ഇന്നലെ ഏകദേശം സമയം 3 മണികഴിഞ്ഞാണു ഒരു സ്ഥലം വരെ പോകാം എന്നു കരുതി 2 വീലര്‍ ഒക്കെ ആയി ഇറങ്ങിയേ..
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി ഭയങ്കര വെയില്‍ എന്തിനാ വെറുതേ ഉള്ള ഗ്ലാമര്‍
കളയുന്നേ... അല്ലേലും ഈ സോഫ്ടുവെയര്‍ എഞ്ചിനീയേര്‍സിന്‍റെ കാര്യം ഇതാണെന്നായിരിക്കും നിങ്ങള്‍ പറയുന്നേ.. അല്ല കെട്ടോ
രാവിലെ നന്നായി വെയില്‍ കൊണ്ടകാരണം ആണു ബസിനു പോകാന്‍ തീരുമാനിച്ചേ... അങ്ങനെ ഒരു സ്വകാര്യ ബസില്‍ കയറിയി...
നല്ല വേയില്‍ കാരണം എല്ലാവരും വെയില്‍ അടിക്കാത്ത ഭാഗത്തെ സീറ്റിലായിരുന്നു ഇരുന്നിരുന്നേ... അപ്പുറത്തും കുറേ
ആള്‍ക്കാര്‍ ഉണ്ടു.. ആ കൂട്ടത്തില്‍ ശ്രദ്ധിച്ചപ്പോഴാണു കക്ഷിയെ കണ്ടേ.. തൂണിന്‍റെ മുകളില്‍ തലയും ചാരി ആ രണ്ടു
സീറ്റില്‍ ഒറ്റക്കിരുന്നു യാത്ര ആണു... ഇടക്കിടക്കു ബ്രേക്കിടുമ്പോള്‍ ചേട്ടന്‍റെ തല ആ കമ്പിയില്‍ നിന്നും തെന്നി മാറും ...
ചേട്ടന്‍ പിന്നേയും ഒരുവിധം തല എടുത്തു കമ്പിയില്‍ ചാരി വീണ്ടും ഉറക്കം തുടരും ... അപ്പോഴാണു എനിക്കു കതിയേ
ആളു ഫോമിലാണു... അങ്ങനെ കുറച്ചു യാത്ര ഇങ്ങു കഴിഞ്ഞു എതിയപ്പോള്‍ കൂടുതലാള്‍ക്കാര്‍ കയറാന്‍ തുടങ്ങി..
അങ്ങനെ ചേട്ടന്‍ ഇരുന്ന ആരണ്ടു സീറ്റിലെ ഒരെണ്ണം മാത്രമുണ്ടു കാലി ആയിട്ടു.. ആദ്യം അത്യാവശ്യം പ്രായമായ ഒരു
ചേട്ടന്‍ വന്നു അവിടെ ഇരിക്കാന്‍ ഒരു ശ്രമം നടത്തി.. ഒരു രക്ഷയുമില്ല ആളു വിളി കേള്‍ക്കുന്നുണ്ടു.. പക്ഷേ ഒരു
പ്രതികരണവും ഇല്ല... വെറുതേ വേലിയില്‍ കിടക്കുന്ന അല്ല കമ്പിയില്‍ കിടക്കുന്ന പാമ്പിനെ എന്തിനാ എടുത്തു തോളെ ഇടുന്നേ
എന്നു കരുതി മുന്നിലിരുന്ന വേറെ ഒരു ചേട്ടന്‍ സീറ്റു കൊടുത്തു ആ പ്രായമായ ആള്‍ക്കു.. കുറച്ചു കൂടി ദൂരം പോയപ്പോള്‍
ഒരു പയ്യന്‍ കയറി.. അവന്‍ സീറ്റൊക്കെ കിടക്കുന്നതു കണ്ടു
ഓടി ഇരിക്കാനായിട്ടാണു വന്നേ..
ചേട്ടന്‍റെ അടുത്തു വന്നു വിളി തുടങ്ങി, ചേട്ടാ ഒന്നൊതുങ്ങാമോ ഞാനും കൂടി
ഇരുന്നോട്ടെ... തെന്നിപ്പോയ തല ഒന്നുയര്‍ത്തി നോക്കി ചേട്ടന്‍ പറഞ്ഞു, "അതിനെന്നാ മോന്‍ കയറി ഇരുന്നോ??"... ദാ വീണ്ടും
പോകുന്നു ചേട്ടന്‍റെ തല താഴോട്ടു...
ആ അവിടെ കിടക്കട്ടെ!!! എന്നു കരുതി ചേട്ടന്‍ തല താഴോട്ടു ഇട്ടായി ഉറക്കം
... പയ്യന്‍ വീണ്ടും വിളിച്ചു, "ചേട്ടാ ഞാനും കൂടി??"..
"ഡെയ്‌യ്... നീ ഇരുന്നോ ഞാന്‍ ഇവിടെ ഇരുന്നോളാം" ...
രക്ഷയില്ല ചേട്ടനു തല ഒന്നും പൊങ്ങുന്നില്ല... എന്നാല്‍ ചേട്ടന്‍ ഇരിക്കുന്നതിന്‍റെ ഉള്ളിലെ സീറ്റില്‍ കയറി ഇരിക്കാന്‍ നോക്കി പയ്യന്‍ പക്ഷെ കാല്‍ ഒരെണ്ണം കന്യാകുമാരിയിലേക്കാണു നീട്ടിയിരിക്കുന്നതെങ്കില്‍ മറ്റേതു കാസര്‍കോട്ടേക്കാ.. പാവം പയ്യന്...
