Saturday, December 26, 2009

എന്നു തീരും നമ്മുടെ ഈ അക്രമസമരങ്ങള്‍ .......

നമ്മുടെ നാട്ടില്‍ എന്നു സമരം നടത്തിയാലും ആദ്യം ആലോചിക്കുക എന്തെല്ലാം തല്ലി പൊട്ടിക്കാം എന്നും എന്തെല്ലാം കത്തിക്കാം എന്നുമാണ്... പൊതുമുതലല്ലേ കണ്ണില്‍ കണ്ടതെല്ലാം തല്ലിപ്പോട്ടിക്കാന്‍ ഇവര്‍ കാണിക്കുന്ന ഈ ആവേശം കാണുമ്പോള്‍ ഇപ്പോള്‍ തന്നെ എല്ലാം നടത്തും എന്നാണ്... പക്ഷെ എന്നെങ്കിലും ഇതുപോലുള്ള ഒരു സമരം നടത്തിയതു കൊണ്ടു ഏതെങ്കിലും കാര്യം നേടിയതായി ചരിത്രമുണ്ടോ??.. പക്ഷെ എത്രയോ ലക്ഷങ്ങളുടേയും കോടികളുടേയും മുതലാണ് ഇവര്‍ നശിപ്പിച്ചിട്ടുള്ളതു എന്നതിനു ആര്‍ക്കെങ്കിലും വ്യക്തമായ കണക്കുകള്‍ ഉണ്ടോ??... നമ്മുടെ കേരളത്തില്‍ മാത്രമല്ല ഇതുപോലുള്ള സമരം എന്നു ചിലര്‍ ന്യായീകരിച്ചേക്കാം പക്ഷെ നമ്മള്‍ അഹങ്കാരത്തോടെ പറയുന്ന കാര്യം ഓര്‍ക്കുക... കേരളം 100% സാക്ഷരത കൈ വരിച്ചു എന്നുള്ളതു... സ്വന്തം വീട്ടിലെ ഒരു ചില്ലുപോലും എതെങ്കിലും പിള്ളേരു ക്രിക്കറ്റു കളിക്കുന്നതിന്‍റെ ഇടക്കു പൊട്ടിച്ചാല്‍ ബഹളം ഉണ്ടാക്കുന്ന് ഈ മലയാളികള്‍ തന്നെ ആണ് കെ എസ് ആര്‍ ടി സി ബസും പൊതുമുതലും തല്ലിപ്പൊട്ടിക്കാനും മുന്‍പില്‍ നില്‍ക്കുന്നതു... ഒരു പക്ഷെ നമ്മുടെ കേരളീയരില്‍ 90 % ആള്‍ക്കാരും അല്ലെങ്കില്‍ 90% ഇന്ത്യാക്കാരും ഈ അക്രമ സമരത്തോട് അനുകൂലിക്കുന്നവരല്ലായിരിക്കാം പക്ഷെ എന്നിട്ടും എന്തേ നമ്മുക്കിതിനെതിരേ ഒരു ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനം എടുക്കാന്‍ പറ്റുന്നില്ല... നമ്മള്‍ വര്‍ഷങ്ങള്‍ കൊണ്ടു കെട്ടിപ്പെടുക്കുന്ന പൊതുമുതലാണ് ഒരു ദിവസത്തെ സമരത്തിന്‍റെ പേരില്‍ തച്ചുടക്കപ്പെടുന്നതു ... പക്ഷെ ഒന്നോര്‍ക്കുക വീണ്ടും നമ്മള്‍ കൊടുക്കുന്ന കരം കൊണ്ടു വേണം വീണ്ടും ഇതു കെട്ടിപ്പടുക്കാന്‍ ... ഒരു കാര്യം കൂടി ഓര്‍ക്കുന്നതു നല്ലതായിരിക്കും നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജി നമ്മുക്കു സ്വാതന്ത്ര്യം നേടിത്തരുവാനായി സ്വീകരിച്ചതു അഹിംസയില്‍ അടിസ്ഥാനമായിട്ടുള്ള സമരമൂറ ആയിരുന്നു.. പക്ഷെ നമ്മള്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷം കാണിക്കുന്നതെന്താണു???..... ഹര്‍ത്താലിന്‍റേയും ബന്ദിന്‍റേയും പേരില്‍ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി പണിയെടുക്കുന്നവരെ തടയുകയും ചികിത്സയ്ക്കായി ആശുപത്രിയിലേക്കു പോകുന്നവരെ തടയുകയും ചെയ്യുന്നതു എന്തിന്‍റെ പേരിലായാലും നമ്മള്‍ക്കു ഒഴിവാക്കിക്കൂടേ...

Friday, December 25, 2009

അഖില കേരള വെള്ളം കുടി മത്സരം 2009... ചാലക്കുടി കുടിയന്മാര്‍ മുന്നില്‍ ...

ക്രിസ്മസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള വെള്ളകുടിയില്‍ ചാലക്കുടി കുടിയന്മാര്‍ മുന്നേറുന്നു... പതിവു പോലെ ഈ അഘോഷത്തിലെ വെള്ളം കുടി മത്സരത്തിലും ചാലക്കുടിക്കാരെ തോല്പിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ കരുനാഗപ്പള്ളിക്കും ഈ പ്രാവശ്യത്തെ താരോദയമായ ഇരിങ്ങാലക്കുടക്കാര്‍ക്കും കഴിഞ്ഞില്ല... ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ചുള്ള വെള്ളം കുടിയായിരുന്നു ഇന്നലെ നടന്നതു.. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ സ്വന്തം പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയുള്ള ഒരു മത്സരത്തിനൊടുവിലാണ് ചാലക്കുടിക്കാര്‍ കിരീടം ചൂടിയതു..
കേരളം ഒട്ടാകെയുള്ള കുടിയന്മാരെല്ലാം കൂടി ആകെ 26 കോടി രൂപയുടെ മദ്യം അകത്താക്കിയപ്പോള്‍ അതില്‍ 20 ലക്ഷം രൂപയുടെ മദ്യം അകത്താക്കിയാണ് ചാലക്കുടിക്കാര്‍ ശ്രദ്ധേയമായ നേട്ടം കൈ വരിച്ചതു...
കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സപ്പായ കരുനാഗപ്പള്ളിയിലെ കുടിയന്മാര്‍ ഈ പ്രാവശ്യം സ്വന്തം കിരീടം ഇരിങ്ങാലക്കുടക്കാര്‍ക്കു വച്ചു മാറേണ്ടി വന്നു... അയല്‍ക്കാരുടെ മത്സരത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു മത്സരിച്ച അങ്കമാലി കുടിയന്മാര്‍ മൂന്നാം സ്ഥാനത്തെത്തി... ഇനി അറിയേണ്ടതു പുതുവത്സരത്തിനു ആരാണ് കിരീടം ചൂടുക എന്നുള്ളതാണ്... തുടര്‍ച്ചയായ ചാമ്പ്യന്മാരായ ചാലക്കുടി കുടിയന്‍സിനെ മലര്‍ത്തിയടിക്കാന്‍ ഇരിങ്ങാലക്കുടക്കാര്‍ക്കാവുമോ??... അതോ ഇരിങ്ങാലക്കുട കുടിയന്മാരെയും കടത്തിവെട്ടി കരുനാഗപ്പള്ളി കുടിയന്മാര്‍ കിരീടം ചൂടുമോ??... അതോ ഏതെങ്കിലും പുതിയ കുടിയന്‍സിനു ചരിത്രം സൃഷ്ടിക്കാനാവുമോ??... പുതിയ തലമുറയും പഴയ തലമുറയും ഒരുമിച്ചു തോളോടു തോള്‍ ചേര്‍ന്നുള്ള ഈ മത്സരം കടുപ്പമേറിയതായിരിക്കും എന്നതില്‍ സംശയമില്ല...  അവസാന ഉത്തരം അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ....

Monday, December 7, 2009

തമിഴ് നാട്ടിലെ രാഷ്ട്രീയക്കാര്‍ മുതലെടുക്കുന്ന മുല്ലപ്പെരിയാര്‍ ....

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ പേരില്‍ തമിഴ്നാട്ടിലെ പല രാഷ്ട്രീയക്കാരും മുതലെടുക്കലാണ് നടത്തിക്കൊണ്ടിരിക്കുന്നതു... തികച്ചും പ്രകോപനപരമായ രീതിയിലുള്ള ഈ മുതലെടുക്കല്‍ തടഞ്ഞില്ലെങ്കില്‍ അതു ഭീഷണിയാവുന്നതു പാവം കേരളത്തിലെ കുറെ ജനങ്ങളുടെ ജീവനാണ്.. ഇതിനു ആര്‍ക്കാണ് ഒരു പരിഹാരം കാണുവാനാകുക എന്നുള്ളതു കേരളത്തിലെ വേണ്ടപ്പെട്ട എല്ലാവരും ചേര്‍ന്നു എടുക്കേണ്ട ഒരു തീരുമാനം ആണ്... അതു വൈകും തോറും കുറെ ആളുകളുടെ മനസമാധാനം നഷ്ടപ്പെടുക മാത്രമേ ചെയ്യൂ... ഒരു ചെറിയ ഭൂകമ്പത്തിനുപോലും ആയിരങ്ങളുടെ ജീവന്‍ വെള്ളത്തിലാക്കാം അതു ഈ പറഞ്ഞ രാഷ്ട്രീക്കാര്‍ക്കു ആരും അറിയാഞ്ഞിട്ടല്ല പക്ഷെ, രാഷ്ട്രീയക്കാരുടെ കേവലം മുതലെടുപ്പിനു വേണ്ടി മാത്രം അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്നു ചെയ്തു കൊണ്ടിരിക്കുന്നതു... കുടിവെള്ളം മുടക്കും കൃഷി നശിപ്പിക്കും എന്നും എല്ലാം ഈ പറഞ്ഞ സാധാരണക്കാരായ ജനങ്ങളെ പറഞ്ഞു ധരിപ്പിക്കുകയാണ് ചെയ്യുന്നതു... ഇതൊന്നും ഇല്ലാതെ കേരളത്തിനു പുതിയ ഡാം പണിയാന്‍ പറ്റുമെങ്കില്‍ അതു എന്തു വിലകൊടുത്തും തമിഴ്നാട്ടിലെ സാധാരണക്കരിലെത്തിക്കാന്‍ പറ്റുമെങ്കില്‍ അതു ചെയ്യുകയാണ് വേണ്ടതു... കേവലം ചുണ്ണാമ്പും കളിമണ്ണും ഒക്കെ കൊണ്ടു നിര്‍മിച്ച ഈ ഡാമിനു ഇനിയെത്ര നാള്‍ പിടിച്ചു നില്ക്കാനാവും .... എത്രയോ പഠനങ്ങള്‍ നടത്തി പലതിന്‍റേയും റിപോര്‍ട്ടു പുറത്തു വന്നപ്പോള്‍ എല്ലാവരും  ഡാമിന്‍റെ അവസ്ത മോശമാണ് മോശമാണ്.. എന്നാവര്‍ത്തിച്ചു പറഞ്ഞു.... ഇതൊന്നും പോരാഞ്ഞിട്ടു ജലനിരപ്പുയര്‍ന്നപ്പോഴെല്ലാം ചോര്‍ച്ചയുണ്ടായതു എല്ലാവരും അനുഭവിച്ചറിഞ്ഞതല്ലേ.... ഒരുപക്ഷേ ഞാന്‍ സംസാരിച്ചിട്ടുള്ള പല തമിഴ്നാട്ടുകാര്‍ക്കും മുല്ലപ്പെരിയാറില്‍ പുതിയ ഡാമിനു എതിരല്ല... ആര്‍ക്കു എങ്ങനെ ഇതില്‍ ഇടപെടാന്‍ കഴിയും എന്നെനിക്കറിയില്ല പക്ഷെ വൈകും തോറും നഷ്ടപ്പെടുന്നതു നമ്മള്‍ മലയാളികള്‍ക്കു മാത്രമായിരിക്കില്ല അതില്‍ നഷ്ടം തമിഴ്നാട്ടുകാര്‍ക്കും ഉണ്ടായിരിക്കും ... കാരണം ആ ഡാമില്ലെങ്കില്‍ അവര്‍ക്കും ഒരു ജല ശ്രോതസ്സു നഷ്ടപ്പെടില്ലേ??

Thursday, December 3, 2009

ജീവനു വിലകല്പിക്കാത്ത നാടേ ....

കുറച്ചു നാളുകള്‍ക്കു മുന്‍പു ഞാന്‍ എന്തു ഉണ്ടാകരുതു എന്നു ആഗ്രഹിച്ചു എഴുതിയോ
http://apointofthoughts.blogspot.com/2009/09/blog-post_17.html
http://apointofthoughts.blogspot.com/2009/08/blog-post_26.html
അതു നടന്നു എന്നു പറയുമ്പോള്‍ വെറും നിസ്സഹായത മാത്രമാണ്. എനിക്കു തോന്നുന്നതു.. നമ്മുടെ ജല അതോറിറ്റിക്കരും വൈദ്യുത വകുപ്പുകാരും മത്സരിച്ചു റോഡിന്‍റെ ഇരുവശവും പോരാത്തതിനു അതിനൊത്ത നടുക്കും കുഴിച്ചപ്പോള്‍ അവര്‍ക്കു ഒന്നും നഷ്ടമായില്ല.. ഇന്നു പക്ഷെ ആ സുഹൃത്തിന്‍റെ ജീവന്‍ ഇത്രയും അടുത്തു വച്ചു തന്നെ കവര്‍ന്നു പോയി എന്ന വാര്‍ത്തകേട്ടപ്പോള്‍ പലതും പ്രതികരിക്കണമെന്നു തൊന്നി.. പക്ഷെ എങ്ങനെ എന്ന ചോദ്യം ഇപ്പോഴും ബാക്കി.. ഒരു പക്ഷെ റോടിന്‍റെ മദ്ധ്യഭാഗത്തുള്ള കുഴികള്‍ എങ്കിലും നേരേ ചൊവ്വെ അവര്‍ മൂടിയിരുന്നെങ്കില്‍ ഒരു പക്ഷെ ആ ജീവന്‍ അകാലത്തില്‍ പൊലിയുമായിരുന്നില്ല... ഇനിയും ഇതൊന്നും ആരും ശ്രദ്ധിക്കില്ല കാരണം പോയതു ഒരു പാവപ്പെട്ട വീട്ടുകാരുടെ സ്വപ്നങ്ങളണ്... ഇവര്‍ ഇനിയും കുഴിച്ചു കൊണ്ടേ ഇരിക്കും ഇതു പോലെ പലരുടേയും അവസ്ത ഇതു തന്നെ ആയിരിക്കും .. എന്നെങ്കിലും ഒരിക്കല്‍ നമ്മുടെ ഈ ദുരവസ്തയ്ക്കു കാരണമായവരും ഇതില്‍ വീഴും അന്നേ ഇവര്‍ ചിന്തിക്കൂ... മനുഷ്യ ജീവിതത്തിനു വിലകല്പിക്കാത്ത ഒരു സ്ഥലത്തു പിറന്നു വീണതിനു സ്വയം ശപിക്കുകയല്ലാതെ എന്തു ചെയ്യാന്‍ .....

Sunday, November 29, 2009

പരസ്പരം പഴിചാരിയാല്‍ വിലകുറയുമോ??...

നമ്മുടെ ഈ കൊച്ചു കേരളത്തില്‍ വിലക്കയറ്റം തുടങ്ങിയിട്ടു കുറച്ചായി... സംസ്ഥാനത്തു ഒരു പാര്‍ട്ടിയും കേന്ദ്രത്തില്‍ ഒരു പാര്‍ട്ടിയും ഭരിക്കുന്നതു കാരണം അവര്‍ രക്ഷപെട്ടു.. പറയാന്‍ ഒരു കാരണമായല്ലോ?.. കേരളത്തിലെ ഭരണകര്‍ത്താക്കള്‍ പറയും കേന്ദ്രസര്‍ക്കാരും അവരുടെ നയങ്ങളുമാണ്. വിലക്കയറ്റത്തിന്‍റെ ഉത്തരവാദികള്‍ എന്നു... ഇതു തന്നെ ഇവിടുത്തെ പ്രതിപക്ഷവും കേന്ദ്രത്തിലെ പാര്‍ട്ടികളും പറയും കേരളത്തിലെ ഭരണവര്‍ഗ്ഗമാണ്. അതിനു ഉത്തരവാദികള്‍ എന്നു.. പാവം ജനം എന്തു പറയും അല്ല എങ്കില്‍ എന്തു മനസ്സിലാക്കും .. എല്ലാവരേയും ഈ പാവം ജനം തന്നെ അല്ലേ തിരഞ്ഞെടുത്തേ.. അങ്ങനെ ഒരു തെറ്റല്ലേ അവര്‍ ചെയ്തുള്ളു ... എല്ലാം കൂടി ഫ്രീ ആയിട്ടോ അല്ല എങ്കില്‍ പത്തു വര്‍ഷം മുന്‍പുള്ള വിലക്കോ കൊടുക്കണം എന്നും പറയുന്നില്ല... കാരണം ഒരു പരിധി വരെ ഈ പറഞ്ഞ ജനത്തിനു ഉണ്ടല്ലോ ഒരു പങ്കു... പണ്ടു നെല്ലു വിളഞ്ഞ പാടങ്ങളോക്കെ തരിശിട്ടപ്പോള്‍ കുറച്ചു കര്‍ഷകര്‍ക്കെങ്കിലും അതിനൊടു പൊരുത്തപ്പെടാന്‍ കഴിഞ്ഞുകാണില്ല.. എന്നിട്ടും വിതച്ചു വിളഞ്ഞ നെല്ലു കൊയ്തു കയറ്റാന്‍ മാര്‍ഗ്ഗമില്ലാതായപ്പോള്‍ അവര്‍ക്കു മറ്റൊരു മാര്‍ഗ്ഗമില്ലാതായിരുന്നു ... കുറെ ഒക്കെ തൊഴിലാളികള്‍ എലിപ്പനിയേയും മറ്റും പേടിച്ചപ്പോള്‍ മറ്റുള്ളവര്‍ക്കു അതിലെ താല്പര്യം കുറഞ്ഞു.. പക്ഷെ ഈ അവസ്ഥകള്‍ ഒക്കെ മനസ്സിലാക്കാന്‍ നമ്മുടെ കര്‍ഷക സംഘടനകളും ഭരണകൂടവും പരാജയപ്പെട്ടു... കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ പറ്റിയില്ല... അതുകൊണ്ടു തന്നെ കുറച്ചൊക്കെ ജനങ്ങള്‍ അംഗീകരിക്കുന്നു എന്നുള്ളതാണു സത്യം .. പക്ഷെ പരസ്പരം പഴിചാരി ജങ്ങളെ കളിയാക്കുന്നതു അവര്‍ ഒരിക്കലും ആഗ്രഹിക്കാത്തതാണ്.. ഒപ്പം നമ്മുക്കു കഞ്ഞിയും പയറും ഒക്കെ നിറുത്തി കോഴിയും പാലും മുട്ടയും ഒക്കെ കഴിക്കണമെന്നു നമ്മുടെ തന്നെ ജനനേതാവു പറയുകയും .. പിന്നെ അരിയുടെയും സാധനങ്ങളുടേയും വില കൂടിയാലും കുഴപ്പമില്ല ജങ്ങളുടെ പോക്കറ്റില്‍ കാശു ഉണ്ടു എന്നു കൂടി പറയുകയും ചെയ്താല്‍ പാവം ജനം എന്തു ചെയ്യും ....

Friday, November 13, 2009

ഇതിനൊക്കെ പാവം ജനം എന്താ മറുപടി പറയുക....

നമ്മുടെ നാട്ടില്‍ അരി കിട്ടാനില്ല കിട്ടാനില്ല എന്നും പറഞ്ഞു ഭഹളം വയ്ക്കുക.. എല്ലാം കഴിഞ്ഞു ഒരു ദിവസം ഹര്‍ത്താലും ബന്ദും മൂലം അനുവദിച്ച അരി എടുത്തില്ല എന്നു പറഞ്ഞാല്‍ ജനങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ജനനേതാവു പറഞ്ഞാല്‍ ജനം എന്തു മറുപടി പറയും .. പിന്നെയും തീര്‍ന്നില്ല ഹര്‍ത്താലും ബന്ദും കേരളത്തിന്‍റെ ഭാഗമാണെന്നു അംഗീകരിക്കുക കൂടി ചെയ്യുക.. സത്യം തുറന്നു പറഞ്ഞതു കൊണ്ടു സന്തോഷം ... പക്ഷെ ഈ പ്രസ്താവനകള്‍ നടത്തുന്നവര്‍ ഒന്നു മനസ്സിലാക്കുക ഈ സത്യം അറിയാവുന്നതുകൊണ്ടു തന്നെയാണ്. ഇന്നും പല വ്യവസായ സംരഭകരും കേരളത്തില്‍ മുതല്‍ മുടക്കാന്‍ തയ്യാറാവാത്തതു... അറിയില്ല ഒരു പക്ഷെ കുറെയാള്‍ക്കരുടെ ലക്ഷ്യവും ഇതു തന്നെ ആയിരിക്കാം .. ഹര്‍ത്താലുകള്‍ മൂലം നമ്മള്‍ക്കു കേരളീയര്‍ക്കു എന്തെല്ലാം നഷ്ടം ഉണ്ടായി.. ഒരുപക്ഷെ പൊതുമുതല്‍ നശിപ്പിച്ചതിനു ഒരു കണക്കും ഉണ്ടാവില്ല... പിന്നെ ഈ ഹര്‍ത്താല്‍ നടത്തിയ ദിവസങ്ങളില്‍ സ്ഥാപങ്ങള്‍ അടച്ചിട്ടതു വഴി ഉണ്ടാവുന്ന നഷ്ടങ്ങള്‍ എത്രയോ കോടി രൂപയാണ്.. പിന്നെ വഴിയിലായി പൊയ രോഗികള്‍ , പിന്നെയുമുണ്ടു ഒരു പക്ഷെ കോറ്റികള്- പോയതു കണക്കു കൂട്ടിയില്ലെങ്കിലും അന്നന്നത്തെ അന്നത്തിനു വേണ്ടി പണി ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ നാട്ടിലുണ്ടു.. പട്ടിണി കിടന്നിട്ടും പ്രതികരിക്കാത്ത അവരെ കുറിച്ചു ഇവരാരെങ്കിലും ചിന്തിക്കുക പോലും ചെയ്യുന്നില്ലായിരിക്കാം ... ഒടുവില്‍ ഇതാ പുതിയ വെളിപ്പെടുത്തല്‍ കൂടി.. ഓണത്തിനു അനുവദിച്ച കേന്ദ്രവിഹിതമായ അരി എടുക്കാതിരുന്നതിനു ന്യായീകരണമായി പറഞ്ഞതു ഹര്‍ത്താലും ബന്ദും മൂലമാണ്. എന്നു.. പക്ഷെ ഇപ്പോഴും മനസ്സിലാവാത്തതു എങ്ങനേയാണ്. ഈ ഹര്‍ത്താലും ബന്ദും ഈ അരി വിഹിതം എടുക്കാന്‍ തടസ്സമായതു എന്നാണ്.. കേരളത്തില്‍ ഓണക്കാലം മുഴുവന്‍ ഹര്‍ത്താലായിരുന്നോ??.. അതോ ഹര്‍ത്താല്‍ നടത്താന്‍ വല്ല പരുപാടിയും ഇട്ടിരുന്നോ?.. ഇതിനൊക്ക്ക്കെ ആരാണ്. ഒരു മറുപടി പറയുക??.. ഇനി ഒന്നുകൂടി പറഞ്ഞു തരിക ഏതെങ്കിലും ഒരു ഹര്‍ത്താല്‍ നടത്തിയതു വഴി അതിന്‍റെ ഉദ്ദേശ ശുദ്ധി അല്ല എങ്കില്‍ ലക്ഷ്യം കണ്ടിട്ടുണ്ടോ??? ഒരുവട്ടം ആലോചിക്കൂ... നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു 28 സംസ്ഥാനങ്ങളില്‍ എത്ര സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള കലാപരിപാടികള്‍ ഉണ്ടു ... സത്യത്തില്‍ ഇവര്‍ക്കാര്‍ക്കും ജങ്ങളുടെ കാര്യം നോക്കാന്‍ സമയമില്ല എന്നുള്ളതല്ലേ സത്യം ..

Sunday, November 8, 2009

ഭരണപ്രതിപക്ഷവും ആസിയാനും കരാറും കുറെ ആകുലതകളും ....

