Tuesday, April 20, 2010
ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ ആക്രമിച്ചു...
ഭ്രമരാലയം : കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ തന്‍റെ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന ക്ഷാരത്തെ അമ്മിണിയെ ക്ഷുദ്രജീവികള്‍ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രമിച്ചു... ഭ്രമരാലയത്തിലെ സ്ഥിരം അന്തേവാസിയായ ഇദ്ദേഹം കഴിഞ്ഞ 5 വര്‍ഷത്തിലേറെ ആയി ഇവിടെ കിടക്കുന്നുണ്ടു എങ്കിലും ആദ്യമായാണു ഇതേപോലുള്ള ആക്രമണത്തിനു അകപ്പെടുന്നതു എന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ അറിയിച്ചു.... ഇതുപോലുള്ള ആക്രണമണങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ടു എന്നു ഇവിടുത്തെ മറ്റു അന്തേവാസികളായ മുണ്ടൂരാനേയും കോവാലനേയും ഉദ്ധരിച്ചു മിനിട്സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു... ഏതാനു ദിവസം മുന്‍പു മുണ്ടൂരാനെ സമാന സ്വഭാവമുള്ള ജീവികള്‍ ആക്രമിക്കാന്‍ ശ്രമം നടത്തി എങ്കിലും വളരെ തന്ത്രപരമായി രക്ഷപെട്ടു എന്നാണു ഇദ്ദേഹം അവകാശപ്പെടുന്നതു.. അന്നേദിവസം തന്നെ അടുത്തു കിടന്നുറങ്ങുകയായിരുന്ന കോവാലനെ വിളിച്ചുണര്‍ത്തിയെങ്കിലും അദ്ദേഹം അതൊരു കാര്യമാക്കിയില്ല എന്നാണു മുണ്ടൂരാന്‍ പറയുന്നേ,,, അന്നേ ദിവസം കോവാലന്‍ അനാസ്താപരമായി പ്രവര്‍ത്തിക്കാതിരുന്നെങ്കില്‍ ആ ജീവികളെ അന്നു തന്നെ ഭ്രമരാലയത്തില്‍ നിന്നും തുരത്താന്‍ കഴിയുമായിരുന്നു എന്നു ഇദ്ദേഹം അവകാശപ്പെട്ടു.... ക്ഷുദ്രജീവികള്‍ എന്നു പറയുന്നുണ്ടു എങ്കിലും മറ്റുവല്ല ശക്തികളുടേയും ആക്രമണമാണോ എന്നു പരിശോധിക്കും എന്നു ഭ്രമരാലയ സെക്രട്രറി പൂവന്‍ മൂത്തകുന്നേല്‍ അറിയിച്ചു.... എന്തായാലും ആക്രമണത്തെതുടര്‍ന്നു ക്ഷാരത്തെ അമ്മിണി കിടപ്പു മാറ്റി.. ഇപ്പോള്‍ അദ്ദേഹം മിട്ടുമോന്‍റേയും ടുട്ടുമോന്‍റേയും മുറിയിലേക്കു അതിക്രമിച്ചു കടക്കാനുള്ള ശ്രമം നടത്തി വരുകയാണു....
Subscribe to:
Post Comments (Atom)
No comments:
Post a Comment