എന്തോന്നെഡെയ് ഇതെന്തോന്നു ജന്മം എന്ന നോട്ടവും നോക്കി നിന്നു യാത്ര തുടര്‍ന്നു.. പിന്നെ സ്റ്റാന്‍ഡ് ആയപ്പോള്‍ എന്തു സംഭവിച്ചു എന്നു ഞാന്‍ നോക്കിയില്ല...
ബസു മാറി അടുത്ത ബസില്‍ കയറി ഞാന്‍ യാത്ര വീണ്ടും തുടങ്ങി .... അതു ഒരു ചെറിയ ബസു ആയിരുന്നു.. തികച്ചു ഒരാള്‍ക്കേ നടുക്കു നില്കാന്‍ പറ്റൂ.. അങ്ങനെ യാത്ര തുടങ്ങി ടിക്കറ്റോക്കെ എടുത്തു കുറച്ചിങ്ങു മാറിയപ്പോഴാണു എന്‍റെ സീറ്റില്‍ ചാരി നില്‍ക്കുന്ന ആ അടുത്ത പാമ്പിനെ ശ്രദ്ധയില്‍ പെട്ടതു.. കണ്ടക്ടര്‍ വന്നു ടിക്കറ്റ് എടുത്തോ എന്നു ചോദിച്ചു..
"ഏറ്റുത്തില്ലടാ പൂവ്വേ ഞാന്‍ ഒന്നു നിക്കട്ടേ എന്നിട്ടെടൂക്കാം "...
കണ്ടക്ടര്‍ പതുക്കെ പറയുകയും ചെയ്തു, "ചേട്ടന്‍ നേരേ നിന്നിട്ടു ഇന്നു ടിക്കറ്റു എടുത്തതു തന്നെ" എന്നു....
പാമ്പാണേലും ഇവനിട്ടു ഒരു പണി കൊണ്ടുക്കാം എന്നു കരുതി ചേട്ടന്‍ 500 ന്‍റെ നോട്ടാണു എടുത്തു കൊടുത്തേ..
അതിനു മുന്‍പു ആരോടോ ചില്ലറയില്ലേ എന്നു ചോദിക്കുന്നതു പുള്ളി കേട്ടുകാണണം ..
എവിടെക്കാണു എന്നു ചോദിച്ചപ്പോള്‍ ഒരു 4.50 ടിക്കറ്റാണു വേണ്ടതു എന്നു പറയുകയും ചെയ്തു...
കണ്ടക്ടറിനു കാര്യം മനസ്സിലായി ഇവന്‍ പണി വയ്ക്കാനുള്ള പരിപാടി ആണു എന്നു.. കണ്ടക്ടറും തിരിച്ചു ഒരു പണി കൊടുത്തു 10 കെട്ടു മാറ്റി വച്ചിരുന്നതു അങ്ങു പൊട്ടിച്ചു..
ഹഹ ഒരു 48 എണ്ണം അങ്ങെടുത്തു കൊടുത്തു..
ചേട്ടന്‍ എണ്ണി നോക്കു കുറവുണ്ടേല്‍ തരാം എന്നായി കണ്ടക്ടര്‍ ... പാവം നേരേ നിക്കാനേ പറ്റുന്നില്ല അപ്പോഴാ കൈ ഒക്കെ വിട്ടു ഇതെണ്ണാന്‍ പോക്കുന്നേ.........
ചേട്ടന്‍ പറഞ്ഞു "കുഞ്ഞേ ഇതു കൃത്യം ഉണ്ടോടേയ്.. നീ എങ്ങനേലു ഒരു നൂറിന്‍റെ ആക്കി കൊടടേയ്.. ചേട്ടന്‍ ഈ പരവത്തില്‍ എണ്ണിയാല്‍ അങ്ങെത്തൂല്ലടേയ്.. "
കണ്ടക്ടര്‍ അടുത്ത ആള്‍ക്കു ടിക്കറ്റു കൊടുക്കുന്നതിന്‍റെ ഇടക്കു ചേട്ടന്‍ എണ്ണാന്‍ ഒരു ശ്രമം നടത്തി.. ഡ്രൈവര്‍ ബ്രേക്കു പിടിച്ചകാരണം അടുത്തു നിന്നിരുന്ന ചേട്ടന്‍റെ മുതുകത്താ ആ എണ്ണല്‍ അവസാനിച്ചേ..
"ചേ എണ്ണോം തെട്ടിച്ചു ഡെയ് ഇത്തിരി പതുക്കേ ഒക്കെ ചവിട്ടെഡെയ്.. പ്രായമായ ആള്‍ക്കാരൊക്കെ വണ്ടിയിലുള്ളതാ ബാക്കിയുള്ളവനാണേല്‍ നേരേ നില്‍ക്കനും പറ്റുന്നില്ല അപ്പോഴാ അവന്‍റെ ഒരു ചവിട്ടു"...
പിന്നേം എണ്ണി തുടങ്ങി എങ്കിലും പൂര്‍ത്തി ആക്കാന്‍ പറ്റിയില്ല.. ഒടുവില്‍ കണ്ടക്ടര്‍ തന്നെ പറഞ്ഞു ദാ ഒരു 10 ന്‍റെ കുറവുണ്ടു പിടിച്ചോ എന്നു..
എന്തായാലും കിട്ടിയതു വാങ്ങി പോക്കറ്റിലിടുകേ ചേട്ടനു നിവൃത്തി ഉള്ളായിരുന്നു...
No comments:
Post a Comment