Saturday, April 24, 2010
നിങ്ങള്‍ ആ കസേരയില്‍ ഒന്നിരുന്നു നോക്കണം ....
ഇതു കഴിഞ്ഞ ദിവസം ഞാന്‍ കുറച്ചു സുഹൃത്തുക്കളുമായി ഒരു ചര്‍ച്ച നടത്തിയതിന്‍റെ ഉപോല്പന്നം ... മിക്കവാറും ഞാന്‍ കേള്‍ക്കാറുള്ള ഒരു വാക്യമാണു "നീ ഒക്കെ ഒന്നു ആ സ്ഥാനത്തു ഇരുന്നു നോക്കണം അപ്പോഴേ അതിന്‍റെ ബുദ്ധിമുട്ടു മനസ്സിലാവൂ"... ഒരുപാടു തവണ ഞാന്‍ കേട്ടിട്ടുള്ള വാക്യങ്ങളില്‍ ഒന്നു... ഈ പറയുന്ന ഈ സ്ഥാനങ്ങള്‍ ഞാന്‍ എന്നു കേട്ടിട്ടുള്ളതു സര്‍ക്കാര്‍ ഉദ്യോഗത്തിലെ സ്ഥാനങ്ങളെ കുറിച്ചായിരുന്നു എന്നുള്ളതു വാസ്ഥവം .. പറഞ്ഞു വന്നതു നമ്മുടെ സര്‍ക്കാര്‍ ഓഫീസിലെ എവിടെ ചെന്നാലും ഇതു പോലുള്ള പല സ്ഥാനങ്ങളും ഉണ്ടാവും .. അതില്‍ ചിലതാണു കണ്ടക്ടര്‍ പോസ്റ്റും ബില്ല്. കളക്ടര്‍ പോലുള്ള ഉദ്യോഗങ്ങളും പിന്നെ പൊതു ജനങ്ങളുമായി ഇടപെടുന്ന ഓരോ സ്ഥാനങ്ങളും ... ചിലപ്പോള്‍ അല്ല പലപ്പോഴും ഇവര്‍ പറയുന്ന വാക്യമാണു അല്പം മുന്‍പു പറഞ്ഞതു "നിങ്ങള്‍ ആ കസേരയില്‍ ഒന്നിരുന്നു നോക്കണം അപ്പോഴെ അതിന്‍റെ ബുദ്ധിമുട്ടറിയൂ.. എന്നു"... പക്ഷെ ഒരു സംശയം മാത്രം ബാക്കി ഇവരാരും 10 മുതല്‍ 5 വരെ അല്ലാതെ ഓഫീസില്‍ ഇരിക്കാറില്ല അവധി ദിവസങ്ങളില്‍ വരാറില്ല ... ഇതേ പോലുള്ള സ്ഥാനങ്ങള്‍ സ്വകാര്യം മേഖലയിലും ഉണ്ടു അവര്‍ അവിടെ 10 മണിക്കു മുന്‍പു എത്തും 5 മണി കഴിഞ്ഞും ഉണ്ടാവും .. പാതിരാത്രിഅ ആയാലും നേരം വെളുത്തിട്ടായാല്‍ പോലും ജോലി കഴിഞ്ഞിട്ടേ പോകൂ... അത്യാവശ്യം വന്നാല്‍ അവധി ദിവസങ്ങളിലും എത്തും ..... ഏതേലും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ ജോലി ചെയ്യുന്നുണ്ടുവോ??.... 100 അല്ല 1000 ഫയലുകള്‍ മേശപ്പുറത്തു കെട്ടി കിടന്നാലും അവര്‍ 5 മണിക്കിറങ്ങിയിരിക്കും ... ഇവിടെയാണു നമ്മുടെ കാഴ്ചപാടു മാറേണ്ടതു... എല്ലാ ജോലികള്‍ക്കും അതിന്‍റേതായ ബുദ്ധിമുട്ടുകളും ആയാസവും ഒക്കെ ഉണ്ടാവും .. സര്‍ക്കാര്‍ ജോലികളില്‍ ഇന്നു കുറേ ഒക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ടാവാം പക്ഷെ മുഴുവനായി മാറിയിട്ടില്ല.. അതുകൊണ്ടാണു സ്വകാര്യ വത്കരണം എന്നുള്ള ദുര്‍ഭൂതം നമ്മളെ പിന്‍തുടരുന്നതു... നമ്മുടെ ഈ കാഴ്ചപ്പടു എന്നു മാറ്റാന്‍ തയ്യാറവുന്നുവോ അന്നേ നമ്മള്‍ക്കു രക്ഷയുള്ളൂ.....
Subscribe to:
Post Comments (Atom)
No comments:
Post a Comment