്തു.. ഇപ്പോള്‍ ഒരു കുഴപ്പം വെറുതെ കിട്ടിയതു കൊണ്ടാണോ അതോ അതിന്‍റെ കൂടെയുള്ള ഓഫര്‍ ആണോ എന്നറിയില്ല ബള്‍ബു
കത്തിച്ചാല്‍ ഭയങ്കര വെട്ടലാ.. ഹഹ കറന്‍റു കുറച്ചു ഉപയോഗിക്കാന്‍ വേണ്ടി ഉള്ള വല്ല സെറ്റ് അപും ആയിരിക്കും ...
കാരണം കണ്ണിന്‍റെ പെര്‍സിസ്റ്റന്‍സു ഓഫ് വിഷനോ എന്തോ ഇല്ലേ.. അതും ഒക്കെ ചേര്‍ത്തു കുറച്ചു കറന്‍റു ലാഭിക്കാനുള്ള
പദ്ധതി ആയിരിക്കും ... ക്രമേണ കണ്ണടിച്ചു പോവുകയും പിന്നെ കറന്‍റേ വേണ്ടാ എന്ന അവസ്ഥ വരുത്താനാണോ എന്നാ
എന്‍റെ പേടി.. ഞാന്‍ ആ ബള്‍ബ് അങ്ങു ഓഫ് ചെയ്തു.. ഹഹ .......
No comments:
Post a Comment