Sunday, December 26, 2010
ഇവളെന്‍റെ കുഞ്ഞു പെങ്ങള്‍ ... ജീവിതത്തെ പുഞ്ചിരിയോടെ നേരിട്ടവള്‍ ...
പെങ്ങളില്ലാത്തവന്‍റെ വിഷമം എന്നു ...തിരിച്ചു അവളും എഴുതി എടുത്തോളൂ ചേട്ടായിയുടെ സ്വന്തം പെങ്ങളായി എന്നെ എടുത്തോളൂ എന്നു... പതുക്കെ പതുക്കെ ഒരു പെങ്ങളുടെ സാമീപ്യം എനിക്കു തന്നു.. അറിയുന്തോറും അറിയുന്തോറും എനിക്കു അവളോടു ശരിക്കും ബഹുമാനം തോന്നി... വീട്ടില്‍ അച്ഛനും അമ്മയും ആയിരുന്നു.... അച്ഛനു ഡയലിസിസിനു പണം കണ്ടെത്തണം അനിയത്തിയുടെ പഠനം പിന്നെ വീട്ടിലെ ചിലവുകള്‍ ... ഇതെല്ലാം ആയിരുന്നു അവളുടെ കൂട്ടു... ഇതെല്ലാം ആയിരുന്നെങ്കിലും അവള്‍ എല്ലാം നേരിട്ടിരുന്നതു ധൈര്യത്തോടു കൂടി തന്നെ ആയിരുന്നു... കിട്ടാവുന്ന എല്ലായിടത്തുനിന്നും കടം വാങ്ങി അവള്‍ അവളുടെ അച്ഛനെ ശുശ്രൂഷിച്ചു എന്നു വേണം പറയാന്‍ .... പ്രതീക്ഷ ഇല്ല എന്നു അറിയാമായിരുന്നപ്പോളും അവള്‍ പറഞ്ഞിട്ടുണ്ടു, ഞാന്‍ ഇനിയും ചികിത്സിക്കും എവിടെ നിന്നു കടം വാങ്ങിയിട്ടാണേലും ... ബാഗ്ലൂരില്‍ വച്ചു എല്ലാ ശനിയാഴ്ച്ചയും വിളിക്കുമായിരുന്നു എന്നെങ്കിലും വിളിക്കാതെ ഇരുന്നിട്ടുണ്ടെങ്കില്‍ തിരിച്ചു വിളിച്ചിരിക്കും ...വിളിക്കുമ്പോള്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും അവളുടെ ശബ്ദം ഈടറുന്നതു ഞാന്‍ കേട്ടിട്ടില്ല എത്ര ദുഖങ്ങളുണ്ടെങ്കിലും കടം ഒക്കെ വാങ്ങി ചികിത്സിക്കുമ്പോഴും അവളെ കുടുമ്പക്കാര്‍ നിഷേധി എന്നു വിളിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ പറഞ്ഞിട്ടുണ്ടു.. അവളുടെ ഇഷ്ടത്തിനാണു പോലും ചികിത്സിക്കാന്‍ കൊണ്ടുപോകുന്നേ... പക്ഷെ അവള്‍ അതിലൊന്നും തകര്‍ന്നില്ല... ഒടുവില്‍ വിധിയും അവളെ കൈ വേടിഞ്ഞു... ഒരു ദിവസം എന്‍റെ മൊബൈലില്‍ ഒരു സന്ദേശം വന്നു...
ചേട്ടായി ഞങ്ങളെ തനിച്ചാക്കി അച്ഛന്‍ പോയി എന്നു... അവള്‍ അതു ആദ്യം അറിയിച്ചകൂട്ടത്തില്‍ എന്നെയും അറിയിച്ചു... അന്നു ഞാന്‍ മനസ്സിലാക്കി അവളുടെ സ്നേഹം ...പിന്നെ പതുക്കെ അതില്‍ നിന്നും മുക്ത ആയി ജീവിതത്തിലേക്കു തിരിച്ചു വന്നു.. ജോലി ചെയ്തു പതുക്കെ പതുക്കെ കടങ്ങള്‍ കുറേച്ചേ ഒക്കെ വീട്ടി... സ്വന്തം വീട്ടില്‍ നിന്നും എവിടെ എങ്കിലും പോകാനുണ്ടെങ്കില്‍ അവളായിരുന്നു പോകുന്നേ അതിനും അവള്‍ കുറേ പഴി കുടുമ്പക്കാരില്‍ നിന്നും കേട്ടു.. നിഷേധി എന്നു അവര്‍ അവളെ വീണ്ടും വിളിച്ചു... ഒപ്പം ഒഫീസിലും അവള്‍ക്കു പഴികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടു അതു ഒരുപക്ഷേ അവളുടെ കഴിവു കേടു കൊണ്ടല്ലാ എന്നുള്ളതു അറിയാവുന്ന ഒരു വ്യക്തികളില്‍ ഞാനും ഉണ്ടു എന്നു മാത്രം പറയാം ... ഇതിന്‍റെയിടക്കു പല കല്യാണ ആലോചനകളും വന്നു... തരക്കേടില്ലാത്ത പല ആലോചനകളും വന്നപ്പോള്‍ അവളുടെ നിബന്ധന ഒന്നു മാത്രമായിരുന്നു അനിയത്തിയേയും അമ്മയേയും അവളുടെ ജോലി കൊണ്ടു പോറ്റണം ... അങ്ങനെ വന്ന ആലോചനകള്‍ ഒരോന്നായി മുടങ്ങി... ഒടുവില്‍ ഒരു കല്യാണം നടക്കും എന്നായപ്പോള്‍ വീട്ടുകാരറിഞ്ഞു വന്നപയ്യനെ അവള്‍ക്കു നേരത്തേ അറിയാവുന്നതായിരുന്നില്ലേ.. അങ്ങനെ എല്ലാം തീരുമാനിച്ചിട്ടല്ലേ ഞങ്ങളെ അറിയിച്ചേ എന്നു... പതിവുപോലെ തകരാതെ അവള്‍ പറഞ്ഞു നിഷേധി ആയി എന്നു വേണ്ട ആ കല്യാണ ആലോചന നമ്മുക്കു വേണ്ട എന്നു വയ്ക്കാം
... അങ്ങനെ ആ കല്യാണ ആലോചനയും വേണ്ട എന്നു വച്ചു.. ആയിടക്കു അവള്‍ ഒരു ലോണ്‍ ശരിയാക്കി പതുക്കെ എല്ലാ കടങ്ങളും വീട്ടി പതുക്കെ വീടും ചെറിയ പണികള്‍ നടത്തി... വീട്ടില്‍ പണികാരുള്ളപ്പോള്‍ രാവിലെ ജോലിക്കു പോകുവാനായി 4 മണിക്കു എഴുന്നേറ്റു എല്ലാം ശരിയാക്കി ജോലിക്കു പോയിരുന്ന അവള്‍ തിരിച്ചു വന്നു ഉറങ്ങിയിരുന്നതു 10 മണിക്കായിരുന്നു... അങ്ങനെ ഒടുവില്‍ അവള്‍ക്കും ഒരു ആശ്വാസമായി ഒരു കല്യാണമെത്തി... തരക്കേടില്ലാത്ത ഒരു പയ്യനേയും കിട്ടി... ഇപ്പോള്‍ കല്യാണം കഴിഞ്ഞു... ഞാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്‍റെ ഈ കുഞ്ഞുപെങ്ങള്‍ക്കു എല്ലാമംഗളങ്ങളും നേരുന്നു.. ഇതൊരു ജീവിതമാണു... കരഞ്ഞിരിക്കാതെ പുഞ്ചിരിയോടെ നേരിട്ട ഒരു പെണ്‍കുട്ടിയുടെ കഥ.. ഒരു പക്ഷേ ജീവിതത്തിലെ ഈ 24 വര്‍ഷത്തിനിടക്കു ജീവിതത്തേ ശരിക്കും അടുത്തറിഞ്ഞ ഒരു കുട്ടിയുടെ ജീവിതം ....
Saturday, December 25, 2010
അങ്ങനെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടുന്നു....
എല്ലാവരുടേയും അല്ല എല്ലാ നല്ലവരായ ജനങ്ങളുടേയും ആഗ്രഹം പോലെ ആലപ്പുഴ ബൈപാസിനു ശാപമോക്ഷം കിട്ടാന്‍ പോകുന്നു... ഇപ്പോഴത്തെ പാര്‍ല്യമെന്‍റേറിയനായ ശ്രീ: വേണുഗോപാല്‍ എം പി അതിനുവേണ്ടിയുള്ള ഫണ്ടു അനുവദിച്ചതായി കഴിഞ്ഞ ദിവസം അതുവഴി പോരുമ്പോള്‍ പോസ്റ്ററില്‍ കണ്ടു... ആലപ്പുഴയുടെ ഗതാഗതക്കുരുക്കിനു ശമനവും ഒപ്പം അതുവഴിപോകുന്നവര്‍ക്കു ചുറ്റലില്ലാതെ പോകുവാനും സാഹചര്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത എം പിക്കു അഭിവാദ്യങ്ങള്‍ ....
http://apointofthoughts.blogspot.com/2010/02/blog-post_16.html
എരമല്ലൂരില്‍ പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചു...
പലരും പറഞ്ഞു പറഞ്ഞു ഒടുവില്‍ കെ എസ് ആര്‍ ടി സിക്കും ആ മനസ്സു തോന്നി... ചേര്‍ത്തലക്കും എറണാകുളത്തിനും ഇടക്കുള്ള 30 കിലോമിറ്ററില്‍ അധികം ഉള്ള പാതയില്‍ പുതുതായി എരമല്ലൂരില്‍ ആണു പുതിയ ഫെയര്‍സ്റ്റേജു അനുവദിച്ചതു... കെ എസ് ആര്‍ ടി സി ക്കും എന്‍റെ അഭിവാദ്യങ്ങള്‍ ... കൂടുതല്‍ ജനകീയമാവട്ടേ കെ എസ് ആര്‍ ടി സി.....
http://apointofthoughts.blogspot.com/2010/10/blog-post_16.html
Friday, December 17, 2010
ഇതോ ജനങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍....
Sunday, December 12, 2010
സായിപ്പേ ഗിവ് മി എ പെന്‍.....
ഇനി അല്പം കാര്യം :
എന്തൊക്കെ പറഞ്ഞാലും ആ കാലഘട്ടത്തില്‍ അതായതു 90 കളുടെ ആദ്യ കാലഘട്ടത്തില്‍ അവര്‍ പറഞ്ഞതു ഞങ്ങളുടെ നാട്ടില്‍ ഒറ്റക്കുറവു മാത്രമേ ഉള്ളൂ.. ഒരു വിമാനത്താവളം ഇല്ല..... പാവം ടാക്സിക്കു വരുന്ന അവര്‍ക്കറിയില്ലല്ലോ ബസു സര്‍വ്വീസ് പോലും ഇല്ല എന്നു... പിന്നെയും രണ്ടു പതിറ്റാണ്ടിനടുത്തു കഴിഞ്ഞിരിക്കുന്നു ഇന്നും എന്‍റെ നാട്ടുകാരുടെ ആരോഗ്യത്തിന്‍റെ രഹസ്യം നടപ്പു തന്നെ... രണ്ടു കിലോമീറ്റര്‍ നടക്കണം 1990 ഇല്‍ കെ എസ് ആര്‍ ടി സി ട്രയല്‍ റണ്‍ നടത്തിയ അതേ റോഡില്‍ കൂടി... അതുകഴിഞ്ഞു വന്ന പലറോടുകളില്‍ കൂടി വരെ ഇന്നു ബസു സര്‍വ്വീസു തുടങ്ങി....
Thursday, December 9, 2010
ഇതു അഴിമതിയുടെ പെരുമഴക്കാലം .....
Wednesday, December 1, 2010
സ്വകാര്യ വത്കരണം വിരല്‍ ചൂണ്ടുന്നതു.....
Tuesday, November 30, 2010
ഒരു ബാല്യകാലത്തിന്‍റെ ഓര്‍മ്മയ്ക്കു.....
കൊച്ചിനു 3 വയസ്സാവുമ്പോള്‍ അംഗനവാടിയില്‍ ചേര്‍ക്കും ... അംഗനവാടിയില്‍ രാവിലെ പോയില്ലെങ്കിലും കൃത്യമായി 3 മണി ഒക്കെ ആവുമ്പോള്‍ പോകും എന്തിനാ നല്ല ഒന്നാന്തരം ഗോതമ്പു ഉപ്പുമാവു കിട്ടും ഇല്ലേല്‍ നല്ല ചോളം ഉപ്പുമാവും ... അതിന്‍റെ ഒരു സ്വാദ് വേറേ തന്നെയായിരുന്നു.... പിന്നെ അവിടുന്നു നേരേ ആശാന്‍ കളരിയിലേക്കാണു പ്രവേശനം ... അവിടെ അംഗനവാടിയിലെ പോലെ കളി നടക്കിലല്‍ അശാന്‍മാര്‍ എപ്പോഴും മിലിട്ടറിക്കാരാണു വടിയും ആയിട്ടേ നടക്കൂ... പിന്നെ അക്ഷരങ്ങളും അധികപ്പട്ടികയും ഗുണനപ്പട്ടികയും ആയി ഒരു മല്പിടുത്തം ആണു... മിക്കവാറും ദിവസങ്ങളില്‍ ഒരു അടി എങ്കിലും കൊണ്ടില്ലെങ്കില്‍ ഭാഗ്യം ... പക്ഷെ ആശാനു ചൂരല്‍ വേണമെങ്കില്‍ നമ്മള്‍ തന്നെ സംഘടിപ്പിച്ചു കൊടുക്കും ... പിന്നെ പതുക്കേ സ്കൂളിലേക്കു... ആദ്യം കുറച്ചു ദിവസങ്ങളില്‍ കരച്ചില്‍ ഉറപ്പാണു അതു പക്ഷെ ഇപ്പോഴും പിള്ളേര്‍ക്കുണ്ടു... പുതിയ സ്ലേറ്റും പുതിയ പെട്ടിയും ഒക്കെ ഉണ്ടാവും ... അലൂമിനിയത്തിന്‍റെ ആ പെട്ടി ഇന്നു അന്യമായിരിക്കുന്നു... സ്കൂളില്‍ മിക്കവാറും രാവിലേയോ ഉച്ചക്കോ മാത്രമേ ക്ലാസ്സുണ്ടായിരിക്കുകയുള്ളു.... സ്ലേറ്റു തുടച്ചു മിനുക്കാന്‍ എന്നും പച്ചിലയുമായിട്ടേ പോകൂ... മഷിത്തണ്ടു അതൊക്കെ ഇന്ന് എത്രപേര്‍ക്കറിയാം ... പിന്നെ ഉച്ചക്കത്തെ കഞ്ഞിയും പയറും .... ഇന്നത്തെപോലെ ടൈഉം ഷൂസും ഒന്നുമില്ല... ആകെപ്പാടു എല്ലാവര്‍ക്കും ഒരു ജോടി യൂണിഫോം കാണും ... അപൂര്‍വ്വം ചിലര്‍ക്കേ രണ്ടെണ്ണം ഉണ്ടാവൂ... ആദ്യത്തെ മൂന്നു നാലു മാസം കഴിയുമ്പോള്‍ അതിന്‍റെ കൊളുത്തൊക്കെ വിടും പിന്നെ വലിച്ചോരു കുത്തുണ്ടു... വീട്ടില്‍ നിന്നും അമ്മ പിന്നോക്കെ കുത്തി വിട്ടാലും അതെവിടെ എങ്കിലും കൊണ്ടുപോയി കളയും ... സിബെന്ന സാദനത്തിനു പകരം ബട്ടന്‍സായിരുന്നു അന്നു അതിപ്പോള്‍ പോയാലും ആരും മൈന്‍ഡ് ചെയ്യില്ല കാണുന്നവര്‍ ചില്ലപ്പോള്‍ പറയും ഡെയ് നിന്‍റെ പോസ്റ്റാഫീസ് ദാ തുറന്നു കിടക്കുന്നു... ഇനി കൂറച്ചു കൂടി യൂണിഫോം പഴകുമ്പോഴേക്കും പിറകില്‍ രണ്ടു തുളകളും വീഴും ... പക്ഷെ അതൊന്നും ആരും അന്നു വകവയ്ക്കാറില്ലായിരുന്നു... ഇന്നു ഏതേലും ഒരു കുട്ടി കീറിയതു പോട്ടെ ഒരു ബട്ടന്‍സില്ലെങ്കില്‍ ഇട്ടുകൊണ്ടു പോകുമോ??.... പിന്നെ ഇടവേളകളില്‍ ഇന്നത്തെ ചോക്ലേറ്റിനു പകരം 5 പൈസക്കും 10 പൈസക്കും ഒക്കെ നല്ല കാരക്ക, അല്ലി(മധുര നാരങ്ങ), ഉപ്പിലിട്ട നെല്ലിക്ക, ചാമ്പയ്ങ്ങ , കോലൈസ്, അങ്ങനെ അന്നത്ത എന്തെല്ലാം സാധനങ്ങള്‍ ... ഇന്നത്തെപോലെ കസേരയും ഡെസ്കും ഒന്നുമില്ല ആകെ ഒരു ബഞ്ച് എഴുതുമ്പോള്‍ താഴെയിരുന്നു ബെഞ്ചില്‍ വച്ചെഴുതണം ... കുസൃതി കാണിച്ചാല്‍ ടീച്ചര്‍ അതേ ബെഞ്ചില്‍ കയറ്റി നിറുത്തുകയും ചെയ്യും ... ഒടുവില്‍ പരീകഷയും എഴുതിയിരുന്നതു അതേ സ്ലേറ്റില്‍ ഒരു ദിവസം കുറച്ചു മാര്‍ക്കു
കൂടുതല്‍ കിട്ടിയാല്‍ അതു മായ്ക്കാതെ വീട്ടില്‍ കൊണ്ടുപോയി കാണിക്കും എന്തോ അതു വല്ലപ്പോഴും സംഭവിക്കുന്നതു കൊണ്ടായിരിക്കണം പിന്നെ സ്ലേറ്റ് മായ്ക്കാന്‍ മടിയാണു... അന്നു ആനമൊട്ടകള്‍ പലര്‍ക്കും കിട്ടുന്നതൊക്കെ പതിവായിരുന്നു... പക്ഷെ ടീച്ചര്‍ ചോക്കിനിട്ടു കൊടുക്കുന്ന ആ മാര്‍ക്കു വീട്ടില്‍ ചെല്ലുമ്പോഴേക്കും മായ്ഞ്ഞു പോയിക്കാണും .... മധുരതരം ആ ഓര്‍മ്മകള്‍ .....
Monday, November 29, 2010
റെയില്‍വേ അര്‍മ്മാദം തുടരുന്നു....
Saturday, November 27, 2010
ആയിരങ്ങളെ പെരുവഴിയിലിട്ടു അര്‍മ്മാദിച്ചു ഇന്ത്യന്‍ റെയില്‍വേയ്സ്....