നമ്മുടെ നാട്ടില്‍ ഇപ്പൊള്‍ പാര്‍ട്ടിക്കാരെല്ലാം കൂടി അലക്കി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ഈ ആസിയാന്‍ കരാറ്... പക്ഷെ

വാസ്തവം എന്നു പറയുന്നതു എന്താണ് ഈ ആസിയാന്‍ കരാര്‍ എന്നുള്ളതു ഒട്ടുമിക്ക സാദാരണ ജനങ്ങള്‍ക്കും അല്ലെങ്കില്‍

ഒരു 99% ജനങ്ങള്‍ക്കും അറിയില്ല എന്നുള്ളതാ സത്യം ... പിന്നെ ഭരണ

പ്രതിപക്ഷ വാഗ്വാദങ്ങള്‍ കേട്ടു ആകെ കുഴങ്ങിയ മട്ടിലാ ഇപ്പോള്‍ സാധാരണ ജനം .. കാരണം മറ്റൊന്നുമല്ല

നമ്മുടെ ഇന്ത്യാ മഹാരാജ്യത്തു എന്തു വികസനവും കൊണ്ടുവന്നാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ പറയും ഇതു നമ്മുടെ

നാടിനു നല്ലതല്ല .. ഇതു നമ്മുടെ നാടിനു ദോഷം ചെയ്യും എന്നൊക്കെ.. ഇതിന്‍റെ ചില ഉദാഹരണങ്ങള്‍ നമ്മുക്കു

കാലത്തിന്‍റെ പുസ്തകത്താള്‍ പുറകിലോട്ടു മറിച്ചാല്‍ കാണാവുന്നതേയുള്ളു... പണ്ടു നമ്മുടെ പഞ്ചായത്തില്‍

കമ്പ്യൂട്ടറുകള്‍ കൊണ്ടുവന്നപ്പോള്‍ അതൊക്കെ തല്ലിപ്പോട്ടിച്ച രാഷ്ടീയക്കരാ നമ്മുടെതു... പിന്നീടൊരിക്കല്‍ എ ഡി ബി

വായ്പയുടെ കാര്യം വന്നപ്പോഴും അവസ്ത മറ്റൊന്നുമല്ലായിരുന്നു... പിന്നീടെന്തുണ്ടായി എന്നുള്ളതും എല്ലാവര്‍ക്കുമറിയാം

..
ഒരു ജനാധിപത്യ രാജ്യത്തു ഏറ്റവും അത്യാവശ്യമായിട്ടുള്ളതാണ്. ഭരണപക്ഷവും ക്രീയാത്മകമായി

പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷവും .. ഭരണപക്ഷം കൊണ്ടുവരുന്ന എല്ലാം വികസനവിരുദ്ധം എന്നു പറയുന്ന ഒരു

പ്രതിപക്ഷത്തെ അല്ല മറിച്ചു വികസനപ്രവര്‍ത്തനങ്ങളെ കക്ഷിഭേദമന്യേ തൊളോടു തോള്‍ ചേര്‍ന്നു

പ്രവര്‍ത്തിക്കുന്ന ഒരു അവസ്ഥ വരണം ... ഇവിടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്ല്യ

പങ്കാളിത്തമായിരിക്കണം ... എന്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും പ്രതിപക്ഷത്തിന്‍റെ

ആശയങ്ങളും ആശങ്കളും ഉള്‍ക്കൊള്ളാന്‍ ഭരണപക്ഷം തയാറാവുകയും ജനങ്ങളെ വേണ്ടപോലെ

വിശ്വാസത്തിലെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കഴിയണം ... അല്ലാതെ ഇലക്ഷന്‍ അടുക്കുമ്പോള്‍ മാത്രം ഭരണ

പക്ഷത്തിന്‍റെ പരാധീനതകളുമായി പ്രതിപക്ഷവും വിശദീകരണവുമായി ഭരണപക്ഷവും വരുന്ന അവസ്ത

തുടരുകയാണെങ്കില്‍ അതു എന്നും വെള്ളം കലക്കി മീന്‍ പിടിക്കുന്നതിനു തുല്ല്യമായിരിക്കും ... ഇലക്ഷന്‍ മീറ്റിങ്ങുകളില്‍

ഇവര്‍ കാണിക്കുന്ന ആവേശത്തിന്‍റെ പകുതി മതി ഇതിനു... ഞാന്‍ ഇത്രയും എഴുതിയതു വായിക്കുകയാണെങ്കില്‍

ചിലരെങ്കിലും പൊട്ടിച്ചിരിക്കും കാരണം മറ്റൊന്നുകൊണ്ടല്ല.. "ഡേയ് ഇവനൊന്നും ഇന്ത്യാ മഹാരാജ്യത്തല്ലേ

ജീവിക്കുന്നതു.. ഇതെല്ലാം എല്ലാ രാഷ്ട്രീയക്കാര്‍ക്കും അറിയാം .. പക്ഷെ അവര്‍ അങ്ങനെ ചെയ്താല്‍ സ്വന്തം

കുഴികുത്തുന്നതിനു തുല്ല്യമാകില്ലേ എന്നു.. "
അപ്പൊള്‍ ഞാന്‍ പറഞ്ഞുവന്നതു ഇവിടെ ഈ ആസിയാന്‍ കരാറെന്നും നെഗറ്റീവ് ലിസ്റ്റ് എന്നും ഒക്കെ പറഞ്ഞു ബഹളം വയ്ക്കാതെ

ഇനിയെങ്കിലും നാട്ടുകാരോടു വ്യക്തമായി പറയുക..
ഞാന്‍ കേട്ടതില്‍ നിന്നും എനിക്കു അറിയാവുന്നതു ... ഇതു ഒരു സ്വതന്ത്ര വ്യാപാര കരാറാണ്.. ഇതു

ഉണ്ടാക്കിയിരിക്കുന്നതു ഏഷ്യന്‍ രാജ്യങ്ങള്‍ എല്ലാം കൂടി ചേര്‍ന്നാണ്... അതുകൊണ്ടു തന്നെ ഇതില്‍ ഒപ്പുവച്ചിട്ടുള്ള

രാജ്യങ്ങള്‍ക്കെല്ലാം തന്നെ അവരവരുടെതായ ഉല്പന്നങ്ങള്‍ മറ്റുരാജ്യങ്ങളില്‍ വ്യാപാരം ചെയ്യുവാനുള്ള

അധികാരം ഉണ്ടു.. ഇനി മറ്റൊരു കാര്യം നെഗറ്റീവു ലിസ്റ്റ് എന്നുള്ളതു വിപണനം ചെയ്യുന്നതിനു പരിമിതി ഉള്ള

ഉല്പന്നങ്ങളുടെ ലിസ്റ്റ് ആണു...
പിന്നെ ഒരു ചോദ്യം ഇതിന്‍റെ ഇടയ്ക്കു ആരോ പറയുന്നതുകേട്ടു ഈ കരാറു നിലവില്‍ വന്നാല്‍ ചാളയും മറ്റും വിലകൂറച്ചു

കിട്ടും എന്നു.. പക്ഷെ ഇപ്പോള്‍ വിലകുറഞ്ഞ ഈ മത്സ്യത്തിനു ഇതിനു വിലകുറച്ചു അതും പുറത്തുനിന്നു ഇറക്കുമതി

ചെയ്തു വില്‍ക്കാന്‍ പറ്റുമോ??..

Saturday, November 7, 2009

മലയാളികളുടെ ഓരോ അവസ്ഥകളേ??....

ദൈവമേ കുട്ടികളുടേതെന്നും പറഞ്ഞു ഒരോ റിയാലിറ്റി ഷോ്‌സ് തുടങ്ങും ... പിന്നെ അവര്‍ വളര്‍ന്നു യുവാക്കളും യുവതികളുമായി പിന്നെ കിളവന്മാരായാലും നിറുത്താത്ത അവസ്ഥ തന്നെ .. ഇതിനൊക്കെ ആയിരിക്കും ഈ കലികാലം കലികാലം എന്നു പറയുന്നതു... എന്തായാലും എല്ലാം ഒരോരുത്തരുടെ കഴിവിനെ കണ്ടെത്തുന്നതു ഓര്‍ത്തു ആശ്വസിക്കാമെങ്കിലും എല്ലത്തിനും ഒരു പരിധി ഒക്കെ ഇല്ലേ??... ഇവര്‍ക്കൊക്കെ ഇതു കഴിഞ്ഞിട്ടു വേണ്ടേ ഈ പിള്ളേര്‍ക്കൊക്കെ പഠിക്കാന്‍ അതു കൂടി ആലോചിക്കേണ്ടേ??.. അവരുടെ പേരിലുള്ള ആവലാധികൊണ്ടൊന്നുമല്ല എന്നാലും ഇതു തന്നെ എന്നും കാണേണ്ടി വരുന്ന ജനങ്ങളുടെ അവസ്ഥ ഓര്‍ത്തിട്ടുള്ള ആവലാധിയും അല്ല.. എല്ലാത്തിനും ഒരു പരിധി ഇല്ലേ? എന്നുള്ളതു കൊണ്ടു മാത്രം .....

Friday, November 6, 2009

ഒരു തീവണ്ടി യാത്ര...

സമയം 4 മണി.. വെള്ളിയാഴ്ച്ചയായാല്‍ ഐ ടി യില്‍ പണി ചെയ്യുന്ന എല്ലാവര്‍ക്കും ഒരു മടിയെന്നോ പനിയെന്നോ ഒക്കെ

പറയാം .. ആഴ്ച്ച അവസാനം അല്ലേ ഇനിയുള്ള പണി ഒക്കെ ചൊവ്വാഴ്ച്ച എന്ന മട്ടാണ്. എല്ലാവര്‍ക്കും .. എന്താ

തിങ്കളാഴ്ച്ച വിട്ടുപോയതെന്നല്ലേ.. രണ്ടു ദിവസത്തെ അവധിയുടെ ഒരു ഹാങ്ങോവര്‍ മാറണമെങ്കില്‍ 1 ദിവസം വേണം 

അതു തന്നെ... പതിവു പോലെ എല്ല ആഴ്ച്ചയും പോയിരുന്ന വണ്ടി ഇല്ലാതിരുന്ന കാരണം തീവണ്ടിക്കു പോകാം എന്നു

വച്ചു.. പുറത്തേക്കിറങ്ങയപ്പോള്‍ സ്ഥിരമായിപ്പോയിരുന്ന വണ്ടിക്കു തന്നെ കൊല്ലം വരെ ലിഫ്ട് കിട്ടി..
അങ്ങനെ അവിടെ എത്തി തീവണ്ടിയില്‍ കയറി.. പതിവിനു വിപരീതമായി തിരക്കു കുറച്ചു കുറവായിരുന്നു.. കയറി

ഒരു സീറ്റൊപ്പിച്ചു..
ആകെ 12 പേര്‍ക്കു ഇരിക്കാവുന്ന ഒരു കൂപ്പ എന്നു തന്നെ പറഞ്ഞേക്കാം അവിടെ 8 പേര്‍ 4 സീറ്റില്‍ രണ്ടു വീതം 

ആസ്വദിച്ചിരിപ്പുണ്ടു...
എന്തായാലും സീറ്റു കിട്ടിയ സ്ഥിതിക്കു നല്ലതൊന്നും നോക്കാന്‍ പോയില്ല...
ഒരെണ്ണത്തില്‍ ഇരിപ്പുറപ്പിച്ചു..
ഇരുന്നു കഴിഞ്ഞപ്പോഴാ മനസ്സിലായേ കൂടെ ഇരുന്ന അപ്പൂപ്പനു കുറച്ചു തടി കൂടുതലാ..
എന്തായാലും ഇരുന്ന സ്ഥിതിക്കു മാറാന്‍ പോയില്ല..
എന്‍റെ ഇടതു വശത്തെ 3 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ മറ്റൊരു അപ്പുപ്പനും ഭാര്യയും ഇരിപ്പുണ്ടു .. അവര്‍ മറ്റൊരാക്കിരിക്കാന്‍ 

പറ്റാത്തവിധത്തില്‍ കാലോക്കെ കയറ്റി വച്ചാ ഇരിപ്പു.. നേരേ മുന്‍പിലുള്ള സീറ്റില്‍ ഇടതു വശത്തു 2 ചെറുപ്പക്കരും 

വലതു വശത്തു ഒരു പയ്യനും ഉണ്ടായിരുന്നു...
അങ്ങനെ യാത്ര തുടങ്ങി...
വട പഴംപൊരി പരിപ്പുവടാ...
വട പഴംപൊരി പരിപ്പുവടാ...

അപ്പൂപ്പനും ഭാര്യക്കും ഒരെണ്ണം കഴിച്ചേക്കാം എന്നു വിചാരിച്ചു ഒരു സെറ്റ് കൊടുക്കാന്‍ പറഞ്ഞു ..
20 രൂപ എന്നു പറഞ്ഞതു ചേട്ടന്‍ പറഞ്ഞു..
വേണ്ടാ...
അങ്ങനേ ഇരിക്കുന്ന ആ സ്ഥലത്തേ അതാ വരുന്നു ഒരു സഹൃദയ...
കുട്ടി വന്ന പാടേ ചുറ്റുപാടും ഒന്നു നോക്കി...
പറ്റിയ സീറ്റുകള്‍ ഒന്നുമില്ല...
ആകെയുള്ളതു ഞാന്‍ ആദ്യം പറഞ്ഞ രണ്ടു പയ്യന്‍മാരുടെ കൂടെയുള്ള സീറ്റ് മാത്രം ....
നോക്കിയിട്ടു കുട്ടിക്കു അത്ര പോരാ...
വേറേ സീറ്റു രക്ഷയില്ലതിരുന്ന കാരണം അവള്‍ പയ്യനോടു കുറച്ചു ഒതുങ്ങി ഇരിക്കാന്‍ 
പറഞ്ഞു അവളും ഇരിപ്പുറപ്പിച്ചു...
ഇരുന്നപാടേ അവള്‍ ഒരു ബുക്കൊക്കെ എടുത്തു വായന തുടങ്ങി...
എന്തോന്നെടെ ഇതു പിള്ളേരൊക്കെ ഫുള്‍ടൈം പഠുത്തം തന്നെ...
പുതിയ പിള്ളേര്‍ക്കൊക്കെ ജാഡ എന്ന ഒരു സാധാനം ​ഉണ്ടെന്നു കേട്ടിട്ടുണ്ടു ഇതാണോ ആവോ??...
യാത്ര തുടര്‍ന്നു... പഠുത്തത്തില്‍ കുട്ടിക്കു അങ്ങടു ശ്രദ്ധ കിട്ടുന്നില്ലേന്നു തോന്നുന്നു.. പതുക്കെ ബുക്കു

മാറ്റി.,.. ദാണ്ടേ അവള്‍ ഒരു ഇംഗ്ലീഷ് മാസിക എടുത്തു... ഇതു അതു തന്നെഡെയ്.. ജാഡ.. അവള്‍ ആദ്യത്തെ പേജൊക്കെ

എടുത്തു വലിയ കാര്യത്തില്‍ മറിച്ചു മറിച്ചു തുടങ്ങി... മാസിക മറ്റോന്നുമല്ല ഫിലിം ഫെയര്‍.. അവള്‍ ഒടുവില്‍ 

ഉദ്ദേശിച്ച പേജോക്കെ എടുത്തു വായനയോടു വായന.. ഇടക്കു മറിച്ചപ്പോള്‍ മനസ്സിലായി ഏതൊ പുതിയ ഹിന്ദി സിനിമ

നടനുമായുള്ള അഭിമുഖം .. ഇതൊക്കെയാ ഇപ്പോഴത്തെ ഒരു ട്രന്‍ഡ് എന്നു എനിക്കും തോന്നി.. തെറ്റു പറയരുതല്ലോ??..

മലയാളത്തിലെ നടന്മാരൊക്കെ കിളവന്മാരായില്ലേ... അവരെ ഒക്കെ എന്തൊന്നിനു നോക്കാന്‍ ... ഇത്രയൊക്കെ ആയപ്പോള്‍ നമ്മുടെ

സഹൃദയന്‍ കയറി ചെറിയ ഒരു ചൊദ്യം 
"എവിടാ പഠിക്കുന്നേ"...
അവള്‍ ആരും കേള്ക്കാതിരിക്കാനാണോ എന്നറിയില്ല...
മാസിക ചുണ്ടത്തു ചേര്‍ത്തു പിടിച്ചാ മറുപടി പറഞ്ഞേ...
അപ്പോഴെക്കും തീവണ്ടി മണ്‍റോതുരുത്തു എന്ന സ്ഥലം കഴിഞ്ഞു...
അവള്‍ തിരിച്ചൊരു റെസ്പോണ്‍സും ഇല്ല എന്നു കണ്ടപ്പോള്‍ അവന്‍ അടുത്ത ചൊദ്യം ചോദിച്ചു.. എന്താണെന്നു എനിക്കും 

മനസ്സിലായില്ലെങ്കിലും അവള്‍ മറുപടി പറഞ്ഞു...
അപ്പോഴൊക്കെ അവള്‍ക്കു ഞാന്‍ മുന്‍പു പറഞ്ഞ സാധനം തന്നെ ജാഡ.. ഇടക്കിടക്കു ചായ ചായ കാപ്പി കാപ്പി എന്നൊക്കെ

പറഞ്ഞു അതു വഴി പോകുമ്പോള്‍ എന്താണെന്നറിയില്ല അവള്‍ അവരെ രൂക്ഷമായി നോക്കുന്നതു എന്തൊക്കേയോ പിറുപീരുക്കുന്ന

പോലെയും എനിക്കു തോന്നി...
പിന്നേയും രണ്ടു ചോദ്യം കൂടി ചോദിച്ചു...
അവള്‍ പതുക്കെ ഉത്തരം പറഞ്ഞതല്ലാതെ തിരിച്ചു ചോദ്യം ഒന്നും ചോദിച്ചില്ല...
കുറച്ചു കഴിഞ്ഞു കരുനാഗപ്പള്ളി സ്റ്റേഷനും കഴിഞ്ഞപ്പോള്‍ അവള്‍ പതുക്കെ അവന്‍റെ അടുത്തു ആദ്യത്തെ

ചോദ്യമായി.. എവിട ചേട്ടന്‍ വര്‍ക്കു ചെയ്യുന്നേ.. അങ്ങനെ പതുക്കെ
അവര്‍ സംസാരം തുടങ്ങി.. ഇതൊക്കെ നടക്കുമ്പോള്‍ അവരുടെ അടുത്തു തന്നെ ഒരു സഹൃദയന്‍ ഇതെല്ലാം 

വീക്ഷിക്കുന്നുണ്ടായിരുന്നു.. ഇടക്കു അവന്‍റെ ഇരിപ്പു കണ്ടാല്‍ നഷ്ടബോധം തോന്നും .. വേറെ ഒന്നും കോണ്ടല്ല.. അവന്‍ സ്വയം 

ഇങ്ങനെ പറയുന്ന പോലെ തോന്നി.. ഇനി അടുത്ത പ്രാവശ്യം മുതല്‍ ഈ വിന്‍ഡോ സീറ്റിലിരിപ്പു നിറുത്തി..അല്ലായിരുന്നെല്‍ 

ഇപ്പോള്‍ ആകുട്ടിയുമായി സല്ലപിച്ചിരിക്കാമായിരുന്നു...
ഇതിന്‍റെയിടയ്ക്കും അവര്‍ പതുക്കെ തമാശകള്‍ ഒക്കെ പറഞ്ഞു ചിരിയും കളിയും ഒക്കെ ആയി... അപ്പോള്‍ ഞാന്‍ എന്‍റെ റൂം 

മേറ്റ് പൂവനെക്കുറിച്ചാ ഓര്‍ത്തേ.. അവന്‍ ഇങ്ങനെ തീവണ്ടിയില്‍ പോയി പല കുട്ടികളുമായും കമ്പനിയായതായിട്ടു

കേട്ടിട്ടുണ്ടു.. എന്തായാലും ഇവന്‍ തരക്കേടില്ല... വെറുമ നിമിഷ നേരം കൊണ്ടല്ലേ ജാഡയൊക്കെയീറ്റു

പണ്ടാരമടങ്ങിയിരുന്ന അവളെ അവന്‍ ചിരിപ്പിക്കന്‍ തുടങ്ങിയതു... അങ്ങനെ ഹരിപ്പാടെത്തി അവര്‍ ഈ വണ്ടിയില്‍ 

വച്ചു പരിചയപ്പെട്ടവരാണെന്നും ആരും പറയില്ലാത്ത അവസ്ഥയായി..
ഇവന്‍റേ കീഴില്‍ കുറച്ചു നാള്‍ ട്രയിനിങ്ങു നടത്തിയാലോ എന്നു പോലും ഞാന്‍ ആലോച്ചിച്ചു...
അപ്പോഴേക്കും അവള്‍ ഒരു പേന ഒക്കെ എടുത്തു ബുക്കില്‍ എന്തോ കുറിക്കുന്നതു കണ്ടു...
എന്താണെന്നു ആദ്യം മനസ്സിലായില്ലെങ്കിലും അവള്‍ കണ്‍ഫേം ചെയ്തപ്പോള്‍ മനസ്സിലായി അതു മറ്റോന്നുമല്ല അവന്‍റെ മൊബൈല്‍ 

നമ്പറാ.. ഇവന്‍ ആളു പുലി തന്നെ..
തിരിച്ചു അവളുടെ നമ്പര്‍ ചോദിച്ചെങ്കിലും 
സ്വന്തമായി മൊബൈല്‍ ഇല്ലാത്ത കാരണം അവള്‍ കൊടുത്തില്ല.. ഹും അവനെ അവളുടെ സുഹൃത്തുക്കളുടെ മൊബൈലീന്നു

വിളിക്കാം എന്ന കരാറൊക്കെ ആക്കി.. അങ്ങനെ അമ്പലപ്പുഴയെത്തി ഞാന്‍ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവന്‍ ഇറങ്ങി..

ഹഹ.. പാവം അവള്‍ ഒരറ്റത്തും നമ്മുടെ മറ്റേ പയ്യന്‍ അങ്ങേ അറ്റത്തും ആയി.....
അങ്ങനെ തീവണ്ടി ആലപ്പുഴയിലേക്കു നീങ്ങി.. അപ്പൊഴും ഞാന്‍ അവളെ നോക്കിയപ്പോള്‍ എന്തോ പിറുപിറുക്കുന്ന പോലെ തോന്നി

നൊക്കിയപ്പോള്‍ ഒരു മുത്തുകൊണ്ടുള്ള മാല കയ്യിലുണ്ടായിരുന്നു.. ചില സന്യാസിമാരൊക്കെ ചെയ്യുന്നപോലെ എന്തോ ചെയ്തു കൊണ്ടേ

ഇരുന്നു.. അപ്പോഴേക്കും നമ്മുടെ ബുക്കു വില്പനക്കാരന്‍ ചേട്ടനെത്തി... ചേട്ടന്‍ വച്ച ബുക്കില്‍ നിന്നും ഒരെണ്ണം അവള്‍

എടുത്തു.. എസ് എം എസ്.. അതാ ബുക്കിന്‍റെ തലക്കെട്ടു .. അവള്‍ ചുമ്മ തുറന്നു നോക്കി... അതോടെ വീണ്ടും പുഞ്ചിരിയായി

മുഖത്തു.. ബുക്കുകാരന്‍ ചേട്ടന്‍ ബുക്കെടുക്കാന്‍ തിരക്കിട്ടു പോകുന്നതിന്‍റെ ഇടക്കു വിളിച്ചു അവള്‍ പൈസയും 

കൊടുത്തു.. അപ്പോഴേക്കും അവള്‍ക്കു ഇറങ്ങാനുള്ള സ്ഥലവും ആയി....

Tuesday, November 3, 2009

ഇതുപോലുള്ള ഇലക്ഷനുകള്‍ നമ്മള്‍ക്കു വേണോ?..

നമ്മുടെ നാട്ടിലെ ഇന്നത്തെ നീയമ വ്യവസ്ത അനുവദിക്കുന്നതു ഒരു പൌരന്‍ എത്ര മണ്ഡലങ്ങളില്‍ വേണമങ്കിലും മത്സരിക്കാനുള്ള സ്വാതന്ത്ര്യവും അതുപോലെ തന്നെ ഒരു പദവി(ജനാധിപത്യത്തില്‍ ) വഹിക്കുമ്പോള്‍ തന്നെ മറ്റൊന്നിനു വേണ്ടി മത്സരിക്കാവുന്നതും ആണ്. പക്ഷെ ഒരേ സമയത്തു ഈ പറഞ്ഞ രണ്ടു പദവിയും കൂടി ഒരേ സമയത്തു വഹിക്കാനും പറ്റില്ല താനും ... അപ്പോള്‍ ഒരാള്‍ രണ്ടെടുത്തു തിരഞ്ഞെടുക്കപ്പെടുകയോ അല്ല എങ്കില്‍ ഒരു പദവി വഹിക്കുന്ന സമയത്തു രണ്ടാമത്തെ പദവിയിലേക്കു മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്താല്‍ ഒരീടത്തു ഈ പറഞ്ഞയാള്‍ക്കു രാജി വയ്ക്കേണ്ടി വരുകയും ... അവിടെ രണ്ടാമതു ഒരിക്കല്‍ കൂടി തിരഞ്ഞെടുപ്പു നടത്തേണ്ടിയും വരുന്നു... ഇങ്ങനെ വരുമ്പോള്‍ ഉണ്ടാകുന്ന ചിലവും വഹിക്കേണ്ടതു പാവം ജനങ്ങള്‍ തന്നെ... ഇത്തരത്തിലുള്ള നീയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടതല്ലേ... ഇപ്പോള്‍ തന്നെ കേരളത്തിലെ അവസ്ത നോക്കൂ... മൂന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പിനു വേണ്ടി വരുന്ന ചിലവു എത്രയാണ്... ഒരു പക്ഷെ ഇതു നമ്മുടെ നീയമ വ്യവസ്തയ്ക്കു ഒഴിവാക്കാവുന്നതായിരുന്നില്ലെ??

Friday, October 30, 2009

സുനാമിയുടെ പേരിലുള്ള ചൂഷണം ...........

നമ്മുടെ നാട്ടില്‍ സുനാമി ഉണ്ടായിട്ടു വര്‍ഷം മുന്നാലഞ്ച് കഴിഞ്ഞു.. അതിന്‍റെ പേരില്‍ പിരിവെടുക്കാത്ത പാര്‍ട്ടികളോ സഘടനകളോ ഉണ്ടോ എന്നുള്ളതു സംശയമാണ്.. ഒരു പക്ഷേ അവിടെ നഷ്ടപ്പെട്ട ജീവന്‍റെ ഒഴികെയുള്ളതിനേക്കാളും എത്രയോ മടങ്ങു പലരുടെ കയ്യില്‍ നിന്നായിട്ടു പിരിച്ചും കാണും .. ഇതെല്ലാം പോയിട്ടു സ്വദേശവും വിദേശവുമായ സര്‍ക്കാരുകളുടെ സഹായങ്ങള്‍ വേറെയാണ്.. പക്ഷെ ഇതിലെ എത്ര ശതമാനം യഥാര്‍ത്ഥ അവകാശികള്‍ക്കു കിട്ടി എന്നറിയണമെങ്കില്‍ നിങ്ങള്‍ ഇതുണ്ടായ സ്ഥലത്തു ചെന്നു നോക്കിയാല്‍ അറിയാം ... ഇത്രയും നാളായിട്ടും അനുവദിച്ചു കിട്ടിയ തുക വേണ്ടപോലെ വിനിയോഗിക്കുവാനും മറ്റും കഴിഞ്ഞില്ലെങ്കില്‍ നമ്മള്‍ ആരോടാ പരാതിപറയുക.. എന്തായാലും ഒരു സുനാമിയുടെ പേരില്‍ പലരുടേയും കീശകള്‍ നിറഞ്ഞുകാണണം .. ഒരുപക്ഷേ സുനാമിക്കു ഇരയായ ജനം ​ഇതൊരിക്കലും സംഭവിക്കരുതേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ നേരത്തേ പറഞ്ഞകൂട്ടരുടെ പ്രാര്‍ത്ഥന മരിച്ചായിരിക്കും .....

