ജീവിതത്തില്‍ കുറെ അധികം ഓര്‍മകള്‍ ഉണ്ടെങ്കിലും അതിലെ 2 എണ്ണം ഇന്നോര്‍ത്തു... ഒന്നു ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ പരാജയം ആയിരുന്നെങ്കില്‍ രണ്ടാമത്തേതു അത്യാവശ്യം കുഴപ്പമില്ലാത്ത ഒന്നായിരുന്നു.. ആദ്യത്തേതു നടന്നതു ഇവിടെ ചേര്‍ത്തലയില്‍ വച്ചാണു.. ആരേയോ കാണാനായാണു ഞാന്‍ ചേര്‍ത്തല താലൂക്കു ആശുപത്രിയില്‍ പോയതു.. അതും കഴിഞ്ഞു മടങ്ങുന്ന വഴി അവിടെ ഒരു ഇംഗ്ലീഷു മരുന്നു കടയില്‍ കയറി മരുന്നു വാങ്ങി തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി അവിടെ വന്നതു.. ഞാന്‍ പൈസയും കൊടുത്തു തിരിച്ചു പോരാന്‍ ഇറങ്ങുമ്പോഴാണു ആ മുത്തശ്ശി ആ മരുന്നു കടയില്‍ നിന്നവരോടു ഒരു ചീട്ടു കൊടുത്തിട്ടു ചോദിച്ചതു.. ഒരു നേരത്തെ മരുന്നു വേണം കയ്യില്‍ കാശില്ല.. കടയില്‍ നിന്നവര്‍ പറഞ്ഞു ഇവിടെ മുതലാളി ഇല്ല അവര്‍ക്കു ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു... വീണ്ടും ചോദിച്ചെങ്കിലും അതേ മറുപടി തന്നെയായിരുന്നു അവര്‍ നല്കിയതു.. ഞാനും മറ്റു ചിലരും അവിടെ നില്പുണ്ടായിരുന്നെങ്കിലും ആരുടേയും മുഖത്തേക്കു പോലും ആ മുത്തശ്ശി നോക്കിയില്ല.. അങ്ങനെ തിരിച്ചു നടക്കുമ്പോഴാണു എനിക്കു തോന്നിയതു എന്തുകൊണ്ടു എന്നെക്കൊണ്ടു ആ മരുന്നു വാങ്ങി കൊടുക്കാന്‍ പറ്റില്ല എന്നു.. അപ്പോഴേക്കും സമയം കഴിഞ്ഞു പോയിരുന്നു .. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മുത്തശ്ശിയെ കണ്ടില്ല.. ഒരു പക്ഷെ അവര്‍ ചോദിച്ചുരുന്നെങ്കില്‍ കൊടുത്തു പോയേനേ , അതു ചോദിക്കാതെ ചെയ്യുകയായിരുന്നു ശരിക്കും വേണ്ടതു.. എത്ര വര്‍ഷം കഴിഞ്ഞിരിക്കുന്നു ഇന്നും മറക്കാതെ ആ ഓര്‍മ്മ മനസ്സിന്‍റെ കോണില്‍ എവിടേയോ കിടന്നു കുത്തി നോവിക്കുന്നു..
രണ്ടാമത്തേതു വളരെ ചെറുതും പക്ഷെ ഓര്‍ത്തുനോക്കുമ്പോള്‍ അഭിമാനം തോന്നുന്നതും ആയിരുന്നു .. അന്നു ഒരു വെള്ളിയാഴ്ച്ച ജോലിയും കഴിഞ്ഞു ബഗ്ലൂരിലെ എം ജി റോടിലേക്കു നടക്കുന്ന വഴി.. ഫുട്പാത്തിലൂടെ ഓടി വരുമ്പോഴാണു ഒരു കല്ലില്‍ തട്ടിയതു.. ഞാന്‍ വീഴാനായി പോയി എങ്കിലും കഷ്ടിച്ചു രക്ഷപെട്ടു.. പക്ഷെ ഞാന്‍ തിരിച്ചു ആ കല്ലു എടുത്തു മാറ്റിയിട്ടാണു നടപ്പു തുടര്‍ന്നതു.. അപ്പോള്‍ അതു വഴി വന്ന ഒരാള്‍ തോളത്തു തട്ടി അഭിനന്ദിച്ചു.. എന്താണെന്നു എനിക്കു പിന്നെയാ മനസ്സിലായേ ശരിയാണു നമ്മള്‍ പലരും നടന്നു പോകുമ്പോള്‍ ഇതുപോലുള്ള എന്തേലും തട്ടിയാല്‍ മൈന്‍ടു ചെയ്യില്ല .. പക്ഷെ ഒരുത്തന്‍ ചെയ്താല്‍ മതി പിന്നെ ആര്‍ക്കും തട്ടി വീഴേണ്ടി വരില്ല.. മാത്രവുമല്ല ഇനി ആരേലും അങ്ങനെ ചെയ്യുന്നതു കണ്ടാല്‍ അഭിനന്ദിക്കാനും മടിക്കരുതു.. രണ്ടും നമ്മുക്കു വളരെ കുറച്ചുപേര്‍ക്കു മാത്രമുള്ള സ്വഭാവമാണു...
No comments:
Post a Comment