വണ്ടി ഒരു ഇടക്കു പിറകേ പോകുന്ന വണ്ടി കടന്നു പോകാന്‍ വേണ്ടിയും അരമണിക്കൂറിലേറെ പിടിച്ചിടാറുണ്ടു...
ഇനി ഈ കഴിഞ്ഞ 26-)0 തീയതിയിലെ യാത്രയെകുറിച്ചു ... കൊല്ലത്തു കൃത്യസമയമായ 6:25 ഒക്കെ കഴിഞ്ഞു 6:45 ആയപ്പോഴേക്കുമാണു തീവണ്ടി എത്തിയതു.... അവിടെ നിന്നും പതുക്കെ ഒരു 7.45 ആയപ്പോഴേക്കും കായംകുളത്തു എത്തി.... ജനശതാബ്ദിക്കുവേണ്ടി കാത്തിരിക്കലായി അവിടുത്തെ പരിപാടി ഒരു 10-15 മിനിട്ടുകള്‍ക്കു ശേഷം വണ്ടി വീണ്ടും വിട്ടു... പതുക്കെ ഹരിപ്പാടു വരെ എത്തി.... അവിടേയും പിടിച്ചിട്ടു... ആദ്യം എല്ലാവരും വിചാരിച്ചു പാസെഞ്ചര്‍ വരാന്‍ തീവണ്ടി വേണ്ടി ആയിരിക്കും എന്നാണു... പക്ഷെ കാത്തിരുന്നു 10-15 മിനുട്ടു കഴിഞ്ഞു വണ്ടി നീങ്ങി
തുടങ്ങി ആര്‍ക്കും ഒന്നും മനസ്സിലായില്ല... അപ്പോഴേക്കും 20 മിനുട്ട് വൈകിയ സാധനം 45 മിനുട്ടിനടുത്തു വൈകി ഓടിത്തുടങ്ങി... അമ്പലപ്പുഴയില്‍ എത്തിയപ്പോഴേക്കും പാസെഞ്ചര്‍ തീവണ്ടി എന്തായാലും വന്നിട്ടുണ്ടായിരുന്നു... എല്ലാവരും ഇപ്പോള്‍ പോകും ഇപ്പോള്‍ പോകും എന്നു വിചാരിച്ചിരുന്നിട്ടു എവിടെ ഒരു രക്ഷയും ഇല്ല... രണ്ടും കല്പിച്ചു സ്റ്റേഷന്‍ മാസ്റ്ററെ കാണാന്‍ ചെന്നു... പ്രത്യേകിച്ചു ഒന്നും പറയാതെ വേഗം വണ്ടിയില്‍ കയറൂ ഇപ്പോള്‍ വിടും എന്നായി അങ്ങേരു..
പിന്നെയാണു മുന്‍പേ ഒരു ഗുഡ്സു പോയിട്ടുണ്ടു എന്നു അറിയാന്‍ കഴിഞ്ഞു ... ഹും അതിലെ അരി കൊണ്ടുപോയി വേവിച്ചിട്ടു വേണമായിരിക്കും ഏതു സ്ഥലത്തേക്കാണോ പോകുന്നെ അവിടെയുള്ളവര്‍ക്കു കഞ്ഞികുടിക്കാന്‍ എന്നു വിചാരിച്ചു ആശ്വസിച്ചു
ഇതിലുള്ള ആയിരത്തിനടുത്തുള്ളവര്‍ക്കു വീട്ടിലെത്തിയാല്‍ പോരേ അതിനേക്കാള്‍ വലുതാണല്ലോ മറ്റവരുടെ വിശപ്പു അല്ലാതെ എന്നാ പറയാന്‍ ... അങ്ങനെ ആലപ്പുഴയില്‍ എത്തി... എന്തായാലും പിടിച്ചിട്ടാല്‍ ആരാണു പട്ടിണി കിടക്കുന്നേ എന്നു ഇറങ്ങി ചോദിക്കണം എന്നാ കരുതിയേ.. പക്ഷെ എളുപ്പം വണ്ടി നീങ്ങി.. അപ്പോള്‍ ദാണ്ടു കിടക്കുന്നു ഗുഡ്സ്... വിചാരിച്ചതു തെറ്റി... അതു ഒരു ടാങ്കര്‍ ഗുഡ്സു ആയിരുന്നു... ആരെടെയ് പെട്രോള്‍ കിട്ടാതെ ഇവിടെ ഇത്രയും നേരം
കാത്തു കിടന്നിരുന്നേ... എന്തായാലും അവരുടെ കാര്യം നടന്നല്ലോ അതു ഭാഗ്യം 10-1000 പേര്‍ ഒരു ഒരുമണിക്കൂര്‍ വൈകി എന്നല്ലേ ഉള്ളൂ... അതും പകലല്ലല്ലോ രാത്രിയല്ലേ അപ്പോള്‍ പിന്നെ പോയി കിടന്നുറങ്ങിയാല്‍ മാത്രം പോരെ എന്നു അവരും വിചാരിച്ചു കാണും സ്വാഭാവികം ... പിന്നെ ഇതിന്‍റെ പേരില്‍ വീട്ടിലിരിക്കുന്നവര്‍ ആരേലും ആധിപിടിച്ചാല്‍ റെയില്‍വേയെ പഴിചാരരുതു കാരണം ഏതൊരു ആള്‍ക്കും അറിയാം തീവണ്ടിയില്‍ കയറിയാല്‍ കൃത്യസമയത്തു എത്തണം എങ്കില്‍ ഒരു
രണ്ടുകോടിയുടെ ലോട്ടറി അടിക്കുന്ന പോലത്തെ ഭാഗ്യം വേണം അപ്പോള്‍ നിങ്ങള്‍ യാത്രക്കാരാണു തെറ്റു കാണിച്ചതു.. അല്ലാതെ എന്നാ പറയാനാ... എന്തായാലും വണ്ടി പിന്നേയും യാത്ര തുടര്‍ന്നു.. പതുക്കെ പതുക്കെ ജപ്പാന്‍ കുടിവെള്ളക്കാര്‍ റെയില്‍വേപാളത്തിലും കുഴി കുഴിച്ചോ എന്നറിയില്ല വണ്ടി പതിവിലും പതുക്കെ ആയിരുന്നു.. ഒടുവില്‍ തുറവൂര്‍ എത്തിയപ്പോള്‍ ഒരു മണിക്കൂറില്‍ അധികം താമസിച്ചിരുന്നു...
Thursday, November 25, 2010
പുരുഷമേധാവിത്വവും പുരുഷമേധാവിത്വ വിരോധികളും ....
ശാക്തീകരണ സംഘടനകള്‍ എന്നും പറഞ്ഞു തുടങ്ങുന്ന കുറെ ആള്‍ക്കാര്‍ ഘോരഘോരം പ്രസംഗിക്കുന്ന ഒരു കാര്യവും
ഇതു തന്നെയാണു... പുരുഷന്‍റെ മേധാവിത്വത്തിനു മുന്‍പില്‍ മുട്ടുമടക്കേണ്ടവള്‍ അല്ല സ്ത്രീ എന്നു തുടങ്ങുന്ന
പതിവു പ്രസ്ഥാവന... ഇന്നു വരെയുള്ള പുരുഷന്മാരില്‍ നല്ല ഒരു ശതമാനം പുരുഷന്മാരും സ്ത്രീക്കു അവളുടേതായ
ഒരു പരിഗണന കൊടുത്തിട്ടുള്ളവരുമാണു, പക്ഷെ വീണ്ടും വീണ്ടും എന്തുകൊണ്ടു ഇതേകാര്യം തന്നെ പറയുന്നു എന്നു
മനസ്സിലാവുന്നില്ല... എല്ലാ ജീവജാലങ്ങള്‍ക്കും അതിന്‍റേതായ പ്രാധാന്യം പ്രകൃതി കല്പിച്ചു നല്‍കിയിട്ടുണ്ടു
അതുപോലെ തന്നെയാണു പുരുഷന്‍റേയും സ്ത്രീയുടേയും ഒക്കെ കാര്യം ... അതുകൊണ്ടു തന്നെ അംഗീകരിച്ചാലും ഇല്ലെങ്കിലും
ഒരു കുടുംബത്തില്‍ ഒരു പടികൂടി പ്രാധാന്യം കൂടുതല്‍ പുരുഷനാണു മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഉത്തര വാദിത്വം എന്നു
പറയുന്നതായിരിക്കും ശരിയായ പ്രയോഗം .... അല്ല എന്നു വാദിക്കുന്ന ഏതെങ്കിലും സ്ത്രീകളുണ്ടെങ്കില്‍ കുറച്ചു
ചോദ്യങ്ങള്‍ എന്തുകൊണ്ടു നല്ല ഒരു ശതമാനം സ്ത്രീകളും സ്വന്തമായി ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ജോലി ഇല്ലാത്ത
ഒരു പുരുഷനെ കല്ല്യാണം കഴിക്കുവാന്‍ തയ്യാറാവുമോ??... ഇനി ജോലിയുള്ളവര്‍ തന്നെ അതെത്ര വലുതാണെങ്കില്‍ തന്നെ
ഏത്ര സ്ത്രീകള്‍ തന്നേക്കാള്‍ താണതും ശമ്പളം കുറവും ഉള്ള ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ തയ്യാറാവുമോ? ...
അതുപോലെ തന്നെയാണു ഒരു കുടുംബത്തില്‍ പട്ടിണി ഉണ്ടായാലും അതിന്‍റെ ഉത്തരവാദിത്വവും ഈ പറഞ്ഞ സ്ത്രീകള്‍
പുരുഷനല്ലേ കൊടുക്കൂ.... മറ്റൊന്നു വിവാഹ മോചനം ചെയ്യുന്ന അവസ്തയിലും ഈ സ്ത്രീകള്‍ പറയും സ്ത്രീക്കു ആ പുരുഷന്‍
ചെലവിനു കൊടുക്കാന്‍ ... ഈ കാര്യങ്ങള്‍ എല്ലാം അംഗീകരിക്കും പക്ഷേ നേരത്തെ പറഞ്ഞ പോലെ പ്രസംഗിക്കുകയും
ചെയ്യും ഇതിനൊക്കെ ആരോടു എന്താ പറയുക....
-----
ഇത്രയും പറഞ്ഞതല്ലാത്ത ഒരു കാര്യം ഈ കഴിഞ്ഞ്യിടക്കു സ്ത്രീകളുടെ വസ്ത്രധാരണത്തെകുറിച്ചും ഒരു
തര്‍ക്കം അഥവാ വാഗ്വാദം കാണുകയുണ്ടായി....അന്നു ഇന്നത്തെ സ്ത്രീകളുടെ വസ്ത്രധാരണത്തെ അംഗീകരിച്ചു
കൊണ്ടു വിദ്യാസമ്പന്നരായ ധാരാളം സ്ത്രീകള്‍ പറയുകയുണ്ടായി ഓരോരുത്തരുടേയും "കംഫര്‍ട്ടു" അനുസരിച്ചാണു
അവര്‍ ആ വസ്ത്രധാരണം നടത്തുന്നെ എന്നു.. ഇവരോടു ഞാന്‍ ഒന്നു ചോദിച്ചോട്ടെ ഇന്നു ഈ പറഞ്ഞ കൂട്ടത്തിലുള്ള
എത്ര സ്ത്രീകള്‍ "കംഫര്‍ട്ടു" നോക്കി മാത്രം വസ്ത്രം ധരിക്കുന്നവര്‍ ഉണ്ടു... പിന്നെ എങ്ങനെയാണു ഇറുങ്ങിയതും
വസ്ത്രത്തിന്‍റെ അളവു കുറഞ്ഞതുമായ വസ്ത്രങ്ങള്‍ മാത്രം കംഫര്‍ട്ടബിള്‍ ആവുന്നേ??... ഇതെല്ലാം
അറിയാമായിരുന്നിട്ടും ഈ പറഞ്ഞ ചേച്ചിമാര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അന്നു കേട്ടിരുന്നവര്‍ ഒരാള്‍ പോലും ഇതുപോലെ
ചോദിച്ചില്ല അതുകൊണ്ടു മാത്രം ഇവിടെ ഇങ്ങനെ കുറിക്കുന്നു....
Tuesday, November 16, 2010
എന്നാണു ഇതിനൊക്കെ ഒരു മാറ്റം വരിക???
സര്‍ക്കാര്‍ വസ്തുക്കള്‍ എന്നു പറഞ്ഞാല്‍ പൊടിപിടിച്ച ഫയലുകള്‍ എന്നും പണ്ടെങ്ങോ പെയിന്‍റടിച്ച കെട്ടിടത്തിന്‍റേയും പിന്നെ ബസ്സുകളെ കുറിച്ചോര്‍ക്കുമ്പോള്‍ കുറച്ചു പഴകി കഴിഞ്ഞാല്‍ നന്നായിട്ടു ശബ്ദം ഉണ്ടാക്കുന്നതും പൊടിപിടിച്ചതും എന്നും ഒക്കെയാണു മനസ്സിലേക്കു വരിക... അതൊക്കെ മാറേണ്ട കാലം എന്നേ അതിക്രമിച്ചു.. ഇനി എന്നാ ഇതു മാറുക....
Thursday, November 4, 2010
മലയാളികള്‍ കണ്ണീര്‍ സ്നേഹികളോ??....
Saturday, October 30, 2010
എന്തുകൊണ്ടു ഈ ഒരു ചെറിയകാര്യം ചെയ്തുകൂടാ....
ഇന്ത്യയെ കുറിച്ചു പറയുമ്പോള്‍ എല്ലാവരുടേയും മനസ്സിലേക്കു വരുന്ന ഒരു കാര്യമേ ഉള്ളൂ നനാത്വത്തില്‍ ഏകത്വം ... ഇത്രയധികം വൈവിദ്യമുള്ള സംസ്കാരവും ഭാഷയും എല്ലാമുള്ള ഒരു രാജ്യം കുറവാണു.. അതു കൊണ്ടു തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്കു പോകുമ്പോള്‍ ഈ ഭാഷ അത്യാവശ്യം പ്രശ്നം ശ്രിഷ്ടിക്കുന്നുണ്ടു... സംസാരിക്കുന്നതിനേക്കാളും ഒരു സ്ഥലത്തേക്കെത്താന്‍ ബസു കണ്ടുപിടിക്കാനാണു ഏറ്റവും ബുദ്ധിമുട്ടു... എന്തൊക്കെ പറഞ്ഞാലും ഈ യാത്ര ചെയ്യുന്നവര്‍ക്കു ആറിയാവുന്ന ഒരു പൊതു ഭാഷ ഇംഗ്ലീഷു തന്നെ ആണു... പക്ഷെ എവിടെയെല്ലാം ചെന്നാലും നമ്മുടെ ബസുകളിലെ ബോര്‍ഡിലെ ഭാഷ അതാതു സ്ഥലത്തെ ഭാഷ തന്നെ ആയിരിക്കും ... എന്തുകൊണ്ടു ഈ പറഞ്ഞ റിജിയണല്‍ ഭാഷയുടെ കൂടെ ഇംഗ്ലീഷിലെ ഒരു ബോര്‍ഡുകൂടി വച്ചുകൂടാ... കുറഞ്ഞതു നമ്മുടെ നഗരങ്ങളിലെ ബസുകളില്‍ എങ്കിലും .... ദിവസവും പാവം മറ്റുദേശക്കാരായ ഇന്ത്യാക്കാരുടെ ഉള്‍പ്പെടെ ബസു എങ്ങോട്ടാണു എന്നു ചോദിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടു കാണാറുള്ളതാണു... പക്ഷെ അവര്‍ ഈ പറഞ്ഞപോലെ സ്വദേശിയരുപോലും അല്ലാതെ ആവുമ്പോള്‍ ആര്‍ ശ്രദ്ധിക്കാന്‍ .... നമ്പര്‍ സമ്പ്രദായം കൊണ്ടു വരുന്നതായി കണ്ടു അതിലും എത്രയോ ഉപകാരപ്രദമാണു ഇതു ...
ഒരു ഓട്ടോയാത്രക്കാരനേ ഇങ്ങനെ ചൂഷണം ചെയ്യണമോ???
Saturday, October 16, 2010
പെട്രോള്‍ വിലകൂടി - കൂട്ടേണ്ടപ്പോള്‍ കൂട്ടിയും കൂറക്കേണ്ടപ്പോള്‍ തകിടം മറിഞ്ഞും ...
ഈ പാര്‍ട്ടിക്കാര്‍ വിളിക്കുന്ന ജനം തന്നെ.... പെട്രോള്‍ വില പുനര്‍ നിര്‍ണ്ണയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനിക്കു
വിട്ടുകൊടുത്തപ്പോള്‍ എല്ലാവരും അതിനെ എതിര്‍ത്തു തന്ത്രപൂര്‍വ്വം സര്‍ക്കാര്‍ പറഞ്ഞു ഹെയ് ഇതങ്ങനെ ഒന്നുമില്ല..
എല്ലാം സര്‍ക്കാറിന്‍റെ കീഴില്‍ തന്നെ എന്നും പറഞ്ഞു ... ആദ്യചാന്‍സില്‍ വിലകുറക്കേണ്ടതായിരുന്നു.. അതായതു
ഇങ്ങനെ ഒരു അധികാരം എണ്ണക്കമ്പനിക്കു കൊടുത്തതിനു ശേഷം അന്താരാഷ്ട്രതലത്തില്‍ എണ്ണയുടെ വിലകുറഞ്ഞു അന്നു കമ്പനി അതു സ്ഥിരമായി നില്‍ക്കുമോ എന്നു നോക്കട്ടെ എന്നൊക്കെ പറഞ്ഞു മലക്കം മറിഞ്ഞപ്പോള്‍ ഈ പറഞ്ഞ സര്‍ക്കാരും മിണ്ടിയില്ല... വെറുതെ നിന്നു കളി കണ്ടു... അതിനു ശേഷം വിലകൂടിയപ്പോള്‍ എണ്ണക്കമ്പനിക്കാര്‍ തനിക്കൊണം കാണിച്ചു അവര്‍ തന്ത്രപൂര്‍വ്വം വിലകൂട്ടി... അങ്ങനെ രണ്ടുവട്ടമായി അവര്‍ ഒരു രൂപക്കടുത്തു കൂട്ടി... ദാ ഇപ്പോള്‍ വീണ്ടും കൂട്ടി ഒരു 72 പൈസ കൂടി... അതെ ചെറുതായുള്ള വില വര്‍ദ്ധന ആയതു കാരണം ആരും അറിഞ്ഞില്ല... എന്തായാലും ഒരു ഹര്‍ത്താല്‍ ലാഭം കിട്ടി.. ഇവിടെ ഒരു ചോദ്യമേ ഉള്ളൂ കൂറക്കേണ്ടപ്പോള്‍ കുറക്കാതിരുന്ന ഇവര്‍ കൂട്ടേണ്ടപ്പോള്‍ എന്തിനിത്ര ധൃതികാണിക്കുന്നു.. പിന്നെ ഞങ്ങള്‍ ജനങ്ങള്‍ എന്ന കഴുതകള്‍ തിരഞ്ഞെടുത്ത സര്‍ക്കാരേ നിങ്ങള്‍ കുറക്കേണ്ട സമയത്തു കുറക്കാതിരുന്ന കമ്പനിയെ ന്യായീകരിച്ചവരല്ലേ, ഈ കൂട്ടുന്നതൊക്കെ നിങ്ങളറിയുന്നില്ല എന്നു നാളെ പറയില്ലല്ലോല്ലേ??...