Wednesday, October 28, 2009

ഇതിനൊക്കെ ആര്. ഉത്തരം പറയും ...

നമ്മുടെ കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് രംഗം ചൂട് പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യത്തെ ഉപതെരഞ്ഞെടുപ്പില്‍ കണ്ടുപിടിച്ചതും കാണാത്തതുമായ ക്രമക്കേടുകള്‍ ഒരുപാടാണ്. .. എന്തു വിലകൊടുത്തും ജയം വരിക്കുക എന്ന ലക്ഷ്യത്തോടെ രാഷ്ടീയ കക്ഷികള്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ ജനങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന അവസ്തയാണ്. ഇന്നു നിലവിലുള്ളതു .. ആരു ജയിച്ചാലും ഞങ്ങള്‍ക്കൊന്നുമില്ല എന്ന മനോഭാവമായിക്കഴിഞ്ഞിരിക്കുന്നു ജനങ്ങള്‍ക്കു.. അതിനു കാരണം മറ്റോന്നുമല്ല ക്രമക്കേടു കാണിക്കാന്‍ മത്സരിക്കുമ്പോള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ മറ്റുള്ളവരുടെ തെറ്റിനെ കൂട്ടു പിടിക്കുന്നു എന്നുള്ളതു തന്നെ... ഇവിടെ പ്രസക്തമാകുന്ന ഒരു ചോദ്യം ഉണ്ട്... ക്രമക്കേടു നടന്നിട്ടുണ്ടെങ്കില്‍ ഈ തിരഞ്ഞെടുപ്പിന്‍റെ ആവശ്യമുണ്ടോ??.. അല്ല എങ്കില്‍ ഇലക്ഷനും കഴിഞ്ഞു വിധിയും കഴിഞ്ഞു കേസിനൊക്കെ പോയി ഈ തിരഞ്ഞെടുക്കുന്നവരുടെ കാലാവധി ഒക്കെ കഴിഞ്ഞു മറിച്ചൊരു വിധി വന്നാല്‍ കോട്ടയത്തു നടന്നതിന്‍റെ മറ്റോരു പതിപ്പാകില്ലേ അതു...

Tuesday, October 27, 2009

Was dhoni's decision to take batting powerplay right?. - Ind-Aus 2009 First ODI

The single decision can change the result of the match . Yesterday the decision of taking powerplay done that. India was comparitively playing well with a partnership of 60+ and australlia was looking for a breakthrough when india took the powerplay. It was a matter of taking 120 runs in 15 overs with 7 wicket in hand was not a tough task. As the fileds are spread and the batsmen is settled india might be able to scrore singles and doubles in that situation. Once the powerplay taken, in the first ball itself india lost settled gambhir. And then as usual raina came into the crease. There comes one more question why didn't india try the option of harbajan or praveen instead of raina at that stage. As india need 100+ run raina was under pressure and desperately looking for boundaries. the result was nothing but giving the wicket to johnson. Even after losing raina india didn't change their line up. This is where the situation captain need to think twise before taking the decision. I am not blaiming our captain the fact that come to mind is this. In every sports the teams needs to change their plan and tactics according to the situation, not a pre-planed action executing like a machine. India lost cheaply from a position where inida can win the match. Still six more matches to go. India just needs to analise the lost and must understand what were the faults they made in the match. Otherwise the result will be favour for australlia again. India need to think about their bowling. Indians also needs to analyse their bowling, if they can do that they can easliy found that they are giving alots of runs on the on-side. Why indians are not able to bowl consistently on the offstump line?. When ever they are doing that they are troubling the oponents very well like nehra done against ponting?.
Infact when i write upto this india is trying to reduce the margin of defeat with the help of harbhajan and praveen kumar. Now i am thinking if they were having the powerplay on they might be done better than what indian batsmen done. Let me stop here and one mistake i have written on top is india lost cheaply rather than india lost a close match, let it be there as it is.

Monday, October 19, 2009

വിടരും മുന്‍പേ കൊഴിയുന്ന പൂക്കള്‍...........

കാണാകണ്‍മണി എന്ന ചിത്രത്തിന്‍റെ പേരു കേട്ടപ്പോള്‍ പ്രത്യേകിച്ചു ഒന്നും തോന്നിയിരുന്നില്ല.. പക്ഷെ കണ്ടു കഴിഞ്ഞപ്പോള്‍ ആ പടത്തിനു ഇതിനും നല്ല ഒരു പേരു ഉണ്ടാവില്ല എന്നു മനസ്സിലായി... അതു കണ്ടു കഴിഞ്ഞപ്പോള്‍ പണ്ടു ദീപിക പത്രത്തില്‍ വന്ന ഒരു ലേഖനമാണ്‌ എന്‍റെ മനസ്സിലേക്കു ഓടി വന്നതു... അതിന്‍റെ തുടക്കം ഇങ്ങനെ ആയിരുന്നു.. "അമ്മേ ഞാന്‍ ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലാ ദൈവത്തിന്‍റെ മടിയില്‍ .... സത്യം പറഞ്ഞാല്‍ എന്തു സംഭവിച്ചു എന്നു എനിക്കു മനസ്സിലാകുന്നില്ല... അമ്മയുടെ പൊന്നുമകളാകണമെന്നല്ലേ ഞാന്‍ ആഗ്രഹിച്ചുള്ളു.. എന്നിട്ടും എന്നെ ... " എന്നു തുടങ്ങുന്ന ആ വാര്‍ത്ത ഒരോ വായനക്കാരന്‍റേയും കരള്‍ അലിയിക്കുന്ന ഒന്നായിരുന്നു... ഭ്രൂണഹത്യയുടെ ഭീകരത ഒരു ചെറിയ ലേഖനം കൊണ്ടു വായനക്കാരിലേക്കെത്തിക്കാന്‍ ആ ലേഖകനു കഴിഞ്ഞു കാണണം ... ഒരു പക്ഷേ കാണാകണ്‍മണി എന്ന ചിത്രത്തിന്‍റെ കഥാകൃത്തും തിരക്കഥാകൃത്തും എല്ലാം അതു തീര്‍ച്ചയായും വായിച്ചും കാണും ..
ഒരു ജീവന്‍ അതിന്‍റെ ആരംഭത്തില്‍ തന്നെ അതിനെ എന്തെങ്കിലും വൈകൃതത്തിന്‍റെ പേരിലോ മറ്റോ അവസാനിപ്പിച്ചു കളഞ്ഞാല്‍ നമ്മുക്കു മനസ്സിലാക്കാം .. അതല്ലാതെ അതു വളര്‍ച്ച തുടങ്ങി ഒരു മനുഷ്യ ജീവിയെപോലെ ഒരു അമ്മയുടെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയ ശേഷം ലിംഗ വിവേചനത്തിന്‍റെയും സ്വാര്‍ത്ഥ താല്പര്യങ്ങളുടേയും പേരില്‍ നശിപ്പിക്കുന്നതു കൊലപാതകത്തിനു തുല്യമായേ കാണാന്‍ കഴിയുകയുള്ളു.. എത്ര ദാരുണമായാണ്‌ മനുഷ്യന്‍ ഈ കര്‍മ്മം ചെയ്യുന്നതു .... ഒരു ഗര്‍ഭസ്ത ശിശിവുന്‍റെ ഒരോ ഭാഗങ്ങളും അറുത്തുമാറ്റി നടത്തുന്ന ഈ അറുംകൊല മനുഷ്യന്‍ ഇത്രയേറെ വിദ്യാസമ്പന്നരായിട്ടും പക്ഷേ ഇന്നും ആവര്‍ത്തിക്കപ്പെടുന്നു... ആരും കേള്‍ക്കാതെ പോകുന്ന ആ ആയിരക്കണക്കിനു കുട്ടികളുടെ കരച്ചില്‍ ഈ മനുഷ്യ സമൂഹം എന്നെങ്കിലും കേള്‍ക്കുമോ??...
കേള്‍ക്കണം കാരണം നമ്മുക്കു ഇവിടെ ജീവിക്കുവാന്‍ എന്തു അവകാശമുണ്ടോ അതെ അവകാശം തന്നെയാണു ആ കുരുന്നുകള്‍ക്കും ...

Saturday, October 10, 2009

അഗ്നി ശുദ്ധി വരുത്തി അമരവിള ..........

അമരവിള ചെക്ക് പോസ്റ്റില്‍ നമ്മുടെ വകുപ്പു മന്ത്രി ഉദ്യോഗസ്തരെയെല്ലാം സ്ഥലം മാറ്റി പുതിയ ഉദ്യോഗസ്തരെ നീയമിച്ചു.. ഒപ്പം കുറെപ്പേര്‍ക്കു സസ്പെന്‍ഷനും അടിച്ചു കൊടുത്തു... അഴിമതി നടത്തിയവരാണ്‌ അവരെങ്കില്‍ സസ്പെന്‍ഷനാക്കതെ പിരിച്ചുവിടുക തന്നെയായിരുന്നു വേണ്ടതു... മന്ത്രിയുടെ ഉദ്ദേശലക്ഷ്യം നേടിയാല്‍ നമ്മുക്കു സന്തോഷിക്കാം .. പക്ഷെ പണ്ടു എന്‍റെ ഒരു സുഹൃത്തു പറഞ്ഞ ഒരു പഴഞ്ചൊല്ലാണ്‌ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നതു.. മറ്റൊന്നുമല്ല ചക്കര കുടം കണ്ടാല്‍ കൈ ഇട്ടു നോക്കാത്തവരുണ്ടോ??... പക്ഷെ കൈ ഇട്ടാല്‍ കൈ പോള്ളണം പോള്ളിയാല്‍ മാത്രമേ നാളെ വരുന്ന ഉദ്യോഗസ്തരും കൈ ഇട്ടു നോക്കാന്‍ മടിക്കൂ... എന്തൊക്കെ ആയാലും നമ്മുടെ വാളയാറില്‍ ഈ പരിഷ്കാരം നടത്തി വിജയം കൈ വരിച്ചു എന്നാണ്‌ നമ്മുടെ മന്ത്രി അവകാശപ്പെടുന്നതു... അതു മുന്‍കൂര്‍ കരം പിടിക്കുന്നതു കൊണ്ടാണെന്നു വാദിക്കുന്നവരും ഉണ്ടു... ഒപ്പം നമ്മുടെ ഈ മന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്തരെ കുറിച്ചു അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ ചിലരും പിന്നെ ചില സഘാടകരും പറയുന്നതു അഴിമതിക്കാരാണെന്നും അവര്‍ക്കെതിരെ
നടപടി എടുക്കണം എന്നുമാണ്‌.. പാവം ജനങ്ങള്‍ക്കറിയുമോ ആരു പറയുന്നതാണ്‌ സത്യം ആരു പറയുന്നതാണ്‌ കള്ളത്തരം എന്നു... പക്ഷെ ആരു എന്തൊക്കെ പറഞ്ഞാലും ഒരു മാറ്റത്തിനു സമയം ആയി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ നമ്മുക്കു അവരെ അനുമോദിക്കാം ... ഒന്നും ചെയ്യാതെ ഇരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതു....

Friday, October 9, 2009

മെഡിക്കല്‍ കോളേജുകളിലെ ഒ പി നേരിട്ടുള്ളതു നിറുത്തുന്നു........

നമ്മുടെ നാട്ടില്‍ പണ്ടേ സംഭവിക്കുന്ന ഒന്നാണ്‌ ഒരു മേശക്കു ചുറ്റും കൂടി കുറച്ചു രാഷ്ട്രീയക്കാരും മന്ത്രിമാരും പിന്നെ കുറച്ചു ഉദ്യോഗസ്തന്മാരും കൂടി ഇരുന്നു ഒരോ തീരുമാനം എടുക്കും .. അതു നമ്മള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കും ... അതിന്‍റെ വരും വരായ്കകള്‍ ജനങ്ങള്‍ തന്നെ അനുഭവിക്കണം ... നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നീയന്ത്രണങ്ങളുമെല്ലാം ഇങ്ങനെ തന്നെയാണ്‌ നിലവില്‍ വരുത്തിയിട്ടുള്ളതു .. ഇതാ അതുപോലെ ഒരു പുതിയ പരിഷ്കാരം കൂടി ... മെഡിക്കല്‍ കോളേജുകളിലെ ഒ പി കള്‍ നീയന്ത്രിക്കുന്നു.. ഇനിമുതല്‍ കീഴ് ആസ്പത്രികളില്‍ നിന്നുള്ള റെക്കമെന്‍ഡേഷന്‍ ലെറ്ററുമായി ചെന്നാലേ ഒ പി അനുവദിക്കൂ... നമ്മുടെ നാട്ടിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും താലൂക്കാശുപത്രികളുടേയും അവസ്ത ഇവര്‍ക്കാര്‍ക്കും അറിയാഞ്ഞിട്ടല്ല ... ചുരുങ്ങിയതു ഇതു നടപ്പിലാക്കിയാല്‍ വന്നേക്കാവുന്ന ഭവിഷ്യത്തുകള്‍ ഇവര്‍ എത്രത്തോളം പഠിച്ചിട്ടുണ്ടാവും എന്നുള്ളതു ദൈവംതമ്പുരാനുമാത്രമേ അറിയാന്‍ സാധിക്കൂ... എന്തായാലും ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മ്മാര്‍ക്ക് ചില്ലറ കിട്ടാന്‍ ഒരു ഉപാധി കൂടി ആയി എന്നുമാത്രം ... ഒരുപക്ഷേ നാളെ ഒരുകാലത്തു കൃത്യമായ രോഗം കണ്ടെത്താന്‍ വൈകിയതിന്‍റെ പേരില്‍ ആരെങ്കിലും മരിക്കുകയോ അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും അപകടകരമായതു എന്തെങ്കിലും സംഭവിച്ചാല്‍ അന്നു നമ്മുടെ കുറേ രാഷ്ട്രീയക്കരും സാമൂഹിക പ്രവര്‍ത്തകരും ഈ നിബന്ധനക്കെതിരേ ശബ്ദിച്ചേക്കാം അതുവരെ പാവം ജനങ്ങളേ നിങ്ങള്‍ അനുഭവിക്കുക അല്ലെങ്കില്‍ കാശു വേണം അതുണ്ടേല്‍ സ്വകാര്യ ആശുപത്രികളില്‍ പോയി രക്ഷപെടാം .....

Thursday, October 8, 2009

റെയില്‍വേയ്സില്‍ ഇനി കുത്തകമുതലാളിമാരുടെ വെള്ളം മാത്രം ....

നമ്മുടെ ഉദ്യോഗസ്തമാരെല്ലാം നോക്കിയിരിക്കുന്നതു ഏതുവിധത്തില്‍ കുറച്ചു ചില്ലറപോക്കറ്റിലാക്കാം .. പക്ഷെ അതു സാധാരണക്കാരുടെ കഞ്ഞിയില്‍ പാറ്റയിട്ടിട്ടായാലും കുഴപ്പമില്ല എന്നമട്ടിലാണു ഇന്നത്തെ പോക്കു.. അതിനു വേണ്ടി ഇനി പത്തു തട്ടാമുട്ടി ന്യായങ്ങള്‍ ഉണ്ടാക്കണമെങ്കില്‍ അതുണ്ടാക്കുകയും ചെയ്യും ... ഇതാ ഇന്ത്യന്‍ റെയില്‍വെയിസിലെ ഐ ആര്‍ സി റ്റി സി വഹ പുതിയ ഒരു നീയമം കൂടി കൊണ്ടുവന്നിരിക്കുന്നു... ട്രയിനില്‍ വിതരണം ചെയ്യുന്ന വെള്ളത്തിന്‍റെ ഗുണം പോരാ എന്നു പറഞ്ഞു കൊണ്ടു സാധാരണ കമ്പനിക്കാരുടെ ഒക്കെ നിരോധിച്ചു പകരം വിദേശ കുത്തക കമ്പനികളുടെ മാത്രം ആക്കി... ഈ കുത്തക കമ്പനികളുടെ ശീതള പാനീയങ്ങളില്‍ ചിലവയുടെ ഗൂണക്കൂടുതല്‍ കാരണം അവയൊക്കെ നിരോധിച്ചതാണെന്നു നമ്മുടെ ഈ ഉത്തരവിറക്കിയ അധികാരികള്‍ക്ക് അറിയാതിരിക്കാന്‍ വഴിയില്ല .. ഇവര്‍ നല്ല ഉദ്ദേശത്തോടെ ആയിരുന്നു ഇങ്ങനെ ഒരു തീരുമാനം എടുത്തതെങ്കില്‍ ആദ്യം ചെയ്യേണ്ടിയിരുന്നതു ഒരു തീയതി തീരുമാനിച്ചു അന്നുമുതല്‍ കൃത്യമായ വ്യവസ്തകളോടു കൂടിയ സാധനം മാത്രമേ ട്രെയിനുകളില്‍ വില്ക്കാന്‍ അനുവദിക്കൂ എന്ന നീയമം കൊണ്ടുവരിക എന്നുള്ളതായിരുന്നു... അതു വിദേശകുത്തകളാണോ നമ്മുടെ സ്വന്തം നാട്ടിലെ കൂടുമ്പശ്രീക്കാരുടെതാണോ എന്നു നോക്കേണ്ട ഒരാവശ്യവുമില്ല... ഇനിയീ പറഞ്ഞ വ്യവസ്തകള്‍ പാലിക്കത്തവരുടെ കാര്യം വരുമ്പോഴും ഇതുപോലുള്ള ലേബലുകള്‍ നോക്കേണ്ടാവശ്യമില്ല.... പക്ഷെ ഇപ്പോള്‍ നടപാക്കിയ ഈ നീയമം നമ്മുടെ നാട്ടിലെ സാധാരണക്കാരായ ചെറുകിട സംരഭകരെ ദ്രോഹിക്കാന്‍ മാത്രമേ ഉപകരിക്കൂ.....

Tuesday, October 6, 2009

Champions Trophy thoughts............

this time everybody will accept that india doesn't deserve to enter into the semis of champions trophy cricket.. because without sehwag yuvi and saheer india was not having the fire power to threaten the teams in the group.. when india met Pakistan infact india tried with their resources better... if gambhir was able get rid off from his lazy run out the result might be different... nobody knows why he behaved like that in such a great occassion... these might not be repeated in the international games like that.. you just assume that if you made a mistake in your proffession with your knowledge i think you should be punished without considering whatever it is.. when India faced Australia in the deciding encounter india was not having the sharp weopons to book their place in the semis.. India escaped from the match with the help of rain.. after that match india's chance to semis was depend on the Pakistan's match against Australia.. it was almost sure that Pakistan will try for block india's chances to the semis... even though we can't fully say like that after the match.. still some of the player's performance in the match was suspectable , in that one is at the end of Pakistan's innings one of their emerging player's performance was 2 runs from 8 balls even @ power play.... whatever it is india was out of the second consecutive icc championship... but one thing we shouldnot remember is australlia escaped from the defeat against west indies with the help of field umpire.. if the appeal for caught behind against johnson was declined the champions might be another team...

Monday, October 5, 2009

ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ ...

നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ദുരന്തങ്ങള്‍ ഒന്നുമാറി മറ്റൊനായി വന്നുകോണ്ടിരിക്കുകയാണ്‌.... പക്ഷെ രൂപഭാവഭേദങ്ങള്‍ മാറിമാറി ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുക്കു നോക്കി നില്‍ക്കുവാനേ കഴിയുന്നുള്ളു.. വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഭീകരത കൂടുന്നതല്ലാതെ അതു കുറയ്ക്കുവാനെങ്കിലും ശ്രമിച്ചാല്‍ നമ്മള്‍ മലയാളികള്‍ക്കു കൂറച്ചു കണ്ണീര്‍ കണ്ടാല്‍ മതിയായിരുന്നു... നമ്മുടെ നാട്ടില്‍ ആവര്‍ത്തിച്ചുണ്ടാകുന്നതു റോഡ് അപകടങ്ങളും ബോട്ടപകടങ്ങളും ആണ്.. പിന്നെയുള്ളതു പലവിധ പനികളും പകര്‍ച്ച വ്യാധികളും ആണ്... പണ്ടു കുമരാകത്തു ബോട്ടപകടം ഉണ്ടായപ്പോഴും കുറേ കുട്ടികളുമായി പോയ ബോട്ട് അപകടത്തില്‍ മരിച്ചപ്പോഴും നമ്മള്‍ പാഠം പടിച്ചില്ല... ഇതാ വീണ്ടും ഒരു ദുരന്തത്തിനു കൂടി നമ്മള്‍ സാക്ഷികളായി... ഇപ്പോഴും നമ്മുടെ നാട്ടില്‍ ബോട്ടുയാത്രകള്‍ മാത്രം യാത്രാമാര്‍ഗ്ഗം ഉള്ള ഒരുപാട് സ്തലങ്ങള്‍ ഉണ്ടു അവിടെ എങ്കിലും വേണ്ട മുന്‍കരുതലുകള്‍ എടുത്താല്‍ കൂടുതല്‍ കണ്ണുനീര്‍ കാണേണ്ടി വരില്ല... ഇതേ അവസ്ത തന്നെയാണ്‌ നമ്മുടെ റോഡപകടങ്ങളുടെ കാര്യത്തിലും .. നമ്മുടെ നാട്ടില്‍ സ്വകാര്യ ബസ്സുകള്‍ മത്സര ഓട്ടം തുടങ്ങിയിട്ട് നാളേറെ ആയി... പിന്നെ ടിപ്പര്‍ ലോറികള്‍ വന്നപ്പോള്‍ അവരും ഒപ്പം മത്സരിച്ചു.... മത്സരിച്ചു മത്സരിച്ചു കുറേ ജീവനുകളും അവരെടുത്തു... ഇതെല്ലാം നോക്കി നില്‍ക്കുവാനേ നമ്മുക്കു കഴിയുന്നുള്ളു... ഇപ്പോളും കുട്ടികളെ കുത്തി നിറച്ചു കുട്ടികളേയും കൊണ്ടു പായുന്നതു ഇന്നും നമ്മള്‍ നോക്കി നില്‍ക്കുകയാണ്‌...

Thursday, September 24, 2009

ജലം തേടി ചന്ദ്രനില്‍ ...

നമ്മുടെ ലോകത്തുള്ള ശാസ്ത്രകാരന്മാരെല്ലാം കൂടി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുന്നതു ഭൂമിയിലല്ലാതെ വേറെ ഗ്രഹങ്ങളിലെവിടെ എങ്കിലും ജീവന്‍റെ കണിക എന്നു ഭൂമിയിലെ ശാസ്ത്രം വിശ്വസിക്കുന്ന ജലമോ അതുപോലുള്ള എന്തെങ്കിലും ഉണ്ടോ എന്നാണ്.. പക്ഷെ ഇവിടെ പ്രസക്തമായ ഒരു ചോദ്യം എന്‍റെ മനസ്സിലേക്കോടിവരുന്നതു മറ്റോന്നാണ്‌.. ഭൂമിയിലെ ജീവിത്തിനു ആധാരം ജലവും വായുവും ആണെങ്കില്‍ മറ്റു ഗ്രഹങ്ങളില്‍ അതു തന്നെ ആയിരിക്കണമെന്നില്ലല്ലോ??.. എന്തിനു മനുഷ്യനിറങ്ങിയ ചന്ദ്രനില്‍ ഭൂഗുരുത്വാകര്‍ഷണ ബലം ഇല്ലാത്തതു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ.. അങ്ങനെ ഉള്ള സ്ഥലത്ത് ജലം ഉണ്ടാവുമോ?? അല്ലെങ്കില്‍ മനുഷ്യ ജീവിതത്തിനു സമാനമായ്തു എന്തെങ്കിലും ഉണ്ടാകുമോ??.. ഒരുപക്ഷേ മനുഷ്യനു കാണാന്‍ പറ്റാത്തതും കേള്‍ക്കാന്‍ പറ്റാത്തതുമായ പലതും അവിടെ ഉണ്ടാവാം .. മാത്രവുമല്ല അവിടെ അങ്ങനെ നമ്മുടെ ഭൂമിയിലെ ജീവിതത്തിനു ആവശ്യമായതു എന്തെങ്കിലും ഒക്കെ ഉണ്ടാവാന്‍ സാധ്യത കുറവല്ലേ??.. എന്തായാലും നമ്മുടെ എല്ലാ ശാസ്ത്രഞ്ജന്മാര്‍ക്കും എല്ലാവിധ ഭാവുകങ്ങളും ....

Tuesday, September 22, 2009

പെണ്ണുകാണല്‍ FAQ...

ഇങ്ങനെ ഒരു ബ്ലോഗ് എഴുതിക്കളയാം എന്നു വിചാരിച്ചിട്ടു കുറെ ആയി.. പക്ഷെ ഇതിന്‍റെ ഉള്ളടക്കം കിട്ടേണ്ടേ??... ഇനി അതിനായി രണ്ടു പെണ്ണുകാണാനും വയ്യല്ലോ??... പിന്നെ വിചാരിച്ചു കേട്ടു പഴകിയ കുറേ ചോദ്യങ്ങളുണ്ടല്ലോ??.. എന്താ പേരു?? എന്നൊക്കെ പറഞ്ഞു അങ്ങു തുടങ്ങാം .. എന്നു വച്ചു.. സത്യം പറഞ്ഞാല്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടല്ല പെണ്ണുകാണാന്‍ പോയാല്‍ ഇന്നും ഫൊര്‍മാലിലിറ്റിക്കു ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്നി ഈയിടെക്കും ഒരാള്‍ പറഞ്ഞു...

