Monday, April 12, 2010

മുണ്ടൂരാന്‍റെ പഴം പുഴുങ്ങല്‍ ......

ഇതു ഭ്രമരാലയം കഴക്കൂട്ടത്തുനിന്നും കിഴക്കുമാറി ശ്രീകാര്യം എത്തുന്നതിനു മുന്‍പായി ഉള്ള കാര്‍ കമ്പനിയുടെ  നേരെ എതിരെ ഉള്ള വീടു.. കണ്ടാല്‍ തന്നെ അറിയാം ഒരു വശപ്പിശകുണ്ടെന്നു.. ഇനി അവിടെ താമസിക്കുന്നവരുമായിട്ടു സംസാരിക്കുകയാണെങ്കില്‍ ആ സംശയം വെറുതെ അല്ല എന്നു മനസ്സിലാകും .. അങ്ങനെയുള്ള ആ വീട്ടില്‍ ഞങ്ങള്‍ 6 പേര്‍ ഇപ്പോള്‍ താമസിക്കുന്നു.. ഭ്രമരം മൂത്ത ചില ആള്‍ക്കാരെ ഞങ്ങള്‍ പെണ്ണു കെട്ടിച്ചു വിട്ടു... ബാക്കി ഇനി അവളുമാരു നോക്കിക്കോളും .. അങ്ങനെ താമസിക്കുന്ന ഒരു ദിവസം .. ആഴ്ചാവസാനങ്ങളില്‍ ഞാന്‍ അവിടെ നില്‍ക്കുന്നതു കുറവാണു.. പിന്നെ ജോലി ചെയ്യുന്നതു ഐ ടി മേഖലയില്‍ ആയതു കാരണം ഏതു അവധി ദിവസവും പ്രവര്‍ത്തി ദിവസമാകാം .. അതിപ്പൊ ഓണമായാലും പെരുന്നാളു ആയാലും ഈ ക്ലൈന്‍റു എന്നു പറഞ്ഞ ആള്‍ക്കാര്‍ക്കു അതു മനസ്സിലാവില്ല.. അങ്ങനെ ആയതു കൊണ്ടാണു ആ ആഴ്ച്ചാവസാനം ഞാന്‍ വീട്ടിലേക്കു പോരാതെ ഭ്രമരാലയത്തില്‍ തന്നെ തങ്ങി.. നേരം വെളുത്തു സുര്യന്‍ മുഖത്തടിച്ചിട്ടോന്നും എഴുന്നേറ്റില്ല.. ഒടുവില്‍ ഒരു വിധം എഴുന്നേറ്റു .. അന്നാണേല്‍ ഭക്ഷണം പാകം ചെയ്യാന്‍ വരുന്ന ചേച്ചി വന്നില്ല... അതുകാരണം മുണ്ടുരാന്‍ അന്നു ചാര്‍ജ്ജു ഏറ്റെടുക്കാം എന്നു പറഞ്ഞു... പറഞ്ഞപ്പോള്‍ ഞങ്ങളും വിചാരിച്ചു അവന്‍റെ ആഗ്രഹം അല്ലേ.. പാചകം ഒക്കെ അറിയാമായിരിക്കും ... അവനു ഒരു ചാന്‍സു കൊടുത്തില്ല എന്നു വേണ്ട എന്നു കരുതി... അങ്ങനെ അവന്‍ പോയി ബ്രെഡും പഴവും പാലും ഒക്കെ വാങ്ങി വന്നു.. അപ്പോഴേക്കും ചായ ശരിയാക്കാനായി കണിയാര്‍ എത്തി.. പഴം പുഴുങ്ങാനായി മുണ്ടൂരാന്‍ ഒരുക്കങ്ങള്‍ തുടങ്ങി.. അവന്‍റെ പഴം മുറിക്കല്‍ ഒക്കെ കണ്ടപ്പോള്‍ തിന്നാനൊക്കെ റെഡിയായി പൂവനും മിട്ടുമോനും ഒക്കെ പല്ലു തേച്ചു റെഡിയായി.. അങ്ങനെ മുണ്ടൂരാന്‍ ചരുവം ഒക്കെ അടുപ്പത്തു