ജനത്തെ ദ്രോഹിക്കുന്ന കെ എസ് ആര്‍ ടി സി യുടേ ഫെയര്‍ സ്റ്റേജു നയം ....
ലാഭേശ്ചകണക്കാക്കതെ ജനങ്ങളെ സേവിക്കുന്നതു എന്നു ഒരു ധാരണ എല്ലാ ജനങ്ങള്‍ക്കും ഉണ്ടു.... ജനങ്ങളെ
സേവിക്കുക എന്നു പറയുമ്പോള്‍ സര്‍ക്കാറിന്‍റെ ചിലവില്‍ ജനങ്ങളുടെ യാത്ര നിറവേറ്റണം എന്നു ഒരു കേരളീയനും
പറയുന്നില്ല... സാമാന്യം നല്ല വിധത്തില്‍ തന്നെ ചാര്‍ജ്ജു വാങ്ങിയിട്ടാണു പ്രവര്‍ത്തിക്കുന്നതും ... പെട്രോള്‍
വിലകൂട്ടിയപ്പോള്‍ സ്വകാര്യ ബസുടമകളേക്കാളും മുന്‍പേ ചാര്‍ജ്ജു കൂട്ടണമെന്നു പറഞ്ഞതും ഇക്കൂട്ടര്‍ തന്നെ
ആണല്ലോ??... ഇനി അതും ഇരിക്കട്ടെ ജനത്തെ ദ്രോഹിക്കുന്ന ഈ ഫെയര്‍ സ്റ്റേജു ഇവര്‍ക്കൊന്നു പുനര്‍ആലോചിച്ചു കൂടേ??... ഒരു കിലോമീറ്റര്‍ പോകാന്‍ ഒരു ഫെയര്‍സ്റ്റേജും അനുവധിക്കേണ്ട... ഒരു പത്തു കിലോമീറ്ററിനുള്ളില്‍ ഒരെണ്ണം ... അതും ഇല്ല... എവിടുത്തെ എന്നല്ലേ?? ഒരുപാടു ഇടത്തെ അറിയാനായി കേരളം മുഴുവന്‍ സഞ്ചരിച്ചിട്ടൊന്നും ഇല്ല... എന്നാലും സ്ഥിരം സഞ്ചരിക്കുന്ന രണ്ടിടത്തെ കാര്യം പറയാം ...
ഒന്നു എറണാകുളം ചേര്‍ത്തല മറ്റോന്നു തിരുവനന്തപുരം ആറ്റിങ്ങല്‍ ... ചേര്‍ത്തലയില്‍ നിന്നും ഏറണാകുളത്തേക്കു എന്‍റെ ഒരു അറിവനുസരിച്ചു 30 കിലോമീറ്ററുണ്ടു.. ചെറിയ സ്റ്റേഷനായിട്ടു പറയാന്‍ കുത്തിയതോടു ഈ റൂട്ടിന്‍റെ ഏതാണ്ടു മധ്യഭാഗത്താണു.. ഇതുപോലെ തന്നെയാണു തിരുവനന്തപുരം ആറ്റിങ്ങല്‍ റൂട്ടും ... ഏതാണ്ടു 30 കിലോമീറ്ററിനടുത്തുവരും ... ഈ റൂട്ടിന്‍റേയും മധ്യത്തിലായിട്ടുള്ള ഒരു സ്റ്റേഷന്‍ ആണു കണിയാപുരം ... ഇനി ഈ റൂട്ടില്‍ നമ്മള്‍ ഒരു സൂപ്പര്‍ ഫസ്റ്റേല്‍ കയറി എന്നു വിചാരിക്കുക.. എവിടെ ഇറങ്ങണമെങ്കിലും ഈ റൂട്ടിന്‍റെ മുഴുവന്‍ തുകയും നല്‍കണം അതായതു ഇടക്കു ഫെയര്‍സ്റ്റേജു എന്നതു ഒന്നില്ല... എറണാകുളത്തുനിന്നും ചേര്‍ത്തലക്കു പോകുന്നവന്‍ അരൂര്‍ ഇറങ്ങിയാലും എരമല്ലൂര്‍ ഇറങ്ങിയാലും തുറവൂര്‍ ഇറങ്ങിയാലും എല്ലാം 22+ കൊടുക്കണം (കൃത്യം ഓര്‍മ്മയില്ല).. അതുപോലെതന്നെയാണു
തിരുവനന്തപുരത്തുനിന്നും കയറുന്ന ഒരാള്‍ ശ്രീകാര്യത്തിറങ്ങിയാലും കാര്യവട്ടത്തിറങ്ങിയാലും കഴക്കൂട്ടത്തിറങ്ങിയാലും കണിയാപുരത്തിറങ്ങിയാലും 22 രൂപ (കൃത്യം ഓര്‍മ്മയില്ല) കൊടുക്കണം ...
അപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം എന്തിനാ ഇവിടെ ഒക്കെ ഇറങ്ങാനുള്ളവര്‍ സൂപ്പര്‍ ഫാസ്റ്റേല്‍ തന്നെ കയറുന്നതു... ഒന്നു രാത്രി 10 കഴിഞ്ഞാല്‍ പിന്നെ ഈ സൂപ്പറേ കിട്ടൂ.. രണ്ടു ഈ പറഞ്ഞ സ്റ്റോപ്പിലെക്കെ നിറുത്തുമെങ്കില്‍ അവനവന്‍റെ സമയത്തിനു വിലയുണ്ടെങ്കില്‍ അതില്‍ കയറിക്കൂടേ... പാവപ്പെട്ടവന്‍ പണിയും കഴിഞ്ഞു അല്പം വൈകിപ്പോയാല്‍ വേറേ എന്താ ചെയ്ക??... അപ്പോള്‍ വീണ്ടും ചോദിച്ചേക്കാം അങ്ങനെ ആണേല്‍ നിങ്ങള്‍ ആ തുകയും കൊടുക്കണം ... ഇവിടെയാണു പ്രസക്തമായ ചോദ്യം സൂപ്പറില്‍ മിനിമം തുക എത്രയാണു 22 ആണോ?? അല്ലെങ്കില്‍ ഇതിലും കുറഞ്ഞ തുക മുടക്കി സൂപ്പറില്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ ഉണ്ടോ??... സൂപ്പറിലെ മിനിമം തുക 10 ആനെന്നു തോന്നുന്നു... ഏറ്റുമാനൂര്‍ നിന്നും കോട്ടയത്തേക്കു ഈ പറഞ്ഞ 10 ആകുകയുള്ളു... ചാത്തന്നൂര്‍ നിന്നും ആറ്റിങ്ങലേക്കു കയറിയാലും ഈ പറഞ്ഞ 10 - 12 ഓ ആവുകയുള്ളൂ... ഈ പറഞ്ഞ കോട്ടയം ഏറ്റുമാനൂര്‍ റൂട്ടിലും ചാത്തന്നൂര്‍ ആറ്റിങ്ങല്‍ റൂട്ടിലും ഫെയര്‍സ്റ്റേജു അനുവധിക്കാമെങ്കില്‍ അതേ നാട്ടിലെ മറ്റു ജനങ്ങളോടു എന്തിനു ഇവരീ ഇരട്ടത്താപ്പു കാണിക്കുന്നു... അപ്പോള്‍ തീര്‍ച്ചയായും ചോദിക്കേണ്ടതു ഒന്നേ ഉള്ളൂ ഈ സര്‍ക്കാര്‍ സ്ഥാപനം ജനത്തെ സേവിക്കാനോ അതോ ദ്രോഹിക്കാനോ??...
Sunday, October 10, 2010
പുരോഗതിക്കുവേണ്ടി കൊതിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യന്‍ റെയിവേയ്സ്...
Saturday, October 9, 2010
വീണ്ടും ഒരു ഇലക്ഷന്‍ കൂടി, നിങ്ങളുടെ വോട്ടാര്‍ക്കു??...
Saturday, September 25, 2010
'Common'wealth Private'wealth' ആയതിന്‍റെ നാണക്കേടു.....
Sunday, September 19, 2010
ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു നമ്മളെന്തു ചെയ്തു??...
ലോകത്തിലൊരിടത്തും ഒരു ദുരന്തവും ഉണ്ടാവുന്നില്ല എന്നു അവകാശപ്പെടാന്‍ ആര്‍ക്കും കഴിയുകില്ല പക്ഷെ ഒരേ
തരത്തിലുള്ള.... ദുരന്തങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുമ്പോള്‍ പതിവു പല്ലവി തന്നെ നടത്തുന്നതു
നമ്മുടെ നാട്ടില്‍ മാത്രമല്ലേ??.... നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങളില്‍ ചിലതാണു ബോട്ടു
ദുരന്തവും മദ്യ ദുരന്തവും , വാഹന അപകടങ്ങളും പിന്നെ ലെവല്‍ ക്രോസുകളിലെ അപകടവും എല്ലാം ...
ദുരന്തമുണ്ടായി അടുത്ത കുറേ ദിവസങ്ങളില്‍ നമ്മുടെ നാട്ടിലെ പ്രധാന്‍ ചര്‍ച്ചാവിഷയം ഈ ദുരന്തമായിരിക്കും
... ആ ദുരന്തം ഇന്നയിന്ന കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു, ബോട്ടിന്‍റേയും മറ്റും
സുരക്ഷാകാലാവധി കഴിഞ്ഞതായിരുന്നു മുന്‍കരുതലുകള്‍ പലതും അവഗണിച്ചു അങ്ങനെ നീണ്ടു പോകുന്ന ഒരോ
പരിഹാരങ്ങളും മറ്റും ... പിന്നെ പതിവു പല്ലവിപോലെ അതിനെ രാഷ്ട്രീയവത്കരിക്കാന്‍ പറ്റുമെങ്കില്‍ അതിനെ രാഷ്ട്രീയ
വത്കരിച്ചു പരസ്പരം പഴിചാരുക... പിന്നെ പതിവുപോലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കുറേ വഴിതടയല്‍
സമരങ്ങള്‍ തല്ലിപ്പൊളിക്കലുകള്‍ ഇത്രയും ആവുമ്പോഴേക്കും ജനം മടുക്കും ... പിന്നെ കുറേ അന്വേഷണക്കമ്മീഷനേയും
വച്ചു പ്രശ്നം ശുഭപര്യവസായി അവസാനിപ്പിക്കും ... പലപ്പോഴും കുറ്റവാളികള്‍ ഉണ്ടെങ്കില്‍ അവര്‍ പതിവുപോലെ
പ്രവര്‍ത്തികള്‍ തുടരുകയും ചെയ്യും .... ബോട്ടു ദുരന്തമുണ്ടാവുമ്പോള്‍ മിക്കവാറും കേള്‍ക്കാറുള്ളതാണു
സുരക്ഷാകാലാവധി കഴിഞ്ഞ ബോട്ടായിരുന്നു ദുരന്തത്തില്‍ പെട്ടതു എന്നു.. ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു ബോട്ടില്‍
സഞ്ചരിച്ചു അതില്‍ എഴുതിവച്ചിരുന്നതു സത്യമാണോ എന്നറിയില്ല അതിന്‍റെ സുരക്ഷാ കാലാവധി 2009 ല്‍
കഴിഞ്ഞതാണു... പിന്നെ ടിപ്പറുകളുടെ വേഗതയെ പറ്റിയും സ്വകാര്യ ബസുകളുടെ മത്സരഓട്ടത്തെ പറ്റിയും കള്ളിന്‍റെ
ലഭ്യതയെ പറ്റിയും ലെവല്‍ ക്രോസ്സിന്‍റെ പരിമിതിയെ പറ്റിയും ബോട്ടിലെ ലൈഫ് ജാക്കറ്റുകളുടെ ലഭ്യതയെ പറ്റിയും ഒക്കെ
തല്ക്കാലം നമ്മള്‍ മറക്കും അടുത്ത ദുരന്തം ഉണ്ടാവുന്നവരെ ... ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത കുറച്ചു
ദിവസങ്ങളില്‍ പതിവുപോലെ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഘോര ഘോരം വാതോരാതെ പ്രസ്താവനകളും
അന്വേഷണങ്ങളും നടത്തും ...
Friday, September 10, 2010
ഒരു മദ്യ ദുരന്തം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ .....
Tuesday, August 24, 2010
അരലക്ഷം ശമ്പളം വാങ്ങിക്കുന്ന നമ്മുടെ എം പി മാര്‍ ....
ശതമാനം ... അതിനെതിരെ സംസാരിക്കാന്‍ ഒരു പാര്‍ട്ടി പോലും മുന്നോട്ടുവന്നില്ല... മാത്രമല്ല പല ഈര്‍ക്കിലി
പാര്‍ട്ടികളെ പ്രീണിപ്പിക്കാന്‍ വേണ്ടി തന്നെയാണു ഈ വര്‍ദ്ധന നടത്തിയതും ... ആരുടെയാണെന്നല്ലേ നമ്മുടേ എം പി
മാരുടെ.... നേരത്തേ 40,000 രൂപ ആയിരുന്നതു 50,000 രൂപ ആക്കി... എത്രയോ ആനുകൂല്യങ്ങള്‍ വേറേയുള്ളപ്പോഴാണു
ഇതും കൂട്ടിയതു.. പാര്‍ല്ലമെന്‍റു സിറ്റിങ്ങ് ഉള്ള ഒരു ദിവസം ബത്ത കിട്ടുന്ന 2000 രൂപ വേറേയും ... ഇതിലെ
പലദിവസങ്ങളിലും ഒരു വാക്കൌട്ടും നടത്തി പുറത്തേക്കു പോകുന്നതാണു പതിവു എന്നാരും മറക്കരുതു... ഓരോ
സീസണിലും പാര്‍ല്യമെന്‍റു കൂടുന്നതിനു മുന്‍പു ഈ പ്രാവശ്യം എങ്ങനെ വാക്കഊട്ടു നടത്താം
എന്നുള്ളതിനെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും നമ്മുടെ പ്രതിപക്ഷപാര്‍ട്ടികളുടെ ഒക്കെ ചിന്ത...
ശരിയായിരിക്കാം ഇവര്‍ പറയുന്ന അല്ലേല്‍ സമരം ചെയ്യുന്നതു വേണ്ട ഒരു കാര്യത്തിനു വേണ്ടി തന്നെ ആയിരിക്കം ..
പക്ഷെ പാര്‍ലമെന്‍റില്‍ നിന്നും പുറത്തിറങ്ങുന്ന ഇവര്‍ എന്തു പ്രവര്‍ത്തനം നടത്താറുണ്ടൂ??.... ഇനി ഇതൊന്നും
കൂടാതെ തീവണ്ടിയാത്രാനുകൂല്യങ്ങള്‍ വിമാന യാത്രാനുകൂല്യങ്ങള്‍ അങ്ങനെ നീണ്ടുപോകുന്ന ആനുകൂല്യങ്ങള്‍
വേറേയാണു.. ചുരുങ്ങിയതു ഒരു ഒന്നു ഒന്നര ലക്ഷമാണു നമ്മുടെ ഓരോ എം പി മാരുടേയും വരുമാനം ഇത്രയും ശമ്പളം പോരാ എന്നാണു നമ്മുടെ എം പി മാരുടെ വാദം കേട്ടതു.. അവര്‍ക്കുവേണ്ടതു ഏതോ
സെക്രട്ടറിമാരുടേതിനേക്കാളും ഒരു രൂപ എങ്കിലും കൂടുതലായിരിക്കണം എന്നാണു... 40,000 ല്‍ നിന്നു 50,000 പകരം
60,000 ആക്കണം എന്നാണു പലരുടേയും ആവശ്യം ... ഈ പറഞ്ഞ എം പി മാരുടെ ഒക്കെ പ്രവര്‍ത്തനങ്ങളും
യോഗ്യതകളും ഒക്കെ ഒന്നെടുത്തുനോക്കിയാല്‍ കൊള്ളാം .... ഒരു ഇന്ത്യന്‍ പൌരന്‍ എന്നനിലയില്‍ ഒരിക്കലും ഒരു
ബിരുദാനന്തരബിരുദദാരിയായിരിക്കണമെന്നൊന്നും ഞാന്‍ പറയുന്നില്ല പക്ഷെ ചുരുങ്ങിയതു തന്‍റെ മണ്ഡലത്തിലെ
കുറവുകളും ആവശ്യങ്ങളും എങ്കിലും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ അറിഞ്ഞിരിക്കണം ... അല്ലാതെ വോട്ടു ചോദിക്കാന്‍
വന്നതിനു ശേഷം പിന്നെ അടുത്ത തിരഞ്ഞെടുപ്പിനു വോട്ടുചോദിക്കാന്‍ വരുന്ന ഒട്ടേറെയുള്ള എം പി മാര്‍ക്കും ഇത്രയും
ശമ്പളം എന്തിനു കൊടുക്കുന്നു??...
കുറഞ്ഞതു നമ്മുടെ ഭരണപക്ഷവും പ്രതിപക്ഷവും പിന്നെ വലതും ഇടതും മധ്യവും എല്ലാം ഇതിനെങ്കിലും ഒന്നു ഒരുമിച്ചു നിന്നല്ലോ??... ചിലപ്പോള്‍ ചിലകളവിന്‍റെ അല്ല എങ്കില്‍ അഴിമതികളുടെ പിറകിലും ഈ ഒരുമിക്കല്‍ ഉണ്ടാവില്ല എന്നാരുകണ്ടു.. അപ്പോള്‍ ആരാണു മണ്ടന്മാരാവുന്നതു... അല്ല എന്നായിരം വട്ടം പറഞ്ഞാലും അതു നമ്മള്‍ ജനങ്ങള്‍ തന്നെ...
Sunday, August 22, 2010
ഓണക്കുടി പൂരാടത്തിനു കരുനാഗപ്പള്ളി ഉത്രാടത്തിനു ചാലക്കുടി തിരുവോണം ??
ഓണം ദിനങ്ങളിലെ ചിലകാഴ്ച്ചകളും കേള്‍വികളും .....
ഇറങ്ങിയതു.. അവര്‍ കയറിയ ബസില്‍ ഞാനും കയറി ...പിന്നെ കേട്ടതു ഇങ്ങനെ...
"എടാ നിന്‍റെ അച്ഛന്‍ ഇന്നലെ നിന്നെ പിടിച്ചൂന്നു കേട്ടല്ലോ എന്താ സംഭവം ..."
"സുഹൃത്തു ഹെയ് അതൊന്നും ഇല്ല ഇന്നലെ ഞാന്‍ രക്ഷപെട്ടു"...