പേര്. എന്താ??
എന്താ ഇഷ്ടപ്പെട്ടോ?.
എവിടെയാണ്‌ പഠിച്ചതൊക്കെ?..
ഒരു ഭര്‍ത്താവില്‍ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്ന ഗുണവിശേഷങ്ങള്‍??..
പാചകങ്ങള്‍ ഒക്കെ അറിയുമൊ??.. വെജിറ്റേറിയനോ?? നൊണ്‍ വെജിറ്റേറിയനോ??..
എന്താണ്‌ കല്യാണത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്?.
ഇഷ്ടപ്പെട്ട വിനോദങ്ങള്‍??..
മദ്യപിക്കുന്നതിനെക്കുറിച്ചും പുകവലിക്കുന്നതിനെക്കുറിച്ചും ഉള്ള അഭിപ്രായം ??..
ആര്‍ഭാടകരമായ ജീവിതത്തെക്കുറിച്ചുള്ള അഭിപ്രായം ??...
ഒരു ഭാര്യയ്ക്കുവേണ്ട ഏറ്റവും കുറഞ്ഞ ഗുണവിശേഷങ്ങള്‍??..
ഇത്രയും നാള്‍ ഉള്ള ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ എന്ത് തൊന്നുന്നു??..
നാളെ ഒരുകാലത്തു ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കെണ്ടി വന്നാല്‍ ഉപേക്ഷിക്കുമൊ??..

ഈ പറഞ്ഞ ചോദ്യങ്ങളൊന്നും ആരൊക്കെ ചോദിക്കും എന്നെനിക്കറിയില്ല ... എന്തായാലും ഒരു ചാന്‍സ് കിട്ടുമായിരിക്കുമല്ലൊ അപ്പോള്‍ ചൊദിക്കുന്ന ചോദ്യങ്ങള്‍ അന്നു പുനപ്രസിദ്ധീകരിക്കാം .... അല്ലെങ്കില്‍ നിങ്ങളില്‍ ആരേലും പരിചയം
ഉള്ളവര്‍ കമന്‍ര്‍ പറഞ്ഞാല്‍ അപ്ഡേറ്റ് ചെയ്യാം ...
ബാക്കി കിട്ടുന്ന മുറക്കു എഴുതാം ...

Monday, September 21, 2009

ബി എസ് എന്‍ എല്‍ കണക്ഷനോ വേറേ വല്ലതും നോക്ക് മോനേ....

ഇതു മറ്റൊരനുഭവം .. കുറച്ചു ദിവസം മുന്‍പാണ്‌ നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചു എഴുതിയതു.. അതിലൊരു സ്ഥാപനമായ ബി എസ് എന്‍ എല്‍ ന്‍റെ ആലപ്പുഴ ജില്ലയിലെ ഒരു ശാഖയില്‍ പോയി... ആവശ്യം ഒരു ബ്രോഡ്ബാന്‍ഡ് കണക്ഷനെക്കുറിച്ചു തിരക്കാനും ഒരു കണക്ഷന്‍ എടുക്കാനും ... അവിടെ ചെന്നു ആദ്യത്തെ മാഡത്തിന്‍റെ അടുത്തു ചെന്നപ്പോള്‍ അപേക്ഷാഫോറവുമായി വന്നു.. ഞാന്‍ നിലവില്‍ ലാന്‍ഡ് ലൈന്‍ കണക്ഷന്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ അടുത്തുള്ള മാഡത്തിന്‍റെ അടുത്തു ചെന്നു ഫ്രീ ആയിട്ടു എന്‍റെ വീടിന്‍റെ അടുത്തു കേബിള്‍ ഉണ്ടോ എന്നു ചോദിക്കാന്‍ പറഞ്ഞു.. എന്നാല്‍ ചോദിച്ചു കളയാം എന്നു കരുതി അങ്ങൊട്ടു തിരിഞ്ഞു.. അപ്പോഴെക്കും ഇതൊക്കെ കേട്ടു ഇരുന്ന അവര്‍ ഒറ്റ മറുപടി ആയിരുന്നു.. അവിടെ ഫ്രീ കേബിള്‍ ഉണ്ടോ എന്നു ഓണ്‍ലൈന്‍ ഒന്നും നൊക്കാന്‍ പറ്റില്ല അവിടെ ഫ്രീ ഒന്നും ഇല്ല.. അല്ല ഇതിന്‍റെ നടപടി എന്താണെന്നു ചൊദിക്കാന്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ഉടനെ ഒന്നും കിട്ടില്ല നിനക്കു വേണേല്‍ വേറെ വല്ല വഴിയും നോക്കു എന്ന വഴിക്കായിരുന്നു അവരുടെ സംസാരം .. ഇവിടെ പണ്ടേ ഒന്നും റെക്കോടിക്കലായിട്ടു വയ്ക്കാറില്ലായിരുന്നു അതുകോണ്ടു ഇതുപോലെ ഉള്ള വിവരങ്ങള്‍ ഒന്നും ഉടന്‍ അറിയാന്‍ പറ്റില്ല.. അങ്ങനെ അവര്‍ തുടര്‍ന്നു.. പിന്നെ വീണ്ടും സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു വേണേല്‍ ഒരു നമ്പര്‍ തരാം വിളിച്ചു നൊക്കൂ എന്നു കിട്ടും എന്നൊന്നും അവര്‍ക്കു പറയാന്‍ പറ്റില്ല.. അങ്ങനെ നമ്പര്‍ തന്നു സ്വാഭാവികമായിട്ടും ഞാന്‍ വിചാരിച്ചു ഈ നമ്പര്‍ തന്ന ആള്‍ വെറേ ഏതോ ഓഫീസിലെ ആയിരിക്കും എന്നു കരുതി മൊബൈലില്‍ വിളിച്ചു കൊണ്ടു താഴത്തെ നിലയിലേക്കിറങ്ങിയപ്പോള്‍ ദാ മുന്‍പില്‍ നിക്കുന്നു കക്ഷി... എന്തു ചെയ്യാന്‍ താഴെ ഇരിക്കുന്ന ആളെ കണ്ടാല്‍ മതി എന്നു പറയാനുള്ള മര്യാദപോലും ഇല്ലാത്തവരാണ്‌ നമ്മുടെ ഈ ഓഫീസുകളിലെ ഉദ്യോഗസ്തര്‍ എന്നു പറഞ്ഞാല്‍ നമ്മള്‍ എല്ലാം സഹിക്കുകയേ വഴി ഉള്ളു.. ഇനി അദ്ദേഹത്തോടു ചോദിക്കാം എന്നു കരുതി ചോദിച്ചപ്പോള്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നതു മറ്റോരു കഥ.. താങ്കളുടെ സ്ഥലത്തു നിലവില്‍ ഫ്രീ ആയിട്ടു കേബിളുകള്‍ ഒന്നും ഇല്ല.. ഉണ്ടായിരുന്നതൊക്കെ പൈപ്പിടലുകാര്‍ വന്നുകൂഴിച്ചപ്പോള്‍ ഏതു വഴിക്കുപോയി എന്നുപോലും അറിയില്ല പോലും .. ആരോ നൊക്കാന്‍ ഒക്കെ പോയിട്ടുണ്ടു അടുത്ത ആഴ്ച്ച കഴിഞ്ഞാലേ അറിയാവൂ നോക്കട്ടേ എന്നൊക്കെ.. എന്തായാലും വലിയ സാറിനേക്കാളും മാന്യമായ പെരുമാറ്റം ആയിരുന്നു... ഇതൊക്കെ തന്നെയാണു എല്ലാവരുടേയും അനുഭവം ഇവന്‍മാര്‍ ഒന്നും നന്നാവാന്‍ പോകുന്നില്ല എല്ലാവരും കോടി നമ്മുടെ ഈ സര്‍ക്കര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒക്കെ കുഴിച്ചു മൂടി അതിന്‍റെ ഒക്കെ മുകളില്‍ കേറി ഇരുന്നു ചിരിക്കും ....

Thursday, September 17, 2009

ടിപ്പറുകള്‍ക്കു കടിഞ്ഞാണിട്ടു....

നമ്മുടെ മന്ത്രിയുടെ വിശ്വാസം അതായിട്ടാണോ?? അതോ പൊതുജനത്തിന്‍റെ വാ അടപ്പിക്കാനാണോ എന്നറിയില്ല ഇങ്ങനെ ഒരു നിബന്ധന ഏര്‍പ്പെടുത്തിയതു.. രാവിലെ 8 മുതല്‍ പത്തു വരെയും പിന്നെ വൈകിട്ടു മൂന്നു മുതല്‍ അഞ്ച് വരേയും ടിപ്പര്‍ ലോറികള്‍ നിരോധിച്ചു... ഇതുകൊണ്ടു അപകടങ്ങള്‍ ഒഴിവാകും എന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു വെറുതേ ആണ്‌.. ഈ പറഞ്ഞ നാലു മണിക്കൂര്‍ നേരത്തെ ജോലികൂടി തീര്‍ക്കാനയിട്ടു ബാക്കിയുള്ള സമയങ്ങളില്‍ ഇവര്‍ ശ്രമിച്ചാല്‍ പിന്നെ 8-10 ഉം 3-5 ഉം ഒഴിച്ചുള്ള സമയങ്ങളില്‍ ജനങ്ങളെ റൊഡില്‍ നിരോധിക്കേണ്ടി വരും ... ഇതു തന്നെ ആണു നമ്മുടെ നാട്ടിലെ കുഴപ്പം ഒരുപാടു നീയമങ്ങള്‍ ഉണ്ടു അതു പാലിക്കാതിരിക്കാന്‍ നമ്മുടെ നാട്ടിലെ ജനങ്ങളും ... എന്തുണ്ടായാലും ഉടനെ ഒരു നീയമം ഉണ്ടാക്കും അതു കോണ്ടു നമ്മുടെ നീയമപാലകരുടെ കഞ്ഞികുടി മുട്ടില്ല എന്നു മാത്രം .. ഇങ്ങനെ ഒരു നിബന്ധന വച്ചതിനു പകരം ഉള്ള നീയമങ്ങള്‍(വേഗത നീയന്ത്രണ യന്ത്രം ,, മറ്റു അപകടങ്ങള്‍ ..) തെറ്റിക്കുന്നവരെ കണ്ടെത്തുവാനും മാതൃകാപരമായി ശിക്ഷിക്കുവാനും കഴിഞ്ഞാല്‍ ഇതിന്‍റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ??

കുഴികുത്തല്‍ മത്സരം അതും ഹൈവേ സൈഡില്‍ ....

നമ്മുടെ നാട്ടില്‍ അപകടങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന മരണങ്ങളെക്കുറിച്ചും ഒക്കെ കൂലങ്കഷമായ ചര്‍ച്ചകളാണ്‌... അതിന്‍റെ ഇടക്കാണ്‌ തികച്ചു രണ്ടു വണ്ടി കടന്നു പോകാവുന്ന ദേശീയ പാതയുടെ രണ്ടു വശങ്ങളിലും ഒരേ സമയത്തു കുഴി കുത്തി നമ്മുടെ ജലവകുപ്പും വിദ്യുച്ഛക്തി വകുപ്പും തമ്മില്‍ മത്സരം .... മെഡിക്കല്‍കോളേജിലെക്കുള്ള റോഡിലാണ്‌ നമ്മുടെ സാറമ്മാരുടെ മത്സരം ... കുറഞ്ഞതു ഒരു വശത്തു ആണെങ്കില്‍ കുഴപ്പമില്ല... ഇതു രണ്ടു വശത്തും .. പോട്ടെ രണ്ടു ദിവസമാണെങ്കില്‍ കുഴപ്പമില്ല.. ഒരേ ദിവസം .. ഇവനെ ഒക്കെ സഹിക്കുന്ന പൊതുജനം എന്ന കഴുതകളെ പറഞ്ഞാല്‍ മതിയല്ലൊ??... ഇവന്‍റെ ഒക്കെ ദൃതി കണ്ടാല്‍ ഇപ്പോള്‍ മലമറിക്കാന്‍ പോകുന്ന പോലെ ആണ്‌.. മാസങ്ങളായി ഇവന്മാരുടെ ഈ കുഴി തുടങ്ങിയിട്ടു.. എന്നു അവസാനിക്കും എന്നു ഇവര്‍ക്കു തന്നെ ഒരു ഉറപ്പുമില്ല....

Tuesday, September 15, 2009

പഴുതാരയുടെ കുളി....

രാവിലെ "കണ്ണെ കലൈമാനേ ..." എന്നും പറഞ്ഞു മൊബൈല്‍ അടിക്കാന്‍ തുടങ്ങിയതു കേട്ടാണ്‌ എഴുന്നേറ്റതു... പതിവുമട്ടില്‍ കൈ നീട്ടി അതു അങ്ങു ഒഫാക്കിയേക്കാം എന്നു വിചാരിച്ചപ്പോഴാണ്‌ മനസ്സിലായതു അവന്‍ അങ്ങു ഷെല്‍ഫിലിരുന്നാണ്‌ അടിക്കുന്നെ... എന്നാ പിന്നെ അവന്‍റെ ആഗ്രഹം നടക്കട്ടെ എന്നു ഞാനും വിചാരിച്ചു... മൊബൈലിനു മനുഷ്യന്‍റെ മനസ്സു മനസ്സിലാക്കാന്‍ പറ്റില്ലല്ലോ.. അവന്‍ പാടിക്കൊണ്ടേ ഇരുന്നു.. ഇന്നെങ്കിലും നേരത്തെ എഴുന്നേല്‍ക്കാം കരുതിയാണ്‌ ആ കുന്ത്രാണ്ടം എടുത്ത് ഷെല്‍ഫില്‍ വച്ചതു.. ഒരു വട്ടം പാട്ടു നടത്തി നിറുത്തിയ ശേഷം ഉറക്കം പിടിച്ചു വന്നപ്പോഴെക്കും ദാ പിന്നെയും "കണ്ണേ കലൈമാനേ..."... എഴുന്നേല്‍ക്കാന്‍ ഭാവം ഒന്നും ഇല്ലായിരുന്നെങ്കിലും സഹമുറിയന്‍മാരുടെ മാനസികാവസ്ത കൂടി മനസ്സിലാക്കണമല്ലോ എന്നു കരുതി എഴുന്നേറ്റു... 7 മണിക്കു വച്ചിട്ടു 7.20 ആയപ്പോഴെങ്കിലും ഏറ്റു ഭാഗ്യം ... പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബാത്ത് റൂമിലേക്കു നീങ്ങിയപ്പോള്‍ ഭൂമിയുടെ അവകാശികള്‍ മുഴുവന്‍ ഉണ്ടു അവിടെ.. ഒ ഇവരുടെ ഒക്കെ ഒരു കാര്യം നമ്മള്‍ പണീതിട്ടിരിക്കുന്ന ബാത്ത് റൂമില്‍ വേണം അവര്‍ക്കും കാര്യം സാധിക്കാന്‍ ്‌... എന്തുമാകട്ടെ എന്നു കരുതി ബക്കറ്റിലേക്കു നോക്കിയപ്പോള്‍ കൂളിക്കാനാണോ എന്നറിയ്ല്ല ദാ കിടക്കുന്നു പഴുതാര.. ഹേയ് ഇത്ര രാവിലെ കൂളിക്കുമോ?? അല്ലേല്‍ തന്നെ ഇവനൊക്കെ കൂളിച്ചിട്ടു എവിടെപ്പോകാന്‍ ബി പി ഒ ഷിഫ്റ്റിലൊന്നുമല്ലല്ലോ ജോലിചെയ്യുന്നേ??.. എന്തുമാകട്ടെ എന്നു കരുതി കുറച്ച് വെള്ളം പൈപ്പില്‍ നിന്നും തുറന്നു വിട്ടു നേരെ എടുത്തു പുറത്തേക്കെറിഞ്ഞു.. എന്തായാലും കുളിപ്പിച്ചു കൊടുത്തില്ലേ അതില്‍ കൂടുതല്‍ എന്ന ചെയ്യാന്‍ ...

സര്‍ക്കാര്‍ ഒഫ്ഫീസുകളെ എങ്ങനെ നന്നാക്കിയെടുക്കാം ...

പൊതുജങ്ങളുടെ കയ്യില്‍ നിന്നും പിരിക്കുന്ന പലതരത്തിലുള്ള നികുതിയും എല്ലാം ശമ്പളമായി ഏറ്റുവാങ്ങുന്നവരാണ്‌ ഈ സര്‍ക്കാര്‍ ഉദ്യോഗസ്തര്‍.. നമ്മള്‍ എല്ലാം കൊടുക്കുന്ന കാശിനു തക്ക പ്രതിഫലം കിട്ടിയില്ലെങ്കില്‍ ബഹളം ഉണ്ടാക്കുന്നവരാണ്‌ .. പക്ഷെ ഈ കാര്യത്തില്‍ മാത്രം ആരും ഒരു പ്രശ്നവും ഉണ്ടാക്കുന്നതു കണ്ടിട്ടില്ല.. ഒരുപക്ഷേ കൃത്യമായി അറിയാത്തതും അതിനു സമയമില്ലത്തതുമാണ്‌ കാര്യം ... അല്ലെങ്കില്‍ എതെങ്കിലും ഒരാവശ്യത്തിനു ചെല്ലുമ്പോള്‍ കൈക്കൂലി ചൊദിക്കുന്ന ഉദ്യോഗസ്തരോടുപോലും നമ്മള്‍ നല്ലോരു ശതമാനം മലയാളികളും കൈക്കൂലികൊടുത്ത് മാന്യമായിട്ടല്ലേ കാര്യം നേടിയെടുക്കുന്നത്.. എന്നാല്‍ ഇതിനൊന്നും വയ്യാത്ത സാധാരണക്കാരുടെ കാര്യമാണ്‌ കഷ്ടം ...കൈയ്യില്‍ ആവശ്യത്തിനു കൈമടക്കില്ലാതെ വരുമ്പോള്‍ എന്നാ ചെയ്യാന്‍.. എന്നാല്‍ ഇതൊക്കെ നമ്മാള്‍ എല്ലാം ചിട്ടവട്ടയായി തീര്‍ക്കുകയാണെങ്കില്‍ തീര്‍ക്കാവുന്ന കാര്യങ്ങളേയുള്ളു.. അതിനായി ചെയ്യാവുന്ന കുറച്ചുകാര്യങ്ങള്‍..
ഒന്നു നമ്മുടെ പണ്ടുകാലം മുതല്‍ക്കേ ഉള്ള ഈ അറ്റെന്‍ഡന്‍സ് ബുക്ക് എന്നുള്ളത് ഒഴിവാക്കുക എന്നുള്ളതാണ്‌ ആദ്യം ചെയ്യേണ്ടത് കാരണം അതില്‍ 10 മണിക്കു വരുന്നവരും 12 മണിക്കു വരുന്നവരും എന്തിനു വരാത്തവരുടെ പോലും കൃത്യം 9.50 നു തന്നെ എത്തിയതായിട്ടായിരിക്കും കാണാന്‍ സാധിക്കുക... ആഴ്ച്ചകളില്‍ അല്ല എങ്കില്‍ മാസത്തില്‍ ശരാശരി സമയം ഒഫീസില്‍ ഉണ്ടായിരുന്നു എന്നു ഉറപ്പു വരുത്തണം ..
രണ്ടാമതു ചെയ്യേണ്ടതു ഒരോരുത്തര്‍ക്കും മുന്‍പില്‍ വരുന്ന ഫയലുകളുടെ സ്ഥിതി  എന്താണെന്നും അതു എന്നു ചെയ്തു തീര്‍ത്തു പൊതുജനത്തിനു കിട്ടും എന്നു രേഖപ്പെടുത്തിയിരിക്കണമ്.. അതിനു പറ്റിയില്ല എങ്കില്‍ വേണ്ടപ്പെട്ടവരേയും അതു സമര്‍പ്പിച്ച ആളേയും കാര്യസമേതം ബോധിപ്പിക്കണം ..
  പിന്നെ ചെയ്യാവുന്ന ഒരുകാര്യം നമ്മുടെ സ്വകാര്യസ്ഥാപങ്ങള്‍ ഒക്കെ ചെയ്യുന്നപോലെ ഒരു കസ്റ്റമര്‍ കെയര്‍ എന്നതു ഏര്‍പ്പെടുത്തുക.. രണ്ടോ അതിലധികമോ തവണ കയറി ഇറങ്ങിയിട്ടും കാര്യം നടന്നില്ലെങ്കില്‍ പൊതുജനത്തിനു മേലധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ അതിനു കഴിയണം ..
ഇതിനെല്ലാം പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണ്‌ എന്നറിയാം പക്ഷെ ആ ബുദ്ധിമുട്ടുകള്‍ മറികടന്നു നമ്മള്‍ എന്തെങ്കിലും ചെയ്തേ പറ്റൂ.. അല്ലെങ്കില്‍ തിരിച്ചു വരവു അസാദ്യമായിരിക്കും ...

നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നന്നാക്കേണ്ടിയിരിക്കുന്നു...

ഇന്നു നമ്മുടെ ഒരുമാതിരിപെട്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇന്നു അഴിമതിക്കാരെ  കൊണ്ടു നിറഞ്ഞിരിക്കുന്നു... ഇന്നു ഏതാവശ്യത്തിനു പോയാലും കൈമടക്കും മണിയടിയും ഇല്ലാതെ കാര്യം നേടിയെടുക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്‌ .. അല്ലെങ്കില്‍ ഒരു നൂറുവട്ടം ഈ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടി വരും .. ഇനി ആരെങ്കിലും ഒരാള്‍ ആവേശത്തില്‍ കൂറച്ചു മാന്യമായി ഓഫീസില്‍ വരുന്നവരോട് മാന്യമായി പെരുമാറി അവരുടെ കാര്യങ്ങള്‍ വേണ്ടപോലെ ചെയ്യാം എന്നു വച്ചാല്‍ അവന്‍റെ കാര്യം മലയാളത്തില്‍ പറഞ്ഞാല്‍ "കട്ടപ്പൊക" ആയിരിക്കും ... അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ ഏതെങ്കിലും സര്‍ക്കാര്‍ ഒഫീസില്‍ എത്തപ്പെട്ടാല്‍ ഞാന്‍ ഈ പറഞ്ഞ പകല്‍ മാന്യന്മാര്‍ എല്ലാം കൂടി അദ്ദേഹത്തെ എങ്ങനെ തുരത്താം അല്ലെങ്കില്‍ എങ്ങനെ ഒരു കള്ളക്കേസില്‍ കുടുക്കാം എന്നതായിരിക്കും ചിന്ത.. അതിനു നമ്മുടെ രാഷ്ട്രീയക്കാരും യൂണിയന്‍കാരും എല്ലാം ഒത്തുകൂടുകയും ചെയ്യും ...
നമ്മുടെ നാട്ടില്‍ അതിനു ഒരുപാടു ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ ഉണ്ടാകും ..
സ്വന്തം നാടല്ലെങ്കിലും നമ്മുടെ കേരളം കുറച്ചെങ്കിലും നന്നാക്കാന്‍ ശ്രമിച്ച ആ പോലീസുകാരന്‍റെ അവസ്ഥ എന്തായി.. സിനിമാ തിരക്കഥയെ പോലും വെല്ലുന്ന തരത്തില്‍ നമ്മുടെ ചെക്ക് പോസ്റ്റിലെ കൈക്കൂലിക്കരെ പിടിക്കുകയും പിന്നീട് മൂന്നാര്‍ അതിക്രമിച്ചു കയ്യേറിയ ഭൂമി ഒഴിപ്പിച്ചപ്പോള്‍ അതിനു നെതൃത്വം നല്‍കുകയും പിന്നീട് എക്സൈസ് ഡ്യൂട്ടിയിലായിരുന്നപ്പോള്‍ ഒട്ടനവധി വ്യാജ വാറ്റുകാരെ പിടിക്കുകയും അങ്ങനെ നമ്മുടെ നാട്ടിലെ അധികാരികള്‍ക്ക് അവരുടെ വരുമാനം മുട്ടിക്കും എന്നു വന്നപ്പോള്‍ കേരളത്തില്‍ നിന്നും തന്നെ തുരത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗം ഇല്ലായിരുന്നു.. അതു അവരെല്ലാം കൂടി മനോഹരമായി നിറവേറ്റി കേരള സര്‍വീസില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്കു .. ഭാഗ്യം അങ്ങേരെ കള്ളക്കേസില്‍ ഒന്നും പെടുത്തിയില്ലല്ലോ??..
   ഇതെല്ലാം ഒരു ദിവസം അല്ലെങ്കില്‍ ഒരുമാസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ മാറ്റിയെടുക്കാന്‍ പറ്റില്ല.. പക്ഷെ മാറ്റത്തെക്കുറിച്ചു ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാതെ ഇതെല്ലാം കേരളമല്ലേ ഇങ്ങനെ ഒക്കെ സംഭവിക്കും എന്നും പറഞ്ഞു നടന്നാല്‍ നാളത്തെ അവസ്ഥ ദയനീയമായിരിക്കും .. നമ്മുടെ നാട്ടില്‍ എല്ലാം സ്വകാര്യവത്കരിച്ചാലേ നന്നാവൂ എന്നാണ്‌ ചിലരുടെ ഭാഷ്യം ..  അതിന്‌ അവരുടേതായ ന്യായീകരണങ്ങളും ഉണ്ട് അല്ലെങ്കില്‍ ചില സ്വകാര്യവത്കരിച്ച സ്ഥാപങ്ങള്‍ ഇന്നു ലാഭത്തിലായതു കാണിച്ചുകൊണ്ടായിരിക്കും അവര്‍ ന്യായീകരിക്കുക.. അതെങ്ങനെ സഭവിക്കുന്നു.. സര്‍ക്കാര്‍ എന്ന ലേബല്‍ മാറ്റി സ്വകാരയം ​എന്നാക്കുമ്പോഴെ ഇതെങ്ങേ സംഭവിക്കുന്നു.. അറ്റിനെക്കുറിച്ചാണ്‌ നമ്മള്‍ ചിന്തിക്കേണ്ടതു ... ഇതിനേല്ലാം കാരണം നമ്മള്‍ തന്നെ ആണ്‌.. കാരണം നമ്മളുടെ സ്വഭാവം എന്നാല്‍ ചക്കരക്കുടം കണ്ടാല്‍ ആരും കൈയ്യിട്ട് നോക്കും എന്നു പറഞ്ഞപോലെ ആണ്..
ഇനി ഇതെല്ലാം എങ്ങനെ നന്നാക്കാം എന്നു ഒരു മലയാളിയോടും പറയേണ്ട ആവശ്യം ഇല്ല.. കാരണം ഒരുവിധപ്പെട്ട നേട്ടങ്ങള്‍ ഉണ്ടക്കിയ കമ്പനികളൂടെ അല്ലെങ്കില്‍ അതുപോലുള്ള സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥനിരയില്‍ ഈ മലയാളിയുടെ കാല്പാടുകളും ഉണ്ടാവും .. അപ്പോള്‍ പിന്നെ ഒന്നും അറിയാന്‍ പാടില്ലഞ്ഞിട്ടല്ല...
 എന്തിനു സ്വകാര്യ സ്ഥാപനം എടുക്കണം കേവലം 2 വര്‍ഷം കൊണ്ട് നമ്മുടെ കെ എസ് ആര്‍ ടി സി യെപ്പോലും ലാഭത്തിലാക്കിയ മന്ത്രിമാര്‍ നമ്മുക്കുണ്ടായിരുന്നു..
എല്ലാത്തിനും  അടിസ്ഥാനമായിട്ടു വേണ്ടതു സമയനിഷ്ടയും കൃത്യമായിട്ടുള്ള ഉദ്യോഗസ്ഥരെ വേണ്ടപോലെ ഉപയോഗിക്കലുമാണ്‌...  അതു നമ്മുടെ ഏത് സര്‍ക്കാര്‍ സ്ഥാപനത്തില്‍ ചെന്നാലാണ്‌ കാണാന്‍ സാധിക്കുക... ഇന്നുവരെ ആത്മാര്‍ഥത കാണിച്ചിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥരെ രാഷ്ട്രീയക്കാര്‍ വച്ചുപ്പൊറുപ്പിച്ചിട്ടുണ്ടോ??... ഏതു സര്‍ക്കാര്‍ സ്ഥാപനത്തിലാ 10 മുതല്‍ 5 വരെ എന്ന 7 മണിക്കൂര്‍ നേരം കാണാന്‍ സാധിക്കുക.. രാവിലെ താമസിച്ചെത്തിയാലും നേരത്തേ പൊകണം എന്ന ആദര്‍ശവുമായി നടക്കുന്നവരാ നമ്മുടെ കൂടുതല്‍ ഉദ്യോഗസ്ഥരും .. ഇനി ഉള്ള 5 ഓ 6 ഓ മണിക്കൂറു കൊണ്ടു പത്രപാരായണവും 2 നേരത്തെ ചായകുടിയും പിന്നെ ഉച്ച ഊണും കഴിഞ്ഞു മേശപ്പുറത്തു വരുന്ന ഫയല്‍ നോക്കാന്‍ ഇവര്‍ക്കു എവിടെ നേരം കിട്ടാന്‍...

