Saturday, April 17, 2010
പുകയുന്ന തരൂര്‍ വിവാദം ....
വളരെ വൈകി എന്നറിയാം എന്നാലും ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയിലും ഒരു ക്രിക്കറ്റ് സ്നേഹി എന്ന നിലയിലും സര്‍വ്വോപരി ഒരു കേരളീയന്‍ എന്ന നിലയിലും എങ്ങനാ അഭിപ്രായം പറയാതെ ഇരിക്കുന്നെ.. ഇവിടെ ഈ കത്തുന്ന വിവാദം തുടങ്ങിയതു കേരളത്തിനു ഒരു ഐ പി എല്‍ ടീം വന്നു കുറച്ചധികം ദിവസം കഴിഞ്ഞാണു.. ആരും മറക്കരുതാത്ത ഒരു കാര്യം ഉണ്ടു... ആദ്യം വളരെ ലഘുവായിരുന്ന നടപടി ക്രമങ്ങളും താരതമ്യം ചെയ്തു നോക്കുമ്പോള്‍ കുറവുമായിരുന്ന ഒരു ബാങ്ക് ഗ്യാരന്‍റി ആയിരുന്നു.. പിന്നീടു പൊടുന്നനേ അതു മാറ്റി വന്‍തുകയുടെ ബാങ്കു ഗ്യാരന്‍റി ആവശ്യപ്പെട്ടു.. അതോടെ കേരളത്തില്‍ നിന്നടക്കമുള്ള പല നിക്ഷേപകരും അതില്‍ നിന്നും പിന്മാറി... പിന്നെ ലേലം കൈ വിടും എന്നുറപ്പായപ്പോഴോ എന്തോ പഴയ ചട്ടങ്ങള്‍ തിരിച്ചു കൊണ്ടു വന്നു.. അങ്ങനെ ലേലം നടന്നു.. കേരളത്തില്‍ നിന്നും ഒരൂ ടീം എന്നുള്ളതു അപ്പോഴേക്കും എല്ലാവരും ഉപേക്ഷിച്ചിരുന്നു... എല്ലാവരേയും ഞെട്ടിച്ചു കൊണ്ടാണു ആ വാര്‍ത്ത പുറത്തു വന്നതു കേരളത്തിനും ഒരു ടീം കൊച്ചി ആസ്ഥാനം ആവും എന്നായിരുന്നു ആ വാര്‍ത്ത.. എല്ലാവരും അതു ആഘോഷമാക്കി എന്നു പറയാം .. നമ്മുടെ മന്ത്രി തരൂരിന്‍റെ നേതൃത്വത്തിലായിരുന്നു എന്നറിഞ്ഞപ്പോള്‍ എല്ലാവരും അദ്ദേഹത്തെ വാനോളം പുകഴ്ത്തി.. പിന്നെ പെട്ടെന്നായിരുന്നു പല വാര്‍ത്തകളും പരന്നതു കേരള ടീമിന്‍റെ ആസ്ഥാനം മാറ്റും .. പിന്നെയുള്ള വാര്‍ത്ത സുനന്ദയുമായുള്ള ബന്ദത്തെക്കുറിച്ചും ആ വ്യക്തിക്കുള്ള ടീമിന്‍റെ ഓഹരിയിലുള്ള പങ്കിനെക്കുറിച്ചും ആയിരുന്നു... പിന്നെ പലരുടേയും ആവശ്യം മന്ത്രിയുടെ രാജിയും മറ്റുമായിരുന്നു... മന്ത്രിക്കു ഇതൊരു ബിസിനസ്സു ആക്കാനായിരുന്നു എങ്കില്‍ അദ്ദേഹത്തിനു എന്തിനു മുന്നില്‍ നിന്നും പടനയിക്കണമായിരുന്നു.. പുറകില്‍ നിന്നും ചരടുവലികള്‍ മാത്രം നടത്തിയാലും അദ്ദേഹത്തിനു അങ്ങനെ ഒരു കാര്യം നേടിയെടുക്കാന്‍ ആവുമായിരുന്നില്ലേ??.. ഞാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെ ആളോ അദ്ദേഹത്തിന്‍റെ എതിര്‍പാര്‍ട്ടിയുടെ എതിരാളിയോ ഒന്നും അല്ല... അദ്ദേഹം മുന്നില്‍ നിന്നും നയിച്ചപ്പോള്‍ എത്രപേര്‍ പിന്നില്‍ നിന്നും ചരടു വലിച്ചു എന്നു അന്വേഷിച്ചാല്‍ ചിലപ്പോള്‍ അറിയാന്‍ പറ്റുമായിരിക്കും ... എത്രപേര്‍ വിശ്വസിക്കുന്നു എന്നറിയില്ല പക്ഷെ ഞാന്‍ വിശ്വസിക്കുന്ന ഒന്നുണ്ടു അദ്ദേഹം ഇത്രയും പ്രവര്‍ത്തിച്ചതു ഒരു കായിക പ്രേമി എന്ന നിലയിലാണു എന്നാണു.. സ്വന്തം ലാഭേശ്ചക്കു വേണ്ടി ആയിരുന്നെങ്കില്‍ പിറകില്‍ നിന്നു ചരടു വലികള്‍ക്കു മാത്രം നേതൃത്വം കൊടുത്താല്‍ മതിയായിരുന്നു... അതു കൊണ്ടു തന്നെ ഇതിന്‍റെ പേരില്‍ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടതും ഉണ്ടെന്നു തോന്നുന്നില്ല....
Subscribe to:
Post Comments (Atom)
No comments:
Post a Comment