"എന്താടാ സംഭവം "
"അതോ അതിന്നലെ എന്നെ മൊബൈലില്‍ വിളിച്ചിട്ടു കിട്ടാഞ്ഞിട്ടു വീട്ടിലേക്കു വിളിച്ചു.. അന്നേരം അച്ഛനാ ഫോണ്‍
എടുത്തേ"...
"എന്നിട്ടു അച്ഛനു മനസ്സിലായോ??..."
"അവള്‍ എന്തോ ചോദിച്ചു പുള്ളിക്കു ഒന്നും മനസ്സിലായില്ല..."
"എന്നിട്ടോ എന്നിട്ടു നിന്നോടെന്നാ ചോദിച്ചെ??" ...
"ഓഹ് പുള്ളിക്കു ഇന്നലെ ആയിരുന്നു ഓണത്തിന്‍റെ പണി തീരുന്നേ... അതു കാരണം പുള്ളി അടിച്ചു കൂതറയായാ വന്നേ...
അതു കാരണം രക്ഷപെട്ടു... അച്ഛന്‍റെ ചേച്ചിയായിരുന്നു വിളിച്ചേ എന്നു പറഞ്ഞു രക്ഷപെട്ടു..."
ഹും സ്വന്തം അപ്പനെ കൂതറ എന്നു വിളിച്ച അവനേയോക്കെ യാത്രാക്കാര്‍ കുറച്ചു പേര്‍ തിരിഞ്ഞു നോക്കി... അവനൊട്ടും
മൈന്‍ഡേ ചെയ്തില്ല...
______________________________________________________________________________
******************************************************************************
______________________________________________________________________________
തൊട്ടടുത്ത ദിവസം ഉത്രാടദിനം ... മലയാളികള്‍ എല്ലാം ഉത്രാടപ്പാച്ചിലില്‍ മാവേലി സ്റ്റോറിലെ അരിയും
പഞ്ചാരയും ഒക്കെ തീര്‍ന്നു.... അതുകൊണ്ടു തന്നെ ആളും ഇല്ലായിരുന്നു... പക്ഷെ തീരാത്തതു ഒന്നുണ്ടായിരുന്നു
ബീവറേജസ് കോര്‍പ്പറേഷനിലെ സാധനം ... സര്‍ക്കാര്‍ ആ കാര്യത്തില്‍ കേരളത്തിലെ കുടിയന്മാരെ അറിഞ്ഞായിരുന്നു
വിതരണം നടത്തിയേ... അങ്ങനെയുള്ള ഒരു ബീവറേജസു കോര്‍പ്പറേഷനില്‍ ക്യൂവില്‍ നിന്നു കുഴഞ്ഞു രണ്ടെണ്ണം വാങ്ങി
അതിന്‍റെ ഹാങ്ങോവര്‍ തീര്‍ക്കുവാനായി രണ്ടെണ്ണം അടിച്ചിട്ടയിരുന്നു കേറിയിരുന്നതു എന്നു തോന്നുന്നു... കയറിയപ്പോള്‍
എന്‍റെ അടുത്തിരുന്ന പയ്യന്‍ വിചാരിച്ചു പാവം വയ്യാത്ത മനുഷ്യന്‍ ആയിരിക്കും എന്നു.. അവന്‍ സന്മനസ്സോടുകൂടി സീറ്റും
കൊടുത്തു... ഇരുത്തിയതും ചേട്ടന്‍ കിറ്റിലെ കുപ്പിയൊക്കെ ഒതുക്കി വച്ചു നമ്മുടേ ബൈജുവിനെ അനുസ്മരിപ്പിക്കുന്ന അതേ
ചോദ്യം
"നമ്മുടെ പയ്യനാ അവന്‍ നമ്മളെ ഇരുത്തുവാ"...
"ഡാ വേണ്ടാ വേണ്ടാ കേട്ടോ ഞാന്‍ കുറേ ഓണം ഉണ്ടിട്ടുള്ളതാ..."
ഇതാണു ഇപ്പോള്‍ മനുഷ്യര്‍ക്കു ഒരുപകാരം പോലും ചെയ്യാന്‍ പാടില്ല...
Thursday, August 19, 2010
കുതിരസവാരി നടത്തുവാന്‍ ടാക്സ് കൊടുക്കുന്നവര്‍ ............
വണ്ടി ഇറക്കുമ്പോള്‍ നല്ല ഒരു ശതമാനം അതായതു കാറുകള്‍ക്കു ഏകദേശം പത്തുനാപ്പതിനായിരം ഈടാക്കുന്ന ഇവര്‍ റോടു നന്നാക്കിയില്ലെങ്കില്‍ പിന്നെ എന്തിണാണു ഈ ടാക്സു വാങ്ങിക്കുന്നേ..... റോഡു ടാക്സു കൂടാതെ ഇതിലൂടെ ഓടുന്ന വണ്ടികളില്‍ അടിക്കുന്ന പെട്രോളിനും ഇരട്ടിക്കിരട്ടി നികുതി ഈ സര്‍ക്കാരുകള്‍ ഈടാക്കുന്നുണ്ടു... സംസ്ഥാനത്തിനോടു തിരക്കുമ്പോള്‍ കേന്ദ്രമാണെന്നും കേന്ദ്രത്തിനോടു തിരക്കുമ്പോള്‍ സംസ്ഥാനമാണു ഉത്തരവാദി എന്നും പറഞ്ഞു പഴിചാരാന്‍ നമ്മുടെ രാഷ്ടീയ പാര്‍ട്ടികള്‍ക്കു ഉള്ളപോലെ കഴിവു വേറേ ആര്‍ക്കും ഉണ്ടാവില്ല... ഇന്നത്തെ അവസ്ഥയില്‍
ദേശീയ പാത 47 പാതയുടെ ചിലസ്ഥലങ്ങളില്‍ എത്ര അറ്റകുറ്റപണി നടത്തിയിട്ടും കാര്യമില്ല.. ഒരു മഴ പെയ്യും മുന്‍പു വീണ്ടും പഴയതിന്‍റെ അപ്പുറമാവും .. അതിന്‍റേയും ഉത്തരവാദി ഇവര്‍ തന്നെ ആവശ്യത്തിനു ടാര്‍ ഇല്ലാതെ ചെയ്ത പലയിടത്തെ റോടുകളും പൊളിഞ്ഞു പൊളിഞ്ഞു വരികയേ ഉള്ളൂ... അവിടെ ഒക്കെ ഈ പറഞ്ഞ റോടു പൊളിച്ചു രണ്ടാമതെ പണിയേണ്ട അവസ്ഥയാണു ഇന്നു നിലവിലുള്ളതു...
ഇനി ഈ റോഡിലൂടെ ഒരു യാത്ര അതും ഏര്‍ണാകുളത്തു നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്തപ്പോള്‍ ഒരു സുഹൃത്തിനുണ്ടായ നഷ്ടത്തിന്‍റെ കഥ... ഒരു ലോണും പിന്നെ കയ്യിലിരുന്ന പൈസയും മുടക്കി 62000 രൂപക്കാണു ഒരു ലാപ്‌ടോപു വാങ്ങിയതു... 12000 രൂപയുടെ അടുത്തു പലിശയും വരും അടച്ചു തീര്‍ക്കുമ്പോള്‍ ... പാവം ഈ റോഡിലൂടെ ഒന്നു യാത്ര ചെയ്തു എന്ന തെറ്റേ അവന്‍ ചെയ്തുള്ളു ... ആ ലാപ്ടോപ്പ് അടച്ചു പൂട്ടി പെട്ടിയിലാക്കി വയ്ക്കാവുന്ന
അവസ്തയിലായി... നഷ്ടം 74000 രൂപ... ഇതിനൊക്കെ ആരൊടാ പരാതി പറയുക...
ഈ റോടിലൂടെ ആശുപത്രിയിലേക്കും മറ്റും ആമ്പുലന്‍സില്‍ പോകുന്നവര്‍ പോലും നടു ഓടിയാതെ രക്ഷപെട്ടാല്‍ അതു ആരുടേയൊക്കേയോ ഭാഗ്യം എന്നു കരുതിയാല്‍ മതി...
ഇനി ഈ കൂഴിയെണ്ണാനും കുഴിയെക്കുറിച്ചു പഠിക്കാനും ഒരു കമ്മിറ്റിയെ വയ്ക്കുകയും പിന്നെ അതിനു വേണ്ടി ഒരു വിദേശപഠനവും കൂടി വയ്ക്കുക... ഹും ഇവന്മാര്‍ ഈ പ്രധാനമന്ത്രിയും പ്രസിഡന്‍റും ഒക്കെ വരുമ്പോള്‍ അവര്‍ പോകുന്ന റോഡു നന്നാക്കാന്‍ (കണ്ണില്‍ പോടിയിടാന്‍ വേണ്ടി നന്നാക്കുന്നതുല്‍പെടെ) കാണിക്കുന്നതിന്‍റെ പകുതി ആവേശം കാണിച്ചാല്‍ മതി പാവം ജനങ്ങള്‍ക്കും ഈ റോഡിലൂടെ മാന്യമായി സഞ്ചരിക്കാന്‍ ...
Tuesday, August 17, 2010
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നെ മറന്നീലേ??..
എല്ലാ സ്വാതന്ത്ര്യത്തോടും കൂടിയാണു ജീവിച്ചിരുന്നതു.. പ്രണയങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഒക്കെ
കണ്‍കുളിര്‍ക്കെ കണ്‍മുന്നില്‍ കണ്ടിട്ടും സുകുവിനു പ്രണയിക്കണം എന്നു തോന്നിയില്ല.. അല്ല എങ്കില്‍ പ്രണയത്തോടു അവന്‍റെ
കാഴ്ച്ചപ്പാടു വേറേ ആയിരുന്നിരിക്കണം ... അതോ കണ്‍മുന്നില്‍ കൂടി കടന്നു പോയ പെണ്‍കുട്ടികള്‍ക്കും തന്‍റെ
സഹപാഠികല്‍ക്കും അവന്‍റെ മനസ്സു കീഴടക്കാന്‍ കഴിയാഞ്ഞതു കൊണ്ടാണോ??... കൃത്യമായി ഒരു ഉത്തരം സുകുവിനും
അറിയില്ലായിരുന്നു... എല്ലാവരോടും ഒരു പോലെ ഇടപിഴകി സുഹൃത്തുക്കളുടെ പ്രണയങ്ങളിലെ ഇണക്കങ്ങളും
പിണക്കങ്ങളും ഒക്കെ ഒരുപാടു ആസ്വധിച്ചാണു അവന്‍ ക്യാമ്പസു ജീവിതം കഴിച്ചു കൂട്ടിയതു.... അങ്ങനെ ഒടുവില്‍
പിരിയേണ്ട സമയമായപ്പോള്‍ എല്ലാവരും കരച്ചിലും പിഴിച്ചിലും ആയി പിരിഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ
പടിയിറങ്ങി... ഒരു ജോലി തേടിയുള്ള അലച്ചിലില്‍ അവനും എത്തിച്ചേര്‍ന്നതു പൂന്തോട്ടങ്ങളുടെ അതേ നഗരത്തില്‍
... സ്വന്തം നാടുവിട്ടുള്ള ആദ്യ ജീവിതം ... ഒപ്പം കൂട്ടിനു അവനുണ്ടായിരുന്നതു അവന്‍റെ സഹപാഠി ഗീതു
ആയിരുന്നു.. അവളോടു അവനു പ്രത്യേക അടുപ്പം ഒന്നുമില്ലായിരുന്നു.. എല്ലാവരേയും പോലെ ഒരു കൂട്ടു.. അവളാണെങ്കില്‍
ആദ്യമായിട്ടാണു വീടുതന്നെ വിട്ടു നില്‍ക്കുന്നേ ... ഒരേ ബാറ്റ്ച്ച് ആയി കമ്പനിയില്‍ ജോയിന്‍ ചെയ്തു എങ്കിലും വിവിധ
വിഭാഗങ്ങളിലായിരുന്നു ഇരുവരുടേയും ജോലി... എന്നും ചായകുടിക്കാന്‍ പോയിരുന്നതും എല്ലാം ഒരുമിച്ചായിരുന്നു..
എന്തുണ്ടേലും അവള്‍ അവനെ വിളിക്കുമായിരുന്നു... ഹോസ്റ്റലില്‍ നിന്നും കൊണ്ടുവന്നിരുന്ന ഭക്ഷണം പോലും അവനു കൊടുക്കാതെ
അവള്‍ കഴിക്കില്ലായിരുന്നു... വൈകിട്ടു വീട്ടില്‍ ചെന്നാലും ഭക്ഷണം ഒക്കെ കഴിഞ്ഞു അവള്‍ വിളിക്കും ... അതു ഒരു
പ്രണയ്മായിക്കഴിഞ്ഞിരുന്നുവോ എന്നു അവര്‍ക്കു ഇരുവര്‍ക്കും അറിയില്ലായിരുന്നു... ദിവസങ്ങളും മാസങ്ങളും ഒക്കെ
കഴിഞ്ഞു .... അവിടെയുള്ള അവധി ദിവസങ്ങളില്‍ ഒരുമിച്ചു പുറത്തു പോകും പതിവു പോലെ തിരിച്ചു വരും ....
അവന്‍റെ സുഹൃത്തുക്കള്‍ എപ്പോഴും അവനേയും അവളേയും വച്ചു കളിയാക്കുമായിരുന്നു....
ഈ കളിയാക്കലുകളേക്കുറിച്ചൊക്കെ അവളോടു പറയുമായിരുന്നു എങ്കിലും അവളുടെ പ്രതികരണം ഒരു
നനഞ്ഞമട്ടിലായിരുന്നു.. അവള്‍ നാട്ടില്‍ പോകുമ്പോള്‍ പോലും അവനെ വിളിക്കുമായിരുന്നു... അങ്ങനെ അവനും ഒരു
സംശമുണ്ടായിരുന്നു തന്നെ അവള്‍ അങ്ങനെയായിരിക്കുമോ കണക്കാക്കിയിരുന്നതു... അവള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അവന്‍
ഓഫീസില്‍ പോയാല്‍ ചായകൂടി ഒന്നുമില്ലായിരുന്നു... ഉച്ചക്കു പേരിനു ഭക്ഷണം കഴിച്ചെങ്കിലായി..... അങ്ങനെ അവളെ
ഒരു ആഴ്ച്ചയിലേറേ പിരിഞ്ഞിരിക്കേണ്ട ഒരു അവസരം ഉണ്ടായി... അന്നും അവള്‍ വിളിക്കുമായിരുന്നു എങ്കിലും അവനു ആ വിരഹം
അസഹ്യമായിരുന്നു... അങ്ങനെ അവന്‍ അവളോടു എല്ലാം തുറന്നു പറയാന്‍ തീരുമാനിച്ചു... ഈ പ്രാവശ്യം അവള്‍ തിരിച്ചു
വന്നു കഴിഞ്ഞു എല്ലാം തുറന്നു സംസാരിക്കാം ... എന്തായാലും ജീവിക്കാന്‍ കൂട്ടിനു ഒരാള്‍ വേണം അതിവള്‍ തന്നെ മതി
എന്നു അവന്‍ കരുതി... ആ പ്രാവശ്യം അവള്‍ ബസിനു വന്നിറങ്ങിയപ്പോള്‍ അവന്‍ പതിവുപോലെ വണ്ടിയുമായി പോയി കൂട്ടി ഹോസ്റ്റലില്‍
ആക്കി ഓഫീസില്‍ വച്ചു കാണാം എന്നു പറഞ്ഞു.. അന്നു അവനു അവള്‍ പതിവിലും സുന്ദരി ആയതു പോലെ തോന്നി....
അങ്ങനെ രണ്ടു ദിവസം കൂടി കഴിഞ്ഞു പല പ്രാവശ്യം പറയാന്‍ തുടങ്ങി എങ്കിലും അതു പറയാന്‍ കഴിഞ്ഞില്ല...
പതിവു വിളികള്‍ ഒക്കെ കഴിഞ്ഞു അവന്‍ കിടക്കുന്നതിനു മുന്‍പു പലപ്രാവശ്യം വിളിച്ചു... അവളുടെ ശബ്ദം കേള്‍ക്കുമ്പോള്‍
അവന്‍ ഒന്നും പറയില്ല.. ചുമ്മ അങ്ങനെ കേട്ടിരിക്കും .. ഒടുവില്‍ അവള്‍ കട്ടു ചെയ്യും ... അവള്‍ക്കു ഇത്രയുമൊക്കെ ആയിട്ടും
മനസ്സിലായിക്കാണൂകില്ലേ എന്നു അവന്‍ പലവട്ടം ആലോചിച്ചു... ആദ്യമായതു കൊണ്ടായിരിക്കാം അവനു ഒരു പിടുത്തവും
കിട്ടിയില്ല.. പലവട്ടം അവളോടു ഒരുകാര്യം പറയാന്‍ ഉണ്ടു എന്നു പറഞ്ഞു തുടങ്ങും ഒടുവില്‍ വേറേ എന്തേലും കാര്യം
പറയും അങ്ങനെ ആ ആഴ്ച്ച അവസാനം എത്തി.. എന്തായാലും ആ ആഴ്ച്ച അവസാനം പുറത്തു കറങ്ങാന്‍ പോകുമ്പോള്‍
എന്തായാലും പറയണം എന്നു അവന്‍ ഉറപ്പിച്ചു... പക്ഷെ പെട്ടെന്നു അവള്‍ക്കു നാട്ടില്‍ പോകേണ്ടതു കൊണ്ടു അതും
നടന്നില്ല.. അടുത്ത ദിവസം തന്നെ അവള്‍ തിരിച്ചു വന്നു അന്നു എന്തോ അവന്‍ അവളെ കൊണ്ടു വരാന്‍ പോയില്ല.. അന്നു ഓഫീസില്‍
എത്തിയ അവന്‍ രാവിലെ തന്നെ അവള്‍ക്കു തന്‍റെ കമ്പ്യൂട്ടറില്‍ നിന്നും ഒരോ വിശേഷം ചോദിച്ചു മെസ്സേജു അയച്ചു...
പതിവില്ലായിരുന്ന ആ സന്ദേശമയപ്പു കുറേ നീണ്ടു ഒടുവില്‍ അവന്‍ കാര്യം അവളോടു പറഞ്ഞു.. കുറേ നേരം അവള്‍
മിണ്ടിയില്ല.. ഇടക്കെപ്പോഴേ പണി ഒക്കെ കിട്ടിയ കാരണം അവനു കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല .. കുറച്ചു
കഴിഞ്ഞപ്പോള്‍ അവന്‍റെ മെയില്‍ ബോക്സിലേക്കു ഒരു മെയില്‍ വന്നു ... അതു കണ്ടപ്പോള്‍ അവന്‍ ഒന്നു ഞെട്ടി... അതു അവളുടെ
ആയിരുന്നു... ലെറ്ററിന്‍റെ ചുരുക്കം ഇങ്ങനെ "നീ അങ്ങനെ ചോദിച്ചതില്‍ എനിക്കു തെറ്റൊന്നും തോന്നിയില്ല.. കാരണം
എനിക്കു നിന്നേയും അറിയാം നിനക്കു എന്നേയും അറിയാം പക്ഷേ എന്നേലും ഞാന്‍ ആ ഒരു അര്‍ത്ഥത്തില്‍ പെരുമാറിയിട്ടുണ്ടോ??...