Monday, September 14, 2009

അളിയാ പെണ്ണിനെ ആരെങ്കിലും അടിച്ചുകൊണ്ടുപോയോ എന്നു നോക്കിയിട്ടു വരാം ...

വിവാഹത്തോട് അനുബന്ധിച്ചു പല സംസ്ഥാനങ്ങളിലും പലതരത്തിലുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും ഒക്കെ നിലവിലുണ്ട്.. എന്തിന്‌ നമ്മുടെ സംസ്ഥാനത്തു തന്നെ പലയിടത്തും പല തരത്തിലുള്ള ആചാരങ്ങളാണ്‌.. കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്‍റെ കല്ല്യാണത്തിനുപോയപ്പോള്‍ അങ്ങനെ ഉള്ള ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടി വരും എന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല.. കല്ല്യാണത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ കുറച്ചു സുഹൃത്തുക്കള്‍ എല്ലാവരും കൂടി രണ്ടു മൂന്ന് വണ്ടിയിലായി പുറപ്പെട്ടു... കുറച്ചു ദൂരക്കൂടുതല്‍ ആയകാരണം ഞങ്ങള്‍ ഏകദേശം സന്ധ്യാസമയം കഴിഞ്ഞശേഷം ആണ്‌ ഞങ്ങള്‍ അവിടെ എത്തിച്ചേര്‍ന്നത്.. അങ്ങനെ വീട്ടില്‍ എത്തി കുറച്ചു നേരം വിശ്രമിക്കാം എന്നൊക്കെ കരുതിയപ്പോള്‍  വീട്ടുകാര്‍ എല്ലാം പറഞ്ഞു വിശ്രമം ഒക്കെ ചടങ്ങുകഴിഞ്ഞിട്ടാകാം എന്നു.. എന്തു ചടങ്ങു എന്നു ചോദിക്കുന്നതിനു മുന്‍പ് കല്യാണ ചെറുക്കന്‍ പുറത്തേക്കിറങ്ങി.. കൂടെ എന്താ ചടങ്ങെന്നറിയാതെ ഞങ്ങളും ഇറങ്ങി.. അപ്പോള്‍ ആരോ പറഞ്ഞു പെണ്ണിന്‍റെ വീട് ഇവിടെ അടുത്താണെന്നു..  അവിടേക്കാണ്‌ ചെറുക്കന്‍ പോകുന്നതു എന്നറിഞ്ഞപ്പോള്‍ പോയേക്കാം എന്നേ ഞങ്ങളും വിചാരിച്ചുള്ളു.. അങ്ങനെ ഞങ്ങള്‍ നടന്നു.. പിന്നെ ചെറുക്കന്‍റെ കൂടെ നടന്നു നീങ്ങിയപ്പോഴാണ്‌ ഞങ്ങള്‍ക്കു ഒരു കാര്യം മനസ്സിലായതു.. ചെറുക്കന്‍റെ വേണ്ടപ്പെട്ടവര്‍ ആരുമില്ല.. തിരക്കിയപ്പോള്‍ ആരോ പറഞ്ഞു ഈ ചടങ്ങിനു കല്യാണ ചെറുക്കനും കോട്ടുകാരും മാത്രം മതി എന്നു.. അധികം ഒന്നും തിരക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പ് പെണ്ണിന്‍റെ വീട്ടിലെത്തി... പെണ്ണിന്‍റെ വേണ്ടപ്പെട്ടവര്‍ എല്ലാം ഞങ്ങളേയും കാത്തുനില്‍പ്പുണ്ടായിരുന്നു.. അവര്‍ ഒരൊരുത്തരേയും പരിചയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായതു ഇതു അത്യാവശ്യം ഗൌരവമുള്ള ചടങ്ങു ആണെന്നു
.. അങ്ങേ സ്വീകരിച്ചിരുത്തി ചായ ഒക്കെ കുടിക്കുന്നതിന്‍റെ ഇടയ്ക്കു കുറേ കമന്‍റുകള്‍ പറയുന്നതിന്‍റെ ഇടക്കാണ്‌ ചടങ്ങു എന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലായതു.. കല്യാണത്തലേന്നു വരനും വരന്‍റെ കൂട്ടുകാരും ചേര്‍ന്നു വധുവിന്‍റെ വീടു സന്ദര്‍ശിക്കണം .. എന്തിനാണ്‌ എന്നു വച്ചാള്‍ പെണ്ണു മറ്റാരുടേയും കൂടെ ഒളിച്ചോടിയിട്ടില്ല എന്നു ഉറപ്പുവരുത്തലാണ്‌ ലക്ഷ്യം ... അപ്പോഴേക്കും ബാക്കി കമന്‍റുകളും വന്നു എന്നാല്‍ പേണ്ണിനെ വിളി കാണട്ടേ എന്നു.. അങ്ങനെ വധു എത്തി ഒരോ നാരങ്ങയും തന്നു  ഞങ്ങളെ പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ ചടങ്ങിന്‍റെ അവസാനമായി.. ഒരാള്‍ക്കു മാത്രം നാരങ്ങ കൊടുത്തില്ല.. അതാര്‍ക്കണെന്നു ആരോടും പറയേണ്ടതില്ലല്ലോ??

Thursday, September 10, 2009

നഷ്ടപ്പെടുന്ന ബാല്യങ്ങള്‍..........

നമ്മുടെ നാട്ടില്‍ പണ്ടേ ഉള്ള ഒരു കാര്യമുണ്ടു ഒന്നും മുന്‍കൂട്ടിക്കാണാന്‍ കഴിയാന്‍ കഴിയാതിരിക്കുക അതല്ല എങ്കില്‍ അതിനു മുതിരാന്‍ തയ്യാറാവാതിരിക്കുക.. എന്തെങ്കിലും ദുരന്തം ഉണ്ടായാല്‍ അപ്പോള്‍ തുടങ്ങും ഒരോ നടപടികളായി.. ഒരു ഒന്നു രണ്ടു മാസം കഴിയുമ്പോള്‍ അതിന്‍റെ പണിയും കഴിയും .. ഒരിക്കല്‍ നമ്മുടെ കുറച്ചു കുട്ടികള്‍ ബോട്ട് മുങ്ങി മരിച്ചപ്പോഴും വണ്ടി പാഞ്ഞു കയറി മരിച്ചപ്പോഴും ഒക്കെ അവസ്ത ഇതു തന്നെ ആയിരുന്നു.. ഇന്നു അതിന്‍റെ ഒക്കെ അവ്സ്ത എന്താണോ ആവൊ??.. ഇന്നും വളരെ ഭീഷണി ആയിട്ടുള്ള മറ്റൊന്നാണ്‌ നമ്മുടെ വിദ്യാര്‍ത്ഥികളേയും കയറ്റിയുള്ള പാച്ചില്‍.. കുട്ടികളെ ഒക്കെ കുത്തി നിറച്ചാണ്‌  പലവണ്ടികളും പോകുന്നത്.. അതിനു ഒരു പരിധിവരെ നമ്മള്‍ തന്നെ ആണ്‌ ഉത്തരവാദികള്‍.. ഒന്നു കുട്ടികളെ ഒക്കെ ഒരു 5 മിനിട്ടു നേരത്തേ ബസ് സ്റ്റോപ്പില്‍ എത്തിക്കുന്നവര്‍ കുറവാണ്‌.. രണ്ടാമതു ഒരു കുട്ടിക്കു 5 രൂപ എങ്കില്‍ 5 രൂപ കുറക്കണമെങ്കില്‍ 2 പേരെ കൂടുതല്‍ കയറ്റണം എന്നു പറയുമ്പോള്‍ ആരും എതിര്‍ക്കറില്ല.. പിന്നെയുമുണ്ട് കാരണങ്ങള്‍ നമ്മുടെ റോഡിന്‍റെ സ്ഥിരം ശാപം ബ്ലോക്കുകള്‍ അല്ലതെന്താ.. പക്ഷെ നാളെ ഒരു ദുരന്തം ഉണ്ടായിട്ടു ആലോചിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ്‌ അതൊഴിവാക്കാന്‍ പറ്റുമോ എന്നുള്ളത്....


ഇപ്പോള്‍ ഇതാ ടിപ്പര്‍ ലോറി കയറി മൂന്നു കുട്ടികള്‍ കൂടി ജീവന്‍ വെടിഞ്ഞു... ഇതിനു ടിപ്പര്‍ ലോറിക്കാരന്‍ എത്ര കുറ്റവാളിയാണോ.. അത്രയും കുറ്റവാളികളാണ്‌ ഈ പറഞ്ഞ സ്ഥലത്തെ വേണ്ടപ്പെട്ട ഉദ്യോഗസ്തരും .. കാരണം 3.30 മണിമുതല്‍ 5.30 വരെ ടിപ്പര്‍ ലോറികള്‍ നിരോധിച്ചിട്ടും ഓടിക്കുന്നവണ്ടികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കാന്‍ ഇവര്‍ നേരത്തേ തയ്യാറായിരുന്നെങ്കില്‍ ഇതു സംഭവിക്കുമായിരുന്നൊ??... അതെ ഇനി ഇപ്പോള്‍ കുറച്ചു കാലത്തേക്കു ഭയങ്കര ചെക്കിങ്ങ് ആയിരിക്കും പിന്നെ എല്ലാം പഴയപോലെ അല്ലതെവിടെപ്പോകാന്‍ ............

Wednesday, September 9, 2009

മലയാള സിനിമ പ്രതിസന്ധി നേരിടുന്നുണ്ടോ?....

കുറച്ചുനാളായിട്ടു നമ്മുടെ ചാനലുകാരും സിനിമാക്കാരും എല്ലാവരും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ ഈ വിഷയം .. ഒരു അഞ്ചെട്ട് വര്‍ഷം മുന്‍പ് വരെ ഒരോ വര്‍ഷത്തേയും വിജയിച്ച ചിത്രങ്ങളെടുക്കുകയാണെങ്കില്‍ എണ്ണി തിട്ടപ്പെടുത്താന്‍ നമ്മുടെ കയ്യിലേയും കാലിലേയും വിരലുകള്‍ പോരാതെ വരുമായിരുന്നു.. ഇന്നു ആ ഒരു കര്‍മ്മത്തിനു വേണ്ടി കൈയ്യിലെ വിരല്‍ തന്നെ ധാരാളമാണ്‌ എന്നുള്ളതാണ്‌ അവസ്ത.. ഇതിനെല്ലാം പ്രേക്ഷകരുടെ അഭിരുചിയിലുണ്ടായ വ്യത്യാസത്തേയും വ്യാജ സി ഡി യേയും  എല്ലാത്തിനേയും ആണ്‌ സിനിമാക്കാര്‍ ഒന്നടങ്കം കുറ്റമായി പറയുന്നതു.. അതെ ഇതൊക്കെ കാരണങ്ങളാണ്‌.. പക്ഷെ അതു മാത്രമാണോ കാരണം ... കാരണം ഇന്നും ഈ പറഞ്ഞ ഈ അഞ്ചാറു ചിത്രങ്ങള്‍ എങ്ങനെ വിജയിക്കുകയും അവ പ്രേക്ഷകരെ ഒന്നാകെ ഈ ടാക്കീസുകളില്‍ എത്തിക്കുകയും ചെയ്യുന്നു... അവയുടെ കാര്യത്തില്‍ മാത്രമെന്താ ഈ അഭിരുചി വ്യത്യാസവും വ്യാജ സി ഡിയും ഒന്നും ബാധകമല്ലേ??.. അതാണ്‌ പറഞ്ഞതു ഈ പറഞ്ഞതു മാത്രമല്ല എല്ലാവരും പറഞ്ഞ പ്രതിസന്ധിക്കു കാരണം .... ഇന്നു ഒരുപക്ഷേ 100 ഉം 200 ഉം ദിവസവും ചലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടാവില്ല അതിനു കാരണം ഇന്നു റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണം കൂടിയതാണ്‌... മാറ്റം എന്നുള്ളത് പ്രപഞ്ച സത്യമാണ്‌ .. കാലത്തിന്‍റേതായ മാറ്റം ഈ സിനിമാ ഫീല്‍ഡിലും ആവശ്യമാണ്‌.. പക്ഷെ അതിന്‍റെ അര്‍ഥം മലയാളികള്‍ക്കൊന്നും ദഹിക്കാത്ത വിധത്തില്‍ കുറേ അതിമാനുഷികതയും വില്ലനിസവും നിറക്കലാവരുതു...  ഒരു പരിധിവരെ കഴിഞ്ഞ അഞ്ചു ആറു വര്‍ഷങ്ങളായി ഈ നിരയിലുള്ള ചലചിത്രങ്ങളിറങ്ങിയതു നമ്മുടെ ചിന്താശീലരായ പ്രേക്ഷകരെ ഒരു പരിധിവരെയെങ്കിലും ടക്കെസുകളില്‍ നിന്നും അകറ്റി നിറുത്തിയിട്ടുണ്ട്‌... അതുകൊണ്ടു തന്നെ ഇന്നു സിനിമാ തിയേറ്ററുകളിലേക്കു മലയാളികള്‍ എത്തണമെങ്കില്‍ പലരില്‍ നിന്നും അനുകൂളമായ പ്രതികരണം ഉണ്ടാവണം ...  അതിന്‍റെ ഒരു കാരണം ഇന്നു വെറുതെ സമയവും കാശും കളയാന്‍ ഒരു മലയാളിയും തയ്യാറല്ല അതുതന്നെ...  പക്ഷെ ഒരു പുതുമയുള്ള പ്രമേയമോ കാമ്പുള്ള ഒരു കഥയോ ഒന്നുമില്ലെങ്കില്‍ ഒരു രണ്ടു മണിക്കൂര്‍ എല്ലാം മറന്നു ചിരിക്കനുള്ള വകയോ ഉള്ള ഒരു ചലച്ചിത്രം പോലും പരാജയം അറിഞ്ഞിട്ടില്ല എന്നുള്ളതാണ്‌ കാലം തെളിയിക്കുന്ന പരമമായ സത്യം .. ഒരുപക്ഷേ അന്യഭാഷാ ചിത്രങ്ങളിലുള്ള അതിമാനുഷികഥയും വില്ലനിസവും ഒക്കെ ഈ പറഞ്ഞ മലയാളി പ്രേക്ഷകന്‍ അംഗീകരിക്കുന്നുണ്ടാവാം കാരണം അവന്‍ അതില്‍ ന്നും പ്രതീക്ഷിക്കുന്നതു അതാണ്‌ .. ഒരുപക്ഷെ മലയാള സിനിമായില്‍ കാണാന്‍ ആഗ്രഹിക്കാത്തതും .....

Tuesday, September 8, 2009

ഈ വിധി ഉണര്‍ത്തുന്ന കുറച്ചു ചോദ്യങ്ങള്‍........

2004-ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ നടപടി നമ്മുടെ പരമോന്നത കോടതി 2009 ല്‍ ശരിവച്ചു.... ഇവിടെ നമ്മുടെ നീതിന്യായവ്യവസ്തയേയോ അതിനുണ്ടായ സാഹചര്യത്തെപ്പറ്റിയോ ഒന്നും ചോദ്യം ചെയ്യുവാനോ എന്തെങ്കിലും കമന്‍റ്.  പറയുവാനോ ഞാന്‍ ആളുമല്ല അതിനൊട്ടു മുതിരുന്നുമില്ല.. പക്ഷെ അങ്ങനെ ഒരു വിധി വരുമ്പോള്‍ ഏതൊരു പൌരന്‍റേയും അല്ല എങ്കില്‍ ഈ എളിയ ഇന്ത്യന്‍ പൌരനായ എന്‍റെ മനസ്സില തൊന്നിയ ചില സംശയങ്ങള്‍ ഇവിടെ കുറിക്കുന്നു എന്നു മാത്രം ... അങ്ങനെ ഒരു വിധി വരുമ്പോള്‍ അതിനു നീതി ലഭിക്കേണ്ട അളയിരിക്കണമല്ലോ കോട്ടയംകാരുടെ പ്രതിനിധിയായി നമ്മുടെ ഡല്‍ഹിയിലെ പാര്‍ലമെന്‍റില്‍ ഇരിക്കേണ്ടിയിരുന്നതു.. അതിനു ഇനി എന്തായാലും പറ്റുമോ??... അല്ല ഇനി അങ്ങനെ ഇരുന്നില്ലെങ്കില്‍ പോട്ടെ ഇനി എം പി ഫണ്ടില്‍ നിന്നും പണം കൈപ്പറ്റേണ്ടിയിരുന്നതു ഈ അസാധുവാക്കപ്പെട്ട ആളായിരുന്നൊ??... ഇനി മറ്റൊന്നു എല്ലാവരും സ്ഥാനാര്‍ത്ഥി ആവുമ്പോള്‍ ജനങ്ങളുടെ മുന്നില്‍ വയ്ക്കുന്ന ഒരു പ്രകടനപത്രിക ഉണ്ടാകുമല്ലോ??.. അങ്ങനെ എങ്കില്‍ ഈ സാധുവാക്കപ്പെട്ട ആളുടെ ആവശ്യത്തിനുവേണ്ടി ആരു ഫണ്ടു കൊടുക്കും ??.... ഇനി ഈ കാലയളവില്‍ നടപ്പാക്കപ്പെട്ട പദ്ധതികളുടെ ഒക്കെ ചുവടെ 2004-2009 ലെ എം പി എന്നു പറഞ്ഞു ചേര്‍ത്തപേരു ഇനി മാറ്റാന്‍ പറ്റുമോ??.. മാറ്റിയില്ലെങ്കില്‍ അതു തെറ്റായ വിവരം ആകില്ലേ??...
അതുപോലെ ഒരുപക്ഷെ 5 വര്‍ഷം ഇപ്പോള്‍ സാധു എന്നു പറഞ്ഞയാള്‍ തിരഞ്ഞെടുക്കുകയും മാതൃകാപരമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ അദ്ദേഹം തന്നെ ചിലപ്പോള്‍ 2009 ലെ തിരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നില്ലെ??
ഇതില്‍ ചിലതെങ്കിലും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളല്ലേ??..
ഇതു രാഷ്ട്രീയപരമായതും നഷ്ടപ്പെട്ടതു അധികാരവും ആയതു കൊണ്ടു കുഴപ്പമില്ല.. രാഷ്ട്രീയപരമായതു കൊണ്ടു എല്ലാവരും അറിഞ്ഞു ... പക്ഷെ ആരും അറിയാതെ സ്വന്തം ജീവിതത്തിലെ വര്‍ഷങ്ങള്‍ കോടതിയില്‍ പോകുന്നവരും ഉണ്ടാവും .. അതൊക്കെ സാധാരണക്കാരുടെതായതു കൊണ്ടു ആരറിയാന്‍... ഈ കഴിഞ്ഞ ഇടയ്ക്കു കള്ളക്കേസിന്‍റെ പേരില്‍ രണ്ടു വര്‍ഷം പോയ ഒരു വ്യക്തിയെക്കുറിച്ചു ഒരു ചാനലിലെ പരിപാടിയില്‍ കണ്ടിരുന്നു.. അദ്ദേഹത്തിനു നഷ്ടപ്പെട്ട രണ്ടു വര്‍ഷം  ആര്‍ക്കെങ്കിലും തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ??...  ഇതിനൊക്കെ ആരു ഉത്തരം പറയും ....

Monday, September 7, 2009

മഞ്ഞപ്പടയുടെ ആധിപത്യം .......

അര്‍ജന്‍റീനിയന്‍ ആരാധകരുടെ നെഞ്ചില്‍ വെള്ളിടി വീഴ്ത്തിക്കൊണ്ടു ബ്രസീല്‍ ഒന്നിനെതിരെ മുന്നു ഗോളുകള്‍ക്കു തോല്‍പ്പിച്ചു... ലോകകപ്പു യോഗ്യതാമത്സരങ്ങളില്‍ ഈ കഴിഞ്ഞ ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ സ്വന്തം കാണികളുടെ മുന്നില്‍ വച്ചാണ്‌  ബ്രസീല്‍  അര്‍ജന്‍റീനയെ തറപറ്റിച്ചതു... ഒരുകാലത്തു അര്‍ജന്‍റീനിയന്‍ ഫുട്ബാളിന്‍റേയും ലോകഫുട്ബാളിന്‍റേയും ദൈവമായിരുന്ന ഡീഗോ മറഡോണയുടെ തന്ത്രങ്ങള്‍ക്കു പോലും ദുഗയുടെ മഞ്ഞപ്പടയുടെ തേരോട്ടത്തിനു തടയിടാന്‍ കഴിഞ്ഞില്ല... മെസ്സിയെന്ന ലോകോത്തര പ്ലയറുടെ മേലുള്ള സമ്മര്‍ദ്ദം ചെറുതൊന്നുമല്ലാത്തതുകാരണമാവാം അദ്ദേഹത്തിനു പോലും ആ ലോകകപ്പിന്‍റെ പടിക്കലേക്കുള്ള ഒരു ചുവടുറപ്പിക്കാനുള്ള മത്സരത്തിലും സ്വന്തം ടീമിനെ വിജയത്തിലെത്തിക്കാന്‍ കഴിയാതിരുന്നതു... ഒരുപക്ഷെ ഇന്നലെ കുറേ ബ്രസീലിന്‍ ആരാധകര്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവും ഇന്നു സ്വന്തം ടീം ഒന്നു തോറ്റുകൊടുക്കണേ എന്നു...  കാരണം അര്‍ജന്‍റീനയില്ലാത്ത ഒരു ലോകകപ്പിനെക്കുറിച്ചു ഒരു ഫുട്ബോള്‍ പ്രേമി ചിന്തിക്കാന്‍ പോലും ആഗ്രഹിക്കാത്ത കാര്യമാണ്‌... പക്ഷെ ഇപ്പോഴും അര്‍ജന്‍റീന പുറത്തായി എന്നു പറയാന്‍ സാധിക്കില്ല... ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്... അതെ ആ മത്സരങ്ങള്‍ എല്ലാം ജയിച്ചു അടുത്ത ലോകകപ്പിലേക്കു യോഗ്യത നേടും എന്നു പ്രതീക്ഷിക്കാം ...

അറിവുണ്ടായാല്‍ മാത്രം പോരാ...

സെപ്റ്റമ്പര്‍ 6 -)0 തീയതി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വന്ന വാര്‍ത്ത ആധാരമാക്കി എഴുതിയത്....
വാര്‍ത്ത : "നമ്മുടെ മുന്‍കാല രാഷ്ട്രപതി ആയിരുന്ന എ പി ജെ അബ്ദുള്‍ കലാം ഒരു ടെക്നിക്കല്‍ ഓഫീസര്‍ മാത്രമായിരുന്നു.. നിങ്ങള്‍ അതിന്‍റെ പേരില്‍ എന്നെ രാജ്യ ദ്രോഹി എന്നു വിളിക്കരുതു... " പറഞ്ഞതു നമ്മുടെ ശ്രീമാന്‍ സുകുമാര്‍ അഴീക്കോട്...

