പല മുഖം കണ്ടനാട്ടുകാരുടെ മനസ്സില്‍ നിന്നും ഒന്നും മാറാതെ കിടപ്പുണ്ടാകാം .. വീണ്ടും ഒരിക്കല്‍ കൂടി ഉണ്ടാവരുതേ
എന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നും ഉണ്ടാവാം .. പ്രാര്‍ത്ഥിക്കാനേ പറ്റൂ അതാണു അവസ്ഥ..
ദുരന്തത്തിന്‍റെ മുഖവും ഭാവവും ഒക്കെ മാറി ഇങ്ങനെ വന്നു കൊണ്ടിരിക്കും .. ഒരോ ദുരന്തം കഴിയുമ്പോഴും
നമ്മളുടെ സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനേയും വയ്ക്കും ... പിന്നെ ആ വാര്‍ത്ത അവിടെ കഴിഞ്ഞു.. നമ്മുടെ ദൃശ്യം
പത്ര മാധ്യമങ്ങളും കൂലങ്കഷമായുള്ള അവലോകനങ്ങളും ചര്‍ച്ചകളും ഒക്കെ നടത്തും ... ചൂടപ്പം
പോലെയുള്ള ചര്‍ച്ചകള്‍ വായിച്ചും കേട്ടും മലയാളിയുടെ കണ്ണു തള്ളും .... ഒരാഴ്ച്ച മുഖ്യതലക്കെട്ടിലും
ആദ്യപേജിലും ഒക്കെ വാര്‍ത്തകള്‍ നിറയും ... പിന്നെ അതു പിന്നാമ്പുറങ്ങളിലേക്കു വഴിമാറി അപ്രത്യക്ഷമാവും ...
അടുത്ത ദുരന്തം വരുമ്പോള്‍ വീണ്ടും പഴയകണക്കുകളും കൂട്ടികിഴിച്ചിലുകളുമായി അവര്‍ വീണ്ടും എത്തും .. പക്ഷെ
എന്തു കൊണ്ടു ഈ ദുരന്തങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്നു... അല്ല എങ്കില്‍ ഏതെല്ലാം വിധത്തില്‍ ഈ
ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാം , ഇനി ആവര്‍ത്തിച്ചാല്‍ എങ്ങനെ അതിനെ നേരിടാം ... ഇതൊന്നും
ചര്‍ച്ച ചെയ്താല്‍ മാത്രം പോരാ... അതിനൊരു പരിഹാരവും കാണണം ... കരുനാഗപ്പള്ളിയില്‍ ദുരന്തം ഉണ്ടായപ്പോള്‍
ഞാന്‍ കേട്ടു ഗ്യാസു മുഴുവന്‍ കത്തി തീരണം അതല്ലാതെ വേറെ മാര്‍ഗ്ഗം ഇല്ലാ എന്നു.. അപ്പോള്‍ ഒരുപക്ഷെ ആ ദുരന്തം
നടന്നതു ഏതെങ്കിലും നഗര മധ്യത്തിലോ ആള്‍ത്താമസം കൂടുതല്‍ ഉള്ള സ്ഥലങ്ങളിലോ ആയിരുന്നെങ്കില്‍ എന്തായേനേ
അവസ്ഥ..ബസപകടങ്ങളുടെ കാര്യം പറഞ്ഞു.. സ്വകാര്യം ബസു ഓടുന്ന ഏതു റൂട്ടിലാ മത്സര ഓട്ടം
ഇല്ലാത്തതു.... ഭാഗ്യം കൊണ്ടു മാത്രം അപകടങ്ങളില്‍ നിന്നും രക്ഷപെടുന്നു.. അതുപോലെ തന്നെ അല്ലേ
ബോട്ടുകളുടേയും അവസ്ഥ.. എത്ര ബോട്ടുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ കൃത്യമായി ഉണ്ടു.. അല്ല എങ്കില്‍ എത്ര ബോട്ട്
സര്‍വീസ് നടത്തുന്ന ഇടങ്ങളില്‍ ഒരു അപകടം നടന്നാല്‍ അതിനെ നേരിടാനായി വേണ്ട സജ്ജീകരണങ്ങള്‍ ഉണ്ടു....
കോട്ടയത്തെ കാര്യം പറഞ്ഞു നാവിക സേനയുടെ ആള്‍ക്കാര്‍ വന്നിട്ടു ഇറങ്ങാന്‍ പറ്റിയില്ല.. കാരണം ഇറങ്ങേണ്ട
സ്ഥലത്തു പന്തല്‍ ഇട്ടിരിക്കുകയായിരുന്നുപോലും .. അതൊക്കെ അതുപോലുള്ള സ്ഥലങ്ങളില്‍ നിന്നും
ഒഴിവാക്കേണ്ടതല്ലേ??... ടിപ്പറുകള്‍ അപകടം വിതച്ചപ്പോള്‍ സമയ നീയന്ത്രണം ഏര്‍പ്പെടുത്തി.. അതു പാലിക്കുന്നുണ്ടോ
ആവോ... നമ്മുടെ നാട്ടില്‍ മനുഷ്യ ജീവനു പുല്ലുവിലയാണു കൊടുക്കുന്നതു.. ഇവിടെ സാധാരണക്കാര്‍ക്കു എന്തു
സംഭവിച്ചാലും കുഴപ്പമില്ല.. എന്തായാലും വേണ്ടപ്പെട്ടവര്‍ എല്ലാം സുരക്ഷിതരായല്ലേ യാത്ര ചെയ്യുന്നേ!!....
ഈ അവസ്ഥ മാറണം കൃത്യമായി അപകടങ്ങളെ അവലോകനം ചെയ്യുകയും അതു ഒഴിവാക്കാനായി ജനങ്ങളെ
ബോധവത്കരിക്കുകയും വേണ്ട നടപടികള്‍ എടുക്കുകയും വേണം അല്ലാതെ ഒരു കമ്മീഷനേയും വച്ചു അപകടത്തെക്കുറിച്ചു
അന്വേഷിക്കാന്‍ നടന്നാല്‍ വീണ്ടും പല ഭാവത്തിലും പല രൂപത്തിലും ഇതാവര്‍ത്തിക്കപ്പെടും ...
No comments:
Post a Comment