ഇല്ലെന്നാണു എന്‍റെ ഒരു ഉറപ്പു.. ഇനി അങ്ങനെ ആണെങ്കില്‍ ഒരിക്കലും മനപ്പൂര്‍വ്വം അല്ല... എനിക്കു നിന്നെ അങ്ങനെ ഒരിക്കലും
കാണാന്‍ പറ്റില്ല... നമ്മള്‍ ഇനിയും പഴയതു പോലെ നല്ല സുഹൃത്തുക്കള്‍ ആയിരിക്കും "... വായിച്ചു തീര്‍ന്നപ്പോള്‍
കോരിച്ചോരിയുന്ന ഒരു മഴ പെട്ടെന്നു നിന്നുപോയതു പോലെ അവനു തോന്നി.... അന്നു പക്ഷെ അവളെ കാണാന്‍ നില്‍ക്കാതെ
അവന്‍ ഓഫീസില്‍ നിന്നും ഇറങ്ങി... വൈകിട്ടു പഴയപോലെ അവള്‍ വിളിച്ചു ഉള്ളില്‍ വിങ്ങി പൊട്ടിയിട്ടും അവന്‍ ഒന്നും പുറത്തു
കാണിച്ചില്ല .. പതിവുപോലെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു ഞാന്‍ ജോലി രാജി വയ്ക്കുകാണു.. ഇനി
നമ്മുക്കു ഇതുപോലെ എന്നും കാണാനു സംസാരിക്കാനും പറ്റില്ല... എന്‍റെ കല്യാണമാണു ചെറുക്കന്‍ ഓസ്ട്രേലിയയില്‍ ആണു...
കല്ല്യാണം കഴിഞ്ഞു ഒരുമിച്ചു ഓസ്ട്രേലിയക്കു പോകും ... അവന്‍ ഒന്നും പറഞ്ഞില്ല... പറയാന്‍ തോന്നിയില്ല.... അല്ലേല്‍
തന്നെ എന്തു പറയാന്‍ ... പക്ഷെ അവന്‍റെ മനസ്സു അവളറിയാതെ തേങ്ങി " എന്നാലും നിന്നെ ഞാന്‍ എത്ര
സ്നേഹിച്ചിരുന്നതാ... അതൊന്നും നീ മനസ്സിലാക്കിയില്ലല്ലോ?? അതോ നീ മനപ്പൂര്‍വ്വം മനസ്സിലാകാതിരുന്നതായി
അഭിനയിച്ചോ"..
"അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
പൂവു ചൂടമെന്നു പറഞ്ഞപ്പോള്‍ പൂമരം കൊണ്ടു തന്നവനാ...
മുങ്ങിക്കുളിക്കണം എന്നു പറഞ്ഞപ്പോള്‍ മുങ്ങിപ്പുഴ വെട്ടി തന്നവനാ...
എന്നിട്ടും
അക്കരെ നിന്നൊരു മാരനെ കണ്ടപ്പോള്‍ എന്നേ മറന്നീലേ പെണ്ണേ നീ എന്നേ മറന്നീലേ....
"
Monday, August 16, 2010
ഒരു സ്വാതന്ത്ര്യ ദിന ഭാരത മാധ്യമ ചിന്ത....
ഒരു ഇന്ത്യാക്കരനായതില്‍ അഭിമാനിക്കുന്നു...".. ഒരുപക്ഷേ ഈ സ്വാതന്ത്ര്യദിനത്തിലും എല്ലാവരുടേയും
സന്ദേശത്തിലും ഉള്ള പൊതുവാക്യവും അതായിരിക്കും ... നാനാത്വത്തില്‍ ഏകത്വത്തിനു പേരുകേട്ടനാടാണു നമ്മുടെ
ഇന്ത്യ.. ഇത്രയധികം ഭാഷാവ്യത്യാസവും ഇത്രയധികം മതക്കാരും വര്‍ഗ്ഗക്കാരും ഉള്ള ഒരു രാജ്യം വേറേ
ഉണ്ടാവില്ല... പക്ഷെ അതിലെ ഓരോരുത്തരും താന്‍ ഇന്ത്യാക്കാരനാണു എന്നു ഏതൊരു സമൂഹത്തിലും അഭിമാനത്തോടെ
പറയുന്നവാന്‍ ആഗ്രഹിക്കുന്നവരാണു.. അങ്ങനെയുള്ള ഒരു രാജ്യം എന്ന നിലയില്‍ തന്നെ നമ്മള്‍ ഏറ്റവും കൂടുതല്‍
നേരിടുന്ന വെല്ലുവിളിയും അതു തന്നെ... ഒരു ചെറിയ വിഭാഗം ചെയ്യുന്ന ചെയ്തികള്‍ക്കു ഭൂരിപക്ഷം വന്‍
വിലകൊടുക്കേണ്ടിവരുന്നുണ്ടു... നമ്മുടെ നാട്ടിലെ പല കലാപങ്ങളും അതിനു തെളിവാണു... ഇവിടെയെല്ലാം ഉള്ള
ഭൂരിഭാഗം ആളുകളും ആ കലാപത്തിന്‍റെ കാരണത്തോടു സമാധാനപരമായി തീര്‍പ്പുകല്പിക്കണം എന്ന ആഗ്രഹം
ഉള്ളവരായിരിക്കും ... പക്ഷെ ഞാന്‍ ഈ പറഞ്ഞ ചെറിയ വിഭാഗം കാര്യങ്ങളെല്ലാം നീയന്ത്രണാതീതം
ആക്കിയിട്ടുണ്ടാവും ... ഓരോ കാര്യങ്ങളും വ്യക്തമായി ജനങ്ങളിലേക്കു എത്തിക്കുന്നതിനു ഇന്നത്തെ
മാധ്യമങ്ങള്‍ക്കു ഉള്ള പങ്കു വളരെ വലുതാണു.. എന്തുകാര്യം ഉണ്ടായാലും അതെത്രയും വേഗം ജനങ്ങളിലേക്കു
എത്തിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഇടയ്ക്കു സമൂഹത്തില്‍ ആ വാര്‍ത്ത അല്ല എങ്കില്‍ തങ്ങള്‍ കാണിക്കുന്ന രംഗങ്ങള്‍
ഉണ്ടാക്കിയേക്കാവുന്ന പ്രതികരണം കൂടി കണക്കാക്കണം .. ഇന്നെത്രമാധ്യമങ്ങള്‍ അക്കാര്യത്തില്‍
ശ്രദ്ധപതിപ്പിക്കുണ്ടു... പലകാര്യങ്ങളും നേരിട്ടു ലൈവു ആയിക്കാണിക്കുമ്പോള്‍ അതു വിട്ടുപോകുന്നു എന്നുള്ളതാണു സത്യം
... വികാരപരമായ പല രംഗങ്ങളും മുന്‍പു പറഞ്ഞ ചെറുവിഭാഗത്തിനും പ്രത്യേകിച്ചു യുവാക്കളുടെ
ഇടയിലും തെറ്റായ സന്ദേശം പ്രചരിപ്പിക്കും ... ഏറ്റവും ലളിതമായ ഒരു ഉദാഹരണമാണു ലൈവു ആയി
വിദ്യാര്‍ത്ഥികളെ തല്ലുന്ന ഒരു രംഗം കാണുന്ന ഒരുവിധപ്പെട്ട യുവാക്കളിലും പോലീസിനോടു അമര്‍ഷം ഉണ്ടാവും ...
അതിന്‍റെ സത്യാവസ്ത അന്വേഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്കു കഴിയണമെന്നോ അതു മാധ്യമങ്ങള്‍ വിദ്യാര്‍ത്ഥികളില്‍
യഥാവിധി എത്തിക്കുമെന്നോ എന്താണു ഉറപ്പു?? .... പണ്ടു കേവലം പത്രവും ആകാശവാണിയും ആയിരുന്നു എങ്കില്‍ ഇന്നു
എണ്ണമില്ലാത്ത ചാനലുകളാണു ആ വാര്‍ത്ത ജനങ്ങളിലേക്കു എത്തിക്കുന്നതു....
അതും പലരോടും വ്യക്തിപരമായും പാര്‍ട്ടിപരമായും ഒക്കെ ചായ്‌വുകള്‍ ഉള്ളതു... അതുകൊണ്ടു തന്നെ പുറത്തുവരുന്ന
വാര്‍ത്തയ്ക്കും ആ ചായ്‌വുകാണും ... ഇതൊന്നും ഇല്ല എങ്കില്‍ തന്നെ പലചാനലുകളും മാധ്യമങ്ങളും റിപ്പോര്‍ട്ടു
ചെയ്യുന്ന വാര്‍ത്തയില്‍ വൈരുധ്യം ഉണ്ടു.. കഴിഞ്ഞയിടക്കു ഉണ്ടായ ഒരു ട്രയിന്‍ അപകടത്തില്‍ ഒരേ സമയം വന്ന
വാര്‍ത്തയില്‍ 50, 60, 70 എന്നീകണക്കിനാണു മരണനിരക്കു വന്നതു... പക്ഷെ വികാരപരമായ വാര്‍ത്തകള്‍ മുന്‍പു
പറഞ്ഞതു പോലെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാം എന്നതു കൊണ്ടുതന്നെ അത്തരം വാര്‍ത്തകളില്‍ നമ്മുടെ
മാധ്യമങ്ങള്‍ കുറച്ചുകൂടി ശ്രധ്ധിക്കുന്നതു നല്ലതാവും ...
Sunday, August 15, 2010
എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ....
വണ്ടികയറുന്ന... കിട്ടിയ സെക്കന്‍റു ക്ലാസ്സ് ടിക്കറ്റില്‍ കയറി കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങി...
പ്രൊജെക്ടു തേടി കോര്‍പ്പറേറ്റ് കമ്പനികള്‍ തേടിയിറങ്ങി ഒടുവില്‍ ഒരു പ്രൊജെക്ടൊക്കെ ഒപ്പിച്ചു... അങ്ങനെ വല്ലപ്പോഴും
പ്രൊജെക്ടും ബാക്കിയുള്ള സമയങ്ങളില്‍ ലാല്‍ബാഗിലും ഫോറത്തിലും ഒക്കെ ആയി കഴിച്ചു കൂട്ടി ... വരുമാനം
ഇല്ലാതിരുന്ന കാരണം സുകുവും സുഹൃത്തും കഞ്ഞിയും പയറുമായി കഴിയുന്നകാലത്താണു ഒരു ഐ ടി കമ്പനിയില്‍ ജോലി
കിട്ടുന്നതു.. റിസെഷന്‍ എന്താണെന്നറിയാതിരുന്നകാലം ആയതു കൊണ്ടു കമ്പനിക്കാര്‍ ജോലിയില്ലേലും ആളെയെടുക്കും ...
അങ്ങനെയുള്ളവരെ ഇരുത്തുന്നതിനു പറയുന്നതാണു ബഞ്ചു... അങ്ങനെ പണിയൊന്നും ഇല്ലാതെ സുകു ബഞ്ചിലിരിക്കുന്ന
കാലം .. പ്രധാനപണി ചാറ്റിങ്ങു മെയിലിങ്ങ് പിന്നെ കഫെറ്റീരിയ എന്നു അന്തസ്സോടെ പറയുന്ന കാന്‍റീനില്‍ പോയി
കത്തിയടിച്ചിരിക്കുകയും ചെയ്യുക...അങ്ങനെ ജീവിതം അര്‍മ്മാദിച്ചു കഴിയുമ്പോഴാണു ഇടക്കു ചാറ്റിങ്ങില്‍
നിന്നെവിടുന്നോ അവളുടെ ഇ മൈല്‍ ഐ ഡി കിട്ടുന്നതു.. ശകു... അവള്‍ അവടെ പഠിക്കുവാനായി വന്നതായിരുന്നു... അങ്ങനെ
പതിവായി മെയില്‍ അയച്ചു അയച്ചു ഒടുവില്‍ മൊബൈല്‍ നമ്പറും വാങ്ങി... പിന്നെ ഒരോ ദിവസത്തേയും സൌജന്യ
സമ്പാദ്യമായി എയര്‍ ടെല്ലുകാര്‍ തന്ന 100 മെസ്സേജു അവള്‍ മാത്രമായി ഡെഡിക്കേറ്റു ചെയ്തു.. പിന്നെ പിന്നെ രാവിലെ
എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ആ 100 മെസ്സേജും തീര്‍ന്നിരിക്കും ... പിന്നെ അടുത്ത ദിവസത്തെ ക്വോട്ടക്കായി 12 മണിവരെ
കാത്തിരിക്കും അതു തീര്‍ത്തിട്ടേ സാധാരണ ഉറക്കമുള്ളായിരുന്നു... ഇടക്കു സുകു ആള്‍ പെണ്‍കുട്ടി തന്നെ ആണെന്നു
ഉറപ്പു വരുത്താനായി സുഹൃത്തുമൊന്നിച്ചു കോയിന്‍ ബോക്സില്‍ നിന്നും വിളിച്ചു... പിന്നെ ആള്‍ എങ്ങനെ ഉള്ളതാണു എന്നു
മാത്രമേ അറിയേണ്ടതുള്ളായിരുന്നു... അങ്ങനെ സുകുവും ശകുവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായി എങ്കിലും രണ്ടുപേരും
സൌജന്യമായി കിട്ടിയ മെസ്സേജു അല്ലതെ ഒരു മെസ്സേജു അയക്കുകയോ ഒരു വിളി നടത്തുകയോ ഒന്നും ചെയ്തില്ല... സുകുവും
സുഹൃത്തുക്കളുമായി അടിച്ചു പൊളിച്ചു ജീവിക്കുമ്പോഴാണു ഒരു ദിവസം സുകുവിനു ഒരു ബൈക് അപകടം ഉണ്ടാവുന്നതു...
സഹമുറിയനുമായി ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച സുകു വണ്ടിയില്‍ നിന്നും വീണു കൈയ്യിലെ പെയിന്‍റു മുഴുവന്‍
പോയി... വൈകിട്ടു സുഹൃത്തുക്കളില്‍ ഒരാളായ കടിഞ്ഞൂല്‍ പൊട്ടനെ അമേരിക്കയ്ക്കു കൊണ്ടു വിടാനായി
പോകുവാനിരുന്നതായിരുന്നു... പക്ഷെ സുകുവിന്‍റെ അവസ്ത അതില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചു... അങ്ങനെ
എല്ലാവരും പോയപ്പോള്‍ സുകു തന്‍റെ ശകുവിനു തനിക്കുണ്ടായ അപകടത്തെക്കുറിച്ചു സന്ദേശയം അയച്ചു...
അയക്കേണ്ടസമയം അവന്‍റെ മൊബൈല്‍ ചിലക്കാന്‍ തുടങ്ങി.... സുകുവിനു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല
ശകു കാളിങ്ങ്.... സുകുവിന്‍റെ നെഞ്ചിടിപ്പു കൂടി... സുകു ആദ്യമായിട്ടു തന്‍റെ ശകുവിന്‍റെ ശബ്ദം കേള്‍ക്കുവാനായി ആ
മൊബൈല്‍ കയ്യിലെടുത്തു ... അന്നത്തെ ആ സംസാരം കുറേ നീണ്ടു... പിന്നെ സന്ദേശത്തിനൊപ്പം വിളിയുമായി കഴിഞ്ഞു
ഒടുവില്‍ കാണാന്‍ തീരുമാനിച്ചു.. എം ജി റോഡിലെ കണ്ടുമുട്ടലുകള്‍ക്കു ശേഷം അവര്‍ തമ്മില്‍ ഒരുപാടുവട്ടം അവര്‍
കണ്ടുമുട്ടി... പക്ഷെ എല്ലാം തകിടം മറിഞ്ഞതു പെട്ടെന്നാണു ശകുവിന്‍റെ കല്യാണം നിശ്ചയിച്ചു... ശകുവിന്‍റെ
അച്ഛന്‍ പിടിച്ച പിടിക്കു കെട്ടിച്ചു... സുകുവിനു ഒന്നും ചെയ്യാന്‍ കഴിയുന്നതിന്‍ ശകുവിനേയും കൊണ്ടു സിഗപ്പൂര്‍
എയര്‍ലൈന്‍സ് പറന്നു കഴിഞ്ഞിരുന്നു... ശകുവിനെ നഷ്ടപ്പെട്ടു അധികം കഴിയുന്നതിന്‍ മുന്‍പു തന്നെ ശുകുവിന്‍റെ
കല്യാണവും നടന്നു... അങ്ങനെ കാലം കടന്നു പോയി... വിധിയെന്നുപറയട്ടേ സുകുവിനു ഒരു ആണ്‍കുട്ടി ജനിച്ച അന്നു
തന്നെ ശകുവിനു ഒരു പെണ്‍കുട്ടിയും ജനിച്ചു.... കാലം പിന്നേയും കടന്നു പോയി സുകു കമ്പനികള്‍ മാറി മാറി
ഇന്നൊരുമാനേജരായി മാറിയിരിക്കുന്നു... പഴയ ആ ഓര്‍മ്മകള്‍ ഒക്കെ കാലം മായിച്ചു കഴിഞ്ഞിരിക്കുന്നു...
പ്രൊജെക്ടിന്‍റെ ആവശ്യത്തിനായിട്ടാണു സിഗപ്പൂരു എത്തിയതെങ്കിലും പതുക്കെ ആ രാജ്യത്തിന്‍റെ
ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.. സുകുവിന്‍റെ മകന്‍ ഇന്നു വളര്‍ന്നു വലുതായിരിക്കുന്നു... ശകുവും ഭര്‍ത്താവും
മകളോടൊപ്പം അവിടെ സ്ഥിരതാമസം ആയി കഴിഞ്ഞിരുന്നു.. മകള്‍ക്കു പഠനം ഒക്കെ കഴിഞ്ഞു ജോലി ആയി... കാലം
അവള്‍ക്കു
കൂട്ടിനു ഒരു സുഹൃത്തിനേയും കൊടുത്തു... തന്‍റെ സുഹൃത്തിനേയും ആയി അവള്‍ ഒരിക്കല്‍ അവളുടെ അമ്മയുടെ അരികില്‍ വന്നു..
ശകു അവനെ കണ്ടതും എന്തോ മനസ്സില്‍ കൊളുത്തിവലിക്കുന്നതു പോലെ അവള്‍ക്കു തോന്നി... തന്‍റെ പ്രണയം
സാഫല്യമാകാത്തതുകാരണം ആവാം ശകു തന്‍റെ മകളെ എതിര്‍ത്തില്ല... കല്യാണ ആലോചക്കായി തന്‍റെ
വീട്ടുകാരെ കുറിച്ചു പറയുന്നതിന്‍റെ ഇടക്കു ശകുവിന്‍റെ കണ്ണു ഈറനണിഞ്ഞു... എല്ലാം പറഞ്ഞുകഴിഞ്ഞു ശകു അവനെ
ആശ്ലേഷിച്ചു കൊണ്ടു പറഞ്ഞു "എനിക്കു പിറക്കാതെ പോയ മകനാണു മോനേ നീ".....