അറിവു എന്നുള്ളതു പൊന്നിലും പണത്തിലും എല്ലാം മേലെ ഉള്ളതാണ്‌... നമ്മുടെ പഴമക്കാര്‍ പറയാറുണ്ടായിരുന്നു അറിവുള്ളവനു മറ്റൊന്നും ആവശ്യമില്ല... പക്ഷെ നമ്മുടെ നാട്ടിലെ വാക്മി ആയ ഒരാളുടെ വായില്‍ നിന്നും വരുന്നതു കേട്ടാല്‍ അദ്ദേഹത്തിനു അറിവില്ലാഞ്ഞിട്ടാണോ ഇങ്ങനെ പെരുമാറുന്നതു എന്നു ഒരു എല്‍ കെ ജി യില്‍ പഠിക്കുന്ന കുട്ടിക്കു പോലും തൊന്നിപ്പൊകും ... നമ്മുടെ നാട്ടിലെ മുഖ്യമന്ത്രിയുമായിട്ടുള്ള വാക്തര്‍ക്കം കഴിഞ്ഞിട്ടു എതാനും മാസങ്ങളേ ആവുന്നുള്ളു...
         ഈ പ്രാവശ്യം ഈ പറഞ്ഞ പ്രാസംഗികനായ വാക്മിയുടെ ഇരയാകേണ്ടി വന്നതു നമ്മുടേ രാജ്യത്തിന്‍റെ കഴിഞ്ഞകാല പ്രഥമപുരുഷനാണ്‌.. അദ്ദേഹത്തിന്‍റെ മഹത്തായ കണ്ടെത്തല്‍ നമ്മുടെ രാജ്യത്തിലെ പ്രസിദ്ധനായ ഈ ശാസ്ത്രജ്ഞന്‍ വെറും ഒരു ടെക്നിക്കല്‍ ഒഫീസറായിരുന്നു എന്നാണ്‌... അദ്ദേഹത്തിന്‍ ഇങ്ങനെ ഒരു പ്രസ്താവന ഇറക്കാന്‍ എന്താണ്‌ പ്രചോദനമായതു എന്നു അദ്ദേഹത്തോടു തന്നെ ചോദിക്കേണ്ടി വരും ... കാരണം നമ്മുടെ നാട്ടിലെ ആണവപരീക്ഷണങ്ങള്‍ക്കു മാത്രമല്ല അതിനു മുന്‍പേ പരീക്ഷണങ്ങള്‍ക്കും ഒക്കെ മുന്നില്‍ നിന്നും നയിച്ച ആളായിരുന്നില്ലേ നമ്മുടെ ഈ പ്രഥമ പുരുഷന്‍ ... ഇനി ഇതൊന്നുമല്ലായിരുന്നെങ്കില്‍ കൂടി നമ്മുടേ രാജത്തെ സേവിച്ച ഒരു സാധാരണ ശാസ്ത്രജ്ഞനോടാണെങ്കില്‍ കൂടി ഈ പറഞ്ഞതു ഒരിക്കലും ന്യായീകരിക്കാന്‍ പറ്റും എന്നു എനിക്കു തോന്നുന്നില്ല.. പക്ഷെ ഒരു കാര്യത്തില്‍ നമ്മുടേ ഈ മാന്യനായ വാക്മിക്കു ആശ്വസിക്കാം ... കാരണം നമ്മുടെ മുഖ്യമന്ത്രി ഉരുളക്കുപ്പേരിപോലെ മറുപടി കൊടുത്തതു പോലെ ഇദ്ദേഹം മറുപടി കൊടുക്കില്ല കാരണം അദ്ദേഹത്തിനു കൂറച്ചു കൂടി വിവേകമുണ്ടൂ എന്നുള്ളതു തന്നെ...
    എന്താണ്‌ ഇതുപോലുള്ള പ്രസ്താവനകള്‍ ഇറക്കാന്‍ ഈ പ്രാസഗികനു ഇത്ര ആവേശം എന്നു എനിക്കിപ്പോഴും മനസ്സിലാകുന്നില്ല... ഇനി ആരും പ്രസഗത്തിനു വിളീക്കാത്തതു കൊണ്ടാണോ??  അല്ലെങ്കില്‍ എന്തെങ്കിലും വിവാദം ഉണ്ടാക്കി എന്നും പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണോ??... എല്ലാം അദ്ദേഹത്തിനു തന്നെ അറിയാം ...

Friday, August 28, 2009

രാഷ്ട്രീയക്കാര്‍ വാണീടും കാലം ............

മാവേലി നാടുവാണീടും
കാലം മാനുഷരെല്ലാരും ഒന്നുപോലെ
ആമോദത്തോടെ വസിക്കും കാലം ..
ആപത്തങ്ങാര്‍ക്കും ഒട്ടില്ലതാനും ...
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല....

അങ്ങനെയുള്ള നമ്മുടെ നാട്ടിലേക്കു രാഷ്ട്രീയക്കാര്‍ ഭരണം ഏറ്റെടുത്തു കഴിഞ്ഞപ്പോള്‍ എന്തുപറ്റി എന്നു ചോദിച്ചാല്‍ . നമ്മുടെ നാട് പണ്ടു അതുപോലെ ആയിരുന്നില്ലേ.. അപ്പോള്‍ പിന്നെ എപ്പോഴും അങ്ങനെ ആയാല്‍ എങ്ങനേയാ ശരിയാവുക എന്നു അവരും വിചാരിച്ചു.. ഒരു ചെയ്ഞ്ച് ഒക്കെ ഉണ്ടെങ്കിലല്ലേ ഭരിക്കാന്‍ ഒരു രസമുണ്ടാവൂ.. അല്ലെങ്കില്‍ തന്നെ ഇനി അതുപോലെ ഭരിച്ചാല്‍ എപ്പോഴാണ്‌ അടുത്ത വാമനന്‍ വരുക എന്നറിയില്ലല്ലോ... അതുകൊണ്ട് അവര്‍ അടിമുടി ഒന്നു മാറ്റി.. കാരണം
നാം മുകളില്‍ പറഞ്ഞതു നോക്കുകയാണെങ്കില്‍ ഒന്നു ഇല്ല എന്നാണ്‌ പറഞ്ഞത്.. അത് ഉണ്ടാക്കാന്‍ വേണ്ടി അവര്‍ ശ്രമിച്ചതു തെറ്റാണോ??

ആപത്തങ്ങാര്‍ക്കും ഇല്ലാത്ത അവസ്ത മാറ്റി എല്ലാവര്‍ക്കും പലതരത്തിലുള്ള പനി ഉണ്ടാകാനും പകരാനും ഉള്ള ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊടുത്തു...
കള്ളവും ഇല്ല ചതിയും ഇല്ലാത്തതു മാറ്റാന്‍ രാഷ്ട്രീയക്കാര്‍ തന്നെ മുന്‍പിട്ടിറങ്ങി... ജനങ്ങളെ മുഴുവന്‍ വാഗ്ദാനങ്ങള്‍ കൊടുത്തു അധികാരത്തില്‍ കയറി അവരെ ചതിച്ച് കള്ളവും ചതിയും ഇല്ലാതിരുന്ന അവസ്ത കേരളത്തില്‍ നിന്നും പാടേ തുടച്ചു നീക്കി..
ഇനി ആരേങ്കിലും കള്ളവും ചതിയും ഇല്ലാത്ത അവസ്ത സൃഷ്ടിക്കുകയാണെങ്കില്‍ അതിനെ ചെറുക്കുവാനായിട്ട് ഗൂണ്ടാ സഘങ്ങളെയും കൂറച്ചു നീയമപാലകരേയും ഏര്‍പ്പെടുത്തി...
പോളിവചനം ഇല്ലാത്ത അവസ്ത മാറ്റാന്‍ ഇലക്ഷന്‍ കാലങ്ങളീ്‌ പ്രകടന പത്രികകള്‍ ഇറക്കി...
ഇതെല്ലാം ആയപ്പോഴേക്കും ആവശ്യത്തിനു കള്ളത്തരങ്ങളും ആയാല്ലോ.. അങ്ങനെ അതില്ലാത്ത അവസ്തയും തുടച്ചുമാറ്റി....

അങ്ങനെ നമ്മുടെ മാവേലി ഭരിച്ചപ്പോള്‍ എന്തൊക്കെ ഇല്ലായിരുന്നോ അതൊക്കെ ഇവിടെ നടപ്പാക്ക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്‌ നമ്മുടെ രാഷ്ട്രീയക്കാരുടെ വിജയം

Wednesday, August 26, 2009

കുഴികള്‍ പലതരം ജപ്പാന്‍ കുടിവെള്ളം വഹ, കെ എസ് ഇ ബി വഹ, വാട്ടര്‍ അതോറിട്ടിറ്റി വഹ...

നമ്മുടെ സ്വന്തം കേരളത്തിലെ റൊഡുകളെല്ലാം പണ്ടേ ദുര്‍ബല പിന്നേം ... എന്നുള്ള ഒരു പഴഞ്ചൊല്ലു പോലെ തന്നെ ആണ്‌.. കാരണം ഇന്നു കേരളത്തില്‍ പൈപ്പിടാന്‍ വേണ്ടി വെട്ടിമുറിച്ചുപൊളിക്കാത്ത ഏതു റോഡാണ്‌ ഉള്ളത്.. പോളിക്കരുത് എന്നു ആരും പറയുന്നില്ല പക്ഷെ പോളിക്കുന്നതിന്‍റെ നൂറിലൊന്നു താല്‍പര്യം പോലുമില്ല അതു ഒന്നു നേരെ ആക്കാന്‍ എന്തിനു അതു ഒന്നു നേരെ ചൊവ്വേ മൂടാന്‍ പോലും നമ്മുടെ വേണ്ടപ്പെട്ടവര്‍ ശ്രമിക്കാറില്ല.. പലപ്പൊഴായിട്ടു നമ്മുടെ നാട്ടിലെ പലരും ആ കുഴികളില്‍ വീണ്‌ കൈയ്യും കാലും ഒടിയുകയും എന്തിനു ജീവന്‍ പൊലും പോയ അവസ്ത ഉണ്ടായിട്ടുണ്ട്.. പക്ഷെ എന്തു കാര്യം പട്ടിയുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും നേരെ ആവില്ല എന്നു പറഞ്ഞപോലെയാണ്‌ നമ്മുടെ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അവസ്ത.. ആര്‍ക്കൊക്കെ എന്തു സംഭവിച്ചാലും ഇവിടെ ഒന്നും മാറില്ല.. കാരണം ​അനുഭവിക്കുന്നത് പാവം ജനങ്ങളല്ലേ??.. എതെങ്കിലും മന്ത്രിമാരുടെയോ മുതലാളിമാരുടേയോ വീടിന്‍റെ അടുത്താണെങ്കില്‍ നാട്ടുകാര്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കാം .. ഏതു റൊഡു നന്നാക്കിയാലും ഉടന്‍ ഈ കുഴികാരെ അവിടെ ഒക്കെ കാണാം .. ഒരു ശാശ്വതമായുള്ള ഒരു പരിഹാരം കണ്ടെത്താനോ അതിനെക്കുറിച്ച് ആലോചിക്കുവാന്‍പോലും നമ്മുടെ ഈ ഭരണാധികാരികള്‍ തയ്യാറയിട്ടില്ല.. അല്ലെങ്കില്‍ തന്നെ ഇങ്ങനെ കുഴിക്കലും മൂടലും നടത്തിയാലല്ലേ അവരുടെ കീശയും നിറയൂ.. പക്ഷെ കുറച്ചു റോഡുകളുടെ കാര്യത്തിലെങ്കിലും നമ്മളുടെ അധികാരികള്‍ ശ്രദ്ധചെലുത്തിയില്ലെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതിനേക്കള്‍ വില നല്‍കേണ്ടി വരും .. കൂറഞ്ഞത് മെഡിക്കല്‍ കോളേജിലേക്കുള്ള വഴികളിലെങ്കിലും ഇതുപോലുള്ള കലാപരിപാടികള്‍ കുറച്ചു ദ്രുതഗതിയില്‍ നടത്തിയാല്‍ നമ്മുടെ പാവം രോഗികള്‍ കുറച്ചു പേര്‍ എങ്കിലും രക്ഷപെടും .. ഇതു ഞാന്‍ എഴുതുമ്പോള്‍ നമ്മുടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെക്കുള്ള റൊഡിന്‍റെ അവസ്ത അതാണ്‌ അപ്പോള്‍ പിന്നെ ബാക്കിയുള്ളിടത്തെ അവസ്ത മറ്റൊന്നായിരിക്കില്ലല്ലോ??.. പക്ഷെ ജനങ്ങളേ നിങ്ങള്‍ ബ്ളോക്കിലും കുഴികളിലും കുരുങ്ങി വീണാലും മരിച്ചാലും കൊടിവച്ച കാറില്‍ എസ്കോര്‍ട്ടുമായി 100-110 ഇല്‍ പോകുന്നതിനു തടസ്സമില്ലത്തിടത്തോളം കാലം അവസ്ത ഇതു തന്നെ ആയിരിക്കും ..

Tuesday, August 25, 2009

നമ്മുടെ നീയമങ്ങള്‍ നോക്കുകുത്തികളോ??..

നമ്മുടെ നീയമങ്ങള്‍ക്കു കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നത് കൂറച്ചെങ്കിലും തടയാന്‍ പറ്റുന്നുണ്ടോ??.. ഇല്ല എന്നായിരിക്കും നമ്മുടെ നാട്ടിലെ നല്ലോരു ശതമാനം പൌരന്മാരും പറയുക.. ഒരുപക്ഷേ ഉദാഹരണങ്ങള്‍ അതിനെ ആയിരിക്കും സാധൂകരിക്കുക.. കാരണം ഒരേ തരത്തിലുള്ള കുറ്റങ്ങള്‍ ഒരുപാട് ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ അല്ല എന്ന് ആര്‍ക്കാണ്‌ പറയാന്‍ സാധിക്കുക.. ഒരു പക്ഷെ ചെറിയ ചെറിയ തെറ്റുകളാണെങ്കില്‍ കുഴപ്പമില്ല എന്നു പറയുകാണെങ്കില്‍ അതുപോലും ദുരുപയോഗം ചെയ്യുന്ന നാട്ടുകാരാണ്‌ നമ്മുടേതു.. അപ്പോള്‍ ഒരേ തെറ്റ് പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ ഒരേതരത്തില്‍ കാണുന്നതു ഒരു പരിധിവരേയെങ്കിലും മാറ്റേണ്ടി വരും എന്നു എനിക്കു തൊന്നുന്നു.. ഇതൊന്നും പറ്റിയില്ലെങ്കില്‍ കുറഞ്ഞതു മനുഷ്യഭാഷയില്‍ നമ്മള്‍ മൃഗീയം എന്നു പറയുന്ന കുറ്റകൃത്യങ്ങള്‍ എങ്കിലും തടയാന്‍ നമ്മള്‍ക്കു കഴിയേണ്ടേ.. അല്ല എങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശെഷം നമ്മള്‍ ഒരുപാടു മൃഗീയതകള്‍ എന്നും കാണേണ്ടി വരും ..
വളരെ അടുത്തകാലങ്ങളില്‍ നടന്ന രണ്ടു സംഭവങ്ങള്‍ എടുക്കാം .. സ്കൂളില്‍ പോയി വന്ന വഴി ഒരു പെണ്‍കുട്ടിയെ ഓടിച്ചിട്ടു കുത്തിക്കൊന്നു.. അതു തടയാന്‍ ശ്രമിച്ച വ്യാപാരിയും കൊല്ലപ്പെട്ടു.. ഒരുപക്ഷെ പക്ഷെ ഞാന്‍ പണ്ടു സ്കൂളിലേക്കു പൊയിക്കൊണ്ടിരുന്ന വഴി ആണെന്നു ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല എന്നതാണ്‌ സത്യം .. എനിക്കു മാത്രമല്ല എന്‍റെ നാട്ടിലെ ഒരാള്‍ പോലും അതിനെ പറ്റി ഒരിക്കല്‍പോലും ചിന്തിക്കുവാന്‍ പോലും ആഗ്രഹിക്കത്തവരാണ്‌..
ഇതാ കഴിഞ്ഞ ദിവസം അവിടെ അല്ലെങ്കിലും വീണ്ടും അതേ സംഭവം ആവര്‍ത്തിച്ചു.. വഴിയിലൂടെ നടന്നുപോയ മറ്റൊരു പെണ്‍കുട്ടി മറ്റൊരു ആക്രമണത്തിനു ഇരയായി കൊല്ലപ്പെട്ടു.. കഴുത്തില്‍ കത്തിയിറക്കി നടത്തിയ അതുപോലുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നമ്മുടെ നീയമം വെറും ഒരു നോക്കുകുത്തിയെ പോലെ നോക്കി നില്‍ക്കുകയല്ലേ ചെയ്യുന്നതു.. ഇനിയെന്നാണ്‌ ഇതുപോലുള്ള കുറ്റവാളികളെ നമ്മുക്കു മാതൃകാപരമായി ശിക്ഷിക്കാന്‍ കഴിയുക.... അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.. ഇങ്ങനെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അവിടെ ഒരു സമൂഹത്തിന്‍റെ മനസ്സാണ്‌ മുറിപ്പെടുന്നതു.. ഒരിക്കലും മറകാനാവത്ത മുറിപ്പാട്‌.. തന്മൂലം അനാഥമാവുന്ന കുടുംബങ്ങള്‍ എത്രയെത്രയാണ്‌....

Monday, August 24, 2009

bcci is going to kill the indian cricket....

what's happening in the indian cricket ??.. bcci is looking earning money in all aspect rather than thinking about the players and the countries performance in the international events.. even the same is showing towards the great events like world cup.. it is absolutely rediculus.. bcci released next years ipl schedule which is about to finish just 5 days before the 20-20 world cup.. how the players will be able to relax after a one and half month event.. as all the players are participating in all the matches of ipl there is a great chance of injuries always.. and their mental stress in such an event also will be high.. also from 2011, the number of games in the ipl also going to increase.. that also will affect the fitness in the coming years of cricket... bcci is working as a private company rather than a sports assossiation of a country.. that should be changed.. see what is just happended in the upcoming triseries india's match is post-poned for participating the indian players in the ipl champions trophy.. that leads india to play in the two odis in the concecutive days.. bcci is always thinking from their business point of view rather than a country's point of view.

Wednesday, August 19, 2009

എന്തേ നമ്മുടെ പൊതുമേഖല സ്ഥാപനങ്ങള്‍ ഇങ്ങനെ??....

പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണം എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ അതു സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ലാഭം ഉണ്ടാക്കി കൊടുക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവ ആകരുതു... പക്ഷെ നമ്മുടെ നാട്ടില്‍ പല പൊതുമെഖലാ സ്ഥാപനങ്ങളും അങ്ങനെ ആണ്‌ എന്നു പറഞ്ഞാല്‍ നല്ലൊരു ശതമാനം ​ഇന്ത്യാക്കരും എന്‍റെ കൂടെ ആയിരിക്കും .... അതിനു എറ്റവും ഉത്തമോദാഹരണങ്ങള്‍ ആണ്‌ നമ്മുടെ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റെഡും പിന്നെ നമ്മുടെ ഓയില്‍ കമ്പനികളും ..

ഇന്നു നമ്മുടെ ഈ പൊതുമേഖലാ എണ്ണക്കമ്പനികളേക്കാളും വിലകുറച്ച് സ്വകാര്യ സ്ഥാപനങ്ങള്‍ വില്ക്കുന്നുണ്ടെങ്കില്‍ അതു ആര്‍ക്കു ലാഭം ഉണ്ടാക്കാന്‍ വേണ്ടിയാണ്‌..
സ്വകാര്യ കുത്തകമുതലാളിമാരുടെ പമ്പുകളില്‍ കൂടുതല്‍ ചെലവുണ്ടാക്കി അവര്‍ക്കു ലാഭം ഉണ്ടാക്കുകയും നമ്മുടെ പാവം ജനങ്ങളുടെ മേല്‍ ഈ അധികഭാരം ഉണ്ടാക്കുകയും ആണോ ഇവരുടെ ലക്ഷ്യം .. ഇന്നു ഒരു സ്വകാര്യ സ്ഥാപനത്തില്‍ 35.87 രൂപയ്ക്കു കിട്ടുമ്പോള്‍ 36.25 രൂപയ്ക്കാണു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ നമ്മുക്കു നല്കുന്നത്.. അപ്പോള്‍ സ്വകാര്യ കമ്പനിക്കാര്‍ക്കു ആ റേറ്റില്‍ സ്വകാര്യ കമ്പനിക്കു ലാഭം കിട്ടുന്നുണ്ടെങ്കില്‍ എന്തിനു ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ പാവം ജനങ്ങളെ പിഴിയുന്നു...

നമ്മുക്കറിയാം ബി എസ് എന്‍ എല്‍ എന്ന സ്ഥാപനത്തിന്‌ അടിസ്ഥാനപരമായി നല്ല അടിത്തറ ഉണ്ട്.. എന്നിട്ടും മറ്റു സ്വകാര്യ സ്ഥാപനങ്ങളോട് ഒരു പരിധിയില്‍ കൂടുതല്‍ മത്സരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അതു ഒരിക്കലും പോരായ്മ കൊണ്ടല്ല.. തീര്‍ച്ചയായും ഈ സ്വകാര്യ സ്ഥാപനങ്ങള്‍ നമ്മുടെ പൊതുമെഖലാ ഭരണാധികാരികളെ സ്വാധീനിക്കുന്നതു കൊണ്ടു തന്നെ ആണ്‌.. അതല്ല എങ്കില്‍ നമ്മുടെ ഈ ബി എസ് എന്‍ എല്‍ നെ പൊലെ ഉപഭോക്താവിനെ സംതൃപ്തി ആക്കാന്‍ മറ്റാര്‍ക്കും കഴിയില്ല.. അവരുടെ ഉപഭോക്തൃ സേവനം മാത്രമെടുത്താല്‍ മതി നിങ്ങള്‍ക്കു ഈ കാര്യം മനസ്സിലാകുമ്.. എനിക്കുണ്ടായ അവസ്ഥയും മറ്റൊന്നല്ല.. നീണ്ട രണ്ടു വര്‍ഷക്കാലം ഞാനും ബി എസ് എന്‍ എല്‍ ആയിരുന്നു ഉപയൊഗിച്ചിരുന്നതു.. പക്ഷെ ഒരു ആഴ്ച്ച റീചാര്‍ജ് ചെയ്യാന്‍ പറ്റാഹെ വരുകയും അതിനു അവര്‍ക്കു ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ പറ്റാത്ത അവസ്ഥയും വന്നപ്പോള്‍ എനിക്കും മറിച്ചു ചിന്തിക്കേണ്ടി വന്നു...

പണ്ട് ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയിരുന്നു.. ഇന്നു ഒരു ചെറിയ തിരുത്തല്‍.. ജനങ്ങള്‍ക്കുവേണ്ടി എന്നുള്ളതിനു പകരം .. ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി എന്നായി ...
അതായതു.. ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ , ജനങ്ങള്‍ തിരഞ്ഞെടുക്കുടുക്കുന്നവര്‍ക്കും അവര്‍ക്കു വേണ്ടപ്പെട്ടവര്‍ക്കും വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്നതു എന്നയി

Tuesday, August 18, 2009

കലാലയങ്ങളിലെ ഉച്ചയൂണുകള്‍.........


പഠനകാലത്തെ ഉച്ചയൂണുകള്‍ എന്നു മധുരമുള്ള ഓര്‍മകളാണ്‌... കാരണം ക്ലാസ്സിലെ കൂട്ടുകാര്‍ എല്ലാവരും ഒരുമിച്ചു വട്ടം കൂടിയിരുന്നു വിഭവ സമൃദ്ധമായ സദ്യ തന്നെ ആയിരിക്കും അതു.. സ്വന്തം പാത്രത്തില്‍ കറികള്‍ ഒന്നുമില്ലെങ്കിലും എല്ലാവരുടെയും പാത്രത്തില്‍ നിന്നു കയ്യിട്ടു വാരി പച്ചക്കറിയും മീനും ഇറച്ചിയും ഒക്കെ കൂട്ടിക്കഴിക്കാന്‍ അതുപോലെ ഒരവസരം ജീവിതത്തില്‍ ഒരിക്കല്‍പോലും കിട്ടില്ല... ഏതു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയിക്കഴിച്ചാലും ആ സംതൃപ്തി കിട്ടില്ല ... അങ്ങനെയുള്ള അവസരം ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചതു ബിരുദാനന്തരബിരുദ പഠനകാലത്താണ്‌.. അന്നു ഹോസ്റ്റലില്‍ ആയിരുന്ന കാരണം കൊണ്ടുപോകാന്‍ ഒന്നുമില്ലയിരിന്നു .. ആദ്യകാലങ്ങളില്‍ കന്‍റീനില്‍ നിന്നും പിന്നെ കുറെക്കാലം ഹോസ്റ്റലില്‍ നിന്നും ആയിരിന്നു എങ്കിലും ഒടുവില്‍ ക്ലസ്സ്റൂമില്‍ നിന്നും തന്നെ ആയി.. എവിടുന്ന് എന്നല്ലെ കൂട്ടുകാരുടെ പാത്രത്തില്‍ നിന്നും തന്നെ .. അവര്‍ കുറച്ചുപേര്‍ ഹൊസ്റ്റലില്‍ നിന്നും ആയിരുന്നുവെങ്കില്‍ കുറച്ചുപേര്‍ എന്നും വീട്ടില്‍ പൊയിട്ടു വരുന്നവരായിരുന്നു.. പിന്നെ ശനിയും ഞായറും വീട്ടില്‍ പൊയി വരുന്ന കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു.. അവരില്‍ ഒരാള്‍ ചോറും പിന്നെ തൈരും ഒക്കെ കുഴച്ച ചോറു കൊണ്ടു വരാറുണ്ടായിരുന്നു.. അങ്ങനെ രണ്ടു വനിതാ ഹൊസ്റ്റലില്‍നിന്നും പിന്നെ കുറച്ച് വീടുകളില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണമായിരുന്നു ഞങ്ങളുടെ ഉച്ചക്കത്തെ ഭക്ഷണം .. ഞങ്ങളുടെ യൂണിവേഴ്സിറ്റി വനിതാ ഹൊസ്റ്റലില്‍ നിന്നും കൊണ്ടു വരുന്ന ഭക്ഷണത്തെ ഞങ്ങള്‍ പ്രത്യേകിച്ചും ഞാന്‍ കുറ്റം പറയുന്നതു അവര്‍ക്കു ഒട്ടും പിടിക്കാറില്ലയിരുന്നു.. പറഞ്ഞിട്ട് എന്തുകാരയം ​വെറുതെ കിട്ടുന്നതെന്തൊണ്ടെങ്കിലും അവരുടെ കറികളില്‍ ഉണ്ടാവും അതു പറയുന്നതു കുറ്റമാണോ??.. പക്ഷെ വെറുതെ കിട്ടുന്നതിനെകുറിച്ചു കുറ്റം പറയാന്‍ പാടില്ലല്ലോ?..
പക്ഷെ പിന്നെ കുറെ നാള്‍ കഴിഞ്ഞു കിലോമീറ്റരുകള്‍ക്കപ്പുറത്തു നിന്നും ഞങ്ങള്‍ക്കു വേണ്ടി ഒന്നിലേറെ പൊതി ചോറുകളുമായി വന്നിരുന്ന അതുപോലത്തെ സുഹൃത്തുക്കളെ മറ്റെവിടെയും ഞാന്‍ ഇന്നുവരെ കണ്ടിട്ടില്ല.. അന്നു ആ ചോറും കറിയും ഉണ്ടാക്കി കൊടുത്ത ആ അമ്മയേയും എന്‍റെ പ്രീയപ്പെട്ട കൂട്ടുകാരെയും ഓര്‍ത്തുകൊണ്ടു ഈ ലേഖനം ഇവിടെ നിര്‍ത്തുന്നു...