വച്ചു സ്റ്റൌ കത്തിച്ചു.. ഞങ്ങളെല്ലാം വിചാരിച്ചു വെള്ളം ഒക്കെ തിളപ്പിച്ചു പുഴുങ്ങാന്‍ ഉള്ള പരിപാടി ആയിരിക്കും എന്നു കരുതി നോക്കിയിരിക്കുവായിരുന്നു.. അപ്പോഴേക്കും മുണ്ടൂരാന്‍ ദാ ചൂടായിരിക്കുന്ന ചരുവത്തിലേക്കു വെള്ളം പോലും ഒഴിക്കാതെ പഴം മുറിച്ചതെടുത്തിട്ടു... പദ്ധതി പണി പാളുകയാണെന്നു മനസ്സിലായ മിട്ടുമോന്‍ പെട്ടെന്നു തന്നെ സ്റ്റൌ അങ്ങു ഓഫ് ചെയ്തു .. ഭാഗ്യം അടിയില്‍ കിടന്ന കുറച്ചു പഴത്തിന്‍റെ ഒരു വശം മാത്രം ഒരു കരിവു വീണുള്ളു.. എന്തായാലും മൂണ്ടൂരാന്‍ തന്‍റെ പദ്ധതിയില്‍ നിന്നും ആയുധം വച്ചു കീഴടങ്ങി.. പിന്നെ ചര്‍ച്ചയായി എങ്ങനെ പഴം പുഴുങ്ങാം .. കുക്കറില്‍ വച്ചാലോ എന്നായി പൂവന്‍ .. പക്ഷെ പഴം എങ്ങനെ ആവി കൊള്ളിക്കും ... പഴം മുറിച്ചകാരണം വെള്ളത്തില്‍ ഇടാന്‍ പറ്റില്ല.. ഒടുവില്‍ തീരുമാനം ആയി ഇഡിലി പാത്രത്തിന്‍റെ തട്ടു കുക്കറില്‍ ഇറക്കി പഴം അതില്‍ വച്ചു പുഴുങ്ങാം എന്നു തത്വത്തില്‍ തീരുമാനം ആയി.. പിന്നത്തെ സംശയം കുക്കറിന്‍റെ ഗ്യാസു പോകാതിരിക്കാനുള്ള ടോപ്പു ഇടണോ വേണ്ടയോ എന്നായി... ഗ്യാസു മുഴുവാനായി അതില്‍ കിടന്നാല്‍ പ്രഷര്‍ മുഴുവന്‍ മൂലം പഴം പായസത്തിന്‍റെ പരുവം ആകുമോ എന്നു സംശയം മൂലം ആ സാധനം ഇട്ടില്ല.. കുറച്ചു നേരം വച്ചിട്ടു ഗ്യാസു നിറുത്തി..
പക്ഷെ പഴത്തിനു വലിയ ഭാവഭേദങ്ങള്‍ ഒന്നുമില്ലായിരുന്നു.. കാത്തിരിപ്പു മാത്രം മിച്ചം .. പിന്നെ ഗ്യാസു ഒന്നും കളയാതെ തന്നെ വേവിക്കാം എന്നു തീരുമാനം ആയി.. പായസം എങ്കില്‍ പായസം ഇന്നൊരു തീരുമാനം ഉണ്ടാക്കണം .. അങ്ങനെ ഒടുവില്‍ രണ്ടും കല്പിച്ചു ഇറങ്ങി... എന്തായാലും ഞാന്‍ തന്ത്രപരമായി നീങ്ങിയ കാരണം രക്ഷപെട്ടു.. വെറുതെ എന്തിനാ ഈ പഴം ഒക്കെ പുഴുങ്ങുന്നെ എന്നു കരുതി ബ്രെഡിന്‍റെ ഒപ്പം പച്ചക്കു തന്നെ കഴിച്ചു... ഹഹ...
അവസാനം എന്തായാലും പഴം പുഴുങ്ങി എടുത്തു അല്പം വൈകി ആണേലും ...

No comments:

Post a Comment