Saturday, August 14, 2010
അത്തം പിറന്നു....
മാത്രം ആരേയും കണ്ടില്ല... പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ചെടികളേയും കണ്ടില്ല... എല്ലാദിവസത്തേയും പോലെ മറ്റൊരു
ദിവസം ...
അത്തമാണെന്നറിഞ്ഞതു തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തെക്കുറിച്ചു പറഞ്ഞപ്പോഴാണു.. ഇന്നു പൂക്കള്‍
പറിച്ചുനടക്കുന്ന ആ പിള്ളേര്‍ അപ്രത്യക്ഷ്മായിരിക്കുന്നു... അതും റെഡിമെയ്ഡ് ആയി കടയില്‍ കിട്ടുമല്ലോ??.. സ്കൂളൂകളും
ട്യൂഷന്‍ സെന്‍ററുകളും
കോര്‍പ്പറേറ്റുകമ്പനികളും എല്ലാം അത്തപ്പൂക്കള മത്സരവും എല്ലാം നടത്തുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്കതെല്ലാം ഒരു
നൊസ്റ്റാള്‍ജിയ ആയിട്ടവശേഷിക്കുന്നു... പണ്ടുകാലത്തു കുട്ടികള്‍ അത്തം മുതല്‍ പത്തു ദിവസം ഒരോദിവസവും ഓരോ നിറം
കൂടി കൂട്ടി പല പല കൂടുകളിലാക്കി തുമ്പയും തെച്ചിയും ഒക്കെ കൊണ്ടു വാതില്‍ക്കല്‍ കൂളത്തില്‍ നിന്നും വാരിയ മണ്ണും
കൂട്ടി ഓരോദിവസവും വ്യത്യസ്ത തരം വിധത്തില്‍ ഇട്ടിരുന്ന കാലം ഒക്കെ പോയി... ഇന്നെവിടെ കാണാന്‍ കുളങ്ങളും
പൂക്കളും ... കുളം ഇല്ല എന്നു പറഞ്ഞാല്‍ നമ്മുടെ റോഡു മന്ത്രി എന്നെ ചീത്ത പറയും .. കാരണം റോഡുമുഴുവന്‍ തോടും
കുളങ്ങളുമ അല്ലേ??.... ഇന്നു മുറ്റം പോലും ഇല്ലത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന മലയാളി എവിടെ പൂക്കളം ഇടാന്‍ ...
പാവം മാവേലി വരുമ്പോള്‍ ഇതു തന്‍റെ മലയാള നാടാണോ എന്നതിശയിച്ചുപോയാല്‍ തെറ്റൊന്നും പറയാന്‍ പറ്റില്ല...
ഇന്നത്തെ ഓണാഘോഷം ബീവറേജസ് കോര്‍പ്പറേഷന്‍റെ റെക്കോര്‍ഡു തകര്‍ക്കാനും പിന്നെ കൂറേ കമ്പനികള്‍ക്കു തങ്ങളുടെ
ഉത്പന്നങ്ങള്‍ ഓഫര്‍ വിലയില്‍ വില്ക്കാനും പിന്നെ ചാനലുകാര്‍ക്കു കാശു പിടുങ്ങാനും മാത്രമായി മാറിയിരിക്കുന്നു..
ഓണക്കളികള്‍ എല്ലാം കേരളത്തിന്‍റെ ഗ്രാമങ്ങളില്‍ നിന്നുപോലും അകന്നു പോകുന്നു... പിന്നെ പാവം മലയാളി
അസ്സോസ്സിയേഷനുകള്‍ കൃത്യമായി ലോകത്തിന്‍റെ എല്ലാകോണുകളിലും ഓണമാഘോഷിക്കുന്നു... ഹും അവിടെ ഒക്കെ അവര്‍ അങ്ങനെ
ഓണം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കും കേരളത്തില്‍ ആയിരുന്നെങ്കില്‍ എന്നു... കുറഞ്ഞതു ആ നല്ലകാലത്തെ ഓണാഘോഷത്തിന്‍റെ
ഓര്‍മ്മകള്‍ എങ്കിലും മനസ്സിലുണ്ടല്ലോ എന്നാശ്വസിക്കുക പ്രവാസീ !!!...
സുകുവിന്‍റെ രീതികള്‍ .... (A continuation from last post)
കഞ്ഞിയും കപ്പയും ഒക്കെ അവനു വെറും നൊസ്റ്റാള്‍ജിയ....
ഉച്ചയ്ക്കു പിസ്സയും പിന്നെ ചിക്കന്‍റെ വറുത്ത കാലുകളും മാത്രം ....
ചോറും കറിയുമെല്ലാം വല്ലപ്പോഴും ....
അതോ സാധാരണ തട്ടുകടകള്‍ അവനു കുറച്ചില്‍ ...
കുറഞ്ഞതു വേണ്ടതു ഒരു ത്രീ സ്റ്റാര്‍ ഹോട്ടലെങ്കിലും ....
ഇവന്‍ കയറുക വോള്‍വോയില്‍ മാത്രം ....
സാധാരണ സര്‍ക്കാര്‍ ബസുകള്‍ അവനു പുച്ചം .....
പിന്നെ ദൂരെ യാത്ര എ സി കോച്ച് ട്രയിനില്‍ മാത്രം ....
പറ്റുമെങ്കില്‍ അതും ഫ്ലൈറ്റില്‍ ....
വീട്ടില്‍ പോയില്ലെങ്കിലും അവന്‍ സെക്കന്‍റ്. ക്ലാസ്സില്‍ കയറൂല്ല..
ഒരുകാലത്തവന്‍റെ ഷര്‍ട്ടും പാന്‍റും വാങ്ങാന്‍ 500 മതിയായിരുന്നു...
ഇന്നവന്‍റെ ഷര്‍ട്ടിനുമാത്രം 1000 പോരാ...
രാവിലെ അവനൊരുങ്ങാന്‍ ഫെയ്സ് ക്രീമും ഫൈസ് വാഷും ഹെയര്‍ ജെല്ലും വേണം ...
പുറത്തേക്കിറങ്ങിയാല്‍ ഓട്ടോ വേണം കാര്‍ വേണം നടക്കാന്‍ തീരെ വയ്യ...
വീട്ടിലെ പണിയൊന്നും വയ്യ പക്ഷെ ചിലപ്പോഴവന്‍റെ ജിമ്മിലെ പണികണ്ടാല്‍ കഷ്ടം തോന്നും ...
ഇനിയൊരു പനിവന്നാലോ സധാരന ആശുപത്രിയും
സര്‍ക്കാര്‍ ആശുപത്രിയും അവനു പോരാ....
അവനു വേണം ഇന്‍റര്‍നാഷണല്‍ ഹോസ്പിറ്റല്‍ തന്നെ...
Wednesday, August 11, 2010
ഇവന്‍ സുകു.... എ ടിപിക്കല്‍ സോഫ്റ്റ്‌വെയറന്‍.........
ഇവന്‍ ജീവിക്കുന്നത് എ ബി സി കമ്പനിക്കു വേണ്ടി...
പഠുത്തം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ കണ്ടതു വല്ലപ്പോഴും .....
കൂട്ടുകാരെ കാണുന്നതു വല്ലപ്പോഴും വീട്ടുകാരെ കാണുന്നതു വല്ലപ്പോഴും ....
അവന്‍ കാണുന്നതു മാനേജര്‍മാരെയും ക്ലൈന്‍റിനേയും മാത്രം ....
നേരം പുലരുന്നതെപ്പോഴെന്നറിയില്ല....
നേരം രാത്രിയാവുന്നതെപ്പോഴെന്നറിയില്ല.....
ആകെ അറിയാവുന്നതു ഇഷ്യ്യൂസും ബഗ്ഗും റിലീസും ഒക്കെ മാത്രം ....
വീക്കെന്‍ഡുകള്‍ എന്താണെന്നവനറിയില്ല....
ഞായര്‍ വരും തിങ്കള്‍ വരും ഇതൊന്നും അവനറീയില്ല...
അവനറിയുന്നതു ഡെലിവെറി ഡേറ്റും റിലീസു ഡേറ്റും മാത്രം ...
എന്നും ഇറങ്ങും അതെപ്പോള്‍ എന്നുപോലും അവനറിയില്ല....
കാരണം അവന്‍ തിരിച്ചു വരുന്നതും എപ്പോഴെന്നറിയില്ല....
ബ്രേക്ക്ഫാസ്റ്റ് എപ്പോള്‍ കഴിക്കണം എന്നറിയില്ല ലഞ്ചും എപ്പോഴാണെന്നവനറിയില്ല...
വല്ലപ്പോഴും വിശക്കും അവന്‍ വല്ലതും വല്ലപ്പോഴും വാങ്ങികഴിക്കും ....
പ്രാര്‍ത്ഥന എന്തെന്നവനറിയില്ല പക്ഷെ ആപ്രൈസല്‍ എന്തെന്നവനറിയുന്നു...
സമ്മര്‍ അറിയില്ലവന്‍ മണ്‍സൂണ്‍ അറിയില്ല പക്ഷെ അവനറിയുന്നു റിസെഷന്‍ ....
Monday, August 9, 2010
യാത്രക്കാരുടെ അശ്രദ്ധയ്ക്കു കൊച്ചുവെളി എക്സ്പ്രെസ്സ് വെറും 220 മിനുട് വൈകി ഓടുന്നു....
ട്രയിനിങ്ങിന്‍റെ മധ്യത്തില്‍ നിന്നും ചാടി ഓടിയാണു കൊച്ചുവെളി സ്റ്റേഷന്‍റെ മുന്‍പില്‍ എത്തിയതു... ട്രയിന്‍
പുറപ്പെടാന്‍ 15 മിനുടുകള്‍ മാത്രമ്.. അപ്പോള്‍ അതാ വരുന്നു ആ പതിവുള്ള ശബ്ദം
"യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്കു 4.05 നു പുറപ്പെടേണ്ട ട്രയിന്‍ 90 മിനിടു വൈകിയേ പുറപ്പെടൂ..."....
ഹും ട്രയിനിങ്ങു പകുതിക്കു വച്ചു മതിയാക്കിയതിന്‍റെ ദുഖം ഒന്നുമില്ലാതിരുന്നു.. എന്നാലും ഇനി 90 മിനുറ്റെ ഇവിടെ
ഇരിക്കണ്ടേ എന്നാലോചിച്ചപ്പോള്‍ ശരിക്കും റെയില്‍വേയെ മനസ്സില്‍ കുറേ ചീത്തവിളിച്ചു... അല്ലേലും ഇവന്മാര്‍ക്കു ഒന്നും
സമയത്തിന്‍റെ വില അറിയില്ലല്ലോ??...
അങ്ങനെ 90 മിനുടു വിശ്രമമുറിയില്‍ കഴിച്ചു കൂട്ടി ... പാവം ജനം ഒന്നാമതേ ഒരു ഓണം കയറാമൂലയിലാണു റെയില്‍വേ
സ്റ്റേഷന്‍ പിന്നെ അനുഭവിക്കുകയല്ലാതെ എന്തു ചെയ്യാനാ....
വിശ്രമമുറിയില്‍ ഇരിക്കുമ്പോള്‍ എന്താണു കാര്യം എന്നു അറിഞ്ഞാല്‍ കൊള്ളാമായിരുന്നു എങ്കിലും കിട്ടിയ ഇരിപ്പിടം കളയേണ്ടല്ലോ
എന്നു കരുതി അവിടെ നിന്നും എഴുന്നേറ്റില്ല... അങ്ങനെ പറഞ്ഞ സമയം അതായതു 5.30 കഴിഞ്ഞു ഒരു അറിയിപ്പും
ഇല്ല... പതുക്കെ എഴുന്നേറ്റു സ്റ്റേഷന്‍ മാസ്റ്ററുടേ മുറി ലക്ഷ്യമാക്കി നടന്നു.. ഹഹ അങ്ങേരു അവിടെ ഇല്ല.. അസ്സിസ്റ്റന്‍റു
ഉണ്ടു എന്നാലൊന്നു ചോദിച്ചുകളയാം ...
സാര്‍ വണ്ടി 5.30ക്കു പോകും എന്നു പറഞ്ഞിട്ടു...
"ങാ 5.30കു പോകും "...
അല്ല സാര്‍ 5.30 കഴിഞ്ഞു.. എന്നാല്‍ 6 മണിക്കു പോകും ....
6നു പോകുമോ സാര്‍ ....
"ചിലപ്പോള്‍ 6.30 ആകും ".....
അല്ല സാര്‍ എന്താ വണ്ടി വൈകുന്നേ...
" നിങ്ങളുടെ എല്ലാം സുരക്ഷ നോക്കേണ്ടേടോ??... വണ്ടി കഴികിയിട്ടില്ല... ഇന്നു വേറേ ഒരു വണ്ടി താമസിച്ചാ വന്നേ...
"
അല്ല വണ്ടി കഴുകി കഴിഞ്ഞില്ലേ??....
"കഴിഞ്ഞു വണ്ടിയുടേ എ സിക്കു തകരാറുണ്ടു അതു നോക്കി കൊണ്ടിരിക്കുകയാ "
"ഒന്നും പറഞ്ഞിട്ടു കാര്യമില്ല അടിസ്ഥാന സൌകര്യം ഇല്ല എന്തു ചെയ്യാന്‍ മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടിയില്ല"
ഹും ഏതു ട്രയിന്‍ താമസിച്ചുവന്നാലും ഈ പറഞ്ഞ വണ്ടി രാവിലെ 9 മണിക്കു ഇവിടെ വരുന്നതാ.. അതും കഴിഞ്ഞു
ഇപ്പോള്‍ ഏകദേശം 9 മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു.... വണ്ടി വൈകും എന്നു രാവിലെ തന്നെ അറിയാം അപ്പോള്‍ പിന്നെ ആരാ
ഉത്തരവാദി എന്നു ചോദിക്കണം എന്നുണ്ടായിരുന്നേലും ചോദിച്ചില്ല....
സമയം 6 കഴിഞ്ഞു 6.30 കഴിഞ്ഞു 7 ആയി ഒരു അനക്കവും ഇല്ല... സ്റ്റേഷമാസ്റ്ററുടെ മുറിയിലേക്കു വീണ്ടും നടന്നു...
വിദ്വാന്‍ ബുദ്ധിമാന്‍ എന്നു ഭാവിച്ചു കൊണ്ടു മുറിയില്‍ നിന്നും ചാടി പുറത്തിറങ്ങി യാത്രക്കാരനെ പോലെ നോക്കി
നില്‍ക്കുന്നു... അദ്ദേഹത്തിന്‍റെ മുറിയുടെ മുന്‍പില്‍ ആള്‍ വന്നിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ.. ഞാന്‍ ഈ
പഞ്ചായത്തുകാരനുമല്ലേ എന്നും ഭാവിച്ചു ഒറ്റനില്പു....
അല്പസമയം കൂടികഴിഞ്ഞപ്പോള്‍ അടുത്ത അറിയിപ്പു
"യാത്രക്കാരുടേ പ്രത്യേക ശ്രദ്ധയ്ക്കു ട്രയിന്‍ 7.30 ആവുമ്പോള്‍ പുറപ്പെടും ...."...
പിന്നേയും ഒരു അനക്കവുമില്ല.. പിന്നെയാ മനസ്സിലായേ ഉണ്ടായിരുന്ന ഒരു എഞ്ചിന്‍ ട്രിവാണ്ട്രം സെന്‍ട്രലില്‍ മാവേലിയെ കൊണ്ടു
പോയിരിക്കുവാ..തിരിച്ചു വരണം .... കഷ്ടം ഇത്രക്കുപോലും ഒരു ആലോചനപോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന
റെയില്‍വേയെ നമ്മള്‍ എന്തു ചെയ്യാന്‍ .... ഒടുവില്‍ തലയെഞ്ചിന്‍ കൊണ്ടുവന്നു തീവണ്ടി പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വന്നു...
അപ്പോഴേക്കും രാജധാനി പോകേണ്ട സമയമായി ... പാവം ഇവിടേ നാലു മണിക്കൂര്‍ ആയി കാത്തു നില്‍ക്കുന്നതു വെറും
കഴുതകളാണല്ലോ.. അവര്‍ ഇനിയും കാത്തു കിടന്നോളും രാജധാനിയില്‍ രാജാക്കന്മാര്‍ക്കല്ലേ പോകുന്നേ.. അവര്‍ക്കു
കാത്തുനില്‍ക്കാന്‍ സമയമില്ലല്ലോ??... അങ്ങനെ അവരും പോയി... ഒടുവില്‍ 7.45 ആയപ്പോഴേക്കും വണ്ടി നീങ്ങി
തുടങ്ങി... പാവം കുറേ ആള്‍ക്കാര്‍ അവര്‍ക്കു നഷ്ടമായതു ഒരു പ്രവര്‍ത്തി ദിവസത്തിന്‍റെ പകുതി ആണു..
കാരണം ആ വണ്ടി വെള്ളിയാഴ്ച്ച എത്തിയപ്പോഴേക്കും 11.00 കഴിഞ്ഞിരുന്നു .... ഞാന്‍ ഒരുപക്ഷേ പ്രത്യേക ഒരു ഓഫീസു
ആവശ്യത്തിനു അല്ലാതിരുന്ന കാരണം വേറേ നഷ്ടവും ഉണ്ടായില്ല... ഇന്‍റര്‍വ്യൂവിനും മട്ടും പോയ പാവങ്ങള്‍ ...
മനുഷ്യന്‍റെ സമയത്തിനു ഇത്രയും വില കൊടുക്കാത്ത ഒരു വകുപ്പു അല്ല എങ്കില്‍ സ്ഥാപനം വേറേ ഉണ്ടു എന്നു എനിക്കു
തോന്നുന്നില്ല.. ഓരോ പ്രാവശ്യവും മനുഷ്യനെ മിനക്കെടുത്തുക ഇവരുടെ കുത്തക എന്ന പോലെ എന്‍റെ തിരിച്ചുള്ള
യാത്രയിലും അവര്‍ മാന്യമായി ഒരു മണിക്കൂറിലധികം വൈകിച്ചു... പല ട്രയിനുകളും കേവലം 10 - 10.30 മണിക്കൂര്‍
കൊണ്ടു ഓടുന്നയിടത്തു വെറും 4 സ്റ്റോപ്പുമാത്രം ഉള്ള ബാങ്ളൂരിനും എര്‍ണാകുളത്തിനു ഇടക്കു ഈ വണ്ടി ഓടാന്‍ എടുത്തതു
13 മണിക്കൂറിനടുത്തു.. എന്നാല്‍ യാത്രക്കാര്‍ക്കു ആവശ്യമുള്ളയിടത്തു ഒരു സ്റ്റോപ്പുപോലും ഇല്ല... ഇതുപോലുള്ള
സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ എന്നു ഈ വസ്തുതകള്‍ ഒക്കെ മനസ്സിലാക്കും .. ആയിരക്കണക്കിനാളുകളുടെ
4 മണിക്കൂറിനു ഒരു വിലയും ഇവര്‍ കല്പിക്കുന്നില്ലേ... പാവം ജനം ആയകാരണം ആയിരിക്കാം ചാനലുകാര്‍ ഒന്നും
വന്നില്ല.... അവര്‍ക്കു ഫ്ലൈറ്റില്‍ പോകുന്ന ജനത്തിന്‍റെ ബുദ്ധിമുട്ടുമാത്രം മറ്റുള്ളവരെ അറിയിച്ചാല്‍ മതീല്ലോ??