Wednesday, August 12, 2009

its all about playing positively rather than playing defensively..


recently all the cricketing people were discussing about the future of test cricket. In the olden days of cricket, the game was all about test cricket and there was less number of shorter version of cricket. As the changes comes to cricket as natural 60 over match came into picture first, then it changes into one day with 50 overs. And now the trend is all about 20-20s. This also may change in next 10 years. Still all believe the classic form of cricket is test cricket. Because it needs the real talent, fitness concentration etc. But what is happening is the cricketers are less interested in playing test cricket and also the spectetors are less for the match. What makes test cricket boaring?? and why the spectetors are walking away from the test cricket galeries?? and where disappear the mexican waves in the galeries??. There was lots of cricket fans for atleast the series like Ashes, Border Gavaskar Trophi, and Australia-South Africa series and India-Pak sereies. If any one have a close analysis with the listed series why spectetors are interested more in the series is nothing other than because of the agressiveness in the matches. There was ofcource lots of un-noticed events in the past 10 years of test cricket which makes the cricket fans away from the test cricket. When the palyers like sachin were playing in their great form the opposition teams were bowling to his leg stump most of the times, secondly in most of the series if one team won first one or two matches, then for the rest of the series the team was playing for draw, rather than try for the win, and the pitches the created for the matches also was favouring the host always. There were a lots of fans for australian cricket, and recently their fans were moving away from their matches, australians lost their agressivenes in the field. As the champions lost their crown.

Tuesday, August 11, 2009

പ്രേമ വിവാഹം തകര്‍ക്കുന്ന സ്വപ്നങ്ങള്‍..........

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോള്‍ മുതല്‍ മാതാപിതാക്കള്‍ക്കു മക്കളുടെ ഭാവിയെപറ്റിയും ജീവിതത്തെക്കുറിച്ചും ആകുലതകള്‍ ഉണ്ടാകാത്തവര്‍ കുറവാണ്‌.. അതു എന്തുകൊണ്ടാണ്‌ എന്നു ചോദിച്ചാല്‍ അതു അങ്ങനെയാ നമ്മളുടെ സംസ്കാരം എന്നു പറയാനേ എനിക്കറിയൂ.. കാരണം ലോകത്തിന്‍റെ മറ്റൊരു കോണിലും ഇങ്ങനെയുള്ള സംസ്കാരം കാണുക ബുദ്ധിമുട്ടാണ്‌... ആണ്‍കുട്ടികളുടേതിനേക്കാള്‍ പെണ്‍കുട്ടികളുടെ ഭാവിയെകുറിച്ചാണ്‌ മാതാപിതാക്കള്‍ക്കു കൂടുതല്‍ ആകുലതകള്‍ ഉള്ളത്.. പെണ്‍കുട്ടികളുടെ ജീവിതകാലം എടുക്കുകയാണെങ്കില്‍ സ്വന്തം വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തും വരെ അവരെ കുറിച്ചോര്‍ത്തു ടെന്‍ഷന്‍ അടിക്കാത്തവര്‍ വളരെക്കുറവാണ്‌.. പക്ഷെ ഈ മക്കളുടെ കാര്യമെടുത്താല്‍ അതുപോലെ ആയിരിക്കണമെന്നില്ല എപ്പോഴും .. ഒരു പക്ഷെ കുറെ അധികം കുട്ടികളും ഇപ്പോഴെങ്കിലും മാറിതുടങ്ങിയിരിക്കുന്നു... വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ മറക്കാന്‍ ഇപ്പോള്‍ മിനിട്ടുകളും സെക്കന്‍ഡുകളും മതി... എല്ലാം ഇട്ടെറിഞ്ഞ് ഇന്നലെ കണ്ട ഒരുത്തനൊപ്പം കാണിക്കാന്‍ ഈ പെണ്‍കുട്ടികള്‍ കാണിക്കുന്ന വ്യഗ്രത കാണുമ്പോള്‍ ഒരുപക്ഷെ ഇന്നത്തെ പഴയ തലമുറ ലജ്ജിക്കുന്നുണ്ടാവാം .. എത്രയോവട്ടം ഒരിക്കല്‍ കല്ല്യാണവും കഴിഞ്ഞ് കുട്ടികള്‍ ഉള്ളവരുടെ ഒപ്പം പോകുന്ന പെണ്‍കുട്ടികളും ഉണ്ട് നമ്മുടെ നാട്ടില്‍.. ചിലപ്പോള്‍ ഒക്കെ വൈകി ആകാം ഈ സത്യങ്ങള്‍ പെണ്‍കുട്ടികള്‍ മനസ്സിലാക്കുന്നതു... പക്ഷെ ഇവര്‍ക്കെല്ലാം വളരെ നിസ്സാരമായി മനസ്സിലാക്കവുന്ന ഒരുകൂട്ടം ആള്‍ക്കാര്‍ ഇവരുടെ വീട്ടില്‍ ഉണ്ടു സ്വന്തം മാതാപിതാക്കള്‍.. ജനിച്ച ദിവസം മുതല്‍ ഈ പറഞ്ഞ മക്കള്‍ക്കു വേണ്ടി സ്വന്തം സുഖവും എല്ലാം ത്യജിച്ചവര്‍... പ്രേമവിവാഹം ഒരിക്കലും തെറ്റാണ്‌ എന്നു പറയുന്നില്ല പക്ഷെ അതു മാതാപിതാക്കള്‍ അറിഞ്ഞു അവരുടെ സമ്മതത്തോടെ ആയിരിക്കണം അല്ലെങ്കില്‍ ഇന്നലെ കണ്ട സ്വപ്നം സഫലമാക്കാന്‍ നിങ്ങളുടെ പ്രായത്തോളം കണ്ട സ്വപ്നങ്ങള്‍ തച്ചു തകര്‍ക്കുന്നതുപോലെ ആയിരിക്കും....

Monday, August 10, 2009

ജലപ്പരപ്പില്‍ ആവേശമുയര്‍ത്തി നെഹൃട്രോഫി ചമ്പക്കുളം ചുണ്ടന്...


ജിജി ജേക്കബിന്‍റെ കീഴില്‍ കൊല്ലം ജീസസ് സ്പൊര്‍ട്സ് ക്ലബ് മത്സരിച്ച ചമ്പക്കുളം ചുണ്ടന്‍ 57 മത് നെഹ്രു ട്രോഫി കരസ്തമാക്കി.. തുടര്‍ച്ചയായ 2 മത് തവണയാണ്‌ ജീസസ് ക്ലബ് നെഹ്രു ട്രോഫിയില്‍ മുത്തമിടുന്നത്.. ആലപ്പുഴക്കാരുടേയും കോട്ടയംകാരുടേയും ആധിപത്യത്തിനു ഒരിക്കല്‍കൂടി വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ്‌ ജിജി ജേക്കബിന്‍റെ നേതൃത്വത്തിലുള്ള 80 പതില്‍ പരം അംഗങ്ങളുള്ള സംഘം കപ്പ് ഉയര്‍ത്തിയത്.. പണ്ടുകാലങ്ങളില്‍ കേവലം ആലപ്പുഴക്കാരുടെയും കോട്ടയംകാരുടെയും ഒക്കെ മാത്രം മത്സരമായിരുന്ന

നെഹ്രു ട്രോഫി മറ്റുജില്ലകളിലേക്കും വ്യാപിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ആവേശകരമായി മാറും .... ഒരു കരയിലെ ജനങ്ങളെല്ലാം ജാതിമതഭേദമന്യേ ഒരു ലക്ഷ്യത്തിനു വേണ്ടി അരമാസക്കാലത്തോളം മദ്യപാനവും മറ്റുമില്ലാതെ വൃതാനുഷ്ഠാനങ്ങളോടെ രാവിലേയും വൈകിട്ടും പരിശീലനം നടത്തി പങ്കെടുക്കുന്ന മത്സരം വേറൊന്നു ഉണ്ടാവില്ല.. കയ്യും മെയ്യും മറന്നു പലരും സ്വന്തം ജോലിപോലും മാറ്റിവച്ച് മത്സരിക്കുന്ന ഈ കരകാരുടെ ആവേശം ആഗസ്ത് മാസത്തിന്‍റെ രണ്ടാം മാസത്തില്‍ നടക്കുന്ന മത്സരം കേരളീയരാകെ ഏറ്റെടുക്കുമ്പോള്‍ കേരളീയര്‍ക്കു മറ്റൊരു ഉത്സവമായിമാറുകയാണ്‌ വര്‍ഷംതോറുമുള്ള ഈ മാമാങ്കം ....

ആവേശം അനുസ്മരണങ്ങളില്‍ പോരാ...

ഇങ്ങനെ ഒരു ലേഖനം എഴുതാന്‍ ഇടയായത് ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ ആഗസ്റ്റ് 8 തീയതി വന്ന വാര്‍ത്തയാണ്‌.. "സൈന്യത്തിലായിരിക്കെ മരിച്ച ജവന്‍റെ ശരീരം അഴുകിയ നിലയില്‍ നാട്ടിലെത്തിച്ചു"... തീര്‍ച്ചയായും നമ്മള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്തതാണ്‌ എങ്കിലും അതു ചിലപ്പോള്‍ ആരും അറിയാതെ പൊയേനേ.. ഒരുപക്ഷെ ഈ ന്യൂസ് ചാനല്‍ പുറത്തു കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍.. അതു കൊണ്ടു തന്നെ ആദ്യം ഏഷ്യാനേറ്റ് ന്യൂസ് ചാനലിനു അഭിവാദനം അറിയിച്ചു കൊണ്ടു തന്നെ എഴുതി തുടങ്ങാം.. ഒപ്പം ഒരു അഭ്യര്‍ത്ഥനയും ഇതന്‍റെ ഉത്തരവാദികളെ മാതൃകാപരമായി ശിക്ഷ വാങ്ങിക്കൊടുക്കുവാനും നിങ്ങള്‍ തയ്യാറാവണം ..

കാര്‍ഗില്‍ അനുസ്മരണത്തിലും അതുപോലെയുള്ള അനുസ്മരണങ്ങളിലും നമ്മുടെ മന്ത്രിമാരും മറ്റു മുതിര്‍ന്ന ഉദ്യോഗസ്തരും ദേശസ്നേഹത്തെക്കുറിച്ചും അതിനുവേണ്ടി സ്വന്തം ജീവന്‍പോലും ത്യജിക്കാന്‍നമ്മുടെ ജവാന്മാര്‍ കാണിക്കുന്ന ആത്മാര്‍ത്ഥയേയും കുറിച്ചു പറയുന്നതു കേട്ടാല്‍ ഏതൊരു ഇന്ത്യാക്കാരന്‍റെയും ചോര തിളച്ചുവരും .. അങ്ങനെ ഇറങ്ങിത്തിരിച്ച ഒരു സൈനികനാണ്‌ കഴിഞ്ഞ ദിവസം മരിച്ചത്‌.. അങ്ങനെ മരിച്ച ആ സൈനികന്‍റെ മൃതദേഹം മൂന്നു ദിവസം കഴിഞ്ഞു അഴുകിയ നിലയില്‍ ആണ്‌ വീട്ടില്‍ എത്തിച്ചതു എന്നു പറയുമ്പോഴാണ്‌ ആ വാര്‍ത്തയുടെ ഭീകരത നമ്മുക്കു വെളിപ്പെടുന്നതു.. അവസാനമായി ആ ജവാന്‍റെ ശരീരം അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും കാണാന്‍ പറ്റാത്ത അവസ്ത ഉണ്ടാക്കിയവരോട് ആര്‍ക്കാണ്‌ പൊറുക്കാന്‍ കഴിയുക.. ഈ വാര്‍ത്തയ്ക്കു കൂടുതല്‍ പബ്ലിസിറ്റി കൊടുത്ത് നമ്മുടെ മറ്റുള്ള സൈനികരുടെ ആത്മവീര്യം കെടുത്തണം എന്നു പറയുന്നില്ല.. പക്ഷെ അതിനു ഉത്തരവാദികളായവരെ കണ്ടെത്താനും മാതൃകാപരമായി ശിക്ഷികാനും ഒരിക്കല്‍പോലും അങ്ങനെ സംഭവിക്കാതിരിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കാനും അതിന്‍റെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്തര്‍ തയ്യാറാവണം ..

Friday, August 7, 2009

ബസ് ചാര്‍ജ് 5 രൂപ ആക്കണം പോലും ...


കഷ്ടം ഇതു പറഞ്ഞ ചേട്ടന്‍ കേരളത്തില്‍ തന്നെ അല്ലേ ജീവിക്കുന്നതു ആവോ.. പറയുമ്പോള്‍ ഒരു പരിധി ഒക്കെ വേണ്ടേ.. അതിനു പറയുന്ന ന്യായ വശങ്ങളോ പെട്രോളിന്‍റെ വില കൂടിയതും പാര്‍ട്സിന്‍റെ വില കൂടി എന്നും ...പാര്‍ട്സിന്‍റെ

വിലകൂടിയ കാര്യം പറഞ്ഞു ചാര്‍ജു കൂട്ടാന്‍ ഇവര്‍ എന്നും പാര്‍ട്സ് മാറ്റിയിട്ടാണോ വണ്ടി ഓടിക്കുന്നതു.. പിന്നെ പെട്രോളിന്‍റെ വില കൂടിയതു തീര്‍ച്ചയായും പരിഗണിക്കെണ്ടതു തന്നെ ആണ്.. പക്ഷെ പെട്രോളിന്‍റെ വില കൂടിയപ്പോള്‍ നമ്മുടെ വണ്ടിക്കാര്‍ക്കുണ്ടാകുന്ന അധിക ബാധ്യത എന്നു പറയുന്നതു ശരാശരി ഒരു ദിവസത്തേക്കു 300 രൂപ ആയിരിക്കും മിക്കവാറും ഈ വണ്ടികളില്‍ ശരാശരി കയറി ഇരങ്ങുന്ന ആളുകളുടെ എണ്ണം 500 ന്‌ അടുത്തുമായിരിക്കും .. അപ്പോള്‍ മിനിമം ചാര്‍ജ് 50 പൈസ കൂട്ടിയാല്‍ പൊലും 400 രൂപ എങ്കിലും മിനിമം ടിക്കറ്റിലും ബാകിയുള്ളതു ആനുപാതികമായ വര്‍ദ്ധനയിലും കിട്ടുമെന്നിരിക്കെ ഇവര്‍ പറയുന്നതിന്‍റെ അടിസ്ഥാനം ​എന്താണ്‌.. പാവം ജനങ്ങളുടെ മേല്‍ കുതിര കയറാനാണോ??.. എന്തിനു അവരെ പറയണം നമ്മുടെ കെ എസ് ആര്‍ ടി സി കാര്‍ പോലും വരി വരിയായുള്ള ഓട്ടം നിറുത്തി വരുമാനം കൂട്ടാനുള്ള വഴി ആലൊചിക്കുനതിനു പകരം അവരും ആരായുന്ന മാര്‍ഗ്ഗവും ഇതു തന്നെ ആണെന്നറിയുമ്പോള്‍ ലജ്ജ തോന്നും .. ഗണേഷ് കുമാറിനെ പോലെയുള്ള മന്ത്രിമാര്‍ ലാഭത്തിലേക്കു നയിച്ച ഈ വകുപ്പു നാളെ ജനങ്ങള്‍ക്കു തലവേദന ആകുകയേ ചെയ്യൂ...തലവേദന ആകുകയേ ചെയ്യൂ...

സര്‍ക്കാര്‍ ജോലിക്കാര്‍ എന്നാല്‍ രാജാക്കന്‍മാര്‍ എന്നാണോ...

ഇന്നു കേരളത്തില്‍ ഏതു സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാലും ഒരു കാര്യം നേടണമെങ്കില്‍ അവിടുത്തെ പ്യൂണിന്‍റെ മുതല്‍

വലിയ കാര്‍ന്നോരുടെ വരെ കാലു പിടിക്കണമെന്ന അവസ്ഥ ആയിട്ടുണ്ട്.. ഇന്നത്തെ ഏതു ഓഫീസിലും നിങ്ങള്‍ ചെന്നു

നോക്കൂ, അവരുടെ മേശയുടെ മുന്‍പില്‍ ചെന്നു നിന്നാല്‍ ഒന്നും അവര്‍ നമ്മളെ കാണില്ല.. ഒന്നു ബഹുമാനത്തില്‍ അവരുടെ

മുന്‍പില്‍ ചെന്നു നിന്നു സാറേ എന്ന് നീട്ടി വിളിക്കണം ... അപ്പോള്‍ എന്തെങ്കിലും നോക്കി കൊണ്ടിരിക്കുകയാണെങ്കില്‍ പറയുകയും

വേണ്ട.. ഉടനെ പ്യൂണിനെ വിളിക്കലായി.. അതെടുക്കു ഇതെടുക്കു എന്നൊക്കെ പറഞ്ഞ ശേഷം ഒരു നോട്ടം നോക്കും .. അപ്പോള്‍

നമ്മള്‍ വേണ്ടപോലെ ഇടപെട്ട് കാര്യം പറഞ്ഞാല്‍ ചിലപ്പോള്‍ കേള്‍ക്കും .. ഇനി പറഞ്ഞില്ലേല്‍ ചിലപ്പോള്‍ നമ്മളെ

മറക്കുന്ന സാറമ്മരും ഉണ്ട്.. എല്ലാവരും ഇങ്ങനെയാണ്‌ എന്നു ഞാന്‍ പറയുന്നില്ല.. എന്നാലും 100 പേരുടെ അനുഭവം

എടുക്കുകയാണെങ്കില്‍ ഒരു 60 പേരുടെ എങ്കിലും അനുഭവം ഞാന്‍ പറഞ്ഞതായിരിക്കും ..

ഇതു കഴിഞ്ഞ ദിവസം എനിക്കുണ്ടായ അനുഭവം .. ഞാന്‍ പഞ്ചായത്ത് ഒഫീസിലേക്കു ചെന്നതു പുതിക്കിയ

കരത്തിന്‍റെ അപേക്ഷ കൊടുക്കാനായിട്ടാണ്‌.. പോയപ്പൊഴേ ഇതിനു മുന്‍പു പറഞ്ഞതു പോലത്തെ അനുഭവമായിരിക്കും എന്ന്

അറിയാവുന്നതു കൊണ്ടു തന്നെ മുന്‍പു കരമടച്ച രസീതുകളും എല്ലാം ഞാന്‍ കരുതിയിരുന്നു.. അങ്ങനെ ഞാന്‍

ഒഫീസിലെത്തി അപെക്ഷ കൊടുത്തു.. 2008 -)0 ആണ്ടത്തെ കരം കൊടുത്തിട്ടില്ലല്ലോ കൊടുത്തേക്കാം എന്നു കരുതി അതു

സ്വീകരിക്കുന്ന ആളിന്‍റെ അടുത്തെത്തി.. ചെന്നു ഞാന്‍ കാര്യം പറഞ്ഞു.. "സാര്‍ കരം അടക്കണം ഞാന്‍ റേഷന്‍

കാര്‍ഡും എല്ലാം കൊണ്ടു വന്നിട്ടുണ്ട്".. ഉടന്‍ ഇങ്ങോട്ടുള്ള ചോദ്യമായി.. "ഇതിനു മുന്‍പു കരം അടച്ച രസീതു കൊണ്ടു

വന്നിട്ടുണ്ടോ??".. ഞാന്‍ "ഇല്ല" എന്നു തോന്നുന്നു എന്നു പറഞ്ഞതു തീരുമാനം വന്നു.. "പോയിട്ടു പിന്നെ വാ".. എത്ര

പെട്ടെന്നാണ്‌ തീരുമാനം വന്നതു നമ്മള്‍ ഈ കൊടുക്കുന്ന കരവും എല്ലാം കൊണ്ടാണ്‌ അവര്‍ക്കു ശമ്പളം കൊടുക്കുന്നതു

എന്നറിയാഞ്ഞിട്ടണോ ഇവര്‍ക്കൊക്കെ.. പക്ഷെ ശരിക്കും എന്‍റെ കയ്യില്‍ അതിനു മുന്‍പത്തെ രസീതു ഉണ്ടായിരുന്ന കാരണം

ഞാന്‍ അതു കാണിച്ചു ഉടന്‍ അടച്ചിട്ടു പോന്നു.. സാധാരണക്കാരില്‍ സാധരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന്

ഈ നാട്ടില്‍ ആരെങ്കിലും കൊടുക്കാനുള്ള കരം ഒക്കെ കൊടുക്കാന്‍ ചെന്നാല്‍ ഇതാണ്‌ അവസ്ത എങ്കില്‍ ബാക്കിയുള്ള

കാര്യങ്ങള്‍ക്കു എന്തായിരിക്കും അവസ്ത.. ഇതൊക്കെ മാറുമോ?? ഇല്ല എന്നു മനസ്സു പറയുമ്പോഴും അങ്ങനെ വരരുതേ

എന്നാഗ്രഹിക്കാനാണ്‌ എനിക്കിഷ്ടം ...

Thursday, August 6, 2009

ചമ്പക്കുളം തച്ചന്‍ അരങ്ങൊഴിഞ്ഞു...


അഭിനയിച്ചു തീര്‍ക്കാന്‍ ഒരുപിടി കഥാപാത്രങ്ങള്‍ ബാക്കിയാക്കി അങ്ങനെ ഒരു നടന്‍ കൂടി ജീവിതത്തിന്‍റെ തിരശ്ശീലക്കു പിന്നിലെക്കു വിടവാങ്ങി... ചമയത്തിലേയും

അമരത്തിലേയും ചമ്പക്കുളം തച്ചനിലേയും ഒക്കെ കഥാപാത്രങ്ങള്‍ മലയാളിയുടെ മനസ്സില്‍ എന്നും തങ്ങി നില്‍ക്കും ... വില്ലനായും സ്വഭാവ നടനായും ഒക്കെ അഭിനയിച്ചു മലയാളിക്കു ഒരു പിടി നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നടനായിരുന്നു.. നാലുതവണ കേരള സംസ്ഥാനത്തിന്‍റെ മികച്ച അവാര്‍ഡ് നേടിയ നടനായിരുന്നു മുരളി.. ജനങ്ങളെ സേവിക്കാനായി പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു എങ്കിലും ജനപ്രീയനായ സുധീരന്‍റെ മുന്നില്‍ അടിപതറി... അങ്ങനെയുള്ള നടന്‌ ആദരാഞ്ജലികള്‍................

Wednesday, August 5, 2009

ഇന്നത്തേതു ശരിക്കും മിസ്സ് കെരള തന്നെ ആണൊ??

ഒരു പക്ഷെ നാളെ മിസ്സ് കേരള ആയി തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടിയെ കണ്ടു ഡെയ് ഇവള്‍ മലയാളി തന്നെഡേയ് എന്നു ആരെങ്കിലും ചോദിച്ചാല്‍ അത്ഭുതപ്പെടാനില്ല കാരണം അതില്‍ പങ്കെടുക്കുന്ന ഒരു കുട്ടിക്കു പോലും മലയാളിത്തമുള്ളതായിട്ടു ഇന്നു കിട്ടിയ ഫോട്ടൊയില്‍ നിന്നും എനിക്ക് തോന്നിയില്ല.. ഇനി ഇന്നത്തെ മത്സരത്തില്‍ നമ്മുടെ നാടന്‍ സാരി ഒക്കെ ഉടുപിച്ചു കഴിഞ്ഞപ്പോള്‍ എന്തായി എന്ന് എനിക്കറിയില്ല.. എന്തായലും ഇതിനു മിസ്സ് മലയാളി അഥവാ മിസ്സ് കേരള എന്നു മത്സരമാക്കിയതു കുറച്ചു കടന്ന കൈ ആയിപ്പൊയി... പിന്നെ നമ്മുടെ ഈ എതിര്‍പ്പുകള്‍ ഇലക്ഷന്‍ കാലത്തെ പ്രകടന പത്രിക എന്നേ പറയാന്‍ പറ്റൂ.. അല്ലായിരുന്നെങ്കില്‍ ഇതൊക്കെ പണ്ടേ നീയന്ത്രിക്കാന്‍ പറ്റുമായിരുന്നു.. ഇന്നു ഈ കാണിച്ച ഈ ആവേശവും സമരവും അടുത്ത മിസ്സ് കേരള വരെ ആരെങ്കിലും കാണിക്കുമോ??.. നമ്മുടെ നാട്ടില്‍ കുറെ നീയമങ്ങള്‍ ഉണ്ടായിട്ടു കാര്യമില്ല അതു
വേണ്ടപോലെ നടപ്പാക്കനും കഴിയണം ....

ഈ വര്‍ഷത്തെ മിസ്സ് കേരളയ ആയി തിരുവനന്തപുരത്തു നിന്നും ഉള്ള അര്‍ച്ചന നായരെ തിരഞ്ഞെടുത്തു......

Tuesday, August 4, 2009

മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും..


