അതെ ഇന്ത്യ ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്ന ആദ്യ കബഡി ലോകകപ്പില്‍ മുത്തമിട്ടു...
തോല്പിച്ചതു മറ്റാരേയുമല്ല പാകിസ്ഥാനെ തന്നെ.. ഏതൊരു കായിക ഇനത്തിലായാലും പാകിസ്ഥാനെ ഇന്ത്യ
തോല്പിച്ചാല്‍ പത്ര മാധ്യമങ്ങളും ചാനലുകാരും എല്ലാം മേശക്കു ചുറ്റും നാട്ടുകാരെ മുഴുവന്‍ വിളിച്ചു
വരുത്തി ഒരു ചര്‍ച്ചയും ഒരു ഫോണ്‍ ഇന്‍ പ്രോഗ്രാമും ഒക്കെ നടത്തുന്നതായിരുന്നു.. എന്തായാലും ശശി തരൂര്‍ മോഡി
തമ്മിലടി പ്രക്ഷേപണം ചെയ്യുന്നതിനാലാവാം ഇതു അവരു അറിഞ്ഞു പോലും ഇല്ല... എന്തിനു ഞാന്‍ നമ്മുടെ കുറച്ചു
മലയാളം പത്ര മാധ്യമങ്ങളൊക്കെ നോക്കി ആകെ കണ്ടതു മാതൃഭൂമിയില്‍ മാത്രം .. അതും വളരെ ചെറിയ ഒരു
കോളത്തില്‍ സാനിയ മിര്‍സയുടെ കല്ല്യാണം പോലും അതിലും വിവരിച്ചു എഴുതിയിട്ടുണ്ടായിരുന്നു.... എന്തായാലും
നമ്മളുടെ മാധ്യമങ്ങളെ എല്ലാവരേയും വെള്ളം കുടിപ്പിക്കുകയും വാര്‍ത്തകള്‍ ഭഹിഷ്കരിക്കുക പോലും ചെയ്യും എന്നു
ഭീഷണിക്കൊടുവിലാണു ഐ പി എല്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയേ.. അതു വെറും ഒരു സ്വകാര്യ സംരംഭമാവുകയും
ചെയ്തിട്ടു പോലും പ്രത്യേകം പ്രത്യേകം കോളം വരെ എഴുതുന്നുണ്ടു.. അത്രയൊന്നും ചെയ്തില്ലായിരുന്നു എങ്കിലും ഈ
കബഡിയില്‍ പങ്കെടുത്തതു ഇന്ത്യാകാരായതിനാലും എല്ലാ പത്രക്കാര്‍ക്കും റിപ്പോര്‍ട്ടു ചെയ്യാമായിരുന്നു... പിന്നെ
അല്പം പ്രാധാന്യത്തോടു കൂടി അതു റിപ്പോര്‍ട്ടു ചെയ്യുകയും ആവാമായിരുന്നു... എല്ലാം ലാഭേച്ചയോടെ അല്ലാതെ
പത്രധര്‍മ്മത്തിന്‍റെ പേരിലും കുറച്ചു വാര്‍ത്തകള്‍ കൊടുക്കാമല്ലോ??..
No comments:
Post a Comment