ബാക്കി പത്രം വ്യാഴാഴ്ച്ചത്തെ യാത്ര 4 മണിക്കൂര്‍ വൈകിയപ്പോള്‍ അതു വിഴിങ്ങിയതു ഈ വണ്ടിക്കാരുടെ സമയം
മാത്രമല്ല... മാവേലിയില്‍ പോകേണ്ടവരുടെ സമയം കൂടി ആണു.. ഒപ്പം തിങ്കളാഴ്ച്ച ഇന്‍റര്‍സിറ്റിക്കും ബൊക്കാറോക്കു
ഒക്കെ പോകേണ്ടവരെ ബുദ്ധിമുട്ടിച്ചു....
Wednesday, August 4, 2010
അപൂര്‍വ്വരാഗം മൂലമുള്ള അപൂര്‍വ്വ സ്വപ്നം ....
വീട്ടിലെത്തി... സോഫ്ട്‌വെയര്‍ എഞ്ചിനീയേഴ്സിന്‍റെ ഓരോ പാടേ... രാവിലെ മാനേജര്‍മാരു വരുമ്പോള്‍ അതുവേണം ഇതുവേണം
എന്നൊക്കെ പറയും പിന്നെ വയ്യാറാവുമ്പോള്‍ വീട്ടില്‍ പോകുന്നതിനു മുന്‍പു ഇതെല്ലാം ശരിയാക്കി കൊടുക്കണം .. ഒരു കാര്യം
പറഞ്ഞു കഴിഞ്ഞു ഒരു നൂറുവട്ടം സ്റ്റാറ്റസ് ചോദിക്കല്‍ ഈ വര്‍ഗ്ഗത്തിനു ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണു..
അങ്ങനെ ഒരു വിധം മുങ്ങി വീട്ടിലെത്തിയപ്പോഴാണു സഹമുറിയന്മാര്‍ എല്ലാം കൂടി പറഞ്ഞതു അപൂര്‍വ്വരാഗം സിനിമ
കാണാന്‍ പോകാം എന്നു... കാറും കോപ്പും ഒക്കെ ഉള്ള ഇവന്മാര്‍ക്കു സെക്കന്‍ഡ് ഷോക്കു പോകലൊന്നും അത്ര പുത്തരി അല്ല.. പണ്ടു
കോളേജില്‍ പഠിക്കുമ്പോള്‍ സെക്കന്‍ഡ് ഷോക്കു പോയാല്‍ വാര്‍ഡന്‍ കാണാതെ മതിലൊക്കെ ചാടി വേണം ഹോസ്റ്റലില്‍ കടക്കാന്‍ .. ഇപ്പോള്‍
ആ റിസ്കു ഒന്നുമില്ലല്ലോ... അങ്ങനെ സിനിമയ്ക്കു പോയി.. സിനിമ കുഴപ്പമില്ല ..
സിബിമലയില്‍ അത്യാവശ്യം നന്നായി ചെയ്തിട്ടുണ്ടു.. പുതിയ ആള്‍ക്കാരാണേലും കുഴപ്പമില്ല.. അതിലെ നായികയുടെ
മുഖം അങ്ങനെ സുകുവിന്‍റെ മനസ്സില്‍ നിന്നും മായുന്നേയില്ല.. കഴിഞ്ഞ ജന്മത്തിലെ പരിചയമാണോ
എന്നറിയില്ല എവിടേയോ കണ്ട മുഖം ... ഹും വഴിയേ പോകുന്ന എല്ലാ പെണ്‍പിള്ളേരെം വാച്ചു ചെയ്യുന്ന ആളാവുമ്പോള്‍ എതേലും
മുഖവുമായി സാമ്യം തോന്നിയില്ലെങ്കിലേ അതിശയമുള്ളു.. അതിനിനി കഴിഞ്ഞ ജന്മം വരെ പോകേണ്ട... അങ്ങനെ സിനിമ
ഒക്കെ കഴിഞ്ഞു വീട്ടില്‍ വന്നു ഭക്ഷണം ഒക്കെ കഴിച്ചു കിടന്നു... എന്നിട്ടും ആ മുഖം മനസ്സില്‍ നിന്നും
മായുന്നില്ല....
*****************************************************************************************
രംഗം നായികയുമായി സ്വയം എസ് യു വി എന്നു വിളിക്കുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളില്‍ പോവുകയാണു... അവളുടേ
വീട്ടിലും അറിയില്ല അവന്‍റെ വീട്ടിലും അറിയില്ല.. കുറേ നേരം വണ്ടി
ഓടിച്ച അവര്‍ വിഴിഞ്ഞത്തെ ഒരു റിസോര്‍ട്ടിലെത്തി.. ലഘുഭക്ഷണം ഒക്കെ കഴിഞ്ഞു ബീച്ചിലേക്കിറങ്ങി... അവിടെ
അവര്‍ക്കു പോകാനായി സ്പീഡ് ബോട്ടൊക്കെ തയ്യാറാക്കി വച്ചിരുന്നു.. എന്തോ അവള്‍ അത്ര താല്പര്യം കാണിച്ചില്ല..
പക്ഷെ സുകു അതിലെ യാത്ര ഒരുപാടു കൊതിച്ചിരുന്നതാണു... തന്‍റെ പ്രിയതമ വന്നില്ലെങ്കിലും സുകു ഒരു കൈ നോക്കാന്‍
തീരുമാനിച്ചു അവളെ പറ്റിക്കാന്‍ ബോട്ടും എടുത്തു ആഴക്കടലിലേക്കു ഒരു യാത്ര നടത്തി.. പക്ഷെ അവന്‍ അത്ര
പ്രതീക്ഷിച്ചില്ല നടുക്കടലില്‍ ചെന്നു കഴിഞ്ഞപ്പോള്‍ ദിക്കു വിട്ടു പോയി.. മൊബൈലിലാണേല്‍ റേഞ്ചും കിട്ടുന്നില്ല...
കാറ്റത്തഴിച്ചുവിട്ട വള്ളം പോലെ അവന്‍ അങ്ങും ഇങ്ങും പാഞ്ഞു.. എന്തു ചെയ്യണം എന്നു ഒരു ഐഡിയയും
കിട്ടിയില്ല... ഹും ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ചു യുവര്‍ ലൈഫ്.. അവന്‍ ശരിക്കും അതിന്‍റെ ആശയം മനസ്സിലായതപ്പോഴാ.. ഹൊ
ഒടുക്കത്തെ ഒരു ഐഡിയ ആയിരുന്നു ഒളിച്ചോടിവന്ന സ്ഥലത്തു നിന്നും ഒരു ബോട്ടുയാത്ര... അങ്ങനെ യാത്ര ചെയ്തു
ഒടുവില്‍ അവന്‍ ഒരു കര കണ്ടു... മൊബൈലില്‍ എന്നിട്ടും ഒരു രക്ഷയുമില്ല... അപ്പോഴേക്കും ഇന്ധനവും തീര്‍ന്നു.. ദൈവമേ
കരക്കെത്തി ഭാഗ്യം ... അവിടെ ഇറങ്ങി.. ആരേയും കാണുന്നില്ല അവന്‍ ഓടി... അതാ ഒരു ചേട്ടന്‍ നിക്കുന്നു.. ഭാഗ്യം
സ്ഥലം വേറെ എങ്ങുമല്ല കേരളം തന്നെ പക്ഷെ വൈപ്പിനില്‍ ആണെന്നുമാത്രം ...
എന്നിട്ടും മൊബിലില്‍ നിന്നും വിളിച്ചിട്ടു ഒരു രക്ഷയുമില്ല... അവന്‍ ഒടുവില്‍ തിരിച്ചു പോരാന്‍ തീരുമാനിച്ചു..
************************************************************************************************
"ഡാ സുകൂ നീ ഇന്നു ഓഫീസില്‍ പോകുന്നില്ലേ... ഇന്നലെ സിനിമയില്‍ കണ്ട പെണ്ണിനേം കണ്ടു കിടക്കുവാണോ??..." സുഹൃത്തിന്‍റെ
ചോദിച്ചു...
"ഡാ എണ്ണ തീര്‍ന്നുപോയി ഞാന്‍ പോയി ഞാന്‍ പോയി വാങ്ങി വരട്ടേ"... അവന്‍ തിരിഞ്ഞു കിടന്നുറക്കം തൂടര്‍ന്നു....
************************************************************************************************
ബോട്ടിനുള്ള ഇന്ധനവും ഒക്കെ വാങ്ങി അവന്‍ തിരിച്ചു യാത്ര തുടങ്ങി.. അപ്പോഴേക്കും നേരം ഇരുട്ടി
തുടങ്ങിയിരുന്നു... ഒരുവിധം തിരിച്ചു വിഴിഞ്ഞത്തു തിരിച്ചെത്തി... അപ്പോഴേക്കും അവളുടെ പൊടി പോലും ഇല്ല..
സുകുവിനു ആകെ വിഭ്രാന്തിയായി... റൂമില്‍ ബാഗുമില്ല .. വിളിച്ചിട്ടു മൊബൈലിലും കിട്ടുന്നു.. ദൈവമേ കേരളമാണല്ലോ
പീഡനങ്ങളുടെ സ്വന്തം നാടു.. സുകുവിന്‍റെ മനസ്സില്‍ കൂടി ഒരുപാടു ചിന്തകള്‍ കടന്നു പോയി.. അതിന്‍റെ ഇടക്കു പോലീസ്
സ്റ്റേഷനും കോടതിയും എല്ലാം പല പല രംഗങ്ങളും ഒന്നൊന്നായി മാറി മാറി വന്നു... ഇടക്കെപ്പോഴോ അവളുടെ മൊബൈല്‍
റിങ്ങു ചെയ്തു... അവന്‍റെ ഹൃദയമിടിപ്പു കൂടി കൂടി വന്നു... അവളുടെ ശബ്ദം കേള്‍ക്കാന്‍ അവന്‍ ഒരുപാടു കൊതിച്ചു..
പക്ഷെ ഒരു ഗാഭീര്യമുള്ള ശബ്ദം കേട്ടു അവന്‍ ഞെട്ടി... "ആരാ ആരേയാ വേണ്ടേ"... സുകു പതുക്കെ ഫൊണ്‍ കട്ടു ചെയ്തു...
പക്ഷെ ഫോണ്‍ പിന്നേയും അടിക്കുന്നു എന്നിട്ടും കാര്യം മനസ്സിലായില്ല... പിന്നെയാ മനസ്സിലായേ അലാറം വച്ച ഫോണ്‍
കിടന്നു ചിലക്കുവാണു... പാവം ചാടി എഴുന്നേറ്റു വിഴിഞ്ഞത്തല്ല സ്വന്തം വീട്ടിലെ കട്ടിലിലാണെന്നു സുകു
തിരിച്ചറിഞ്ഞു....
Tuesday, August 3, 2010
ബാഗ്ളൂര്‍ മലയാളിയുടെ തുടരുന്ന യാത്രാക്ളേശം .....
പ്രധാനമായും ആശ്രയിക്കുന്നതു റെയില്‍ മാര്‍ഗ്ഗം തന്നെ ആണു... അങ്ങനെ ഉള്ള മലയാളിക്കു ആകെപ്പാടു ഉള്ളതു ഒരു ട്രയിന്‍ ആണു.. പിന്നെ രാവിലെയും ഒരെണ്ണം ഉണ്ടു... പക്ഷെ സൌകര്യപ്രദമായ സമയത്തു എന്നു പറയുന്നതു ഒരെണ്ണമാണു... പക്ഷെ ദിവസവും ഈ റൂട്ടില്‍ ഓടുന്ന ബസുകളുടെ എണ്ണം 10-50 ല്‍ അധികം വരും എന്നാണു ഒരു കണക്കു കൂട്ടല്‍
... അവരാണേല്‍ കത്തി ചാര്‍ജ്ജുമായി പാവം മലയാളികളെ കൊല്ലുകയും ആണു.. ഒരു പക്ഷെ ഞാന്‍ നേരത്തേ പറഞ്ഞ ഈ ഐ ടി കാര്‍ക്കു 500 ഉം 1000 വും ഒന്നും അത്ര പ്രശ്നവുമല്ല.. ട്രയിനില്‍ അതു വെറും 250 ഉം 300 ഉം ഒക്കെ ആവുമ്പോഴാണു നേരത്തേ പറഞ്ഞ ചാര്‍ജ്ജു ബസുകാര്‍ ഈടാക്കുന്നതു.. ബസ് ചാര്‍ജ്ജു കുറക്കണം എന്നു ആരും പറയുന്നില്ല പക്ഷെ
ഇത്ര രൂക്ഷമായ യാത്രാ ക്ലേശം ഉണ്ടായിട്ടും ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമനാരായണ എന്നു ഭാവിക്കുന്ന ബന്ധപ്പെട്ട റെയില്‍വേക്കാരെ കാണുമ്പോഴാണു ലജ്ജതോന്നുന്നേ.... ദിവസേന ഇപ്പോള്‍ യാത്ര നടത്തുന്ന ഐലന്‍റ്. എന്ന ട്രയിനിന്‍റെ റിസര്‍വേഷന്‍ നില ഒന്നു പരിശോധിച്ചാല്‍ മാത്രം മതി അതു പിടികിട്ടാന്‍ ..... ഇന്നു നൊക്കുവാണെങ്കില്‍ അതു വെയിറ്റിങ്ങ് ലിസ്റ്റ്
S.No. Date (DD-MM-YYYY) Class - SL Class -3A
1 4- 8-2010 WL 41/WL 8 WL 9/WL 5
2 5- 8-2010 WL 73/WL 31 WL 10/WL 7
3 6- 8-2010 WL 140/WL 103 WL 34/WL 20
4 7- 8-2010 WL 86/WL 61 WL 24/WL 20
5 8- 8-2010 WL 197/WL 144 REGRET/WL 26
6 9- 8-2010 WL 105/WL 85 WL 35/WL 23
(got it from indian railways)
ആണു... തത്കാല്‍ എന്ന സംവിധാനവും കഴിഞ്ഞിട്ടാണു അടുത്ത ദിവസങ്ങളിലെ ഈ നില... എന്നിട്ടും എന്തേ നമ്മുടെ ഉദ്യേഗസ്ഥ വൃന്ദത്തിനു ഇതൊന്നും മനസ്സിലാകാത്തതു... അത്യാവശ്യം നല്ല
ലാഭകരമാണെന്നറിയാമായിരുന്നിട്ടും ആവശ്യം നാലുപാടു നിന്നും ജനങ്ങളും ആവശ്യപ്പെട്ടിട്ടും കണ്ടില്ല എന്നു നടിച്ചാല്‍ എന്തു ചെയ്യാന്‍ ... പാവം ജനം ബസുകാരുടെ സമ്മര്‍ദ്ദം മൂലമാണു ട്രയിന്‍ ഇടാത്തതു എന്നു ആരോപണം ഉയര്‍ന്നാല്‍ എങ്ങനെ നിഷേധിക്കാനാകും .. കാരണം ഇതിന്‍റെ ഗൂണഭോക്താക്കള്‍ അവര്‍ തന്നെ ആണല്ലോ... റിസര്‍വേഷന്‍റെ കാര്യം സാധാരണ സമയങ്ങളിലാണു ഇപ്പോള്‍ പറഞ്ഞതു... ആഘോഷങ്ങള്‍ ഒരുപാടുള്ള നമ്മുടെ നാട്ടില്‍ ആ സമയത്തെ റിസര്‍വേഷന്‍ നിലകൂടി ഇവര്‍ ഒന്നു നോക്കണം .. 60 ദിവസം മുന്‍പു ബുക്കിങ്ങ് ആരംഭിക്കുന്ന ഈ ടിക്കറ്റ് റിസര്‍വേഷന്‍ മണിക്കൂറകള്‍ക്കുള്ളില്‍ ടിക്കറ്റു തീര്‍ന്നിട്ടുള്ള എത്രയോ അവസരങ്ങള്‍ ഉണ്ടു... ഓണം , വിഷു, റംസാന്‍ , ദീപാവലി, ക്രിസ്തുമസു, പൂജവയ്പ് അങ്ങനെ നീണ്ടുപോകുന്ന ആഘോഷദിവസങ്ങളിലെ ടിക്കറ്റുകള്‍ എല്ലാം തന്നെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തീരുകയാണു പതിവു..
ഓണക്കാലത്തെ അവസ്തനോക്കിയാല്‍ കാണാന്‍ കഴിയുന്നതു ഇതാണു
S.No. Date (DD-MM-YYYY) Class - SL Class -3A
1 23- 8-2010 REGRET/WL 150 REGRET/WL 26
2 24- 8-2010 REGRET/WL 151 REGRET/WL 25
3 25- 8-2010 WL 154/WL 124 REGRET/WL 25
4 26- 8-2010 WL 97/WL 86 WL 33/WL 20
5 27- 8-2010 WL 117/WL 94 WL 25/WL 18
6 28- 8-2010 WL 146/WL 118 REGRET/WL 25
(From Indian railways)
REGRET എന്നു വച്ചാല്‍ നിങ്ങള്‍ക്കു ഇനി വെയിറ്റിങ്ങ് ലിസ്റ്റില്‍ പോലും ബുക്കു ചയ്യാന്‍ പറ്റില്ല..
ബസുകാര്‍ സ്പെഷ്യല്‍ ബസുകള്‍ ഒക്കെ ഇട്ടു ലക്ഷങ്ങള്‍ കൊയ്യുമ്പോള്‍ വണ്ടി കിട്ടാത്തതിന്‍റെ പേരില്‍ ആഘോഷങ്ങള്‍ അവിടെ തന്നെയാക്കുന്ന മലയാളികളും അനവധിയാണു... അവര്‍ക്കെല്ലാം അറിയേണ്ടതു ഒന്നുമാത്രമേ ഉള്ളൂ എന്നാണു ഈ സത്യങ്ങളൊക്കെ നേരത്തേ പറഞ്ഞ ഈ ആള്‍ക്കാര്‍ വേണ്ടപോലെ പരിഗണിക്കുക...
Monday, August 2, 2010
അങ്ങനെ 5 രൂപാ ലാഭം ...