അതെ "മെഡല്‍ അല്ല നിങ്ങള്‍ക്ക് മടല്‍ കിട്ടും" ഇതു പറഞ്ഞത് മറ്റാരുമല്ല
ഞങ്ങളുടെ സാര്‍ ആണ്‌...
ഞങ്ങള്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്‍സിനു

പഠിക്കുന്ന കാലം.. യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ടുമെന്‍റുകള്‍ തമ്മിലുള്ള
കായികമേളയായിരുന്നു അന്ന്.. കായികമേളയുടെ പേരു പറഞ്ഞ് അവധി
പ്രഖ്യാപിപ്പിച്ചു.. അതു കൊണ്ടു തന്നെ ദിവസവും വീട്ടില്‍ പോയി
വരുന്നവര്‍ മിക്കവരും വന്നില്ല.. ഹോസ്റ്റെലില്‍ താമസിച്ച ചില
മടിച്ചികളും അങ്ങൊട്ടെത്തിയിരുന്നില്ല.. ആകെയുള്ള 22 പേരില്‍
14 പേര്‍ മാത്രമേ ഡിപ്പാര്‍ട്ട്മെന്റില്‍ എതിയിരുന്നുള്ളു.. ഞങ്ങള്‍ ഗ്രൌണ്ടില്‍
പോലും പോകാതെ ലാബില്‍ എത്തി സ്ഥിരം കത്തി തുടങ്ങി... കുറെ
കഴിഞ്ഞപ്പോഴാണ്‌ ഞങ്ങളുടെ ടീച്ചര്‍ ഞങ്ങളെ കണ്ടത്..
മത്സരങ്ങളില്‍ പങ്കെടുത്തില്ലെങ്കിലും ഗ്രൌണ്ടിലെക്ക്
പോകണമെന്നായി.. അങ്ങനെ ഞങ്ങള്‍ എല്ലവരും കൂടി
ഗ്രൌണ്ടിലേക്കിറങ്ങി..
അപ്പോഴേക്കുമാണ്‌ ഞങ്ങളെ പഠിപ്പിച്ചിരുന്ന..
സാര്‍ അവിടെ എത്തിയത്.. എങ്ങൊട്ടാണെന്ന് ചോദിചപ്പോള്‍ ചുമ്മാ
തമാശക്കരോ മെഡലിന്‍റെ കാര്യം പറഞ്ഞു.. അപ്പോള്‍ സാര്‍ ഞങ്ങളെ
കളിയാക്കി പറഞ്ഞതാണ്‌.. നിനക്കൊക്കെ "മെഡല്‍ അല്ല നിങ്ങള്‍ക്ക്
മടല്‍ കിട്ടും" എന്ന്.. അങ്ങനെ ഞങ്ങള്‍ 14 പേരും കൂടി ഗ്രൌണ്ടിലേക്കെത്തി..
അവിടെ മത്സരങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ലായിരുന്നു.. ആദ്യം 800 മീറ്റര്‍
ആണ്‍കുട്ടികളുടെ മത്സരം .. ഞങ്ങളില്‍ ഞാനും മറ്റൊരു സഹപാഠിയും
പേരു ചേര്‍ത്തു.. അപ്പോഴെക്കും നല്ല സ്പൈക്സ് ഒക്കെ ഇട്ട് ഒരുത്തന്‍
അവിടെ നില്‌പ്പുണ്ടായിരുന്നു.. അങ്ങനെ ഓട്ടം തുടങ്ങി ഞാന്‍ ജീവിതത്തില്‍
ആദ്യമായിട്ടാണ്‌ മത്സരിക്കുന്നത്.. മത്സരത്തില്‍ ഞാന്‍ മൂന്നാമതായാണ്‌
ഓട്ടം പൂര്‍ത്തിയാക്കിയതെങ്കിലും രണ്ടാമതെത്തിയ ആള്‍ ഫൌള്‍
ആയതു കൊണ്ട് രണ്ടാമതായി..

പിന്നെ ലേഡീസിന്‍റെ മത്സരമായി..
ഓടാന്‍ ഞങ്ങളുടെ ക്ലാസ്സില്‍ നിന്നും മൂന്നു പെര്‍ മാത്രം ഒരാള്‍
മാത്രം ആത്മാര്‍ത്ഥമായി ഓടി.. പിറകെ ഓടിയവര്‍ കുറ്റം പറയരുതല്ലോ
മുഴുവന്‍ ഓടി ഇടക്കിടക്ക് കുട ഒക്കെ പിടിച്ച് വെള്ളം ഒക്കെ കുടിച്ച് ഓടി
തീര്‍ത്തു.. പിന്നെ 800 മീറ്റര്‍ പെണ്‍കുട്ടികളുടെ ഓട്ടം ഞങ്ങളുടെ കൂട്ടത്തില്‍
നിന്നും രണ്ട് പേര്‍ ഓടിത്തുടങ്ങി.. രണ്ട് റൌണ്ട് ഓട്ടം കഴിഞ്ഞു ഞങ്ങളുടെ സഹപാഠി രണ്ടാമതാണ്‌.. പ്രോത്സാഹനത്തിന്‌ ഞങ്ങളും ഓടി.. എന്തോ അതിന്‍റെ
ഇഫെക്ട് ആണോ എന്നറിയില്ലാ ആ സഹപാഠി സകല ശക്തിയും എടുത്ത് ഓടി..
ഫലം ഒന്നാം സ്ഥാനം.. രണ്ടാം സഹപാഠി മൂന്നാമതായും പൂര്‍ത്തിയാക്കി..
പിന്നെ ഒരുമാതിരിപ്പെട്ട മത്സരത്തിലെല്ലാം ഞങ്ങള്‍ എല്ലാവരും
ചേര്‍ന്നു.. പലരും വളരെ ബുദ്ധിമുട്ടി ഷോട്ട്പുട്ടും ജവലിനും ഒക്കെ
എറിഞ്ഞു..
അങ്ങനെ മത്സരങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായപ്പോള്‍ പോയിന്‍റു നിലയില്‍ ഞങ്ങള്‍ ഒന്നാമതെത്തി.. അങ്ങനെ മടല്‍ അല്ല മെഡല്‍ ഞങ്ങള്‍ സ്വന്തമാക്കി.. അന്നു ഹോസ്റ്റലില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ അടുത്ത മുറിയിലുള്ള ഒരാള്‍
പറഞ്ഞതു ഞാന്‍ ഇന്നും ഓര്‍ക്കുന്നു.. അതായതു
ഞങ്ങളുടെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പ്രകടനങ്ങളേക്കളും കൂട്ടായ പങ്കെടുക്കലാണ്‌
ഞങ്ങള്‍ക്കു കിരീടം നേടി തന്നതു എന്നു... അങ്ങനെ കിട്ടിയ
ട്രോഫി ഒക്കെ ആയിട്ടു ആര്‍പ്പു വിളികള്‍ ഒക്കെ ആയിട്ടാണ്‌
ഞങ്ങള്‍ തിരിച്ച് ഡിപ്പാര്‍ട്ട്മെന്റിലേക്കു പോയതു..
അപ്പോഴേക്കും ടീച്ചെഴ്സ് എല്ലാം വീട്ടില്‍ പോയിരുന്നു അടുത്ത ദിവസം അവര്‍ എല്ലം അതിശയത്തോടെ ആണ്. ആ വാര്‍ത്ത ശ്രവിച്ചതു..

Monday, August 3, 2009

എന്തിനീ ക്രൂരത മനുജാ...


ലോകത്തില്‍ ഏറ്റവും സ്വാര്‍ത്ഥനായ ജീവി ആര്, എന്ന ചോദ്യത്തിനു മറ്റൊരു ഉത്തരം ഉണ്ടാകില്ല.. നമ്മള്‍ മനുഷ്യര്‍ തന്നെ .. മറ്റുള്ളവരുടെ ജീവിതത്തില്‍ എന്നതിനേക്കാള്‍ മറ്റുള്ള

ഏത് ജീവിയെയും സ്വന്തം കാല്‍ക്കീഴിലാക്കുവാന്‍ പറ്റുമോ അതൊക്കെ ചെയ്തിരിക്കും.. അതിനു വേണ്ടി എത്ര ക്രൂരമായി വേണമെങ്കിലും പെരുമാറുകയും പ്രവര്‍ത്തിക്കുകയും

ചെയ്യും.. അങ്ങനെയുള്ള വലിയ ക്രൂരതകളില്‍ ഒന്നാണ്‌ നാം മനുഷ്യര്‍ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയോടും കാണിക്കുന്നത്.. ഉത്സവപറമ്പുകളിലും തടിമില്ലുകളിലും


രാവന്ത്യോളം ആ ജീവിയുടെ പരിമിതികള്‍ ഒന്നും നൊക്കാതെ പണിയെടുപ്പിച്ച് ആ മിണ്ടാപ്രാണിയോട് കാട്ടുന്ന ക്രൂരത മൃഗീയം എന്നു പറയുന്നതിനും അപ്പുറമായിരിക്കും ...

ഉത്സവങ്ങള്‍ക്കും മറ്റുമായി എഴുന്നെള്ളിക്കുന്ന ആ മൃഗത്തിന്‍റെ മുകളില്‍ നാലാളുകലേയും പിന്നെ മുത്തുകുടയും നെറ്റിപ്പട്ടവും ഒക്കെ കയറ്റി നാം ആഘോഷിക്കുമ്പോള്‍

ഒന്നോര്‍ത്തോളൂ... പാവം ആ മൃഗത്തിന്‍റെ കന്നുനീരിലാണ്‌ നാം ആര്‍ത്തുല്ലസിക്കുന്നത്.. അതുപൊലെ തന്നെയുള്ള അവസ്തയാണ്‌ തടിമില്ലുകളിലും നാം ഗജവീരന്‍ എന്നു

വിശെഷിപ്പിക്കുന്ന ആ മൃഗം അനുഭവിക്കുന്നത്.. ഇന്നു ഭാരമുള്ള തടികള്‍ പൊക്കാനും വലിക്കാനും ക്രയിനുകളും എല്ലം ഉണ്ടെങ്കിലും വലിക്കാനാവുന്നതിലും ഭാരം ആ

മിണ്ടാപ്രാണിയെക്കൊണ്ട് വലിപ്പിച്ചാലേ നമ്മള്‍ മനുഷ്യര്‍ക്കു കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ പറ്റൂ.. വേണ്ടത്ര വിശ്രമമോ പരിചരണമോ ഇല്ലതെ കൊണ്ടുനടന്ന് ഒടുവില്‍

മദപ്പാടുണ്ടാവുമ്പോഴും ലോറിയില്‍ കയറ്റാനും ഇവയുടെ കാലില്‍ ആണിയുള്ള തളയും കെട്ടി വലിക്കുന്നതു കണ്ടാല്‍ ഏതു മനുഷ്യന്‍റെ മനസ്സാണലിയാതിരിക്കുക.. എന്നിട്ടും ഇതൊക്കെ

ചെയ്യുന്നവരെ അതുപൊലെ തന്നെ ശിക്ഷിക്കുകയാണ്‌ വേണ്ടത്..

പനികളുടെ സ്വന്തം കേരളം...

അതെ എല്ലാവര്‍ഷവും ശിശിര കാലത്തിലെ ഇലകൊഴിച്ചില്‍ പോലെ
എല്ലാവര്‍ഷവും നമ്മുടെ നാട്ടില്‍ കുറെ ജീവന്‍ കൊഴിയുന്ന ശിശിരകാലമാണ്‌
ഈ പനിക്കാലം.. ഇതിന്‍റെ ഒക്കെ കുറെ ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആണ്‌..
കേരളീയര്‍ ഏറ്റവും ശുചിത്വം ഉള്ളവരായിട്ട് കൂടി നമ്മള്‍ സ്വന്തം വീട്ടിലെ
പാഴ്വസ്തുക്കള്‍ എറിയുന്നത് അന്യന്‍റെ പറമ്പിലേക്കാണ്‌...
ഇനി ഇതൊക്കെ ശേഖരിച്ച് സംസ്കരിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ കൊണ്ട്
പോകുകയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.. അതു അവിടെ കൂട്ടിയിട്ട്
അവിടെയുള്ള കുറെ ജീവനുകള്‍ക്ക് ഭീഷണി ആക്കുകയാണ്‌ പരിപാടി.
ഈ രണ്ട് കാര്യങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ പനിയെല്ലാം
പമ്പകടക്കും എന്നു ഞാന്‍ പറയുന്നില്ല.. പക്ഷെ വരുമ്പോള്‍ അതു
പകരുന്നത് ഒരു പരിധി വരെ എങ്കിലും ഒഴിവാക്കനാകും.. എവിടെ
ആണ്‌ നമ്മുടെ സര്‍ക്കാറിനും നമ്മള്‍ക്കും നേരം ഇല്ലേ??.. അതെ
നാം ചെയ്യുന്നതിന്‍റെ ഫലങ്ങളാണ്‌ നമ്മള്‍ ഇപ്പോള്‍
അനുഭവിച്ചുകൊണ്ടിരിക്കുന്നത്.. ഒരുകാലത്ത് എത്ര മനോഹരമായിരുന്നു
കേരളത്തിലെ കാലാവസ്ഥ.. ഒരിക്കല്‍ പൊലും ഒരു കാലത്തിന്‍റേയും
പാരമ്യതയിലേക്ക് പൊകുകയില്ലായിരുന്നു എന്നുള്ളതായിരുന്നു നമ്മുടെ
നാടിന്‍റെ പ്രത്യേകത.. എന്നാല്‍ ഇപ്പൊഴത്തെ അവസ്ഥ അതാണോ??.. ഉച്ചക്കു
കനത്ത വെയിലാണെങ്കില്‍ വൈകുമ്പോഴേക്കും കനത്ത മഴയായിരിക്കും
ചിലപ്പോള്.. പിന്നെ ചിലപ്പോള്‍ നല്ല മഞ്ഞും.. അങ്ങനെ പലപ്പോഴും നമ്മുടെ
ശരീരത്തിനു അതിനോട് പൊരുത്തപ്പെടാതെ വരുമ്പോഴാണ്‌
പനികള്‍ ആരംഭിക്കുന്നത്...
ജീവന്‍ കൊഴിഞ്ഞു കഴിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളുടെ
കണക്കുപറച്ചില്‍ കാണുമ്പോള്‍ ലജ്ജ തോന്നും .. കഴിഞ്ഞ സര്‍ക്കാറിന്‍റെ
കാലത്ത് അതില്‍ കൂടുതല്‍ മരണമുണ്ടായിട്ടുണ്ട് പോലും.. ഹും അതിന്‍റെ
ശരിക്കുള്ള അര്‍ഥം എന്താ ഇനിയും വേണേല്‍ കുറച്ച് എണ്ണം കൂടി ചാകാം എന്നു..

Wednesday, July 29, 2009

ചില കോപ്പിയടി ഓര്‍മ്മകള്‍...

ഒരുപക്ഷെ ഇന്നു എത്രത്തോളം കോപ്പിയടികള്‍ ഉണ്ടെന്ന് അറിയില്ല.. എന്തായാലും ഞങ്ങളുടെ ഒക്കെ ചെറുപ്പ കാലത്ത് എല്ലാപരീക്ഷക്കും ഉള്ള ഒരു സംഭവം തന്നെ ആയിരുന്നു ഈ കോപ്പിയടി.. ഒരുപക്ഷെ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതിന്‍റെ സാധ്യതകുറവായതു കൊണ്ടാകാം .. പക്ഷെ ഞാന്‍ ഒരിക്കല്‍ പോലും കോപ്പിയടിച്ചില്ല എന്നു പറയുന്നതായിരിക്കും കുറച്ചുകൂടി നല്ലത്.. പഠിക്കാന്‍ അല്പം പുറകിലായിരുന്നെങ്കിലും പേടികാരണം അതിനൊന്നും ശ്രമിച്ചില്ല എന്നു പറയുന്നതായിരിക്കും സത്യം .. പക്ഷെ ഒരിക്കല്‍ ചെയ്യാത്ത കോപ്പിയടിക്ക് ടീച്ചറുടെ വഴക്കു കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.. അതുപക്ഷെ എന്‍റേയും അവന്‍റേയും കുറച്ചു ഭാഗം ഒരുപോലെ ഇരുന്നകാരണവും അവന്‍ ടീച്ചറുടെ "പെറ്റ്" ആയതു കൊണ്ടും ഞാന്‍ ടീച്ചറുടെ കണ്ണില്‍ കുറ്റക്കാരനായി..
രണ്ടാമത്തെ കോപ്പിയടി സംഭവമുണ്ടാകുന്നതു +2 വിനു പഠിക്കുന്നകാലത്താണ്‌.. ക്രിസ്തുമസ് പരീക്ഷക്കായിരുന്നു സംഭവം .. എന്‍റെ ഒരു പ്രൊബ്ലെം ഞാന്‍ എന്‍റെ സുഹൃത്തിനും കാണിച്ചു കൊടുത്തിരുന്നു.. കക്ഷി വള്ളി പുള്ളി വിടാതെ എഴുതി.. അതിന്‍റെ മാര്‍ജിനിലേഴുത്റ്റിയ ചെറിയ ചെറിയ കണക്കു കൂട്ടലും എഴുതിയ കാരണം ടീചര്‍ കയ്യോടെ പിടി കൂടി.. പകുതി മാര്‍ക്കു ടീചര്‍ കുറച്ചു പേപ്പറില്‍ കോപ്പി എന്നെഴുതുകയും ചെയ്തു..
പിന്നത്തെ കോപ്പിയടി +2 വിലെ അവസാന പരീക്ഷക്കായിരുന്നു.. അതു സയന്‍സിലെ ബയോളജിക്കയിരുന്നു.. വലിയ വശമില്ലാത്ത വിഷയമായിരുന്ന കാരണം എന്‍റേയും നില പരുങ്ങലിലായിരുന്നു.. എന്‍റെ സുഹൃത്തിന്‍റേയും .. പക്ഷെ ഞാന്‍ ഒരുവിധം എഴുതി.. എന്‍റെ പൊലെ തന്നെ അവനും ... എഴുതുക്കഴിഞ്ഞപ്പോള്‍ അവനു സംശയമായിരുന്നു ജയിക്കുമോ എന്നു.. പക്ഷെ ഫലം വന്നപ്പോള്‍ സംശയം സംശയമായിതന്നെ അവശെഷിച്ചു എന്നു മാത്രം ..
അങ്ങനെ ആദ്യത്തെ രണ്ടെണ്ണത്തില്‍ ഒന്നില്‍ വിജയിച്ചു ഒന്നില്‍ പരാജയപ്പെട്ടു.. പിന്നെ മൂന്നമത്തെത് നടക്കുന്നതു ഡിഗ്രീ പരീക്ഷക്കാണ്‌ പക്ഷെ അതും പരാജയമായിരുന്നു ഫലം .. അന്നു ഞങ്ങളുടെ പരീക്ഷയുടെ ചുമതല ഞങ്ങള്‍ റോബോര്‍ട്ട് എന്നു വിളിച്ചിരുന്ന ഒരു സാറായിരുന്നു പുള്ളി ജനലിങ്കല്‍ നിന്നും നൊക്കിയപ്പോള്‍ ഞങ്ങളുടെ ചുട്ടിക്കളി കണ്ടു .. വന്നു നൊക്കുകയും ചെയ്തു.. പേപ്പറും എടുത്തു നൊക്കി.. പക്ഷെ ഒന്നും എഴുതി തുടങ്ങാതിരുന്ന കാരണം രക്ഷപെട്ടു ..

ഒരു ഇരുപതു വര്‍ഷം കഴിഞ്ഞു കേരളത്തില്‍ ഇറങ്ങിയെക്കാവുന്ന ഒരു പത്രത്തിലെ കുറച്ചു വാര്‍ത്തകളിലൂടെ...(01-02-2030)

പാവ്‌ലിന്‍ കേസില്‍ ഉടന്‍ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നീയമസഭ സ്തംഭിപ്പിച്ചു....

തിരുവന്തപുരം റെക്കൊര്‍ഡിലെക്ക്.. ഒരേപേരില്‍ 100-)ം മത്തെ ഹര്‍ത്താല്‍ നടത്തിയാണ്‌
റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടുന്നതു... ഹൈക്കൊടതി ബഞ്ച് വേണം എന്ന ആവശ്യത്തിന്മേലാണ്‌ ഹര്‍ത്താല്‍....

മെഗാസ്റ്റാറിന്‍റെ പുതിയപടത്തില്‍ 10-)ം ക്ലാസ്സുകാരി നായിക.. പ്രസിദ്ധ നര്‍ത്തകന്‍ പ്രഭുദേവയാണ്‌ നൃത്ത സംവിധാനം ...

നമ്മുടെ ദെശീയ പാതകളെല്ലാം ഉടന്‍ ഒറ്റവരിയാക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭയെ നീയമിക്കുമെന്ന് ഗതാഗത വകുപ്പു മന്ത്രി...

ഒപ്പം റൊഡുകളിലെ കുഴികള്‍ നേരെയാക്കി ജലഗതാഗതം ആരംഭിക്കുന്നതിനെക്കുറിച്ചും ആലൊചിക്കുമെന്നു മന്ത്രി...

ബിരുദാനന്തര ബിരുദം സ്കൂളുകളില്‍ ആക്കുന്നതിനെക്കുറിച്ചു ആലോചിക്കുന്നു....

കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയും വിഴിഞ്ഞം പദ്ധതിയും എന്തു വിലകൊടുത്തും നടപ്പാക്കുമെന്നു രാഷ്ട്രീയ കക്ഷികള്‍....

കൊച്ചി മെട്രൊക്കു അടുത്ത ബജറ്റില്‍ തുക വകയിരുത്തുമെന്ന് മന്ത്രി പത്ര സമ്മേളനത്തില്‍ അറിയിച്ചു....

കഴിഞ്ഞ ഒരു ദിവസത്തെ ബീവറേജസ് കോര്‍പ്പറെഷന്‍റെ വരുമാനം 5000 കോടി രൂപ.. ഒണം ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് 5 - 10 ലിറ്ററുകള്‍ ഉള്ള കുപ്പി ഇറക്കുന്നതിനെക്കുറിച്ചു ആലോചിക്കുമെന്നു സര്‍ക്കാര്‍... മാത്രമല്ല ഒരോ 5 ലിറ്റര്‍ കുപ്പി വാങ്ങിക്കുന്നവര്‍ക്കും ടച്ചിങ്സ് സൌജന്യ നിരക്കില്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു..

തിരുവനന്തപുരത്തെ സൊഫ്റ്റ്‌വെയര്‍ സ്ഥാപനത്തിലേക്കു എഞ്ചിനീയേഴ്സിനെ ആവശ്യമുണ്ട് ശമ്പളം 25000 രൂ..
തൊട്ടടുത്തെ കേര ഫാമിലേക്കു തെങ്ങു കയറ്റക്കാരനേയും ആവശ്യമുണ്ടു ശമ്പളം 30000രൂ .. താമസവും ഭക്ഷണവും സൌജന്യം ....

മൂന്നു വട്ടം വിവാഹമോചിതയായ യുവതിക്കു വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു.. നാലു വട്ടം വരെ വിവാഹ മോചിതനായ യുവാക്കള്‍ക്കു അപേക്ഷിക്കാം ...

ചായക്കടക്കാരന്‍ ശശിയുടെ ബ്ളോഗില്‍ വന്ന വാര്‍ത്ത വിവാദമാകുന്നു....

കേരളത്തിലെ സെക്സിയസ്റ്റ് ഗേളിനെ കണ്ടെത്താനുള്ള റിയാലിറ്റി ഷോ ഇന്നു മുതല്‍ രാത്രി 12 മണിക്കു നിങ്ങളുടെ പ്രീയപ്പെട്ട ചാനലില്‍...

അഭയ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്....

Friday, July 24, 2009

what's making test cricket boaring!!! my view!!!!!!

now a days everybody is discussing about the future of test cricket and how can they keep the test cricket alive in the current situation with what are all modification.. see what happened to todays sreelanka-pakisthan test cricket and how it won't boar the people who were there of watching the test cricket.. see if the situation was like they have to get the result today might have some more people might have been there.. because when both the captians were decided for the draw still 15 more overs were there and srilanka just need 100+ run to win the game... i think there should be some mechanism for finding the result, and draw situation needs to be removed..
also there should be some rule for the team scoring @ a rate of 4 runs per over can have some bonus point and like that.. actually eventhough there is a chance for result many of the players will play for draw rather than win.. that makes the spectetors boaring...

Monday, July 13, 2009

ഒരു ചോദ്യം..................

ഞാന്‍ ഒരു രാഷ്ട്രീയ ചിന്തകനോ എതെങ്കിലും ഒരു രാഷ്ട്രീയ
കക്ഷിയുടെ അനുയായിയോ എതെങ്കിലും പാര്‍ട്ടിയോട് സ്ഥായിയായി
എതിര്‍പ്പുള്ളയാളോ അല്ല.. അതു പോലെ തന്നെ ഏതെങ്കിലും മതത്തോട്
വിരോധമുള്ള ആളോ അല്ല..
എന്‍റെ ചോദ്യം ഇതാണ്‌...
നാളെ ഒരിക്കല്‍ സിസ്റ്റര്‍ അഭയക്കേസില്‍ അറസ്റ്റിലായ പ്രതികള്‍
കുറ്റക്കാരാണെന്നു വന്നാല്‍ അവര്‍ അറസ്റ്റിലായപ്പോള്‍ അതിനെതിരെ
എതിര്‍പ്പുമായി വന്നവരെ എന്തു ചെയ്യും.. കാരണം അവര്‍ പരസ്യമായി
പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയല്ലേ ചെയ്തത്...
അത് പൊലെ തന്നെ അല്ലേ അഴിമതി കേസില്‍ പ്രതിയായ വ്യക്തിയെ
സംരക്ഷിക്കാനായി പൊതുമുതല്‍പോലും നശിപ്പിച്ച പാര്‍ട്ടി നാളെ പ്രതി
കുറ്റക്കരനാണെന്നു തെളിഞ്ഞാല്‍ ഈ പൊതുമുതല്‍ നശിപ്പിച്ചവരേയും
അവരെ സംരക്ഷിച്ചവരേയും എന്തു ചെയ്യും?...

Friday, July 10, 2009

here comes the difference between the great australian captains like steve wough and ponting..

ponting was lucky to get the players like shane warn, adam gilcrist, mathew hayden, glen mcgrath etc.. so he didn't want to get tensed about the performances of his team mates.. all were in-born talents eventhough they were having some out of form seasons most of the times it was very short.. since the team was contains people like that, the rest of the players were having enough confidence to perform upto their level.. so the team were doing such a performance.. and it is the truth that if somebody having the confidence like that they can beat any team without have much efforts.. they were performing like team.. but as the time changes and they lost their golden players by retirement... now they are facing the real problem because eventhough they are comparitively better players but couldn't not able to perform as a team.. and ponting this time has the threat for his cap also when he is in the ashes against england.. it is sure his future depends on this ashes.. if he lose in thw ashes then surely he can also think about his retirement..