പനി പിടിച്ചാല്‍ അന്നു കൃത്യമായി അതു വര്‍ക്കു ചെയ്യുകയും ചെയ്യും ... പതിവു പോലെ തിങ്കളാഴ്ച്ച പനിയൊക്കെ
പിടിച്ചു താമസിച്ചാ ഓഫീസിലേക്കെത്തിയെ... തിങ്കളാഴ്ച്ച എന്നു പറഞ്ഞാല്‍ മടിയാ.. രണ്ടു ദിവസം റിലീസും
സ്റ്റാറ്റസ് റിപ്പോര്‍ട്ടും ഒന്നുമില്ലാതെ വീട്ടില്‍ കിടന്നു ഉറങ്ങി നല്ല ഭക്ഷണവും ഒക്കെ കഴിച്ചു വരുന്നതിന്‍റെ
ക്ഷീണമാണു ... അങ്ങനെ ഒരു വിധം വൈകുന്നേരമായി... നടക്കാനൊന്നും തീരെ വയ്യ... കാറുള്ള സഹമുറിയന്മാരൊക്കെ
ലീവിലും ആണു... അങ്ങനെ പതു ചെന്നു വോള്‍വോ ബസിന്‍റെ സമയം നോക്കിയപ്പോള്‍ 6 അരക്കു ഒരെണ്ണം ഉണ്ടു... പിന്നെ ഒട്ടും
ശംഖിച്ചു നിന്നില്ല ബാഗും കയ്യിലുണ്ടായിരുന്ന ഒരു കാലന്‍ കുടയും ഒക്കെ എടുത്തു കൊണ്ടു ചാടി ഇറങ്ങി.... എന്തിനു
പറയുന്നു സമയം 6.30 ആയി
ആയി എന്നിട്ടും ഓരോരുത്തന്മാര്‍ അസൂയയോടെയാ നോക്കുന്നെ.. എന്തിനെന്നല്ലേ ഇത്ര നേരത്തേ ഇവന്‍ വീട്ടിലേക്കു പോകുന്നോ...
അതും പെണ്ണും പിടക്കോഴിയും ഒന്നുമില്ലാത്തവന്‍ ... ഞാന്‍ രാവിലെ താമസിച്ചാണു വന്നേ എന്നറിയാന്‍ പാടില്ലാഞ്ഞിട്ടു
ഇങ്ങനെ ... ഹോ ഈ ഐ ടിക്കാരുടെ ഒരു ബദ്ധപ്പാടേ... ഞാന്‍ മനസ്സില്‍ പറഞ്ഞു ഇന്നു 6 മണിക്കു ദൈവമേ നാളെ 10
മണിക്കേലും ഇറങ്ങാന്‍ പറ്റണേ... അങ്ങനെ ബസ് സ്റ്റോപ്പിലെത്തി എന്നെ പോലെ ഭാഗ്യവാന്മാരായ കുറേ അണ്ണന്മാരും
അമ്മച്ചിമാരും ഒക്കെ അവിടെ ഉണ്ടായിരുന്നു... ദാണ്ടു കാലം പുറകോട്ടാണോ ഇപ്പോള്‍ പോകുന്നെ കോട്ടും സൂട്ടും ഒക്കെ
ഇട്ടണ്ടുവന്നിരുന്ന അമ്മച്ചിമാരു ഇപ്പോള്‍ പാവാടയും ബ്ലൌസും ഒക്കെ ഇട്ടോണ്ടു തന്നെ വരെണേ... പാവം ഇതൊക്കെ കണ്ടു കുറേ
എക്സിക്യൂട്ടീവു ആള്‍ക്കാരു പിറുപിറുക്കുന്നു.. വെറെ ഒന്നും കൊണ്ടല്ല വേനലായാലും മഴയായാലും അവര്‍ക്കു ടൈ ഒക്കെ ഷൂസും
കയറ്റി വേണം വരാന്‍ .. പുവര്‍ ഗൈസ്....
ഒരുത്തനു കഴക്കൂട്ടം വരെ നടക്കാന്‍ പോലും പറ്റില്ല.. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വോള്‍വോ ബസും എത്തി...
ഇടിച്ചു കയറി ഒരു സീറ്റും ഒപ്പിച്ചു.. പിന്നെയും കുറച്ചു നീങ്ങി അടുത്ത കെട്ടിടത്തിന്‍റെ മുന്‍പില്‍ ചെന്നു നിന്നപ്പോള്‍
ഒരു ജാഥക്കുള്ള ആള്‍ ദാ അവിടെ നിക്കുന്നു.. എല്ലാത്തിനേം കൂടി കുത്തി നിറച്ചു വണ്ടി നീങ്ങി.. രാവിലെ മുതല്‍
ഓട്ടം തുടങ്ങുന്ന ആ വണ്ടിയില്‍ കണ്ടക്ടറും ഡ്രൈവറും കൂടി സൊറേം പറഞ്ഞു കളിച്ചു ചിരിച്ചു പോകുന്നതാ
പരുവാടി.. ഇങ്ങനെ ഒന്നോ രണ്ടോ ട്രിപ്പില്‍ മാത്രമേ ആരെങ്കിലും കയറൂ.. എന്നാലെന്താ ഒരു ദിവസത്തെ പണി മുഴുവന്‍ ഈ
രണ്ടു ട്രിപ്പു കൊണ്ടു കണ്ടക്ടര്‍ക്കു ചെയ്യുകേം വേണം .. വണ്ടിയുടെ പോക്കു കണ്ടു നാട്ടുകാരൊക്കെ അങ്ങനെ അന്തിച്ചു
നിക്കുകാ... ഇതില്‍ ഇതുനും വേണ്ടം ആള്‍ക്കാരു കേറുമോ എന്നാ അവരുടെ സംശയം ... അല്ല അവര്‍ പകലുകാണുമ്പോള്‍ നേരത്തെ
പറഞ്ഞപോലെ രണ്ടുപേരെ കൂടാത്തെ അങ്ങിങ്ങായി ഒരോരുത്തര്‍ ഉണ്ടേലായി... അങ്ങനെ ഇറങ്ങേണ്ട സ്റ്റോപ്പായപ്പോള്‍
മണിക്കു പകരം ഉള്ള സ്വിച്ചേലൊരുകുത്തും കുത്തി ഞാന്‍ ഇറങ്ങി.. ചെയ്ഞ്ചില്ലാത്തതുകാരണം ആകണം ചേട്ടന്‍ 15
രൂപാടെ ടിക്കറ്റിനു 10 രൂപയുടേതാ തന്നെ.. അങ്ങനെ 5 രൂപാ ലാഭം ...
Saturday, July 31, 2010
ഈ സുഹൃദ്‌ദിനത്തിലും പ്രാര്‍ഥനയോടെ നിനക്കുവേണ്ടി...
http://whereisbalu.blogspot.com/
Friday, July 23, 2010
പൈസയുടെ വില മറക്കുന്ന തലമുറ....
Saturday, July 17, 2010
വീണ്ടും ഒരു തീവണ്ടി അല്ല കറന്‍റു വണ്ടി യാത്ര....
സന്തോഷവാനായിരുന്നു ... ഇനി രണ്ടു ദിവസം കുശാലം ... പിന്നെ തിങ്കളാഴ്ച അതിന്‍റെ ഹാങ്ങോവര്‍... അങ്ങനെ
പോകുന്നു... വൈകിട്ടു ഇന്‍റര്‍സിറ്റിക്കു പോകാം എന്നു കരുതി ഇരിക്കുമ്പോഴാണു അന്നൊരു മീറ്റിങ്ങ്.. അതും കഴിഞ്ഞു ഒരു
വിധം ചാടി... കൊല്ലം വരെ ബസിനു പോന്നിട്ടു വേണം ബസില്‍ കയറാന്‍ ... അന്നു തന്നെ സഹമുറിയനും നാട്ടിലേക്കുണ്ടു..
പാവത്തിനു ഈ സൂപ്പര്‍ ഫാസ്റ്റിലെ ഇടി ഒന്നും കൊള്ളാന്‍ വയ്യാത്ത കാരണം അവന്‍ നേരെ തമ്പാനൂര്‍ പോയി കയറി... ആള്‍
സുമുഖനും സുന്ദരനും സര്‍വ്വോപരി സല്‍ഗുണ സമ്പന്നനുമായതു കൊണ്ടു റെയില്‍വേ സ്റ്റേഷനില്‍ വച്ചു തന്നെ കുറച്ചു
പിള്ളേരുടെ കൂടെ കൂടി... സത്യം പറഞ്ഞാ അവനു മറ്റൊരു ദുരുദ്ദേശവും ഇല്ലായിരുന്നു അവരുടെ പിറകേ കൂടിയ
മറ്റൊരുത്തന്‍റെ കയ്യില്‍ നിന്നും അവരെ രക്ഷിക്കുക എന്ന ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണു അവര്‍
കയറിയ കമ്പാര്‍ട്ടുമെന്‍റില്‍ തന്നെ സീറ്റില്ലെങ്കിലും കയറാന്‍ തീരുമാനിച്ചതു...
അങ്ങനെ ഒടുവില്‍ കറന്‍റു വണ്ടി യാത്ര തുടങ്ങി... ഞാന്‍ കൊല്ലത്തിനുള്ള യാത്ര പകുതിയിലധികം പിന്നിട്ടിരുന്നു
അപ്പോഴേക്കും ... ഇടക്കു സീറ്റില്ല ഭയങ്കര തിരക്കാണു എന്നുള്ള അപ്ഡേറ്റും കിട്ടിക്കൊണ്ടിരുന്നു... ഒടുവില്‍ ഞാന്‍ കൊല്ലത്തു
എത്തി പ്ലാറ്റ്ഫോമില്‍ ഒക്കെ എത്തി കുറച്ചു കഴിഞ്ഞു.. ട്രയിന്‍ എത്തിച്ചേരും എന്നുള്ള നമ്മുടെ ചേച്ചിയുടെ
അനൌണ്‍സ്‌മെന്‍റും എത്തി... സത്യം പറയാമല്ലോ ഇന്നേവരെ ആ ട്രയിനില്‍ കൃത്യസമയത്തു ഞാന്‍ എന്‍റെ വീട്ടില്‍ വന്നു
ഇറങ്ങിയിട്ടില്ല 2.5 വര്‍ഷത്തെ യാത്രയില്‍ ... അത്രക്കു കൃത്യനിഷ്ടയാ... അപ്പോഴേക്കും സഹമുറിയനു ഒരു
ഇരിപ്പിടം ഒക്കെ കിട്ടി എന്നോടു കയറേണ്ട ബോഗിയും ഒക്കെ പറഞ്ഞു.. എനിക്കു വേണ്ടി ഒരു സീറ്റും പിടിച്ചു.. അങ്ങനെ കയറി
അവിടെ ചെന്നപ്പോള്‍ അതാ അവിടെ മറ്റോരുമാന്യന്‍ കയറി ഇരുപ്പുറപ്പിച്ചു... അദ്ദേഹം എന്തുചെയ്താലും മാറില്ല... ഞാന്‍
സുഹൃത്തിനോടു പറഞ്ഞു പോട്ടെ അങ്ങേരു അവിടെ ഇരുന്നോട്ടെ... അപ്പോഴും സുഹൃത്തു പറഞ്ഞു ഇരുന്നോട്ടെ എന്നാലും
മാന്യതക്കു ഒന്നു പറയാമല്ലോ??.. പാവം അവിടെ വരെ നിന്നു ക്ഷീണീച്ചതിന്‍റെ കലിപ്പായിരുന്നു...
അപ്പോഴേക്കും അതാ വരുന്നു മറ്റൊരുമാന്യന്‍ ഒരു കാര്യവുമില്ലാതെ ആ പ്രശ്നത്തില്‍ ഇടപെടാന്‍ .... സുഹൃത്തു മാന്യമായി
ആ പുള്ളിക്കരനോടു പറഞ്ഞു ഇതു നമ്മള്‍ തമ്മിലുള്ള പ്രശ്നമല്ലല്ലോ പിന്നെ എന്തിനാ ഇടങ്കോലിടുന്നേ... ഒടുവില്‍ ഞങ്ങള്‍
രണ്ടു പേരും കൂടി ഒരു സീറ്റില്‍ ഇരുന്നു... അപ്പോഴേക്കും മറ്റുള്ള കഥാപാത്രങ്ങള്‍ എല്ലാം യഥാസ്ഥാനങ്ങളില്‍ ഇടം
പിടിച്ചിട്ടുണ്ടായിരുന്നു.. ടെക്നോപാര്‍ക്കില്‍ തന്നെ ജോലി ചെയ്യുന്ന നാലു പെണ്‍കുട്ടികളും ഒരു ചേട്ടനും .. ഇതൊക്കെ കണ്ടു
കൊണ്ടു അവിടെ ഇരുന്ന ചേച്ചി പറഞ്ഞു മക്കളേ ഞങ്ങള്‍ ദാ അപ്പുറത്തു ഇറങ്ങും നിങ്ങള്‍ക്കു ഇവിടെ ഇരിക്കാം
എന്നു... ഉര്‍വ്വശീ ശാപം ഉപകാരമാകുക എന്നൊക്കെ പറഞ്ഞാല്‍ ഇതാണു.. അവര്‍ ഇരിക്കുന്നതു ആ പെണ്‍കുട്ടികളുടെ
ഒപ്പമാണു... അപ്പോഴേക്കും നമ്മുടെ സുഹൃത്തു പറഞ്ഞു അതെ നമ്മുക്കു അടുത്ത സ്റ്റോപ്പാവുമ്പോള്‍ അവിടെ ഇരിക്കാം ... :)
അങ്ങനെ സ്റ്റോപ്പെത്തി അവര്‍ ഇറങ്ങി.. മൊത്തത്തില്‍ ഒരു സീറ്റു അറേഞ്ചുമെന്‍റൊക്കെ അവിടെ നടന്നു... ഞാന്‍ മുന്‍പു
പറഞ്ഞ ആ ചേട്ടന്‍റേയും പെണ്‍കുട്ടികളുടേയും നടുക്കായി സുഹൃത്തു സ്ഥാനം ഉറപ്പിച്ചു... പെണ്‍കുട്ടികളൂടെ
അടുത്തിരിക്കാനുള്ള ചേട്ടന്‍റെ ശ്രമത്തെ മറികടന്നായിരുന്നു സുഹൃത്തിന്‍റെ ആ മനോഹരമായ അറ്റംപ്‌റ്റ്... ഇതിന്‍റെ
ഇടയില്‍ ഞാന്‍ ഇങ്ങേ അറ്റത്തായി പോയി.. ഒരുമിച്ചു ഇരിക്കാന്‍ പോയിട്ടു പലയിടത്തായി ഹഹ.. അങ്ങനെ ഞാന്‍ നമ്മുടെ
പാട്ടു യന്ത്രം ഒക്കെ എടുത്തു വച്ചു പതുക്കെ പാട്ടൊക്കെ കേട്ടിരുന്നു... പതുക്കെ സുഹൃത്തും പാട്ടു പെട്ടി ഒക്കെ
എടുത്തെങ്കിലും ഈ കുട്ടികളെ കുറിച്ചു ഒന്നും അറിയാന്‍ പാടില്ലതിരുന്നകാരണം ഒരു വൈക്ലമ്യം ആയിരുന്നു.. അങ്ങനെ
പതുക്കെ വിവരങ്ങള്‍ ഒക്കെ തിരക്കി മനസ്സിലാക്കി... പുതുതായി ചേര്‍ന്ന കുട്ടികളാണു.. അപ്പോഴെക്കു എന്‍റെ
അടുത്തിരുന്ന ചേട്ടന്‍ ഓരോന്നു പറഞ്ഞു ആകൂട്ടത്തിലാണു ആ കുട്ടിക്കു റൊമയുടെ മുഖഛായയാണു എന്നു പറഞ്ഞേ..
പിന്നെ ഇടക്കു കപ്പലണ്ടിക്കാരന്‍
ഒക്കെ വന്നപ്പോള്‍ സുഹൃത്തു ആദ്യം ഒന്നു തനിക്കു വേണ്ടിയും പിന്നെ ആ പെണ്‍കുട്ടികളുടെ അഭ്യര്‍ത്ഥന പ്രകാരം 4 എണ്ണം
അവര്‍ക്കും പറഞ്ഞു.. അപ്പോഴേക്കും ഒരു കുട്ടിക്കു വേണ്ടാതിരുന്ന കാരണം ഒരെണ്ണം തിരിച്ചും കൊടുത്തു...
സുഹൃത്തു ഓഫര്‍ ചെയ്യാമായിരുന്നു എന്നാണു കരുതിയതെങ്കിലും കുട്ടികള്‍ കാശെടുത്തു കൊടുക്കുകയും ചെയ്തു ... പിന്നെ
അവരുടെ മൂന്നെണ്ണത്തിന്‍റെ പൈസയുടെ കൂടെ സുഹൃത്തിന്‍റേയും കൊടുത്തതു അവരായിരുന്നു.. സുഹൃത്തിന്‍റേലാണേല്‍ 5 രൂപ
തിരിച്ചൊട്ടു കൊടുക്കാനും ഇല്ലാതായിരുന്നു.... ഇതിന്‍റെ ഇടക്കൊക്കെ നമ്മുടെ ചേട്ടന്‍ നല്ല കത്തിയായിരുന്നു..
അരെയൊക്കെയോ കാണാന്‍ പോയതാ.. അടുത്തദിവസം വീണ്ടും പോകണം എന്നൊക്കെ.. പിന്നീടു സുഹൃത്തു പറഞ്ഞപ്പോഴാണു
ചേട്ടന്‍ നല്ല തണ്ണിആയിരുന്നു എന്നു എനിക്കു മനസ്സിലായേ.. കാരണം ചേട്ടന്‍ എന്‍റെ അടുത്തു സംസാരിക്കുമ്പോള്‍ കൈ കൊണ്ടു
വായ് മറച്ചു വച്ചായിരുന്നു സംസാരം ... ഒടുവില്‍ ഞാന്‍ ഇറങ്ങേണ്ട സ്ഥലം ആയപ്പോള്‍ ഞാന്‍ ഇറങ്ങുകയും
ചെയ്തു.. പിന്നീടു സുഹൃത്തു എറണാകുളത്തു ഇറങ്ങി വിളിച്ചു കഴിഞ്ഞപ്പോഴാണു ആദ്യം പറഞ്ഞ സാഹചര്യം
ഒക്കെ മനസ്സിലായതു.. പാവം അവിടെ എത്തിയപ്പോഴേക്കും അവരെ എല്ലാവരേയും കൊണ്ടു പോകാന്‍ മാതാപിതാക്കള്‍
എത്തിയിരുന്നു അതോടെ സുഹൃത്തു പെരു വഴിയിലും ആയി... സുഹൃത്തു സ്വയം പറഞ്ഞു അല്ലേലും ഈ പെമ്പിള്ളേരെല്ലാം
ഇങ്ങനാ ഒരു ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു ഇവിടെ വരെ എത്തിച്ചു എന്നാ ഒരു ചോദ്യം , വെറുതേ ആണേലും
ഡ്രോപ്പു ചെയ്യണോ??...